Tuesday, 19 September 2023

ഡോക്ടറെ നിയമിച്ചതറിയാതെ സമരം നടത്തി ഡി വൈ എഫ് ഐ അപഹാസ്യരായി

ഡോക്ടറെ നിയമിച്ചതറിയാതെ സമരം നടത്തി ഡി വൈ എഫ് ഐ അപഹാസ്യരായി 
ചാത്തന്നൂർ : ചിറക്കര പഞ്ചായത്തിൽ 
സിപിഎം വിമത നേതാവായ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ ഡി വൈ എഫ് ഐ
സമരം നടത്തി അപഹാസ്യരായി.
കുറച്ച് ദിവസങ്ങളായി ചിറക്കര ഹെൽത്ത് സെന്ററിലെ ഡോക്ടർ സ്ഥലം മാറി പോയിരുന്നു. തുടർന്ന് 
പഞ്ചായത്ത് പ്രസിഡന്റിന്റെ  നിരന്തര ശ്രമഫലമായി പുതിയ ഡോക്ടറെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ച തന്നെ ഡി എം ഒ 
ഇറക്കിയിരുന്നു. ഡോക്ടർ ചൊവ്വാഴ്ച തന്നെ ചാർജ് ഏറ്റെടുത്ത് രോഗികളെ നോക്കി തുടങ്ങിയിരുന്നു.
ഇതു സംബന്ധിച്ച അറിയിപ്പുകൾ നവമാധ്യമങ്ങളിൽ തിങ്കളാഴ്ച തന്നെ പ്രചരിച്ചിരുന്നു. സിപിഎം വിമത പ്രസിഡന്റിന്റെ ഇടപെടലിൽ ഡോക്ടറെ നിയമിക്കുന്നത് മൂലം ഡോക്ടർ ചൊവ്വാഴ്ച ചാർജ് ഏറ്റെടുത്ത വിവരം അറിയാതെ പി എച്ച് സിയിൽ ഡോക്ടർ ഇല്ല എന്നും പറഞ്ഞ് ഡി വൈ എഫ് ഐ ചിറക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാർജ് ഏറ്റെടുത്ത ഡോക്ടറെ ഉപരോധിച്ചു നൂറ് കണക്കിന് രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി ചികിത്സ മുടങ്ങി സമരം 
തുടങ്ങിയതിന് ശേഷമാണ് ഡി വൈ എഫ് പ്രവർത്തകർക്ക് അമളി പറ്റിയ വിവരം അറിയുന്നത്. ചിറക്കര ഗ്രാമപഞ്ചായത്തിലെ ബഡ്സ്കൂളിലെ  താല്കാലിക അധ്യാപികയുടെ ഭർത്താവും ഡി വൈ എഫ് ഐ
ചിറക്കര മേഖല പ്രസിഡന്റുമായ ദീപു ഡി.യു സെക്രട്ടറി ഗൗതം  തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സമരം.

No comments:

Post a Comment