ചാത്തന്നൂർ : ഡോക്ടർ ബി. ആർ. അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ബാബ സാഹിബ് ദേശിയ അവാർഡ് കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാർ ഏറ്റുവാങ്ങി. ദേശീയ തലത്തിൽ 15 പേർക്കാണ് പുരസ്കാരം സമ്മാനിച്ചത്. കേരളത്തിൽ നിന്നും പുരസ്കാരം നേടിയത് വി.എസ്.സന്തോഷ്കുമാർ മാത്രമാണ്.
ന്യൂ ഡൽഹി,കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ വച്ചു നടന്ന ചടങ്ങിൽരാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ സിംഗ് സമ്മേളനം ഉദ്ഘാ
ടനവും പുരസ്കാര ദാനവും നിർവഹിച്ചു.ദേശിയ അധ്യക്ഷൻ നെടുമൺ കാവ് ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു.. മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി. ജെ. കുര്യൻ, ഇന്റർനാഷണൽ ഓർഗനൈസർ ഉഷ കൃഷ്ണകുമാർ, ദേശീയ ജനറൽ സെക്രട്ടറി രാജ് കമൽ, പിആർഒ സോബിൻ തോമസ്, പ്രതാപൻ കുണ്ടറ, ശിവരാജൻ കണ്ടത്തിൽ, പത്മന തുളസി തുടങ്ങിയവർ പ്രസംഗിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സാമൂഹ്യ പ്രവർത്തനത്തിലൂടെ മറ്റ് സാമൂഹിക ഉന്നമനത്തിന് പ്രവർത്തിച്ചവർക്കാണ് ദേശീയ പുരസ്കാരം സമ്മാനിച്ചത്.
ഫോട്ടോ:
രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ സിംഗ് അവാർഡ് നൽകുന്നു.
No comments:
Post a Comment