ശരീരം, മനസ്, ആത്മാവ് എന്നിവയുടെ സംയോഗമാണ് യോഗ എന്ന പദത്തിനർത്ഥം. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള സംയോഗം. വ്യക്തിയും പ്രപഞ്ചവുമായുള്ള കൂടിച്ചേരൽ. യോഗ എന്ന പദത്തിന് അങ്ങനെ അർത്ഥതലങ്ങൾ അനവധിയാണ്. യോഗശാസ്ത്രം ഒരു വ്യക്തിയുടെ വൈവിദ്ധ്യങ്ങളായ സ്വരൂപങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. സ്ഥൂലശരീരം അഥവാ ഭൗതിക ശരീരം, സൂക്ഷ്മ ശരീരം അഥവാ അണുശരീരം കാരണ ശരീരം അല്ലെങ്കിൽ കർമ്മങ്ങളാൽ ബന്ധപ്പെട്ട ശരീരം എന്നിവയാണത്.
സ്ഥൂലശരീരം പഞ്ചഭൂത നിർമ്മിതമാണ്. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെട്ട സ്ഥൂലശരീരം ജനനം, വളർച്ച,പൂർണത,തളർച്ച, മരണം എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.
സൂക്ഷ്മശരീരം പ്രാണമയം അഥവാ ഊർജ്ജമയമായ ശരീരമാണ് മനസും സംവേദനങ്ങളുമാണ് ഈ ശരീരത്തിന്റെ അടിത്തറ. സൂക്ഷ്മ ശരീരം സന്തോഷവും വേദനയും പ്രതിഫലിപ്പിക്കുന്നു.
കാരണശരീരം, കർമ്മബന്ധിതമായ ശരീരമാണ്. മുൻജന്മകർമ്മങ്ങളും സംസ്കാരങ്ങളും ഈ ശരീരത്തിന് അടിത്തറപാകും. മനുഷ്യന്റെ മാനസിക വികാസപരിണാമങ്ങൾക്കനുസരിച്ച് കർമ്മങ്ങളും രൂപപ്പെടുന്നു. കാരണശരീരം നമ്മുടെ മുൻ ജന്മകർമ്മങ്ങളുടെ സംഭരണ ശാലയായി പ്രവർത്തിക്കുന്നു. ഭൗതികശരീരത്തിലേക്കുള്ള പുനഃപ്രവേശനത്തിന്റെ ബ്ലൂപ്രിന്റായി കാരണശരീരം വർത്തിക്കുന്നു. ഒരു മാലയിൽ കോർത്ത മുത്തുകൾ പോലെ സ്ഥൂലശരീരവും അതിനെ ഓർമ്മിപ്പിക്കുന്ന സൂത്രം പോലെ സൂക്ഷ്മ, കാരണ ശരീരങ്ങളും സ്ഥിതിചെയ്യുന്നു. എന്നാൽ സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളുടെ ചട്ടകൂടുകളിൽ നിന്ന് മുക്തമായി പരമാത്മാവിൽ ലയിക്കുവാനുള്ള മാർഗമാണ് യോഗവിദ്യ ഉപദേശിക്കുന്നത്.
പരമാത്മാവ് എന്നത് അചഞ്ചലമായ ബോധാസത്വമാണ്. എല്ലാ ചിന്തകളുടെയും പിന്നിലെ ബോധതലം. വ്യക്തിബോധതലത്തിന് അനുമാനിക്കാനാവാത്ത വിധം ബൃഹത്താണ് പരമാത്മസ്വരൂപം.
യോഗവിദ്യ മേൽപ്പറഞ്ഞ മൂന്ന് ശരീരങ്ങളായും യോജിപ്പിച്ച് അവയുടെ താളം ഒന്നാക്കി, ശാരീരിക, മാനസിക, വൈകാരിക, ആധ്യാത്മിക ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു. സാധകൻ അവന്റെ നിരന്തര ചര്യയിലൂടെ സാദ്ധ്യമാകുന്നതും ഈ ശരീരങ്ങളുടെ സംയോജനമാണ് അതിലൂടെ ബോധസത്യത്തിൽ വിലയം പ്രാപിക്കലും.
സ്വാമി വിഷ്ണുദേവാനന്ദ യോഗയെ ജീവിതശൈലിയായി നിർവചിച്ചു. അതിനായി അഞ്ച് പ്രധാന മാർഗനിർദ്ദേശങ്ങളും നൽകി. ഭൗതിക ജീവിതത്തിൽ ആദ്യം പ്രാധാന്യം നൽകേണ്ടത് സ്വന്തം ആരോഗ്യത്തിന് തന്നെയാണെന്ന് അദ്ദേഹം പഠിപ്പിച്ചു. ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിക്കുന്ന ഒാരോ നിമിഷവും നിങ്ങളെ കൂടുതൽ ഉൗർജ്ജസ്വലരാകും, രോഗാതുരതകളിൽ നിന്നൊഴിവാകും-
സ്വാമിജി ശരീരത്തെ ഒരു കാറിനോടാണ് ഉപമിച്ചത്. മേൽപ്പറഞ്ഞ അഞ്ച് മാർഗങ്ങൾ ശരീരമാകുന്ന കാറിനെ കൂടുതൽ മികച്ചതാകും.
. സർവീസ് , ലൂബ്രിക്കേഷൻ- ആസന പരിശീലനത്തിലൂടെ ശരീര യന്ത്രത്തിന്റെ പ്രവർത്തനം മികച്ചതാകുന്നു.
. ബാറ്ററി-പ്രാണായാമം ശരീരത്തെ ഒരു ബാറ്ററിയെ എന്നവിധം ചാർജ് ചെയ്യും.
. റേഡിയേറ്റർ-യഥാർത്ഥ വിശ്രമം അഥവാ ശവാസന പരിശീലനം സമ്മർദ്ദമൊഴിഞ്ഞ ജീവിതം നൽകും.
. ഫ്യുവൽ-ഗുണമേന്മയുള്ള സസ്യാഹാര ഭക്ഷണം മനസിനും ശരീരത്തിനും ഇന്ധനമാണ്.
. റെസ്പോൺസിബിൾ ഡ്രൈവർ-മനസ് ശരീരയന്ത്രം ചലിപ്പിക്കുന്ന ഡ്രൈവറാണ്. പോസിറ്റീവ് ചിന്തകൾ , ധ്യാനം എന്നിവ മനസിന്റെ ദിശാബോധത്തിന് സ്റ്റിയറിംഗ് പിടിക്കും. ദിവസേന സ്വയം വിചാരണയ്ക്ക് വിധേയമാകുക. ഞാൻ ആരാണ് എന്ന ചോദ്യം ആവർത്തിച്ച് ചോദിക്കുക. ധ്യാനം പരിശീലിക്കുക. ആത്മീയ ഉന്നതി നേടി പുതിയ മനുഷ്യനാകുക.
മാനവ സംസ്കാരത്തിന്റെ അടിത്തറ പണിയാൻ യോഗശാസ്ത്രം കൂടിയേ തീരൂ- അത് മതങ്ങൾക്ക് അനീതമാണ്. എല്ലാ മതങ്ങളെയും ഉൾക്കൊള്ളാനുള്ള കരുത്തും യോഗവിദ്യയ്ക്കുണ്ട്
Thursday, 21 June 2018
ആത്മീയ ഉന്നതിയിലൂടെ പുതിയ മനുഷ്യനാവുക
Subscribe to:
Post Comments (Atom)
No comments:
Post a Comment