കേന്ദ്രസർക്കാർ നടപ്പാക്കുന്ന വിശ്വകർമ്മയോജന വിശ്വകർമ്മമഹാസഭ സ്വാഗതം ചെയ്യുന്നു - അഡ്വ. പി. ആർ ദേവദാസ്
ചാത്തന്നൂർ: കേന്ദ്രസർക്കാർ വിശ്വകർമ്മസമൂഹത്തിനായി
നടപ്പാക്കുന്ന വിശ്വകർമ്മയോജന വിശ്വകർമ്മമഹാസഭ സ്വാഗതം ചെയ്യുന്നതായി വിശ്വകർമ്മമഹാസഭ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി. ആർ ദേവദാസ് പറഞ്ഞു. ചാത്തന്നൂരിൽ വിശ്വകർമ്മദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളിതുവരെ ഭാരതം ഭരിച്ചവർ വിശ്വകർമ്മസമൂഹത്തെ അവഗണിക്കുകയായിന്നു ഭാരതത്തിൽ വിശ്വകർമ്മ സമൂഹം ഉണ്ടെന്നും അവർക്ക് അംഗീകാരം നൽകിയതും നരേന്ദ്രമോദി സർക്കാർ ചെയ്തത്
മഹാത്തായ കാര്യമാണ് ആദർശം വാക്കിലൂടെ മാത്രമല്ല പ്രവർത്തിയിലൂടെയും കാണിച്ചു കൊണ്ട് കണ്ണീരൊപ്പുന്ന നരേന്ദ്രമോദി സർക്കാരിന്റെ വിശ്വകർമ്മയോജന പദ്ധതിയെ പൂർണ്ണമനസ്സോടെ അഖിലകേരളവിശ്വകർമ്മമഹാസഭ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ചാത്തന്നൂർ യൂണിയൻ പുതിയതായി നിർമ്മിച്ച യൂണിയൻ ആസ്ഥാന മന്ദിരം അഡ്വ. പി.ആർ. ദേവദാസ് ഉത്ഘാടനം ചെയ്തു യൂണിയൻ പ്രസിഡന്റ് പുഷ്പവല്ലി അധ്യക്ഷത വഹിച്ചു.
എ കെ വി എം എസ് ജില്ലാ സെക്രട്ടറി പി.സുരേഷ് കുമാർ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു, എൻ. എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി, എസ് എൻ ഡി പി ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ എന്നിവർ സംസാരിച്ചു
എ കെ വി എം എസ് യൂണിയൻ സെക്രട്ടറി അനന്തൻ കല്ലുവാതുക്കൽ, കൈതക്കുഴി സത്യശീലൻ, മോഹൻലാൽ കോയിപ്പാട് എന്നിവർ സംസാരിച്ചു.
വിശ്വകർമ്മപൂജയ്ക്കും വിശ്വകർമ്മജരുടെ ശക്തിവിളിച്ചറിയിക്കുന്ന
ശോഭയാത്രയ്ക്കും ശേഷമാണ് സമ്മേളനം ആരംഭിച്ചത് വീശിഷ്ട വ്യക്തികളെയും മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.
ഫോട്ടോ: വിശ്വകർമ്മദിനാചാരണം
അഡ്വ. പി.ആർ. ദേവദാസ് ഉത്ഘാടനം ചെയ്യുന്നു.
No comments:
Post a Comment