ചാത്തന്നൂർ: സ്പിന്നിംഗ് മിൽ വീണ്ടും നഷ്ടത്തിലേക്ക് തൊഴിലാളികൾ ആശങ്കയിൽ കൊല്ലം -തിരുവനന്തപുരം ദേശിയപാതയിൽ കാരംകോട് പ്രവർത്തിക്കുന്ന സ്പിന്നിംഗ് മില്ലാണ്
പ്രവർത്തനം നിലച്ചു ഇപ്പോൾ ലേ ഓഫിലാണ്. ഏകദേശം നൂറ്റി പത്തോളം തഴിലാളികളുള്ള ഈ സ്ഥാപന ഇപ്പോൾ ലേ ഓഫ് ആകാൻ പ്രധാനകാരണം
അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവാണ്. അസംസ്കൃത വസ്തുക്കൾ വാങ്ങാനുള്ള പ്രവർത്തന മൂലധനം സമയബന്ധിതമായി സംസ്ഥാന സർക്കാർ നൽകുന്നില്ല.കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള നാഷണൽ കോഓപ്പറേറ്റിവ് ഡവലപ്മെൻ്റ് കൗൺസിൽ നൽകിയ നവീകരണ ഫണ്ട് 57 കോടി രൂപയിൽ ബാക്കി 20 കോടി രൂപ സംസ്ഥാന സർക്കാർ ഇതുവരെയും കമ്പനിക്ക് നൽകിയിട്ടില്ല. തൊഴിലാളികളുടെ പി.എഫ് വിഹിതം കമ്പനി അടക്കുന്നില്ല. ഇതിനാൽ വിരമിച്ച തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കാത്ത അവസ്ഥയാണ്. തൊഴിലാളികൾക്ക് ദേശിയ പാത വികസനവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭുമി സർക്കാർ ഏറ്റെടുത്തപ്പോൾ ലഭിച്ച പതിനെട്ടര കോടിയോളം രൂപാ ഉപയോഗിച്ച് കമ്പനിയിലെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും വിരമിച്ച തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകന്നതിനും വിനിയോഗിച്ചു. .നവീകരണത്തിന് ശേഷം അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ് മൂലം പുർണ്ണ തോതിൽ ഉത്പാദനം നടത്താൻ സാധിച്ചിട്ടില്ല. പൂർണ്ണതോതിൽ ഉൽപാദനം നടന്നാൽ കുടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്ന് തൊഴിലാളികൾ പറയുന്നു. കമ്പനിയെ നഷ്ടത്തിൽ നിന്നും കരകയറ്റുന്നതിന് ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാരിൻ്റെയും മാനേജ്മെൻറിൻ്റെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു ഒപ്പം തന്നെ കേന്ദ്രസർക്കാർ നൽകിയിട്ടുള്ള
നവീകരണ ഫണ്ട് മിൽ പ്രവർത്തനത്തിനായി ലഭിച്ചാൽ
കമ്പനി സുഗമമായി പ്രവത്തിക്കാൻ കഴിയുമെന്ന്
@ കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ 80ൽ സ്ഥാപിതമായ ഇ മിൽ ഇന്ന് നവീകരണത്തിന്റെ പാതയിലാണ് സാബത്തിക ബാധ്യതകൾ കാരണം നിരവധി തവണ ലേ. ഓഫ് ചെയ്തും പിന്നിട് തുറന്നും ഓടി കിതച്ച് മുന്നോട്ട് പോകുകയാണ് നാല്പത് വയസ്സ് തികഞ്ഞ ഇ വ്യവസായ സ്ഥാപനം ഇത്രയും വർഷങ്ങൾക്കിടയിൽ നിരവധി തൊഴിലാളി സമരങ്ങളും അടച്ച് പൂട്ടലുകളും കാണേണ്ടി വന്നു ഇവിടത്തെ തൊഴിലാളികൾക്ക്. അവസാനമായി ലേ. ഓഫ് ചെയ്തതിന് ശേഷം 2021 ഫെബ്രുവരി രണ്ടിന് വീണ്ടും തുറന്ന് പ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ് ഇ സ്ഥാപനം എല്ലാം ലോണിലൂടെയും കേന്ദ്ര സംസ്ഥാന
സർക്കാർ സ്ഥാപനങ്ങളുടെ ധനസഹായത്തോടെയും മാത്രം മുന്നോട്ട് പോകുന്ന സ്ഥാപനം ഇപ്പോൾ വീണ്ടും ലേ ഓഫിലാണ്.
@ സ്പിന്നിംഗ് മിൽ തൊഴിലാളികൾ പ്രതീക്ഷകൾക്ക് നടുവിൽ
സ്പിന്നിംഗ് മിൽ കഴിഞ്ഞ ഫെബ്രുവരി മാസം 22നാണ് തുറന്നത്. വ്യവസായ വകുപ്പിന്റെ അടിയന്തിര ഇടപെടലിനെ തുടർന്ന് മില്ലിലേക്ക് അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനായി 160 ലക്ഷം രൂപ സെന്റലൈസ്ഡ് കോട്ടൺ പർച്ചയിസിംഗ് കമ്മിറ്റിയിൽ നിന്നും അനുവദിക്കുകയും മില്ലിന്റെ നവീകരണത്തിനായി എൻ. സി.ഡി സി അനുവദിച്ച തുകയിൽ നിന്നും 135ലക്ഷം രൂപയും കൂടി അനുവദിച്ചത് കൊണ്ടാണ് മിൽ തുറക്കാനായത്. ഇതിൽ നിന്നും പി. എഫ്, ഇ. എസ്. ഐ, ഇൻഷുറൻസ് തുടങ്ങിയവയുടെ കടിശ്ശിക അടയ്ക്കുകയും ചെയ്തു എന്നാൽ വീണ്ടും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയാണ്.
@ തൊഴിലാളികൾ
സാധാരണ തൊഴിൽ മേഖലകളിൽ നിന്നും വിഭിന്നമായി വളരെ കുറഞ്ഞ ശബളത്തിന് ട്രയിനിയായി തുടങ്ങി പതുക്കെ പതുക്കെ പൂർണ്ണമായ ശബളത്തിൽ എത്തിയ തൊഴിലാളികൾ ആണ് ഇവിടെയുള്ളത്.
സ്പിന്നിംഗ് മിൽ തുടങ്ങിയ കാലത്ത് ഏഴ് സെഷനുകളിലായി മൂന്ന് ഷിഫ്റ്റിൽ 700 ലധികം തൊഴിലാളികൾ ജോലി ചെയ്ത് കൊണ്ടിരുന്ന ഇവിടെ ഇപ്പോൾ
നൂറോളം തൊഴിലാളികൾ മാത്രമാണ് ജോലി ചെയ്യുന്നത്. കൂടാതെ ട്രയിനികളും തുച്ചമായ ശബളത്തിന് ജോലി ചെയ്തിരുന്നു. ഇപ്പോൾ ട്രയിനികളും ഇല്ല
ട്രയിനിയായി വന്ന് ജോലി സ്ഥിരമാക്കിയവർ ആണ് ഇന്ന് കൂടുതൽ ആൾക്കാരും.
മില്ലിന്റെ ആദ്യകാലം മുതൽ പണിയെടുത്ത തൊഴിലാളികൾ പകുതിയിലധികം അസുഖം മൂലവും മറ്റും തൊഴിൽ ഉപേഷിച്ച് മറ്റ് മേഖലകളിലേക്ക് മാറിയെങ്കിലും ഒരു ചെറിയ വിഭാഗം ഇപ്പോഴും ഉണ്ട്
@ മില്ലിന്റെ കടം തീർക്കാൻ ഭൂമി വിറ്റു
മില്ലിന്റെ കടം തീർക്കാൻ വി. എസ്. സർക്കാരിന്റെ കാലത്ത് ഇരുന്ന ഡയറക്ടർ ബോർഡിന്റെ തീരമാന പ്രകാരം സ്പിന്നിംഗ് മില്ലിന്റെ കിഴക്ക് ഭാഗത്തെ പത്തേക്കർ ഭൂമി 15 കോടി രൂപയ്ക്ക് കൺസ്ട്രക്ഷൻ അക്കാദമി സ്ഥാപിക്കുന്നതിന് സംസ്ഥാന നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന് കൈമാറുകയും ചെയ്തു ഇ പൈസ ഉപയോഗിച്ച് കെ എസ് ഇ ബി യ്ക്കും മറ്റും കൊടുക്കാനുള്ള കടം തീർത്തത് അല്ലാതെ യാതൊരു വിധ പ്രവർത്തനവും നടത്തിയിട്ടില്ല. തുച്ചമായ വിലയ്ക്കുള്ള ഇ ഭൂമിയുടെ കൈമാറ്റത്തെ തൊഴിലാളി യൂണിയനുകളും തൊഴിലാളികളും എത്തിർത്തുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. ഇന്നും ആ ഭൂമി കാട് പിടിച്ച് കിടക്കുന്നു അക്കദമി ചവറയിലേക്ക് മാറ്റുകയും ചെയ്തു.
No comments:
Post a Comment