🌺☘🌺☘🌺☘🌺☘🌺
ചിത്രം 📽
*ആലിബാബായും 41 കള്ളന്മാരും*
വര്‍ഷം 🎬 1975
സംഗീതം 🎻 ജി ദേവരാജന്‍
ഗാനരചന ✍🏼 വയലാര്‍ രാമവര്‍മ്മ
ഗായകര്‍ 🎙 പി ജയചന്ദ്രൻ
രാഗം 🎵 മോഹനം
🏵🏵🏵🏵🏵🏵🏵🏵🏵
ഗാനത്തിന്റെ വരികള്‍
🎼🎼🎼🎼🎼🎼🎼🎼🎼
റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ
അറബിപ്പെൺകൊടി അഴകിൻ പൂങ്കൊടി
ആരു നീ ആരു നീ ആരു നീ? (2)
റംസാനിലെ ചന്ദ്രികയോ
തേജോഗോപുരത്തിൻ തങ്കപ്പടവിറങ്ങും
താരമോ പുഷ്പ കാലമോ? (2)
മുന്തിരി ചൊടിയിതൾ വിടർത്തൂ...എന്നെ നിൻ
മന്ദസ്മിതത്തിൻ മടിയിൽ ഉറങ്ങാൻ അനുവദിക്കൂ
ഇടം കൈ നിന്റെ ഇടം കൈ
എന്റെ വിടർന്ന മാറിലെ പടരുന്ന പൂ വള്ളിയാക്കൂ
പൂ വള്ളിയാക്കൂ
(റംസാനിലെ ചന്ദ്രികയോ)
ഏതോ ചേതോഹരമാം അരയന്നത്തേരിലെത്തും
ദൂതിയോ സ്വർഗ്ഗ ദൂതിയോ (2)
മഞ്ഞിന്റെ മുഖപടമഴിക്കൂ എന്നെ നിൻ
മാദകഗന്ധം നുകർന്നു കിടക്കാൻ അനുവദിക്കൂ
വലം കൈ നിന്റെ വലം കൈ
എന്റെ തലയ്ക്കു കീഴിലെ തളിരിന്റെ തലയിണയാക്കൂ
തലയിണയാക്കൂ
(റംസാനിലെ ചന്ദ്രികയോ) 🎹🎹🎹🎹🎹🎹🎹🎹🎹
No comments:
Post a Comment