പോളച്ചിറ നെൽകൃഷി നടത്താതിരിക്കാൻ ആസൂത്രിത നീക്കം.
@കൃഷി നടക്കാതിരിക്കുന്നത് തുടർച്ചയായ അഞ്ചാം വർഷം
ചാത്തന്നൂർ : പുഞ്ചകൃഷിയിറക്കാനുള്ള മുന്നൊരുക്കങ്ങൾ ഇല്ല പോളച്ചിറ ഏലായിൽ നെൽകൃഷി പ്രതിസന്ധിയിൽ.
കഴിഞ്ഞ അഞ്ചു വർഷമായി തുടർച്ചയായി മടങ്ങുന്ന കൃഷി
ഇക്കുറിയും മുടങ്ങുമെന്ന ആശങ്കയിലാണ് കർഷകർ.വരുന്ന കന്നിമാസത്തിന്റെ തുടക്കത്തിലാണ് കൃഷിയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ തുടങ്ങേണ്ടത് എന്നാൽ പുതിയതായി സ്ഥാപിച്ച മോട്ടോറുകൾ പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യുതി ലഭ്യമക്കാനുള്ള നടപടികൾ ഇത് വരെയും തുടങ്ങിയിട്ടില്ല.നേരത്തെ വെള്ളം വറ്റിച്ചു കൊണ്ടിരുന്ന പെട്ടിയും പറയും സംരക്ഷണമില്ലാതെ നശിക്കുമ്പോൾ എം എൽ എ ഫണ്ടിൽ നിന്നും അൻപത് ലക്ഷം രൂപ ചിലവാക്കി
അൻപത് കുതിരശക്തിയുള്ള രണ്ട് പമ്പ്
സ്ഥാപിച്ചിട്ടുള്ള പമ്പുകൾ
നിർമ്മാണം നടത്തിയ പമ്പുകൾ പ്രവർത്തനമില്ലാതെ തുരുമ്പെടുത്ത് നശിക്കുകയാണ്. പമ്പ് പ്രവർത്തിപ്പിച്ചുവെങ്കിലും മതിയായ രീതിയിൽ വെള്ളം വറ്റിക്കാൻ കഴിയാതെ വന്നതോടെ വൈദ്യുതി വകുപ്പ് നടത്തിയ പരിശോധനയിൽ
പമ്പ് പ്രവർത്തിപ്പിക്കാനാവശ്യമായ വൈദ്യുതി അധികമായി വേണമെന്ന ആവശ്യം പറയുകയും അതിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി
എത്തിക്കാൻ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ എം എൽ എ ഫണ്ട് അനുവദിച്ചു തുകയും വൈദ്യുതി വകുപ്പിന് കൈമാറി
കൊണ്ട് നിർമ്മാണപ്രവർത്തികൾ തുടങ്ങിയെങ്കിലും എല്ലാം തുടങ്ങിയടുത്ത് തന്നെ നിൽക്കുകയാണ്.നിലവിലെ 100 കെ.വി ട്രാൻസ്ഫോർമർ മാറ്റി 160 കെ. വി ട്രാൻസ്ഫോർമർ പ്രവർത്തിപ്പിക്കാനുള്ള നിർമ്മാണപ്രവർത്തികളാണ് നടക്കുന്നത്. നിർമ്മാണപ്രവർത്തികൾ അടിയന്തിരമായി നടത്തി ട്രാൻസ്ഫോർമർ സ്ഥപ്പിച്ചിച്ചു വെള്ളം വറ്റിച്ചില്ലെങ്കിൽ കൃഷി ഇനിയും മുടങ്ങും.ചിറക്കര പഞ്ചായത്ത് നടപ്പാക്കി വന്ന കാർഷിക പദ്ധതികൾ മുടങ്ങും പോളച്ചിറ ഏല തരിശായി മാറും.
@ കുട്ടനാടൻ കർഷകരെ ഉപയോഗിച്ച് അഴിമതി കൃഷി നടത്താൻ പഞ്ചായത്ത് പ്രസിഡന്റിനെ മുന്നിൽ നിർത്തി കോൺഗ്രസ് നീക്കം.
കഴിഞ്ഞതവണ തദ്ദേശിയരായ കർഷകരെയും കർഷകസമിതിയെയും നോക്ക് കുത്തിയാക്കി ചിറക്കര പഞ്ചായത്ത് കുട്ടനാടൻ മോഡൽ കൃഷി നടത്താൻ നെൽവിത്ത് വിതച്ചുവെങ്കിലും എല്ലാം മഴയിൽ ഒലിച്ചു പോകുകയായിരുന്നു വെള്ളം പൂർണ്ണമായും വറ്റിയ്ക്കാതെ നടത്തിയ കൃഷിയിൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് തദേശീയരായ കർഷകരെ ഒഴിവാക്കി നടത്തിയ കൃഷിയിൽ അഴിമതികൃഷിയാണ് നടന്നത് എന്ന് കർഷകർ പറയുന്നു. അതേ മോഡൽ കൃഷി നടത്താനുള്ള നീക്കമാണ് ഇക്കുറി വിമത പഞ്ചായത്ത് പ്രസിഡന്റിനെ മുന്നിൽ നിർത്തി കോൺഗ്രസ് നടത്തുവാൻ പോകുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
@ പെട്ടിയും പറയും നശിക്കുന്നു.
ഏലായുടെ വടക്ക് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പെട്ടിയും പറയും വെള്ളത്തിൽ മുങ്ങി കിടക്കുന്നു. തെക്ക് ഭാഗത്ത് ഉണ്ടായിരുന്ന പെട്ടിയും പറയും പമ്പ് സ്ഥാപിച്ചപ്പോൾ പമ്പ്ഹൌസ് പരിസരത്ത് ഉപേക്ഷിച്ചതാണ് ഇതെല്ലാം ഇപ്പോൾ സംരക്ഷണമില്ലാതെ നശിക്കുകയാണ്. വടക്ക് ഭാഗത്തെ പെട്ടിയും പറയും നന്നാക്കി പ്രവർത്തനo ആരംഭിച്ചാൽ ഇ ഭാഗത്ത് കൂടി വെള്ളം പോളച്ചിറ ഏലായിൽ വരുന്നത് തടയാൻ പറ്റും എന്നാൽ അതിനുള്ള നീക്കവും ചിറക്കര പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
@ പോളച്ചിറ ഏലയിൽ കൃഷി നടപ്പാക്കാതിരിക്കാൻ ആസൂത്രിത നീക്കം.
പോളച്ചിറ ഏലയിൽ കൃഷി നടപ്പാക്കാതിരിക്കാൻ ആസൂത്രിത നീക്കമാണ് നടത്തുന്നത് എന്ന് കർഷകർ ആരോപിക്കുന്നു. കൃഷി നടക്കാതിരിക്കാൻ ഭൂമാഫിയ അരയും തലയും മുറുക്കി രംഗത്തുണ്ട് ഒപ്പം ഇപ്പോഴത്തെ ഭരണസമിതിയുടെ കൃഷിവിരുദ്ധ നയവും കൂടിയാവുമ്പോൾ ഇക്കുറിയും വരും വർഷങ്ങളിലും നെൽകൃഷി നടക്കില്ലായെന്ന് കർഷകർ പറയുന്നു.കൃഷിഭൂമി തുച്ഛമായ വിലയ്ക്ക് വാങ്ങികൂട്ടാൻ കൊല്ലം ഭാഗത്ത് നിന്നുള്ള ഭൂമാഫിയ സംഘങ്ങൾ പ്രാദേശിക പിന്തുണയോടെ രംഗതുണ്ട്.
No comments:
Post a Comment