Saturday, 23 June 2018

സുധീരചരിതം ആട്ടകഥ

മദാമ്മ കോൺഗ്രസ്‌ സിന്ദാബാദ് ആന്റണി കോൺഗ്രസ്‌ സിന്ദാബാദ്‌
കെ.പി.സി.സി പ്രസിഡന്റ്‌ *ഹർ​ത്താൽ ഗാ​ന്ധി ഹ​സൻ സാ​യ്‌​വി​ന് വെ​ട്ടൊ​ന്ന്, മു​റി ര​ണ്ട് എ​ന്നാ​ണ്. സാ​യ്‌​വ് ഒ​രു ത​വണ സൊ​ന്നാൽ, നൂ​റു ത​വണ സൊ​ന്ന മാ​ട്ടും എ​ന്ന് മു​ണ്ടു​രി​യൽ ഫെ​യിം ഉ​ണ്ണി​ത്താൻ ഗാ​ന്ധി​ക്ക് വ​രെ ന​ല്ല​പോ​ലെ അ​റി​യാ​വു​ന്ന ന​ഗ്ന​സ​ത്യം. മൈലക്കാട് സുന്ദരെശൻ പിള്ളയ്ക്കും  അറിയാവുന്ന സത്യം...
പ​ക്ഷേ, ധീ​ര​വീര സു​ധീര ഗാ​ന്ധി​യു​ടെ പ്ര​കൃ​തം വേ​റൊ​ന്നാ​യ​ത് കൊ​ണ്ട് ഹ​സൻ​സാ​യ്‌​വ് വ​ട​ക്കോ​ട്ട് നോ​ക്കാൻ പ​റ​ഞ്ഞാൽ അ​ദ്ദേ​ഹം തെ​ക്കോ​ട്ടേ​ക്കേ നോ​ക്കൂ.
അ​ത് റേ​ഷൻ കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്ത​ല്ലാ​താ​യ​തി​ന്റെ കു​ഴ​പ്പ​മാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​വ​രും ഉ​ണ്ട്.ചാത്തന്നൂരിലെ നേതാവ്  നേടുങ്ങോലം രഘുവിന്റെ റേഷൻ എസ്.എൻ.വി ബാങ്കിൽ എന്ന പോലെ കേരളത്തിലെ പല കോൺഗ്രസ്‌ നേതാക്കന്മാരുടെ റേഷൻ മുട്ടിച്ചതു സുധീരൻ ആണ് എന്നത് വേറെ കാര്യം  

രാജാവ് അല്ലാത്തതു കൊണ്ട് ഹ​സൻ സാ​യ്‌​വ് അ​ങ്ങ​നെ​യൊ​ന്നും ക​ല്പന പു​റ​പ്പെ​ടു​വി​ക്കു​ന്ന ആ​ള​ല്ല. ആ​പ്പ ഊ​പ്പ ക​ല്പ​ന​കൾ ആ മു​ഖ​ത്ത് നി​ന്ന് വ​രാ​റു​മി​ല്ല. എ​ന്നും റി​സ്കു​കൾ ഏ​റ്റെ​ടു​ത്തേ ശീ​ലി​ച്ചി​ട്ടു​ള്ളൂ.
ജ​ന​മോ​ചന യാ​ത്ര ന​ട​ത്താൻ സാ​യ്‌​വ് ഒ​രു​മ്പെ​ട്ട​ത് ഈ​യൊ​രു ശീ​ലം കൊ​ണ്ട് മാ​ത്ര​മാ​യി​രു​ന്നു. പ​തി​ന​യ്യാ​യി​രം രൂപ വീ​തം ബൂ​ത്ത് ക​മ്മി​റ്റി​കൾ പി​രി​ച്ചെ​ടു​ത്ത് കൊ​ടു​ക്കാ​നാ​യി​രു​ന്നു ആ മു​ഖ​ത്ത് നി​ന്ന് മോ​ച​ന​യാ​ത്രാ​വേ​ള​യിൽ ഉ​യർ​ന്നു​വ​ന്ന ക​ല്പ​ന. കെ.​പി.​സി.​സി പ്ര​സി​ഡ​ന്റാ​യി ഇ​രി​ക്കു​മ്പോൾ വ​ട​ക്ക് നി​ന്ന് തെ​ക്കോ​ട്ടൊ​രു യാ​ത്ര​യാ​വ​ട്ടെ എ​ന്ന സാ​യ്‌​വി​ന്റെ മോ​ഹ​ത്തെ ത​ല്ലി​ക്കെ​ടു​ത്താൻ ആ​രും ത​യാ​റാ​വാ​ത്ത​ത് കൊ​ണ്ട് ഒ​രു​വി​ധം അ​ത​ങ്ങ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​പ്പെ​ട്ടു എ​ന്ന് സ​മാ​ധാ​നി​ക്കു​ക. ഉമ്മച്ചൻ ഗാ​ന്ധി​യും ചെന്നിത്തല ഗാ​ന്ധി​യും ഡൽ​ഹി​ക്ക് പോ​യി പു​തിയ പി.​സി.​സി പ്ര​സി​ഡ​ന്റി​നെ വ​യ്ക്കു​ന്ന​തി​നെ​പ്പ​റ്റി ഘോ​ര​ഘോ​രം ചർ​ച്ചി​ക്കാൻ സ​മ​യം ക​ണ്ടെ​ത്തി​യ​തും ഹ​സൻ സാ​യ്‌​വി​ന്റെ മോ​ച​ന​യാ​ത്ര ഒ​രു ക​ര​യ്ക്കെ​ത്തു​ന്ന​തി​ന് മു​മ്പാ​ണ്. അ​ത് ഹ​സൻ സാ​യ്‌​വി​നോ​ടു​ള്ള ഉൽ​ക്ക​ട​മായ സ്നേ​ഹ​വാ​യ്പ് ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​യി​രു​ന്നു എന്നത് പകൽ പോലെ സത്യം.
ഇ​നി​യേ​താ സാ​ഹ​സിക ദൗ​ത്യം എ​ന്ന് ആ​ലോ​ചി​ച്ച് സാ​യ്‌​വ് ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് രാ​ജ്യ​സ​ഭാ സീ​റ്റ് ആ​രും തി​രി​ഞ്ഞ് നോ​ക്കാ​നി​ല്ലാ​തെ വ​ഴി​യിൽ കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യിൽ പെ​ട്ട​ത്. അ​ടു​ത്ത് ചെ​ന്ന് നോ​ക്കി​യ​പ്പോൾ ഉമ്മച്ചൻ ഗാ​ന്ധി പ്ര​ത്യേ​ക​ത​രം എ​സ് ക​ത്തി​യു​മാ​യി അ​തി​ന് ചു​റ്റി​ലും വ​ട്ട​മി​ട്ട് ന​ട​ക്കു​ന്ന​ത് ക​ണ്ടു. അ​ത് ചില കു​ര്യ​ന്മാ​രെ ക​ശാ​പ്പ് ചെ​യ്യാ​നു​ള്ള ക​ത്തി​യാ​യി​രു​ന്നു. മൂരികളെ കശാപ്പ് ചെയ്തു മാത്രം പരിചയം ഉള്ള  കു​ഞ്ഞാ​പ്പ​യെ​ന്ന മ​ദ്ധ്യ​സ്ഥ​നു​മാ​യി ചേർ​ന്ന് ഉമ്മച്ചൻ ഗാ​ന്ധി ശ​സ്ത്ര​ക്രിയ വി​ജ​യ​ക​ര​മാ​യി പൂർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ് ഹ​സൻ സാ​യ്‌​വി​ന്റെ ക​ണ്ണിൽ നി​ന്നും ആ​ന​ന്ദാ​ശ്രു​ക്കൾ കു​ടു​കു​ടാ ഒ​ഴു​കി​യ​ത്.
ധീ​ര​വീര സു​ധീര ഗാ​ന്ധി തൊ​ട്ട് ഫേ​സ്ബു​ക്ക് സി​ങ്കം വി.​ടി. ബ​ല​രാ​മൻ കോപ്പൻ വ​രെ കൂ​ട്ട​മ​ണി​യ​ടി​ച്ച് രം​ഗ​ത്തി​റ​ങ്ങാൻ ഒ​ട്ടും താ​മ​സ​മു​ണ്ടാ​യി​ല്ല. അ​ങ്ങ​നെ​യാ​ണ് ഹ​സൻ സാ​യ്‌​വ് ര​ണ്ടും ക​ല്പി​ച്ച് ആ റി​സ്ക് ഏ​റ്റെ​ടു​ക്കാൻ ത​യാ​റാ​യ​ത്. മോ​ച​ന​യാ​ത്രയെ​ക്കാ​ളും വ​ലിയ റി​സ്കാ​യി​രു​ന്നു അ​ത്. അ​വി​ട​വി​ടെ​യാ​യി കാ​ണു​ന്ന ചില ഗാ​ന്ധി​പ്ര​തി​മ​കൾ​ക്ക​ല്ലാ​തെ കോൺ​ഗ്ര​സി​ന​ക​ത്ത് മ​ന​സാ, വാ​ചാ ആ​രെ​ക്കൊ​ണ്ടും ഇ​ന്നേ വ​രെ സാ​ധി​ക്കാ​ത്ത കാ​ര്യ​മാ​ണ് ഹ​സൻ സാ​യ്‌​വ് ക​ണ്ണും പൂ​ട്ടി പ്ര​ഖ്യാ​പി​ച്ചു​ക​ള​ഞ്ഞ​ത്. പ​ര​സ്യ​പ്ര​സ്താ​വ​നാ വി​ല​ക്ക്..എന്ന കോപ്പ്.
ധീ​ര,​വീര സു​ധീര ഗാ​ന്ധി​ക്ക് ലോ​ട്ട​റി​യ​ടി​ച്ച പ്ര​തീ​തി​യാ​യി​രു​ന്നു. നാ​ലണ മേ​മ്പ്രാ​വു​മ്പോൾ ത​ന്നെ പാർ​ട്ടി ഭ​ര​ണ​ഘ​ടന കാ​ണാ​പ്പാ​ഠ​മാ​ക്കിയ ഗാ​ന്ധി​യാ​ണ്. ഭ​ര​ണ​ഘ​ട​ന​യിൽ വി​ല​ക്ക് എ​ന്ന വാ​ക്ക് ത​ന്നെ ഇ​ല്ലെ​ന്ന സ​ത്യം അ​ത് ക​മ്പോ​ട് ക​മ്പ് ഹൃ​ദി​സ്ഥ​മാ​ക്കിയ സു​ധീ​ര​ഗാ​ന്ധി​യെ പ​ഠി​പ്പി​ച്ച് കൊ​ടു​ക്ക​ണോ. ഹ​സൻ സാ​യ്‌​വി​ന് ഭ​ര​ണ​ഘ​ടന ക​മ്പോ​ട് ക​മ്പ് ഹൃ​ദി​സ്ഥ​മി​ല്ലാ​ത്ത​ത​ല്ല. റി​സ്കി​ന് പി​ന്നാ​ലെ പാ​യു​ന്ന യു​വ​മ​നസാ​യ​ത് കൊ​ണ്ട് ഹർ​ത്താൽ​വി​രു​ദ്ധ ഉ​പ​വാ​സം തൊ​ട്ട് ജ​ന​മോ​ചന യാ​ത്ര വ​രെ ന​ട​ത്തിയ ദേ​ഹ​മാ​ണ്. അ​തു​കൊ​ണ്ട് പ​ര​സ്യ​പ്ര​സ്താ​വ​ന​യും വി​ല​ക്കി​യെ​ന്ന് മാ​ത്രം. സു​ധീ​ര​ഗാ​ന്ധി പാർ​ട്ടി ഭ​ര​ണ​ഘ​ടന വി​ട്ടൊ​രു ക​ളി​ക്കും ത​യാ​റ​ല്ലാ​ത്ത​ത് കാ​ര​ണം കേ​ട്ട​പാ​ടേ വി​ല​ക്ക് ലം​ഘി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ കെ.​സി. ജോ​സ​ഫ് ഗാ​ന്ധി​യും കു​ര്യൻ ഗാ​ന്ധി​യു​മെ​ല്ലാം വി​ല​ക്ക് ലം​ഘി​ച്ച് രം​ഗ​ത്തെ​ത്തി​...
കോൺ​ഗ്ര​സി​നോ​ടും പാർ​ട്ടി ഭ​ര​ണ​ഘ​ട​ന​യോ​ടും കൂ​റു​ള്ള ആ​രും ഒ​ട്ടും അ​മാ​ന്തി​ച്ച് നിൽ​ക്ക​രു​തെ​ന്നേ ഇ​ത്ത​രു​ണ​ത്തിൽ അ​ഭ്യർ​ത്ഥി​ക്കു​ന്നു​ള്ളൂ..
തമ്മിലടിച്ചു പട്ടട ഒരുക്കുക കോൺഗ്രസിന് രാജ്യത്തെ രക്ഷിക്കുക

nb, ചാത്തന്നൂരിൽ ഗാന്ധിമാരുടെ ബഹളം ആണ് സ്വന്തം ബൂത്തിൽ പോലും ലീഡ് ചെയ്യാത്ത ശൂരനാട് രാജ ശേഖരൻ തൊട്ടു ചാത്തന്നൂരിൽ തിരുമുക്കിൽ നിന്നും തുടങ്ങി കൊല്ലത്ത് അവസാനിക്കുന്ന  ഉണ്ണികൃഷ്ണൻ നിർമ്മലാനന്ദൻ വരെയുള്ള നേതാക്കൻമ്മാർ കുളിപ്പിച്ച് കുളിപ്പിച്ച് ചാത്തന്നൂരിൽ കോൺഗ്രസ്‌ എന്നൊന്നു ഇല്ലാതായി ഇനി ആകെ പ്രതീഷ ബിന്ദുകൃഷണ ഗാന്ധി ആണ് അതാണ്‌ എങ്കിൽ ഡി.സി.സി യിൽ തുടങ്ങിയടുത്ത് തന്നെ നിൽക്കുന്നു.

No comments:

Post a Comment