Saturday, 30 September 2023

കല്ലുവാതുക്കൽ പഞ്ചായത്തിലെ പ്രസിഡന്റ് വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘനം നടത്തിയ ബി ജെ പി പഞ്ചായത്ത് അംഗങ്ങൾ കള്ളക്കഥ പ്രചരിപ്പിക്കുന്നു - ബിജെപി

 കല്ലുവാതുക്കൽ പഞ്ചായത്തിലെ പ്രസിഡന്റ് വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘനം നടത്തിയ ബി ജെ പി പഞ്ചായത്ത് അംഗങ്ങൾ കള്ളക്കഥ പ്രചരിപ്പിക്കുന്നു - ബിജെപി 
പരവൂർ: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘനം നടത്തിയ ബി. ജെ. പി അംഗങ്ങൾ കള്ളക്കഥ പ്രചരിപ്പിക്കുകയാണെന് ബിജെപി പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി. കുറുമണ്ഡൽ പറഞ്ഞു.ബി ജെ പിയെ ഒറ്റു കൊടുക്കാനായി എൽ. ഡി. എഫ് ഉം ആയി നേരത്തെ തന്നെ രഹസ്യബാന്ധവം സ്ഥാപിച്ചവരുടെ അധികാര മോഹം നഷ്ട്ടപ്പെട്ടതിന്റെ ജാള്യത മറയ്ക്കാൻ ആണ് പാർട്ടിയെയും പാർട്ടി ജില്ലാ പ്രസിഡന്റിനെയും ബോധപൂർവ്വം മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്നത്. ബി ജെ പി ഭരണ കാലയളവിൽ ഏറ്റവും കൂടുതൽ വികസനപ്രവർത്തനങ്ങൾ നടന്ന കാലഘട്ടം ആണ്. ആരോഗ്യരംഗത്ത് മികച്ച സേവനപ്രവർത്തനങ്ങൾ കാഴ്ച വച്ചതിന് സംസ്ഥാന സർക്കാരിന്റെ അവാർഡും കല്ലുവാതുക്കൽ പഞ്ചായത്തിന് ലഭിച്ചിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ഇടത് വലതു മുന്നണികളുടെ എതിർപ്പ് ഉണ്ടായിട്ടും ഭരണ സമിതിക്ക് കഴിഞ്ഞു അധികാര കൊതി മൂത്ത് ആദ്യം യു ഡി എഫ് സഹായത്തോടെ പ്രസിഡന്റ് ആവാൻ ശ്രമം നടത്തി ഇത് പരാജയപെട്ടപ്പോൾ ആണ് പഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശയോട് കൂടി സിപിഎം താവളം ആക്കിയ അജ്ഞാത കേന്ദ്രത്തിലേക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുൻപേ പഞ്ചായത്ത് മെമ്പർ ദീപ മാറി നിന്നത്. സിപി എം നേതൃത്വത്തിന്റെ അധികാര ദുർവിനിയോഗവും സാമ്പത്തിക താൽപ്പര്യവുമാണ് ഇതിന്റെ പിന്നിൽ ഓപ്പറേഷൻ ലോട്ടസിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരുടെ കല്ലുവാതുക്കലിലെ നിലപാട് വ്യക്തമാക്കണം പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സംബദ്ധിച്ച് നേരത്തെ തന്നെ പാർട്ടി ഒൻപത് ഗ്രാമപഞ്ചായത്ത് അംഗങ്ങളോടും അഭിപ്രായം ചോദിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആയി നിൽക്കാൻ ഞാൻ ഇല്ല എന്നാണ് ദീപ പാർട്ടിയെ അറിയിച്ചത് പാർട്ടി എടുക്കുന്ന ഏത് നിലപാടിനോടും ഒപ്പം നിൽക്കും എന്നാണ് ദീപയും മറ്റ് ജനപ്രതിനിധികളും തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ അറിയിച്ചത് പാർട്ടി നൽകിയ വിപ്പ് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ബിജെപി യെയും അതിൽ അടിയുറച്ചു നിൽക്കുന്ന പ്രവർത്തകരെയും വഞ്ചിക്കുന്ന നിലപാടാണ് ദീപ സ്വീകരിച്ചത്  കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മറ്റി ബിജെ പി യുടെ അഞ്ചു അംഗങ്ങളും ബഹിഷ്കരിച്ചിരുന്നു. പാർട്ടിയെയും പാർട്ടി ജില്ലാ പ്രസിഡന്റിനും എതിരെ ദീപയും മറ്റ് മൂന്ന് അംഗങ്ങളും 
ബോധപൂർവ്വം നടത്തുന്ന കള്ള പ്രചരണം ആണ് ഇത് എന്നും പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ്‌. ജി കുറുമണ്ടൽ പറഞ്ഞു.

No comments:

Post a Comment