ജനങ്ങൾക്കായി ജനകീയ പദ്ധതികൾ ആവീഷ്കരിച്ചു മൈലക്കാട് ജി. രാജു
ചാത്തന്നൂർ: ജനങ്ങൾക്കായി ജനകീയ പദ്ധതികൾ ആവീഷ്കരിച്ചു നടപ്പാക്കി മാതൃകയാവുകയാണ് ആദിച്ചനല്ലൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെബർ മൈലക്കാട്. ജി. രാജു. മറ്റ് മെബർമാരിൽ നിന്നും വിത്യസ്തമായി പൊതുജന സഹകരണത്തോടെ വാർഡിലെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതോടൊപ്പം തന്നെ വാർഡിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഓരോ വീടുകളുടെയും പ്രശ്നങ്ങൾ മനസിലാക്കി അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനോടൊപ്പം സ്കൂൾ തുറക്കുന്ന സമയത്ത് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തും മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചും സമൂഹ്യ സാംസ്കാരിക രംഗത്ത് മികച്ച വിജയം നേടിയവരെ ആദരിച്ചും ബി പി എൽ കുടുംബങ്ങൾക്ക് ഭഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തും കുടുംബശ്രീ യൂണിറ്റുകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ തയ്യൽമിഷ്യൻ വിതരണം ചെയ്തും വാർഡിലെ ഓരോ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കി മാതൃകയാവുകയാണ് രാജു മെബർ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനങ്ങളുടെ വിളിപ്പുറത്തുണ്ട് രാജു മെബർ. വാർഡിലെ ജനങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ എൻ. കെ പ്രേമചന്ദ്രൻ എം. പി വിതരണം ചെയ്തു ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലബിനു അധ്യക്ഷത വഹിച്ചു. ജി. എസ്. ജയലാൽ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ഹൈകോടതി ജഡ്ജി എ. ബദറുദീൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അനിൽകുമാർ, ജി. രാജു എന്നിവർ സംസാരിച്ചു.
ഫോട്ടോ:വാർഡിലെ ജനങ്ങൾക്കുള്ള ആനുകൂല്യ വിതരണം എൻ. കെ പ്രേമചന്ദ്രൻ. എം.പി ഉത്ഘാടനം ചെയ്യുന്നു.
No comments:
Post a Comment