Sunday, 10 September 2023

ക്ഷേത്ര കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥ ലോക മാതൃകയാക്കി ഉയർത്തിക്കാട്ടിയ പാരമ്പര്യവും ചരിത്രവും ആണ് ഭാരതത്തിനുള്ളത് - അഡ്വ. ജയസൂര്യ

ക്ഷേത്ര കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥ ലോക മാതൃകയാക്കി ഉയർത്തിക്കാട്ടിയ പാരമ്പര്യവും ചരിത്രവും ആണ് ഭാരതത്തിനുള്ളത് - അഡ്വ. ജയസൂര്യ

ചാത്തന്നൂർ : ക്ഷേത്ര കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥ ലോക മാതൃകയാക്കി ഉയർത്തിക്കാട്ടിയ പാരമ്പര്യവും ചരിത്രവും ആണ് ഭാരതത്തിനുള്ളതെന്ന് കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ജയസൂര്യ പറഞ്ഞു.അഖില ഭാരതിയ നിധി ഫെഡറേഷൻ  ജില്ലാ ശിൽപ്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ധന മാനേജ്മെന്റിന്റെ ആദിമ ഗ്രന്ഥങ്ങളാണ് വേദങ്ങൾ.രണ്ട് കൈകൾ ഉള്ള മനുഷ്യൻ നൂറ് വരുമാന മാർഗങ്ങൾ നേടണമെന്നും അത് ആയിരം മേഖലകളിൽ നിക്ഷേപിക്കണം എന്നും ഭാരതീയ സംസ്കാരം പറയുന്നു. ഓരോ വ്യക്തിയുടെയും സമ്പാദ്യത്തിൽ 20% സമൂഹത്തിനും രാഷ്ട്രത്തിനും സമർപ്പിക്കണം എന്നുമാണ് ഭാരതീയ ധാർമിക നിർദേശം. ധന സമ്പാദനവും കച്ചവടവും ധനമാനേജ്മെന്റ്  എന്നിവ പാപവും തെറ്റും കുറ്റവുമാണ് എന്നുള്ളത് അന്ധവിശ്വാസങ്ങൾ മാത്രമാണ്. ലോക സമ്പത്തിന്റെ 62% വും ഭാരതത്തിൽ ആയിരുന്നതിനാൽ ആണ് കോളനികൾ സൃഷ്ടിക്കാൻ വിദേശികൾ ഇങ്ങോട്ട് വന്നത്.  ബ്രിട്ടീഷ് രാജിക്ക് വൈസ്രോയിമാർ സമർപ്പിച്ച റിപ്പോർട്ടുകളിൽ ഭാരതത്തിലെ കുടുംബങ്ങളുടെ കൈവശമുള്ള ധാന്യവും സമ്പത്തും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ല എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ഇതിന്റെ തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു 
അഖില ഭാരതിയ നിധി ഫെഡറേഷൻ  ദേശിയ ജനറൽ സെക്രട്ടറി കെ.യു.ഷാജി ശർമ്മ ഉത്ഘാടനം ചെയ്തു.
 ജില്ലാ പ്രസിഡന്റ് രമണൻ കെ.അദ്ധൃഷത വഹിച്ചു.നല്ല കളക്ഷൻ എക്സികുട്ടീവ് അവാർഡും, ബെസ്റ്റ് നിധികൾക്കുള്ള  അവാർഡും സംസ്ഥാന സെക്രട്ടറി ജഗദീഷ് സമ്മാനിച്ചു.
ജില്ലാ സെക്രട്ടറി അപ്പുക്കുട്ട കുറുപ്പ് സ്വാഗതവും  ജില്ലാ കോഡിനേറ്റർ ഷാജി ശേഖർ നന്ദിയും പറഞ്ഞു.
ഫോട്ടോ:അഖില ഭാരതിയ നിധി ഫെഡറേഷൻ  ദേശിയ ജനറൽ സെക്രട്ടറി കെ.യു.ഷാജി ശർമ്മ ഉത്ഘാടനം ചെയ്യുന്നു.

No comments:

Post a Comment