Tuesday, 26 June 2018

മുറ്റത്തെ മുല്ല പൂത്തുലയട്ടെ

സ​ഹ​ക​രണ വ​കു​പ്പ് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​കൾ​വ​ഴി ന​ട​പ്പാ​ക്കു​ന്ന ല​ഘു​വാ​യ്പാ​പ​ദ്ധ​തി കൊ​ള്ള​പ്പ​ലി​ശ​ക്കാ​രിൽ​നി​ന്ന് പാ​വ​പ്പെ​ട്ട​വ​രെ​യും ഇ​ട​ത്ത​ര​ക്കാ​രെ​യും ര​ക്ഷി​ക്കാ​നു​ള്ള ന​ല്ല സം​രം​ഭ​മാ​ണ്. സം​സ്ഥാ​ന​ത്തെ പാ​വ​പ്പെ​ട്ട ന​ല്ലൊ​രു ശ​ത​മാ​നം കു​ടും​ബ​ങ്ങ​ളും ഋ​ണ​ഭാ​ര​ത്താൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു​ണ്ട്. വ​ട്ടി​പ്പ​ലി​ശ​ക്കാ​രിൽ​നി​ന്ന് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങൾ​ക്ക് ക​ട​മെ​ടു​ത്ത​ശേ​ഷം പ​ലി​ശ​പോ​ലും നൽ​കാൻ ക​ഴി​യാ​തെ വീർ​പ്പു​മു​ട്ടു​ന്ന കു​ടും​ബ​ങ്ങൾ അ​ന​വ​ധി​യാ​ണ്. വാ​യ്പ​യു​ടെ ര​ണ്ടും​മൂ​ന്നും ഇ​ര​ട്ടി പ​ലി​ശ​യാ​യി നൽ​കി​യാൽ​പ്പോ​ലും തീ​രാ​ത്ത​താ​ണ് ക​ടം. ഇ​ത്ത​ര​ത്തിൽ നാ​ട്ടു​കാ​രെ ആ​കാ​വു​ന്ന​ത്ര ചൂ​ഷ​ണം ചെ​യ്ത് കു​ബേ​ര​ന്മാ​രാ​കു​ന്ന​വർ എ​ല്ലാ നാ​ടു​ക​ളി​ലു​മു​ണ്ട്. വാ​യ്പ നൽ​കു​ന്ന​തി​നും പ​ലിശ നി​ശ്ച​യി​ക്കു​ന്ന​തി​നും ഇ​വർ​ക്ക് ത​ന​ത് രീ​തി​ക​ളു​ണ്ട്. സാ​ധാ​രണ ബാ​ങ്ക് പ​ലി​ശ​യു​മാ​യി ഒ​രു​വിധ പൊ​രു​ത്ത​വും കാ​ണു​ക​യി​ല്ല. നൂ​റും നൂ​റ്റ​മ്പ​തും ശ​ത​മാ​നം പ​ലിശ ഇൗ​ടാ​ക്കു​ന്ന​വർ​പോ​ലു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ മൊ​ത്ത​ത്തി​ലെ​ടു​ത്താൽ ഒ​രു​വർ​ഷം പ​തി​നാ​യി​രം കോ​ടി രൂ​പ​യെ​ങ്കി​ലും വ​ട്ടി​പ്പ​ലി​ശ​ക്കാ​രു​ടെ കീ​ശ​ക​ളിൽ എ​ത്തു​ന്നു​ണ്ടാ​കു​മെ​ന്നാ​ണ് ഏ​ക​ദേശ ക​ണ​ക്ക്. വ​ലിയ തുക ക​ടം​വാ​ങ്ങി തി​രി​ച്ച​ട​യ്ക്കാ​നാ​കാ​തെ ഒ​ടു​വിൽ ജീ​വി​തം ഒ​ടു​ക്കു​ന്ന നി​ര​വ​ധി ദാ​രുണ സം​ഭ​വ​ങ്ങൾ​ക്ക് സം​സ്ഥാ​നം ഇ​ട​യ്ക്കി​ടെ സാ​ക്ഷി​യാ​കാ​റു​ണ്ട്. അ​തിർ​ത്തി ജി​ല്ല​ക​ളി​ലെ ഗ്രാ​മ​ങ്ങൾ പ​ല​തും അ​യൽ സം​സ്ഥാ​ന​ത്തു​നി​ന്നെ​ത്തു​ന്ന വ​ട്ടി​പ്പ​ലി​ശ​ക്കാ​രു​ടെ പി​ടി​യി​ലാ​ണ്. വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി ചെ​റിയ തുക വാ​യ്പ നൽ​കി ഉ​യർ​ന്ന പ​ലിശ ഇൗ​ടാ​ക്കി ത​ടി​ച്ചു​കൊ​ഴു​ക്കു​ന്ന​വർ ധാ​രാ​ള​മു​ണ്ട്. കൈ​വാ​യ്പ നൽ​കാൻ ബാ​ങ്കു​കൾ ത​യ്യാ​റാ​കാ​ത്ത​തു​കൊ​ണ്ട് പാ​വ​പ്പെ​ട്ട​വർ​ക്ക് എ​പ്പോ​ഴും ആ​ശ്ര​യം ഇൗ കൊ​ള്ള​പ്പ​ലി​ശ​ക്കാ​രാ​ണ്. ഇ​വ​രിൽ നി​ന്ന് സാ​ധാ​ര​ണ​ക്കാ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന നി​ല​യ്ക്കാ​ണ് സ​ഹ​ക​ര​ണ​വ​കു​പ്പും കു​ടും​ബ​ശ്രീ മി​ഷ​നും ചേർ​ന്ന് '​മു​റ്റ​ത്തെ മു​ല്ല' എ​ന്ന പേ​രിൽ ല​ഘു​വാ​യ്പാ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്. പാ​ല​ക്കാ​ട്ട് ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി തു​ടർ​ന്ന് മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും.

പേ​ര് സൂ​ചി​പ്പി​ക്കും​പോ​ലെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി സേ​വ​നം നൽ​കു​മെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത. ഒ​രാൾ​ക്ക് ആ​യി​രം​രൂപ മു​തൽ 25000 രൂപ വ​രെ വാ​യ്പ​യാ​യി നൽ​കും. ഒ​രു​വർ​ഷം കൊ​ണ്ട് ഗ​ഡു​ക്ക​ളാ​യി തി​രി​ച്ച​ട​യ്ക്ക​ണം. പ​ത്തു​മാ​സം​കൊ​ണ്ടും തി​രി​ച്ച​ട​യ്ക്കാം. പ​ന്ത്ര​ണ്ടു​ശ​ത​മാ​ന​മാ​യി​രി​ക്കും പ​ലി​ശ. ആ​യി​രം രൂ​പ​യു​ടെ വാ​യ്പ ഒ​രു​വർ​ഷ​മെ​ത്തു​മ്പോൾ 1120 രൂ​പ​യായിട്ടാ​കും തി​രി​ച്ച​ട​യ്ക്കേ​ണ്ടി​വ​രി​ക. ഗ​ഡു​ക്ക​ളാ​കു​മ്പോൾ പ​ലി​ശ​ഭാ​രം അ​നു​ഭ​വ​പ്പെ​ടു​ക​യി​ല്ലെ​ന്ന ഗു​ണ​വു​മു​ണ്ട്. വാ​യ്പ നൽ​കാ​നു​ള്ള പ​ണം കു​ടും​ബ​ശ്രീ യൂ​ണി​റ്റു​കൾ​ക്ക് നൽ​കു​ന്ന​ത് സ​ഹ​ക​രണ ബാ​ങ്കാ​യി​രി​ക്കും. ഒ​രു യൂ​ണി​റ്റി​ന് പ​ത്തു​ല​ക്ഷം രൂ​പ​വ​രെ നൽ​കും. ഇ​വർ ബാ​ങ്കി​ന് ഒൻ​പ​ത് ശ​ത​മാ​നം പ​ലിശ നൽ​കേ​ണ്ടി​വ​രും. വാ​യ്പ നൽ​കു​ന്ന​വ​രിൽ നി​ന്ന് കൃ​ത്യ​മാ​യി തി​രി​ച്ച​ട​വ് ഉ​റ​പ്പാ​ക്കേ​ണ്ട ചു​മ​തല കു​ടും​ബ​ശ്രീ യൂ​ണി​റ്റി​നാ​ണ്. ലോ​ക​ത്തി​നു​ത​ന്നെ ഇ​തി​ന​കം മാ​തൃ​ക​യാ​യി മാ​റിയ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​കൾ​ക്ക് നി​ഷ്‌​പ്ര​യാ​സം ഏ​റ്റെ​ടു​ക്കാ​വു​ന്ന സം​രം​ഭ​മാ​ണി​ത്. ഇ​പ്പോൾ​ത്ത​ന്നെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങൾ​ക്കി​ട​യിൽ ഇ​തു​പോ​ലു​ള്ള കൊ​ടു​ക്കൽ​വാ​ങ്ങ​ലു​കൾ ന​ല്ല രീ​തി​യിൽ ന​ട​ക്കു​ന്നു​ണ്ട്.

അ​റി​യു​ന്ന ആൾ​ക്കാർ​ക്കി​ട​യി​ലാ​ണ് ഇ​ട​പാ​ടു​ക​ളെ​ന്ന​തി​നാൽ ഒൗ​പ​ചാ​രി​ക​മായ ജാ​മ്യ​മോ ശു​പാർ​ശ​യോ ഒ​ന്നും വേ​ണ്ട​തി​ല്ലെ​ന്ന സൗ​ക​ര്യ​മു​ണ്ട്. അ​ടി​യ​ന്തര ആ​വ​ശ്യ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ മ​റ്റു​ള്ള​വ​രു​ടെ മു​മ്പിൽ കൈ​നീ​ട്ടാൻ നിൽ​ക്കാ​തെ കു​ടും​ബ​ശ്രീ യൂ​ണി​റ്റി​നെ സ​മീ​പി​ച്ചാൽ ആ​വ​ശ്യ​മായ വാ​യ്പ ല​ഭി​ക്കു​മെ​ന്നു​വ​രു​ന്ന​ത് ഒ​ട്ടേ​റെ കു​ടും​ബ​ങ്ങൾ​ക്ക് വ​ലിയ ആ​ശ്വാ​സ​മാ​കും. ക​ഴു​ത്ത​റു​പ്പൻ പ​ലി​ശ​ക്കു​രു​ക്കിൽ നി​ന്നു​ള്ള മോ​ച​ന​മാ​ണ് എ​ടു​ത്തു​പ​റ​യേ​ണ്ട സ​വി​ശേ​ഷ​ത. ആ​യി​രം​രൂ​പ​യ്ക്ക് ഒ​രു​വർ​ഷം 120 രൂപ പ​ലിശ ഏ​ത് നി​ല​യിൽ നോ​ക്കി​യാ​ലും ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ത​ന്നെ​യാ​ണ്. അ​ന​ധി​കൃത പ​ണ​മി​ട​പാ​ടു​സ്ഥാ​പ​ന​ങ്ങ​ളും സ്വ​കാ​ര്യ പ​ലി​ശ​ക്കാ​രും ഇ​തി​ന്റെ എ​ത്ര​യോ മ​ട​ങ്ങാ​ണ് ഇ​പ്പോൾ ഇൗ​ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ സാ​മ്പ​ത്തിക ഭ​ദ്രത പ​ല​പ്പോ​ഴും ത​ക​രു​ന്ന​ത് കൊ​ള്ള​പ്പ​ലി​ശ​യ്ക്ക് വാ​യ്പ എ​ടു​ക്കു​ന്ന​തു​വ​ഴി​യാ​ണ്. അ​ത്യാ​വ​ശ്യ സാ​മ്പ​ത്തി​കാ​വ​ശ്യ​ങ്ങൾ നേ​രി​ടാൻ പ​ലർ​ക്കും ഇ​ത​ല്ലാ​തെ മാർ​ഗ​വു​മി​ല്ല. ഇ​ത്ത​രം സ​ന്ദർ​ഭ​ങ്ങൾ മു​ത​ലെ​ടു​ത്താ​ണ് നാ​ടു​തോ​റും ഷൈ​ലാ​ക്കു​മാർ വ​ളർ​ന്നു​വ​ലു​താ​കു​ന്ന​ത്. സം​സ്ഥാ​ന​മൊ​ട്ടാ​കെ കു​ടും​ബ​ശ്രീ​ക്ക് ഉ​റ​ച്ച അ​ടി​വേ​രു​ക​ളു​ള്ള​തി​നാൽ '​മു​റ്റ​ത്തെ മു​ല്ല' സാ​ധാ​രണ കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ സു​ഗ​ന്ധ​പൂ​രി​ത​മാ​ക്കാ​നു​ത​കു​മെ​ന്ന​തിൽ സം​ശ​യം വേ​ണ്ട. ക്ര​മേണ വാ​യ്പാ​പ​രി​ധി ഉ​യർ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്കാ​വു​ന്ന​താ​ണ്. ആ​വ​ശ്യ​ങ്ങ​ളും ചെ​ല​വു​ക​ളും വർ​ദ്ധി​ക്കു​ന്ന​തി​ന് ആ​നു​പാ​തി​ക​മാ​യി പ​ണ​വും​കൂ​ടു​തൽ വേ​ണ്ടി​വ​രു​മ​ല്ലോ. കു​ടും​ബ​ങ്ങ​ളു​ടെ സാ​മ്പ​ത്തിക ഭ​ദ്ര​ത​യോ​ടൊ​പ്പം ഗ്രാ​മ​ങ്ങ​ളും കൊ​ള്ള​പ്പ​ലി​ശ​ക്കാ​രിൽ​നി​ന്ന് ന​ല്ലൊ​ര​ള​വിൽ മോ​ചി​ത​മാ​കു​മെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലിയ നേ​ട്ടം.

രാ​ജ്യ​ത്തെ ബാ​ങ്കു​കൾ ക​ഴി​ഞ്ഞ​വർ​ഷം ര​ണ്ട​ര​ല​ക്ഷം​കോ​ടി രൂ​പ​യു​ടെ വാ​യ്പ​ക​ളാ​ണ് കി​ട്ടാ​ക്ക​ട​മെ​ന്ന നി​ല​യിൽ എ​ഴു​തി​ത്ത​ള്ളി​യ​ത്. ഇ​വ​യിൽ അ​ധി​ക​പ​ങ്കും വൻ​കി​ട​ക്കാ​രു​ടേ​താ​യി​രു​ന്നു. ഇ​തി​നൊ​ക്കെ പു​റ​മേ​യാ​ണ് ബാ​ങ്കു​ക​ളിൽ ന​ട​ക്കു​ന്ന വി​വി​ധ​യി​നം ത​ട്ടി​പ്പു​ക​ളും തി​രി​മ​റി​ക​ളും. സാ​ധാ​ര​ണ​ക്കാർ ബാ​ങ്ക് വാ​യ്പ​യ്ക്കാ​യി പെ​ടാ​പ്പാ​ടു​പെ​ടു​മ്പോൾ കോർ​പ്പ​റേ​റ്റു​കൾ​ക്കും ധ​നാ​ഢ്യ​ന്മാർ​ക്കും അ​ത് ല​ഭി​ക്കാൻ ഒ​രു പ്ര​യാ​സ​വു​മി​ല്ല. കു​ട്ടി​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി വാ​യ്പ​യെ​ടു​ത്ത എ​ത്ര​യോ ര​ക്ഷാ​കർ​ത്താ​ക്കൾ ജ​പ്തി ഭീ​ഷ​ണി​യി​ലാ​ണ്. അ​തു​പോ​ലെ​യാ​ണ് മ​റ്റു ല​ഘു​വാ​യ്പ​ക​ളു​ടെ കാ​ര്യ​വും. തി​രി​ച്ച​ട​വു മു​ട​ങ്ങു​ന്ന​തോ​ടെ നോ​ട്ടീ​സാ​യി, ജ​പ്തി ഭീ​ഷ​ണി​യാ​യി. അ​തേ​സ​മ​യം വൻ​കി​ട​ക്കാ​രു​ടെ വാ​യ്പ​കൾ വർ​ഷ​ങ്ങൾ ക​ഴി​യു​ന്ന​തോ​ടെ കി​ട്ടാ​ക്ക​ട​ത്തി​ന്റെ വി​ഭാ​ഗ​ത്തി​ലാ​ണ് പെ​ടു​ക. ജീ​വിത ദു​രി​ത​ങ്ങ​ളോ​ട് മ​ല്ല​ടി​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​രെ ല​ക്ഷ്യ​മി​ട്ടു തു​ട​ങ്ങു​ന്ന '​മു​റ്റ​ത്തെ മു​ല്ല​'​യു​ടെ ന​ട​ത്തി​പ്പ് വീ​ഴ്ച​ക​ളി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​യാ​ലേ സ​മൂ​ഹ​ത്തി​നാ​കെ അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ക​യു​ള്ളൂ. തി​രി​ച്ച​ട​വ് മു​ട​ങ്ങാ​തി​രി​ക്കാൻ ഗു​ണ​ഭോ​ക്താ​ക്ക​ളും അ​ത് ഉ​റ​പ്പാ​ക്കാൻ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളും മ​ന​സ്സു​വ​യ്ക്ക​ണം. പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി പ്ര​ത്യേക സം​വി​ധാ​നം ഏർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാൽ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​കൾ​ക്ക് കൈ​പൊ​ള്ളു​ക​യി​ല്ലെ​ന്ന ആ​ശ്വാ​സ​ത്തി​ന് വ​ക​യു​ണ്ടാ​കാം.

No comments:

Post a Comment