Dirty jew പ്രയോഗം പണ്ട് ഹിറ്റ്ലറിന്റെ കാലത്ത് വ്യാപകമായി പ്രയോഗിക്കപ്പെട്ടത് ജൂതർ കൊല്ലപ്പെട്ടാലും ജൂത സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടാലും അത് അവർ അർഹിക്കുന്നു എന്നുള്ള പൊതുധാരണ ഉണ്ടാക്കാൻ വേണ്ടി മാത്രമായിരുന്നു..
ജൂതരെ ഏതു വിധേനയും ജർമനിയിൽ നാമാവശേഷം ആക്കുക എന്നുള്ളൊരു അജണ്ടയുടെ ഭാഗം മാത്രമായിരുന്നു dirty jew പ്രയോഗം..
കേരളത്തിൽ ഇപ്പോൾ കാലികപ്രസക്തമാണ് ഈയ്യൊരു ചരിത്രവാചകം..
സംഘി, ചാണക സംഘി എന്നുള്ള വിളികൾ "dirty jew" പ്രയോഗത്തിന് പകരം കടന്നു വരുന്നു എന്ന ചെറിയ വ്യത്യാസം മാത്രമേ ഉള്ളൂ.. ആശയപരമായി ഒന്നുതന്നെ..
നിങ്ങൾ രാഷ്ട്രീയമോ കല സാഹിത്യം സാംസ്കാരികം അങ്ങനെ ഏത് വിഷയത്തിൽ പ്രതികരിക്കുന്ന ആളായാലും പോസ്റ്റ്മാനോ കമന്റ് തൊഴിലാളികൾക്കോ ഇഷ്ടമല്ലാത്ത രീതിയിൽ ആണ് കമന്റ് എങ്കിൽ നിങ്ങൾ സംഘി വിളിയോ ചാണക സംഘി വിളിയോ കേൾക്കാൻ അർഹരാണ്..
പണ്ട് യുക്തിവാദ മാസികയായ പച്ചക്കുതിരയിൽ തുടർ ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്ന കെആർ ഇന്ദിര ഇപ്പോൾ തെമ്മാടിത്തരം പറഞ്ഞാൽ അവർ അടുത്ത നിമിഷം തൊട്ട് സംഘിയാണ്..
യുക്തിവാദികൾക്ക് വേണ്ടി അടിമപ്പണി എടുത്ത രവിചന്ദ്രൻ സി ജാതി സംവരണത്തെ എതിർത്തപ്പോൾ അങ്ങേരെ പിടിച്ചു സംഘിയാക്കിയത് യുക്തിവാദ എഫ്ബി ഗ്രൂപ്പ് സ്ഥാപക നേതാവ് തന്നെയാണ്..
പറഞ്ഞുവരുന്നത് ലോകത്തു എന്ത് തെമ്മാടിത്തരം ചെയ്യുന്നവൻ ആയാലും അത് സംഘി ആയിരിക്കും എന്നൊരു പൊതുധാരണ അവർ ഉണ്ടാക്കിയെടുത്തു കഴിഞ്ഞു..
ദീപാ നിഷാന്തിന്റെ മുന്നിലിട്ട് പ്രതികളെ തല്ലിച്ചതച്ച വിഷയത്തിൽ അവരുടെ പോസ്റ്റിൽ വന്ന കമന്റുകൾ ഭൂരിഭാഗവും സംഘിക്ക് തല്ല് കിട്ടിയാൽ കണക്കായിപ്പോയി എന്നമട്ടിൽ ആയിരുന്നു..
കാത്വാ ബലാൽസംഗ വിഷയത്തിൽ കേരളത്തിൽ ഹർത്താൽ നടത്തി വ്യാപകമായി ഹിന്ദുക്കൾക്ക് നേരെ അക്രമം ഉണ്ടായപ്പോൾ എന്റെ പോസ്റ്റിൽ വന്നൊരു കമന്റ്
"ഹിന്ദുക്കൾക്ക് നേരെ അല്ല.. സംഘികൾക്ക് നേരെ മാത്രമാണ് അക്രമം ഉണ്ടായത്" എന്നായിരുന്നു..
അതേ.. സംഘി എന്ന പദം സാമാന്യവത്കരിക്കപ്പെട്ടുകഴിഞ്ഞു..
സംഘികൾ ആയാൽ ആർക്ക് കയറി എന്ത് അക്രമവും കാണിക്കാം. അത് സംഘികൾ അർഹിക്കുന്നു എന്ന നാസികളുടെ dirty jew പ്രയോഗവും നിലവിൽ വന്നു കഴിഞ്ഞു..
പണ്ട് സ്മൃതി ഇറാനിയെക്കുറിച്ച് സ്ത്രീവിരുദ്ധ തലക്കെട്ട് ഒരു മാധ്യമം നൽകിയപ്പോൾ സൈബർ താത്വികാചാര്യൻ ദീഫക്ക് ശങ്കരൻ പറഞ്ഞത് അവർ സംഘിയായതിനാൽ ആ വിളി അർഹിക്കുന്നു എന്നാണ്..
സംഘികൾ ആയാൽ മാനുഷിക പരിഗണനകൾക്ക് അവർ അർഹരല്ല എന്നാണ് അവരുടെ വാദം..
ഇത്തരത്തിൽ ഒരു പൊതുബോധമുള്ള സംസ്ഥാനത്തു നിന്നാണ് സാബുമോൻ അബ്ദുൾ സമദ് ലസിതാ പാലക്കലിനെതിരെ കടുത്ത സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.. ലസിത നൽകിയ പരാതിയിൽ അന്വേഷണനടപടി നേരിടുന്ന പിടികിട്ടാപ്പുള്ളിയായ സാബു ചാനലിൽ വന്നിരിക്കുന്നതും ഇതേ സംസ്ഥാനത്തു നിന്നാണ്..
ഇത്രമേൽ നീതിനിഷേധം നടന്നിട്ടും യുക്തിവാദ നായിന്റെ മക്കളോ ഫെമിനിച്ചികളോ ഈ വിഷയം കണ്ടില്ലെന്നു നടിക്കുന്നതിന്റെ കാരണവും അത് തന്നാണ്..
ലസിത സംഘിയാണ്.. പഴയകാല dirty jew ആണ്..
അതുകൊണ്ട് അവൾ അത് അർഹിക്കുന്നു.
No comments:
Post a Comment