ചാത്തന്നൂർ : ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജില സിപിഎം അനുകൂല സംഘടനകളുടെ പരിപാടികളിൽ
ജി. എസ്. ജയലാൽ എം എൽ എയ്ക്കും സിപിഎം നേതാക്കൾക്കുമൊപ്പവും ജനപ്രതിനിധികൾക്ക് ഒപ്പവും
വേദി പങ്കിടുന്നു എതിർപ്പ് ഉയർത്തി സിപിഎം ഏരിയ നേതൃത്വം.സിപിഎം നിയന്ത്രണത്തിലുള്ള കുടുംബശ്രീ പരിപാടികൾക്കും സിപിഎം നേതാക്കൾ നിയന്ത്രിക്കുന്ന സംഘടനകളുടെ പൊതുപരിപാടികൾക്കും ഓണാഘോഷ പരിപാടികൾക്കുമാണ് സിപിഎം നേതൃത്വത്തിന്റെ വിലക്കുകൾ മറികടന്ന് സിപിഎം വിമതപ്രസിഡന്റിനെ സിപിഎം നേതാക്കൾ നേരിട്ട് ക്ഷണിക്കുന്നത്.കഴിഞ്ഞ ദിവസം
ചിറക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ജി.എസ്. ജയലാൽ എം എൽ എ ഉത്ഘാടനം ചെയ്ത കുടുംബശ്രീ സംരഭമായ പെണ്മ സൂപ്പർ മാർക്കറ്റിന്റെ ഉത്ഘാടന ചടങ്ങിൽ സിപിഎം വിമതയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഖ്യാതിഥിയായി എത്തിയത്.
ഏറംതെക്ക് വാർഡിലെ കുരിശുംമൂട്ടിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെട സിപിഎം പാർട്ടി അംഗങ്ങളായ സിഡിഎസ് മാർ ചേർന്നാണ് കുടുംബശ്രീയുടെ സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്.സിപിഎമ്മുകാരിയായ
സി ഡി എസ് ചെയർപേഴ്ൺ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്തിലെ അട്ടിമറിക്ക് ശേഷം പൊതുപരിപാടികളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം ബഹിഷ്കരിക്കണമെന്ന ഇടതുമുന്നണിയുടെ
തീരുമാനം അട്ടിമറിച്ചു കൊണ്ടാണ് സിപിഎം ഏരിയ കമ്മിറ്റി കമ്മിറ്റി ഉൾപ്പെടുന്ന ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് സജിലയെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ തീരുമാനം എടുത്തത്.
എം എൽ എയും സിപിഎം പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും ഉൾപ്പടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സജിലയ്ക്ക് സിപിഎം പ്രവർത്തകർ സ്വീകരണം പോലെ യോഗം നടത്തിയത് സിപിഎമ്മിലും ഇടതു മുന്നണിയിലും കനത്ത എതിർപ്പും പ്രതിക്ഷേധവും ഉയർന്നിട്ടുണ്ട്.
No comments:
Post a Comment