Friday, 29 September 2023

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി.

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി.

പരവൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ ടൗൺ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡന്റ്  വിജയകുമാറിന്റെ അധ്യക്ഷതയിൽ
കൂടിയ സമ്മേളനം പരവൂർ മേഖലാ പ്രസിഡന്റ്  അനിൽ വേളമാനൂർ ഉദ്ഘാടനം ചെയ്തു.
 ജയന്തി പ്രസന്നൻ അനുശോചന പ്രസംഗം നടത്തി. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക്  വിദ്യാഭ്യാസ അവാർഡ് വിതരണം ജില്ല ട്രഷറർ അരുൺ പനയ്ക്കൽ നിർവ്വഹിച്ചു. ക്ഷേമനിധി പദ്ധതി അവതരണം ജില്ല ക്ഷേമനിധി കോർഡിനേറ്റർ ജിജോ പരവൂർ നടത്തി. പരവൂർ മേഖല സെക്രട്ടറി ദേവലാൽ  സംഘടന അവലോകനം നടത്തി. വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറിഉദയൻ തപസ്യയും  വരവ് ചെലവ് കണക്ക് യൂണിറ്റ് ട്രഷറർ അനുരൂപും അവതരിപ്പിച്ചു. ജില്ല ക്ഷേമനിധി കോർഡിനേറ്റർ ജിജോ പരവൂർ,മേഖല ട്രഷറർ അരുൺ ഗണപതി, മേഖല വൈസ് പ്രസിഡന്റ് ശ്രീകുമാർഎന്നിവർ സംസാരിച്ചു.      പുതിയ ഭാരവാഹികളായി വിജയകുമാർ (പ്രസിഡന്റ്), ഉദയൻ തപസ്യ (സെക്രട്ടറി), ജയന്തി പ്രസന്നൻ ( ട്രഷറർ), സിദ്ദീഖ് ( വൈസ് പ്രസിഡന്റ്), അഖിൽ അനിൽകുമാർ (ജോയിന്റ് സെക്രട്ടറി), ജിജോ പരവൂർ, അരുൺ പനയ്ക്കൽ, അരുൺ ഗണപതി, അനുരൂപ് (മേഖല കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
ഫോട്ടോ:മേഖല സമ്മേളനം പരവൂർ മേഖലാ പ്രസിഡന്റ്  അനിൽ വേളമാനൂർ ഉദ്ഘാടനം ചെയ്യുന്നു.

No comments:

Post a Comment