Sunday, 24 September 2023

ചാത്തന്നൂർ കെഎസ്ആർടിസി സബ് ഡിപ്പോയിൽ നിന്നു സർവീസ് നടത്തുന്ന ബസുകളിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്നവ.

ചാത്തന്നൂർ: ചാത്തന്നൂർ കെഎസ്ആർടിസി സബ് ഡിപ്പോയിൽ നിന്നു സർവീസ് നടത്തുന്ന ബസുകളിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്നവ. 48  ബസുകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണു 10 വർഷത്തിൽ താഴെ പഴക്കമുള്ളത്.15 വർഷം കഴിഞ്ഞ  ബസുകളും ഇതിൽപെടും.
ചാത്തന്നൂർ സബ് ഡിപ്പോയിൽ നിന്ന് 35 ഓർഡിനറി ബസുകളാണുള്ളത്.കെ എസ് ആർ ടി സി ബസുകൾ ഓടുന്ന റൂട്ടുകളിൽ പലപ്പോഴും ബസുകൾ മുന്നറിയിപ്പ് ഇല്ലാതെ പണിമുടക്കുന്നത് സ്ഥിരമായി മാറിയിരിക്കുന്നു. രാവിലെയും വൈകുന്നേരം സ്കൂൾ സമയത്ത് വൻ തിരക്കാണ്
 ദേശിയപാതയോരത്ത്.
കെഎസ്ആർടിസി മാത്രം 
ആയിരത്തോളം കുട്ടികൾക്കാണ് 
 കൺസഷൻ കാർഡ് ദേശിയപാതയിൽ മാത്രം ബസുകളിൽ വിദ്യാർഥികൾ നൽകിയിരിക്കുന്നത്. യാത്രക്കാർക്കു പുറമേ വിദ്യാർഥികളും കൂടിയാകുമ്പോൾ ബസ് നിറയുന്ന സ്ഥിതിയാണ്. ബസുകളുടെ ഫിറ്റ്‌നസ് 7 വർഷമായാണു കണക്കാക്കിയിരിക്കുന്നതെങ്കിലും സർക്കാർ തന്നെ അത് 9 വർഷമാക്കിയിട്ടുണ്ട്. ഈ കാലാവധിയും കഴിഞ്ഞ ബസുകളാണ് ഓടുന്നതെന്നാണു വസ്തു‌ത. കഴിഞ്ഞ 5 വർഷമായി ഡിപ്പോകളിലേക്കു ബസുകൾ ലഭിക്കുന്നില്ല. കെഎസ്ആർടിസി സ്വിഫ്റ്റിലേക്കു മാറുന്നതാണ് ഇതിനു കാരണം. പുതിയ ബസുകൾ ദീർഘദൂര സർവീസുകളിൽ ഓടിക്കുമ്പോൾ നേരത്തെ ഓടിയിരുന്ന ബസുകൾ ഓർഡിനറി സർവീസുകൾക്കു നൽകുന്നതാണു രീതി. എന്നാൽ, സ്വിഫ്റ്റ് ബസുകൾ പുതിയ സർവീസുകളിൽ ഓടിക്കുന്നതിനാൽ പകരം ബസുകൾ ലഭിക്കുന്നില്ല. ബസുകൾക്കു കാലപ്പഴക്കം ഉണ്ടെങ്കിലും ഫിറ്റ്നസ് ഉള്ള ബസുകൾ മാത്രമാണു സർവീസ് നടത്തുന്നതെന്ന കെഎസ്ആർടിസി അധികൃതരുടെ ഉറപ്പാണ് ഏക ആശ്വാസം.

@ കെ എസ് ആർ ടി സി സബ് ഡിപ്പോ ബസുകളുടെ ശവപറമ്പ്.

കൊറോണയെ തുടർന്ന് നൂറ് കണക്കിന് ബസുകൾ ഇവിടെ പൊളിച്ചതായി കെ എസ് ആർ ടി സി ജീവനക്കാർ പറഞ്ഞു. വർക്ക്‌ ഷോപ്പിലും പരിസരത്തുമായി ഇരുപതോളം ബസുകൾ പൊളിച്ചിട്ടുണ്ട് ഇവയുടെ സ്പെയർ പാർട്സുകൾ എടുത്തു കേടാകുന്ന ബസുകൾക്ക് വച്ച് മാറുകയാണ് എന്ന് വർക്ക്‌ ഷോപ്പ് ജീവനക്കാർ പറയുന്നു. അത് കൊണ്ട് തന്നെ ചാത്തന്നൂർ സബ് ഡിപ്പോ ബസുകളുടെ ശവപറമ്പാണ്.നിലവിലുള്ള ബസുകൾ അറ്റകുറ്റപണികൾ നടത്തി മുന്നോട്ട് കൊണ്ട് പോകുകയാണ് എന്നല്ലാതെ ഒന്നും ചെയ്യാനില്ല എന്ന് ജീവനക്കാർ പറയുന്നു പൂർണ്ണമായും തകരാറിലായ ബസുകൾ ഒഴിവാക്കുകയാണ് ചെയ്യുന്നത് എന്ന് ജീവനക്കാർ പറയുന്നു.




No comments:

Post a Comment