Friday, 8 June 2018

കുട്ടികളുടെ ചുമട്ടുഭാരം കുറയുമോ?

രാ​ജ്യ​ത്തെ ഒ​രു സ്കൂ​ളി​ലും ഒ​ന്നും ര​ണ്ടും ക്ളാ​സ് കു​ട്ടി​കൾ​ക്ക് അ​ദ്ധ്യാ​പ​കർ ഗൃ​ഹ​പാ​ഠം നൽ​കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര സർ​ക്കാർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ടു​വി​ച്ച വി​ധി ഐ​തി​ഹാ​സി​ക​മെ​ന്നു ത​ന്നെ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​താ​ണ്. സ്കൂൾ വി​ദ്യാ​ഭ്യാ​സം കു​ട്ടി​കൾ​ക്ക് അ​മി​ത​ഭാ​ര​മാ​കു​ന്ന​തി​നെ​തി​രെ വി​ദ്യാ​ഭ്യാസ വി​ച​ക്ഷ​ണ​ന്മാ​രും മ​റ്റു മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ദ്ധ​ന്മാ​രു​മൊ​ക്കെ കൂ​ട​ക്കൂ​ടെ ഓർ​മ്മ​പ്പെ​ടു​ത്താ​റു​ണ്ടെ​ങ്കി​ലും ആ​രും ചെ​വി​ക്കൊ​ള്ളാ​റി​ല്ല. പി​ച്ച​വ​യ്ക്കാൻ കാ​ലു​റ​യ്ക്കും​മു​മ്പേ '​അ​ദ്ധ്യ​യ​ന​'​മെ​ന്ന ക്രൂര പീ​ഡ​ന​ത്തി​ന് കു​ട്ടി​ക​ളെ എ​റി​ഞ്ഞു​കൊ​ടു​ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ നാ​ട്ടു​ന​ട​പ്പ്. ക​ളി​ചി​രി​യ​ല്ലാ​തെ മ​റ്റെ​ല്ലാം വി​ല​ക്കി​യി​ട്ടു​ള്ള ന​ഴ്സ​റി ത​ല​ത്തി​ലും പ​ഠ​നം നിർ​ബ​ന്ധ​മാ​ണ്. ഒ​ന്നാം ക്ളാ​സ് തൊ​ട്ടേ ക്ളാ​സി​ലെ പ​ഠ​ന​ത്തി​നു പു​റ​മെ വേ​ണ്ട​ത്ര ഹോം​വർ​ക്കു​മാ​യാ​ണ് പി​ഞ്ചു കു​ട്ടി​കൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. അ​പൂർ​വം വി​ദ്യാ​ല​യ​ങ്ങൾ മാ​ത്ര​മാ​ണ് ഇ​തി​ന് അ​പ​വാ​ദം. കു​ട്ടി​ക​ളു​ടെ പ​ഠ​ന​ഭാ​രം ല​ഘൂ​ക​രി​ക്കാ​നു​ദ്ദേ​ശി​ച്ച് എൻ.​സി.​ഇ.​ആർ.​ടി കാ​ലാ​കാ​ല​ങ്ങ​ളിൽ കൊ​ണ്ടു​വ​രു​ന്ന ന​ല്ല പ​രി​ഷ്കാ​ര​ങ്ങ​ളിൽ പ​ല​തും പ്ര​യോഗ ത​ല​ത്തി​ലെ​ത്താ​ത്ത​തി​നു പ്ര​ധാന കാ​ര​ണം സ്കൂൾ അ​ധി​കൃ​തർ മു​ഖം തി​രി​ഞ്ഞു നിൽ​ക്കു​ന്ന​താ​ണ്.
ഒ​ന്നും ര​ണ്ടും ക്ളാ​സു​ക​ളിൽ കു​ട്ടി​കൾ​ക്ക് ഗൃ​ഹ​പാ​ഠം നൽ​ക​രു​തെ​ന്ന നിർ​ദ്ദേ​ശം ആ​ദ്യം മു​ന്നോ​ട്ടു​വ​ച്ച​തും എൻ.​സി.​ഇ.​ആർ.​ടി​യാ​ണ്. എ​ന്നാൽ സി.​ബി.​എ​സ്.ഇ ഉൾ​പ്പെ​ടെ പല ബോർ​ഡു​ക​ളും ഈ നിർ​ദ്ദേ​ശം ഏ​റ​ക്കു​റെ അ​വ​ഗ​ണി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കു​റ​ച്ചെ​ങ്കി​ലും പാ​ലി​ക്കു​ന്ന​ത് കേ​ന്ദ്രീയ വി​ദ്യാ​ല​യ​ങ്ങ​ളും ഉ​യർ​ന്ന നി​ല​വാ​രം പു​ലർ​ത്തു​ന്ന സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​മാ​ണ്. സ്വാ​ശ്രയ മേ​ഖ​ല​യിൽ പ്ര​വർ​ത്തി​ക്കു​ന്ന ഒ​ട്ടു​മി​ക്ക സ്കൂ​ളു​ക​ളു​ടെ​യും സ​മീ​പ​നം നി​ഷേ​ധാ​ത്മ​ക​മാ​ണ്. സി.​ബി.​എ​സ്.​ഇ.​യി​ലാ​ണ് അ​ഫി​ലി​യേ​ഷ​നെ​ങ്കി​ലും പല സ്കൂ​ളു​ക​ളും എ​ട്ടാം ക്ളാ​സു​വ​രെ സ്വ​ന്തം സി​ല​ബ​സാ​ണ് പി​ന്തു​ട​രു​ന്ന​ത്. സ്വ​കാ​ര്യ പു​സ്തക പ്ര​സി​ദ്ധീ​ക​ര​ണ​ശാ​ല​ക്കാർ ത​യ്യാ​റാ​ക്കു​ന്ന പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് ഇ​ങ്ങ​നെ​യു​ള്ള സ്കൂ​ളു​കൾ പി​ന്തു​ട​രു​ന്ന​ത്. എൻ.​സി.​ഇ.​ആർ.​ടി​യു​ടെ പാ​ഠ​പു​സ്ത​ക​ങ്ങൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന നി​ബ​ന്ധന പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. അ​ഫി​ലി​യേ​ഷ​നു​ള്ള ബോർ​ഡു​ക​ളും കാർ​ക്ക​ശ്യം കാ​ണി​ക്കാ​ത്ത​തി​നാൽ ആ​കെ കു​ത്ത​ഴി​ഞ്ഞ നി​ല​യി​ലാ​ണ് കാ​ര്യ​ങ്ങൾ.
ഒ​ന്നും ര​ണ്ടും ക്ളാ​സു​ക​ളിൽ ഗൃ​ഹ​പാ​ഠം നി​രോ​ധി​ച്ച​തി​നു പു​റ​മേ മൂ​ന്നും നാ​ലും അ​ഞ്ചും ക്ളാ​സു​ക​ളിൽ ഭാ​ഷാ വി​ഷ​യ​ത്തി​നും ക​ണ​ക്കി​നും പു​റ​മേ പ്ര​കൃ​തി ശാ​സ്ത്രം മാ​ത്ര​മേ പ​ഠ​ന​വി​ഷ​യ​മാ​യി ഉൾ​പ്പെ​ടു​ത്താ​വൂ എ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വിൽ നിർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ഈ വി​വ​രം വി​വിധ ബോർ​ഡു​ക​ളെ അ​റി​യി​ച്ച് ആ​വ​ശ്യ​മായ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് കേ​ന്ദ്ര സർ​ക്കാ​രാ​ണ്. കോ​ട​തി ഉ​ത്ത​ര​വി​നു വി​പ​രീ​ത​മാ​യി പ്ര​വർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളു​ടെ അ​ഫി​ലി​യേ​ഷൻ ബ​ന്ധ​പ്പെ​ട്ട ബോർ​ഡു​കൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും നിർ​ദ്ദേ​ശ​മു​ണ്ട്. കോ​ട​തി നിർ​ദ്ദേ​ശം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് സം​സ്ഥാന സർ​ക്കാ​രു​ക​ളും കേ​ന്ദ്ര ഭ​രണ പ്ര​ദേ​ശ​ങ്ങ​ളും പ​രി​ശോ​ധന ന​ട​ത്തി ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. അ​തി​നു മു​മ്പ് എ​ല്ലാ സ്കൂ​ളു​കൾ​ക്കും സർ​ക്കു​ല​റും അ​യ​ച്ചി​രി​ക്ക​ണം.
സ്കൂൾ കു​ട്ടി​ക​ളെ ചു​മ​ട്ടു​കാ​രാ​ക്കു​ന്ന പ​ഠന സ​മ്പ്ര​ദാ​യ​ത്തി​ന് അ​റു​തി വ​രു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​കത വി​വിധ കോ​ട​തി​കൾ​ക്കു പു​റ​മേ വി​ദ്യാ​ഭ്യാസ കാ​ര്യ​ങ്ങ​ളിൽ താ​ത്‌പര്യ​മു​ള്ള​വ​രെ​ല്ലാം കൂ​ട​ക്കൂ​ടെ ഓർ​മ്മി​പ്പി​ക്കാ​റു​ള്ള​താ​ണ്. സ്കൂൾ ബാ​ഗി​ന്റെ ഭാ​രം ല​ഘൂ​ക​രി​ക്കാൻ പ​ര്യാ​പ്ത​മായ സി​ല​ബ​സ് പ​രി​ഷ്ക​ര​ണ​ത്തി​ന് ഈ​യി​ടെ എൻ.​സി.​ഇ.​ആർ.​ടി​യും രം​ഗ​ത്തു വ​ന്നി​രു​ന്നു. ഹ​യർ സെ​ക്കൻ​ഡ​റി ത​ല​ത്തിൽ കു​ട്ടി​കൾ അ​മി​ത​ഭാ​ര​മാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന ബോ​ദ്ധ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ഷ്ക​രണ നീ​ക്കം. സ്കൂൾ ബാ​ഗി​ന്റെ ഭാ​രം പ​രി​മി​ത​പ്പെ​ടു​ത്തി 2006ൽ സു​പ്രീം​കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും ഇ​പ്പോ​ഴും കു​ട്ടി​കൾ വ​ലിയ ചു​മ​ടു​ക​ളു​മാ​യാ​ണ് സ്കൂ​ളിൽ പോ​കു​ന്ന​ത്. '​ഭാ​രം ചു​മ​ക്കു​ന്ന' കു​ട്ടി​ക​ളു​ടെ ദീ​നാ​വ​സ്ഥ ഒ​രു ഭ​ര​ണാ​ധി​കാ​രി​യു​ടെ​യും ശ്ര​ദ്ധ​യിൽ​പ്പെ​ട്ടി​ട്ടു​മി​ല്ല.
കേ​ന്ദ്ര - സം​സ്ഥാന സർ​ക്കാ​രു​ക​ളു​ടെ വി​ദ്യാ​ഭ്യാസ ന​യ​ത്തിൽ വി​പ​രീ​ത​മാ​യി സ്വ​കാ​ര്യ സ്കൂ​ളു​കൾ അ​മിത പ​ഠ​ന​ഭാ​ര​മാ​ണ് കു​ട്ടി​ക​ളിൽ അ​ടി​ച്ചേൽ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് അ​വ​സാ​നി​പ്പി​ക്കാൻ കോ​ട​തി​യു​ടെ ഇ​ട​പെ​ടൽ തേ​ടി ചെ​ന്നൈ​യി​ലെ ഒ​രു അ​ഭി​ഭാ​ഷ​ക​നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സി.​ബി.​എ​സ്.ഇ സ്കൂ​ളു​ക​ളിൽ എൻ.​സി.​ഇ.​ആർ.​ടി​യു​ടെ പാ​ഠ​പു​സ്ത​ക​ങ്ങൾ മാ​ത്ര​മേ പ​ഠി​പ്പി​ക്കാ​വൂ എ​ന്ന നി​ബ​ന്ധന ലം​ഘി​ച്ച് സ്വ​കാ​ര്യ പ്ര​സാ​ധ​ക​രു​ടെ നി​ര​വ​ധി പു​സ്ത​ക​ങ്ങൾ പ​ഠി​ക്കാൻ കു​ട്ടി​കൾ നിർ​ബ​ന്ധി​ത​രാ​കു​ന്നു. ഈ പ്ര​വ​ണത കർ​ക്ക​ശ​മാ​യി ത​ട​യാൻ സി.​ബി.​എ​സ്.​ഇ​യ്ക്കും കോ​ട​തി നിർ​ദ്ദേ​ശം നൽ​കി​യി​ട്ടു​ണ്ട്. കോ​ട​തി നിർ​ദ്ദേ​ശം ന​ട​പ്പാ​യാൽ മൂ​ന്നു​മു​തൽ അ​ഞ്ചു​വ​രെ​യു​ള്ള ക്ളാ​സു​ക​ളിൽ പു​സ്ത​ക​ഭാ​രം ഗ​ണ്യ​മാ​യി കു​റ​യും. എ​ട്ടും പ​ത്തും പു​സ്ത​ക​ങ്ങൾ വ​രെ പ​ഠി​പ്പി​ക്കു​ന്ന സ്കൂ​ളു​കൾ ഇ​പ്പോ​ഴു​ണ്ട്. ഉ​യർ​ന്ന തോ​തി​ലു​ള്ള ക​മ്മി​ഷ​നാ​ണ് സ്കൂ​ളു​ക​ളു​ടെ പ്ര​ധാന ആ​കർ​ഷ​ണം.
മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലെ സിം​ഗിൾ ബെഞ്ചി​ന്റെ വി​ധി​ക്കെ​തി​രെ ത​ല്പര ക​ക്ഷി​കൾ അ​പ്പീൽ പോ​യേ​ക്കാം. എ​ന്നാൽ കോ​ട​തി​യിൽ നി​ന്നു​ണ്ടായ നിർ​ദ്ദേ​ശ​ങ്ങൾ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളിൽ അ​തീവ പ്രാ​ധാ​ന്യ​മർ​ഹി​ക്കു​ന്ന​തും കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തിൽ താത്‌പര്യമു​ള്ള​വ​രെ​ല്ലാം ഹൃ​ദ​യ​പൂർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​തു​മാ​ണ്. അ​മിത പ​ഠന ഭാ​രം കൊ​ണ്ടു വ​ല​യു​ന്ന കു​രു​ന്നു​കൾ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണ് ഈ വി​ധി. അ​തു പ്ര​യോ​ഗ​ത്തിൽ വ​രു​ത്താ​നു​ള്ള ഔ​ദ്യോ​ഗിക ന​ട​പ​ടി​ക​ളാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​കേ​ണ്ട​ത്.

No comments:

Post a Comment