Tuesday, 12 June 2018

ഉപദേശ ചിന്തകൾ

തട്ടും കൊ​ട്ടു​മെ​ല്ലാം ചെ​ണ്ട​യ്ക്ക്, പ​ണം മാ​രാർ​ക്കും എ​ന്ന അ​വ​സ്ഥ ഒ​രു കാ​ര​ണ​വ​ശാ​ലും വ​ച്ചു​പൊ​റു​പ്പി​ക്കാ​വു​ന്ന​ത​ല്ല. അ​തു​കൊ​ണ്ട് വ​ഴി​യേ പോ​കു​ന്ന ആർ​ക്കും കൊ​ട്ടാൻ പാ​ക​ത്തിൽ വ​ച്ചു​കൊ​ടു​ത്ത ചെ​ണ്ട​യാ​യി ഇ​രി​ക്കാൻ പി​ണ​റാ​യി സ​ഖാ​വ് ഒ​രി​ക്ക​ലും ത​യാ​റു​മ​ല്ല. ഇ​ക്കാ​ര്യം മ​ന​സ്സി​ലാ​വാ​ത്ത ഒ​രേ​യൊ​രാൾ ചെ​ന്നി​ത്തല ഗാ​ന്ധി​യാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂർ വോ​ട്ടെ​ടു​പ്പ് ദി​വ​സം ഗാ​ന്ധി​ന​ഗർ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നിൽ, കർ​ണ​ന് ക​വ​ച​കു​ണ്ഡ​ല​മെ​ന്നോ​ണം സ​ദാ​പി പോ​ക്ക​റ്റിൽ കി​ട​ക്കു​ന്ന ഗാ​ന്ധി​ത്തൊ​പ്പി​യു​മി​ട്ട് തി​രു​വ​ഞ്ചൂർ ഗാ​ന്ധി​ക്കൊ​പ്പം കു​ത്തി​യി​രി​ക്കാൻ ചെ​ന്നി​ത്തല ഗാ​ന്ധി ചാ​ടി​പ്പു​റ​പ്പെ​ട്ട​ത് അ​തു​കൊ​ണ്ടാ​ണ്. ത​ട്ടും കൊ​ട്ടും പി​ണ​റാ​യി​ച്ചെ​ണ്ട​യ്ക്ക് കി​ട്ട​ട്ടെ, പ​ണം ഈ മാ​രാർ​ക്കും എ​ന്ന ഭാ​വ​ത്തി​ലു​ള്ള ആ ഇ​രി​പ്പി​ന്റെ വ​ശം അ​ത്ര പ​ന്തി​യാ​യി​രു​ന്നി​ല്ലെ​ന്ന് അ​ന്നേ ചില ത​ല​മൂ​ത്ത ഗാ​ന്ധി​മാർ ഉ​പ​ദേ​ശി​ച്ച​താ​യി​രു​ന്നു. ധീ​ര,​വീര സു​ധീര ഗാ​ന്ധി​യാ​യി​രു​ന്നു ഉ​പ​ദേ​ശി​ക​ളിൽ മു​മ്പൻ.
ര​ണ്ട് കൊ​ല്ലം മു​മ്പ് ഉ​പ​ദേ​ശി​ച്ചൊ​രു പ​രു​വ​മാ​ക്കിയ ശേ​ഷം ക​സേര വി​ട്ട് അ​ജ്ഞാ​ത​വാ​സ​ത്തി​ന് പു​റ​പ്പെ​ട്ട സു​ധീ​ര​ഗാ​ന്ധി​യാ​ണ്. അ​ന്ന​ത്തെ ഉ​പ​ദേ​ശ​ത്തിൽ ചെ​ങ്ങ​ന്നൂർ തൊ​ട്ട് സ​ക​ല​മാന കേ​ര​ള​വും ഒ​രു വ​ഴി​യ്‌​ക്കായ കാ​ര്യം വി​സ്മ​രി​ക്കാ​വു​ന്ന​ത​ല്ല. അ​ത്ര മ​ഹ​ത്ത​ര​മായ ദൗ​ത്യ​നിർ​വ​ഹ​ണ​ശേ​ഷം അ​ജ്ഞാ​ത​വാ​സ​ത്തി​ലി​രു​ന്നും അ​ല്ലറ ചി​ല്ലറ മ​ദ്യ​വി​രു​ദ്ധ സ​മ​ര​ത്തി​ന് സു​ധീ​ര​ഗാ​ന്ധി ഇ​റ​ങ്ങാൻ മ​റ​ന്നി​ല്ലെ​ന്ന് പ്ര​ത്യേ​കം പ​റ​യ​ട്ടെ.
ഏ​താ​യാ​ലും ചെ​ങ്ങ​ന്നൂർ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പിൽ പെ​ട്ടി എ​ണ്ണി​ത്തീർ​ന്ന​തോ​ടെ ചെ​ന്നി​ത്തല ഗാ​ന്ധി​യു​ടെ ഗാ​ന്ധി​ത്തൊ​പ്പി പ​റ​ന്നു​പോ​യെ​ന്നും അ​ത​ല്ല, പ​റ​ക്കാൻ തു​ട​ങ്ങി​യെ​ന്നും ചില ഇ​ന്റ​ലി​ജ​ന്റ്സ് കേ​ന്ദ്ര​ങ്ങൾ റി​പ്പോർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പി​ണ​റാ​യി സ​ഖാ​വാ​ണെ​ങ്കിൽ പെ​രു​ത്ത് സ​ന്തോ​ഷ​ത്തി​ലാ​ണ്. ചെ​ങ്ങ​ന്നൂർ വോ​ട്ടെ​ടു​പ്പിൽ വോ​ട്ടും കു​ത്തി നേ​രേ കോ​ട്ട​യ​ത്തി​ന് വി​ട്ട​താ​ണ് ചെ​ന്നി​ത്തല ഗാ​ന്ധി. തൃ​പ്പെ​രു​ന്തൂ​രി​ലെ ആ വോ​ട്ട് കു​ത്തി​യി​ട്ട പെ​ട്ടി തു​റ​ന്ന് എ​ണ്ണി നോ​ക്കി​യ​പ്പോൾ കൈ​പ്പ​ത്തി​ക്ക് 208 വോ​ട്ടി​ന്റെ കു​റ​വു​ണ്ടാ​യെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് പി​ണ​റാ​യി സ​ഖാ​വി​ന്റെ മ​ന​സ്സിൽ ല​ഡ്ഡു പൊ​ട്ടി​യ​ത്. അ​ത് കാ​ര്യ​മാ​ക്കേ​ണ്ട. വോ​ട്ടെ​ടു​പ്പു​കൾ ഇ​നി​യും വ​രാ​നി​രി​ക്കു​ന്ന​ത​ല്ലേ​യു​ള്ളൂ. ചെ​ന്നി​ത്തല ഗാ​ന്ധി​ക്ക് സ്വ​ന്തം ബൂ​ത്തിൽ നാ​ലാ​ളെ കൂ​ടെ കൂ​ട്ടാ​നി​ല്ല​ല്ലോ എ​ന്നോർ​ത്തു​ള്ള സ​ങ്ക​ട​ത്തിൽ നി​ന്നാ​ണ് പി​ണ​റാ​യി സ​ഖാ​വിൽ സ​ന്തോ​ഷം ഉ​രു​വം കൊ​ണ്ട​ത്. സ​ങ്ക​ട​ത്തിൽ നി​ന്ന് സ​ന്തോ​ഷ​ത്തി​ലേ​ക്കു​ള്ള ആ പ​രി​ണാ​മ​ഗു​പ്തി ഒ​ന്ന് കാ​ണേ​ണ്ട​ത് ത​ന്നെ​യാ​യി​രു​ന്നു!
ചെ​ന്നി​ത്തല ഗാ​ന്ധി തൊ​ട്ട് ഓ.​സി ഗാ​ന്ധി വ​രെ​യു​ള്ള​വ​രെ ഉ​പ​ദേ​ശി​ക്കാൻ കി​ട്ടു​ന്ന സു​വർ​ണാ​വ​സ​ര​ങ്ങൾ സു​ധീ​ര​ഗാ​ന്ധി ഒ​രി​ക്ക​ലും പാ​ഴാ​ക്കാ​റി​ല്ല. അ​ല്ലാ​തെ ചെ​ന്നി​ത്ത​ല- ഓ.​സി ഗാ​ന്ധി​മാർ​ക്ക് ത​ട്ട് കി​ട്ട​ട്ടെ, പ​ണ​മി​വി​ടെ ഇ​രി​ക്ക​ട്ടെ എ​ന്ന ചി​ന്താ​ഗ​തി ല​വ​ലേ​ശ​മു​ണ്ടാ​യി​ട്ട​ല്ല. കോൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ​രെ​ല്ലാം ഗ്രൂ​പ്പു​ക​ളി നി​റു​ത്തി​വ​ച്ച് വീ​ട്ടിൽ പോ​യി രാ​മ​നാ​മം ജ​പി​ക്കാ​നാ​ണ് സു​ധീ​ര​ഗാ​ന്ധി​യു​ടെ ഏ​റ്റ​വും പു​തിയ ഉ​പ​ദേ​ശം. ഇ​തു​കേ​ട്ട് ചെ​ന്നി​ത്ത​ല​യാ​ദി ഗാ​ന്ധി​മാർ ത​ല​യിൽ കൈ​യും വ​ച്ചി​രി​പ്പാ​ണു പോ​ലും. കെ.​പി.​സി.​സി പ്ര​സി​ഡ​ന്റാ​യേ​പ്പി​ന്നെ സ്വ​ന്ത​മാ​യി സു​ധീ​ര​ഗാ​ന്ധി​യു​ണ്ടാ​ക്കി വ​ച്ച ഗ്രൂ​പ്പ​സ്കി​ത​കൾ ഇ​നി​യും ഇ​ന്ദി​രാ​ഭ​വ​നിൽ നി​ന്ന് പൂർ​ണ​മാ​യി മാ​റി​പ്പോ​യി​ട്ടി​ല്ലെ​ന്ന​താ​ണ് കാ​ര​ണം. വ​രു​മോ​രോ ദശ വ​ന്ന​പോ​ലെ പോം എ​ന്ന് ജ​പി​ച്ചി​രി​ക്കു​ക​യേ നിർ​വാ​ഹ​മു​ള്ളൂ.

വ​ഴി​യേ പോ​കു​ന്ന​വർ​ക്ക് കൊ​ട്ടാ​നു​ള്ള ചെ​ണ്ട​യ​ല്ല പി​ണ​റാ​യി സ​ഖാ​വ് എ​ന്ന​റി​യാ​തെ, ഇൻ​സ്പെ​ക്ടർ ഇ​ടി​യൻ നാ​റാ​പി​ള്ള​മാ​രും ക​ടു​വാ മാ​ത്ത​നേ​ഡ്മാ​രും ന​ല്ല പോ​ലെ കൊ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൊ​ട്ടി​ക്കൊ​ട്ടി ചെ​ണ്ട​യു​ടെ വ​ല​ന്ത​ല​യും ഇ​ട​ന്ത​ല​യും കീ​റി​പ്പ​റി​യു​ന്ന മ​ട്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്ന് പി​ണ​റാ​യി സ​ഖാ​വി​ന​റി​യാം. സ​ഖാ​വി​ന്റെ ക​ണ്ണിൽ ഈ കൊ​ട്ടി​പ്പാ​ടു​ന്ന​ത​ത്ര​യും ചാ​നൽ​പ്പ​ട​യാ​ളി​ക​ളാ​ണ്. ചെ​ങ്ങ​ന്നൂ​രിൽ ചു​വ​പ്പ് ക​ണ്ട​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ളാ​ണ് വി​ധി​കർ​ത്താ​ക്ക​ളെ​ന്ന ഉ​ത്ത​മ​ബോ​ദ്ധ്യം സ​ഖാ​വിൽ ഉ​രു​ത്തി​രി​ഞ്ഞു​വ​ന്ന​ത്. ചെ​ങ്ങ​ന്നൂ​രിൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​മ്പോൾ കോ​ട്ട​യ​ത്ത് ചെ​ന്നി​ത്തല ഗാ​ന്ധി​യു​ടെ മ​ഹ​ത്തായ സ​ത്യ​ഗ്ര​ഹം കൊ​ടു​മ്പി​രി​ക്കൊ​ള്ളു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും ചെ​ന്നി​ത്തല ഗാ​ന്ധി​യു​ടെ ബൂ​ത്ത് പോ​ലും ച​തി​ക്കാ​തി​രു​ന്നാൽ, പി​ണ​റാ​യി സ​ഖാ​വ് എ​ങ്ങ​നെ സ​ന്തോ​ഷി​ക്കാ​തി​രി​ക്കും!
ചെ​ങ്ങ​ന്നൂ​രി​ലെ ഏ​റു​പ​ട​ക്ക​ത്തി​ന് ശേ​ഷം അ​ടു​ത്ത​കൊ​ല്ലം ലോ​ക്‌​സ​ഭ​യി​ലേ​ക്കു​ള്ള മാ​ല​പ്പ​ട​ക്കം പൊ​ട്ടാ​നി​രി​ക്കു​ക​യാ​ണ്. അ​വി​ടെ​യും ജ​ന​ങ്ങൾ വി​ധി​കർ​ത്താ​ക്ക​ളാ​കേ​ണ്ട​താ​ണ്. അ​തി​ന് വ​ഴി​യൊ​രു​ക്കാൻ പാ​ക​ത്തി​ലു​ള്ള ഉ​പ​ദേ​ശം ന​ല്ല​പോ​ലെ ശ്രീ​വാ​സ്ത​വാ​ജി നൽ​കി​യാൽ സ​ഖാ​വി​ന് തീർ​ച്ച​യാ​യും അ​തൊ​രു മു​തൽ​ക്കൂ​ട്ടാ​യി​രി​ക്കും എ​ന്ന കാ​ര്യ​ത്തിൽ സം​ശ​യ​മേ​തു​മി​ല്ല! അ​ത്ര​യ്ക്ക് ക​ന​പ്പെ​ട്ട ഉ​പ​ദേ​ശ​ബ​ല​ത്തി​ലാ​ണ​ല്ലോ ഇ​ടി​യൻ​നാ​റാ​പി​ള്ള- ക​ടു​വാ മാ​ത്ത​നേ​ഡു​മാ​രു​ടെ പു​തിയ സ​ത്യാ​ന്വേ​ഷണ പ​രീ​ക്ഷ​ണ​ങ്ങൾ ന​ട​ക്കു​ന്ന​ത്. ഉ​രു​ട്ടൽ, ഗ​രു​ഡൻ​തൂ​ക്കം, സൂ​ചി ക​യ​റ്റൽ എ​ന്നി​ത്യാ​ദി ക​ല​കൾ പൂർ​വാ​ധി​കം ഭം​ഗി​യോ​ടെ സ്റ്റേ​ഷ​നു​ക​ളിൽ കൊ​ണ്ടാ​ടാൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത് ത​ന്നെ വ​ലിയ കാ​ര്യ​മാ​ണ്. ശ്രീ​വാ​സ്ത​വാ​ജി​യു​ടെ നേ​രി​ട്ടു​ള്ള മേൽ​നോ​ട്ട​ത്തിൻ കീ​ഴിൽ ന​ട​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളിൽ ഏ​റ്റ​വും നൂ​ത​ന​മായ പ​രീ​ക്ഷ​ണ​മാ​ണ് കോ​ട്ട​യ​ത്ത് ക​ണ്ട​ത്. പ​രീ​ക്ഷ​ണാർ​ത്ഥം ഗാ​ന്ധി​ന​ഗർ പൊ​ലീ​സ് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി പൂർ​വാ​ധി​കം ഭം​ഗി​യോ​ടെ സം​സ്ഥാ​ന​ത്താ​കെ വ്യാ​പി​പ്പി​ക്കാൻ ശ്രീ​വാ​സ്ത​വാ​ജി ഉ​പ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ​രാ​പ്പു​ഴ​യിൽ ന​ട​ത്തിയ പ​രീ​ക്ഷ​ണ​വും തു​ടർ​ന്നാൽ ന​ന്നാ​യി​രു​ന്നു​വെ​ന്ന് ബെ​ഹ്റ​പ്പൊ​ലീ​സും നിർ​ദ്ദേ​ശി​ച്ചു​വ​ത്രെ. നാ​ല് ചു​റ്റി​ലും ഇ​രു​ന്ന് ഉ​പ​ദേ​ശി​കൾ ഉ​പ​ദേ​ശി​ക്കു​ന്ന​ത് കേ​ട്ടി​രി​ക്കു​ന്ന​ത് സ​ഖാ​വി​ന്റെ ഇ​ഷ്ട​വി​നോ​ദ​മാ​യ​തി​നാൽ വ​രാ​നി​രി​ക്കു​ന്ന ലോ​ക്‌​സ​ഭാ പൂ​ര​ത്തെ ന​മ്മൾ കാ​ത്തി​രു​ന്ന് കാ​ണുക ത​ന്നെ!

No comments:

Post a Comment