കൊട്ടിയം : ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊട്ടിയം കേന്ദ്രമാക്കി ലഹരി വിരുദ്ധ കൂട്ടായ്മയ്ക്ക് രൂപം നൽകുമെന്ന് കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി എ പ്രദീപ് പറഞ്ഞു. കൊട്ടിയം പൗരവേദി സംഘടിപ്പിച്ചു വരുന്ന ഒരു മാസക്കാലത്തെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ക്ലാസ്സിന്റെ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലും ലഹരി ഉപയോഗം വർധിച്ചു വരികയാണ്. അതിനെ പ്രതിരോധിക്കുവാൻ നിരന്തര സാമൂഹ്യ ഇടപെടൽ ആവശ്യമാണ്. അതിനായി രൂപീകരിക്കുന്ന കൂട്ടായ്മയിൽ കൊട്ടിയം പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, തൊഴിലാളി സംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികളെ പങ്കാളികൾ ആക്കും.കൊട്ടിയം പൗരവേദി ഈ രംഗത്ത് നടത്തി വരുന്ന പ്രവർത്തനം ശ്ലാഘനീയം ആണ് - അദ്ദേഹം പറഞ്ഞു. യോഗത്തിൽ സ്കൂൾ ചെയർമാൻ ഷാജഹാൻ അധ്യക്ഷത വഹിച്ചു. കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ അജിത്കുമാർ, സെക്രട്ടറി നൂർദീൻ കൊട്ടിയം, ട്രഷറർ സാജൻ കവറാട്ടിൽ, സ്കൂൾ പ്രിൻസിപ്പൽ നീമ നായർ, അജീഷ് പാറവിള, അനിൽകുമാർ, രാജേഷ്, രാജു നന്ദനം എന്നിവർ സംസാരിച്ചു. കൊല്ലം എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ എ ഷഹാറുദീൻ ക്ലാസ്സ് നയിച്ചു. 30 ന് കൊട്ടിയം ഹോളിക്രോസ് കോളേജ് ഓഫ് നഴ്സിങ്ങിൽ നടക്കുന്ന കാമ്പയിൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദീൻ ഉത്ഘാടനം ചെയ്യും. തുടർന്ന് കൊട്ടിയം കിംഗ്സ് സ്കൂൾ, ഉമയനല്ലൂർ ഹനീഫ കുഞ്ഞു മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ എന്നിവിടങ്ങളിൽ ഒക്ടോബർ 3, 4 തീയതികളിൽ കാമ്പയിൻ നടക്കും. ഒക്ടോബർ 5 ന് കാമ്പയിന്റെ സമാപനം ശ്രീനാരായണ പോളിടെക്‌നിക്കിൽ ഋഷിരാജ് സിംഗ് ഉത്ഘാടനം ചെയ്യും.
No comments:
Post a Comment