Friday, 29 June 2018

എന്നെ മനസിലായില്ലേ,..? ഞാനാണ്  *കേരളം*,

എന്നെ മനസിലായില്ലേ,..?
ഞാനാണ്  *കേരളം*,
തിരുവിതാം കൂറിന്റെയും തിരുകൊച്ചിയുടേയും  ഏകമകൾ,
1956 ലാണ് ജനനം,  എന്റെ  ഭർത്താവ്  
*തിരുവനന്തപുരം*

ഞങ്ങൾക്ക്  പതിനാല്‍ മക്കളാണ്,
മൂത്തവൻ '' *കൊല്ല*''നാ,   ചിന്നക്കടയിൽ കശുവണ്ടി വ്യവസായമാണ് മൂപ്പർക്ക്,

രണ്ടാമത്തെ സുന്ദരി പെണ്ണാ, '' *ആലപ്പി* മോൾ,
അവളെ കാണാൻ  ദിവസവും എത്രമാത്രം ജനങ്ങളാ വരുന്നത്, അവളുടെ ഉയർച്ചയിൽ ഞങ്ങൾക്ക് ഒരു പാട് സന്തോഷമുണ്ട്ട്ടോ,

മൂന്നാമത്തെ  മകൻ *പത്തനംതിട്ട* _  കക്ഷി ഭയങ്കര  ആത്മീയ ക്കാരനാ  ,ഒരുപാട് സഭകളും  പുരോഹിതന്മാരും, പാസ്റ്റർമാരും  ഒക്കെയാണ്  അയാളുടെ കൂട്ട്,

നാലാമത്തെ ആൾ *കോട്ടയം* അക്ഷരനഗരി' എന്നും അവൻ അറിയപ്പെടുന്നു  അയാൾക്ക്   പേപ്പറും മാസികകളുമെല്ലാം അച്ചടിച്ച് വില്ക്കുന്ന പണിയാ,

ഇനിയുളളവൻ *ഇടുക്കി* പുളളിക്കാരനാണ് തറവാടിന്റെ വെളിച്ചം, ചുറ്റും ഡാമുകളുളള സ്ഥലത്താ അവന്റെ വീട് ' കരണ്ടുത്പാദനമാണ് അവന് ജോലി,

പിന്നെ യുളളത് '' ഒരു ഫാഷൻകാരിയാ, *എറണാകുളം* സിനിമാക്കാരൊക്കൊയായി  നല്ല സൗഹ്യദമാണ് അവൾക്ക്,!

അതിന്റെ ഇളയത് ' *തൃശൂർ* _'  അവന് വെടിക്കെട്ടും പൂരവും ഒക്കെയായി  കഴിയുന്നു, എല്ലാം വടക്കുംനാഥന്റെ പുണ്യമാണെന്നാ അവൻ പറയണെ, !

പിന്നെ യുളള മകൻ ' *പാലക്കാടാ* ,സത്യത്തിൽ ഇവൻ ഞങ്ങളുടെ  ദത്ത് പുത്രനാ  കാരണം   ഇവൻ  തമിഴനായിരുന്നു,
കന്യാകുമാരി എന്ന  എന്റെ മകളെ തമിഴന്  കെട്ടിച്ച് കൊടുത്തപ്പോൾ തമിഴൻ തന്ന മകനാ എനിക്ക് ഈ പാലക്കാടൻ,    നെൽ ക്യഷിയാണ് അവന്റെ പണി

*മലപ്പുറം*കൂട്ടത്തിൽ ഏറ്റവും മൊഞ്ച് ഉള്ളവന്നാ അവൻ പിന്നെ ഫുട്ബോളന്റെ കാര്യത്തിൽ യൂറോപ്പിനെ വെല്ലുന്ന ആവേഷമാ അവൻ
പിന്നെ ജാതി മതോം പറഞ്ഞ് തല്ല് കൂടാത്ത എന്റെ മക്കളിൽ ഏക ഓരുത്തന്ന് അവനെ ഒള്ളു.. പിന്നെ  അറിയാലോ അല്ലേ,  ഗൾഫുകാരനാ കക്ഷി,

ഇനിയുളളത് *കോഴിക്കോടാ*, അലുവാ കച്ചോടമാണ് പുളളിക്ക് , കോഴിക്കോടൻ അലുവാ ഭയങ്കര പ്രശസ്തിയല്ലേ,!

'ചുരം സ്വന്തമായുളള ഒരു പാവം പയ്യനാ എന്റെ *വയനാടൻ* മോൻ,  ആദിവാസികളാ അവന്റെ കൂട്ടുകാരിലധികവും,

ഇനിയുളള വനെ ഓർത്താണ് ഏറെ വിഷമം,
*കണ്ണൂര* എന്ത് ചെയ്യാം അവന് പണി കൊട്ടേഷനാ, എന്നും വെട്ടും കുത്തും, കേസും, കോടതിയുമായി നടക്കുകയാ അവൻ ,അവൻ നന്നാവൂലാ !

എന്റെ അവസാനത്തെ പയ്യനാ  *കാസർഗോഡുകാരൻ*, ഈ അടുത്ത കാലത്ത് അവന്റെ കൂട്ട്കെട്ടെല്ലാം മോശമായി പോയി, ചില തീവ്രവാദികളുമായി  അവന് ബന്ധമുണ്ടെന്ന് പറയുന്നു,  അതോർത്ത് ഞങ്ങളാകെ തകർന്നു  പോയി
ഇപ്പം മനസിലായില്ലേ  എന്നെ കുറിച്ച്ും എന്റെ ഫാമിലിയെ പറ്റീയുമെല്ലാം,

No comments:

Post a Comment