നിർമ്മാണം പൂർത്തിയായത്തിനു പിന്നാലെ ടാർ ഇളകി റോഡ് പൊളിഞ്ഞു. കാരംകൊടു മാടൻനട - കിണർമുക്ക് റോഡ് ആണ് നിർമ്മാണത്തിനു പിന്നാലെ ആദ്യമഴയിൽ തന്നെ തകർന്നത് തകർച്ച സംഭന്ധിച്ച വിജിലൻസ് അന്വേഷണം ആണ് ആവശ്യം.
പഴയ റോഡിലെ ടാറും മെറ്റലും പൂർണ്ണമായും ഇളക്കിമാറ്റി പുതിയത് ആയി നിർമ്മിച്ച റോഡിനു ആണ് ഇ ദുരവസ്ഥ. ഒരു കോടിയിൽ അധികം രൂപയാണ് അടങ്ങൾ തുക ആവശ്യനുസരണം ഉപയോഗിക്കാതെ പേരിന് വേണ്ടി മാത്രം ടാർ ചേർത്തതാണ് നാശത്തിനു കാരണം എന്ന് നാട്ടുകാർ ആരോപിച്ചു ടാറിന് ഒപ്പം ചേർത്ത മണൽ തരികൾ പൂർണ്ണമായും ഇളകി റോഡിൽ നിറഞ്ഞിരുന്നു. ബൈക്കുകൾ മണലിൽ കയറി അപകടങ്ങൾ ഉണ്ടായതോടെ കരാർകാർ തന്ത്രപൂർവ്വം യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്തു. ഒന്നര മാസം മുൻപ് ടാർ ചെയ്ത റോഡിൽ മെറ്റൽ തെളിഞ്ഞു കാലവർഷം അവസാനിക്കുബോഴേക്കും റോഡിന്റെ തകർച്ച പൂർണ്ണമാകുന്ന നിലയിൽ ആണ് നിർമ്മാണത്തിന്റെ അഴിമതിയാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് ആഷപം
പുനർനിർമ്മിച്ച ദേവിസ്കൂൾ കിണർമുക്ക് റോഡ് തകർന്നു യാത്ര ദുരിതമായി
പ്രധാനമന്ത്രി ഗ്രാമിണ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി അടുത്ത് പുനർനിർമ്മിച്ച ദേവിസ്കൂൾ കിണർമുക്ക് റോഡ് തകർന്നു.പത്ത് വർഷത്തിലധികമായി പൊളിഞ്ഞ നിലയിൽ ആയിരുന്നു റോഡ് ഇരു വശങ്ങളിലേയും കോൺക്രീറ്റ് പൂർത്തിയാകും മുൻപ് റോഡ് തകരുകയായിരുന്നു.
എസ്. എൻ കോളേജിലേക്കും വിമല സെൻട്രൽ സ്കൂളിലേക്കും ഇതാണ് യാത്രാ സൗകര്യം റോഡിന്റെ ശോചനിയാവസ്തയ്ക്ക് എത്രയും വേഗം പരിഹാരം കാണണം
പ്രധാനമന്ത്രി ഗ്രാമിൻ സഡക്ക് യോജന പ്രകാരം നിർമ്മിച്ച റോഡ് പണി പൂർത്തിയാവും മുൻപെ തകർന്നു ചാത്തന്നൂർ പഞ്ചായത്തിലെ കിണറുമുക്ക് - ദേവി സ്കൂൾ റോഡ് ആണ് തകർന്നതു.
ടാറിംഗ് പൂർണ്ണമായും ഒലിച്ചു പോയി. 1,15,27,682 രൂപ അനുവദിച്ച ഹൈടെക് റോഡ് ആണ് നിർമ്മാണം പൂർത്തിയാവും മുൻപെ ഒലിച്ചു പോകാൻ കാരണമെന്ന് ബി.ജെ.പി ആരോപിച്ചു. റോഡ് നിർമ്മാണത്തിലെ അഴിമതിയെ സംബന്ധിച്ച് ബിജെപി വിജിലൻസിന് പരാതി നൽകി. തുടർന്ന് വിജിലൻസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും പരിസരവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
റോഡിന്റെ തകർച്ചയിൽ പ്രതിക്ഷേധിച്ചു പ്രഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് കളിയാക്കുളം ഉണ്ണി അറിയിച്ചു.
No comments:
Post a Comment