Wednesday, 27 September 2023

ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ കെ എസ് ആർ ടി സി ആരംഭിക്കുന്ന ഗ്രാമ വണ്ടിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നടന്നു.

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ കെ എസ് ആർ ടി സി ആരംഭിക്കുന്ന ഗ്രാമ വണ്ടിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നടന്നു. ചാത്തന്നൂരിൽ നടന്ന ചടങ്ങിൽ മന്ത്രി ആൻ്റണി രാജു ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചു.ജി.എസ്.ജയലാൽ എം എൽ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ദിജു പദ്ധതി വിശദീകരിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു പഞ്ചായത്ത് ഗ്രാമ വണ്ടി ആരംഭിക്കുന്നത്.
ബസ് സർവീസില്ലാത്ത നാട്ടുവഴികളിലായിരിക്കും ഗ്രാമ വണ്ടി സർവീസ് നടത്തുക. പദ്ധതിക്കായി ഗ്രാമപ്പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നു 15 ലക്ഷം രൂപയാണ് വകയിരുത്തി യിരിക്കുന്നത്. കെ എസ് ആർ ടി സി യിൽനിന്നു ഗ്രാമവണ്ടി സേവനം ലഭിക്കുന്നതിനായി ഒരു ലക്ഷം രൂപ ഇതിനായി അടച്ചിട്ടുണ്ട്.

ഇന്ധനച്ചെലവ് ഗ്രാമപ്പഞ്ചായത്തും ജീവനക്കാരുടെ ശമ്പളം, ബസുകളുടെ അറ്റകുറ്റപ്പണി, ഇൻഷുറൻസ് ഉൾപ്പെടെയുള്ള ചെലവുകൾ കെ എസ് ആർ ടി സി വഹിക്കും. ഇതിനായി ടിക്കറ്റ് വഴി ലഭിക്കുന്ന തുക കെ എസ് ആർ ടി സി എടുക്കും.വാഹനത്തിൽ പതിക്കുന്ന പരസ്യത്തിന്റെ വരുമാനമാണ് ഗ്രാമ പഞ്ചായത്തിൻ്റെ തനതു ഫണ്ടിലേക്കു ലഭിക്കുന്നത്. ബസിൻ്റെ വശങ്ങളിലും സീറ്റ് കവറുകളിലുമാണ് പരസ്യം പതിക്കുന്നത്. ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയിൽനിന്ന് രാവിലെ സർവീസ് തുടങ്ങുന്ന ബസ് ചേന്നമത്ത് മഹാദേവക്ഷേത്രം, പാലവിള വഴി ഏഴിനും ഏഴരയ്ക്കും മധ്യേ മരക്കുളത്ത് എത്തിച്ചേരും.

മരക്കുളത്തു നിന്നാരംഭിക്കുന്ന സർവീസ് വരിഞ്ഞം, നടയ്ക്കൽ, കല്ലുവാതുക്കൽ, കശുവണ്ടി ഓഫീസ് ജങ്ഷൻ, എം.സി. പുരം, മീനാട് പാലമുക്ക്, നെടുങ്ങോലം ഗവ.താലൂക്ക് ആശുപത്രി ജങ്ഷനിൽ എത്തിയശേഷം തിരികെ ചാത്തന്നൂർ ടൗണിലെത്തും. തുടർന്ന് ശീമാട്ടി, ചേ ന്നമത്ത് മഹാദേവക്ഷേത്രം, ചാത്തന്നൂർ ജങ്ഷൻ വഴി രാവിലെ 9.30-ഓടെ കൊട്ടിയത്ത് എത്തി ച്ചേരുന്ന രീതിയിലാണ് ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെയുള്ള സർവീസ് കഴിഞ്ഞ് ചാത്തന്നൂർ ഡിപ്പോയിലെത്തിച്ചേരുന്ന ബസ് വൈകീട്ടും സർവീസ് നടത്തും. വൈകീട്ടുള്ള ബസ് സർവീസ് സമയക്രമത്തിൽ തീരുമാനമായിട്ടില്ലെന്ന് ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു പറഞ്ഞു.  

ഫോട്ടോ : ഗ്രാമ വണ്ടിയുടെ ഫ്ലാഗ് ഓഫ് മന്ത്രി ആൻ്റണി രാജു നിർവഹിക്കുന്നു.

No comments:

Post a Comment