നിയമം ലംഘിച്ച് പായുന്നത് ഗ്രാമീണ റോഡുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നു പ്രതിക്ഷേധവുമായി നാട്ടുകാർ. അനധികൃതമായി ജിയോളജി പാസുകളും മറ്റ് അനുമതികളും ഇല്ലാതെ
ടോറസ് ലോറികളിൽ കരമണ്ണ്, ചെളിയും കൊണ്ടു പോകുന്ന റോഡുകളാണ് തകരുന്നത്. റോഡിന്റെ ഇരുസൈഡുകളും ശരിയായ രീതിയിൽ ഉറപ്പിക്കാത്തതു കാരണവും നിർമ്മാണപ്രവർത്തികളുടെ അപാകതയുമാണ് അമിത ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡ് തകരുന്നതിന്റെ പ്രധാന കാരണം.രാവെന്നോ പകലെന്നോ ഇല്ലാതെയാണ് കരമണ്ണ് കടത്ത്.ജിയോളജിയുടെ പാസോ മറ്റ് രേഖകളോ ഇല്ലാതെ അനധികൃതമായി കടത്തുന്നത് മൂലം നാട്ടുകാരുടെ എതിർപ്പ് വരും മുൻപ് കൂടുതൽ അളവിൽ മണ്ണ് കടത്തിക്കൊണ്ടുപോവുകയാണ് ലക്ഷ്യം.
@പാസ് ഉണ്ടെങ്കിലും ജിയോളജിയുടെ ചട്ടങ്ങൾ ലംഘിക്കുന്നു.
റോഡിന് നാശം ഉണ്ടാകുന്ന തരത്തിലും പരിസരവാസികൾക്ക് പരാതിക്ക് ഇടവരുത്തുന്ന തരത്തിലും ഭാരം കൂടിയ വാഹനങ്ങളിൽ മണ്ണും പറയും കൊണ്ടു പോകരുതെന്ന നിർദേശത്തോടെയാണ് ജിയോളജി വകുപ്പ് അനുമതി നൽകുന്നത്. എന്നാൽ അനുമതി നൽകി കഴിഞ്ഞാൽ റവന്യൂ, ജിയോളജി, പഞ്ചായത്ത് അധികൃതരുടെ തുടർ പരിശോധനയില്ല.കല്ലുവാതുക്കൽ
പഞ്ചായത്തിലെ വേളമാനൂർ
ഭാഗത്തെ മണ്ണ് ടോറസ് ലോറികളിൽ കൊണ്ടു പോയതിനെ തുടർന്ന് റോഡു തകർന്നത് നാട്ടുകാരുടെ
പ്രതിഷേധത്തിനിടയാക്കി. ജിയോളജി നൽകുന്ന അനുമതിയിലെ നിർദേശങ്ങൾ മറികടന്നാണ് മണ്ണു കൊണ്ടു പോയത്. ഇതിനെ തുടർന്ന് മണ്ണു കൊണ്ടു പോകുന്നത് നാട്ടുകാർ തടയുകയായിരുന്നു.ആദിച്ചനല്ലൂർ പഞ്ചായത്തിലെ
കുമ്മല്ലൂർ -തോണികടവ് റോഡ്
അമിതഭാരം കയറ്റി ലോറികൾ കടന്നു പോകാൻ തുടങ്ങിയതോടെ തകരുകയായിരുന്നു.
@ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ നിന്ന് ക്വാറി ഉൽപന്നങ്ങളുമായി വരുന്ന ലോറികളും അനധികൃതമായി കരമണ്ണ് കയറ്റി വരുന്ന ലോറികളും പരിശോധനകൾ മറികടക്കാൻ ആശ്രയിക്കുന്നത് ഗ്രാമീണ റോഡുകളെയാണ്.ആയൂർ,ഓയൂർ വഴി ദേശിയപാതയായ ഇത്തിക്കരയിൽ എത്തുന്നതിന് പകരം പഴക്കം ചെന്ന കുമ്മല്ലൂർ പാലത്തിലൂടെയും മറ്റു ചെറു
റോഡിലൂടെയും സഞ്ചരിച്ച് ഉപ റോഡുകളിൽ കൂടി ദേശിയപാതയിലേക്ക് പ്രവേശിക്കും. മണ്ണിട്ടുയർത്തി നിർമിച്ച കനാൽ റോഡുകൾക്കും, ഗ്രാമീണ റോഡുകൾക്കും
അമിത ഭാരം ഉൾക്കൊള്ളാനുള്ള ശേഷിയില്ല.ഇത് മൂലം വിവിധ പഞ്ചായത്തുകളുടെ ഗ്രാമീണ
റോഡുകൾ തകർന്ന നിലയിലാണ്. ഇതു വഴി വലിയ വാഹനങ്ങളുടെ സഞ്ചാരം അപകടങ്ങൾക്കും കാരണമാകുന്നു.
@ സ്കൂൾ സമയത്തും ചീറിപ്പാഞ്ഞ് ടിപ്പർ ലോറികൾ
സ്കൂൾ സമയങ്ങളിൽ പോലും ഗ്രാമീണ വഴികളിൽ കൂടി ടിപ്പർ ലോറികൾ പായുന്നത് കാരണം യാത്രക്കാർ ദുരിതത്തിൽ ചാത്തന്നൂർ -കട്ടച്ചൽ
റോഡിലൂടെയാണ് രാവിലെ മുതൽ ടിപ്പറുകളുടെ നിരന്തരമായ യാത്ര. രാവിലെ 9.30 വരെ സ്കൂൾ ബസുകൾ ധാരാളമായി ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്. റോഡിന് വീതി നന്നേ കുറവായതിനാൽ സ്കൂൾ ബസുകൾക്ക് സൈഡ് കൊടുക്കുന്നത് വളരെയധികം ബുദ്ധിമുട്ടിയാണ്. അമിത ലോഡ് കയറ്റി വരുന്ന ലോറികൾ റോഡിലെ ടാറിങ്ങിൽ നിന്ന് റോഡിലേക്ക് ഇറക്കുകയുമില്ല.റോഡരികിൽ പൈപ്പ് സ്ഥാപിച്ചതിനു ശേഷം ശരിയായ രീതിയിൽ മുടാത്തത് കാരണം വാഹനങ്ങൾ റോഡിൽ നിന്ന് ഇറക്കിയാൽ വാഹനങ്ങൾ മണ്ണിൽ പുതഞ്ഞു അപകടം ഉണ്ടാകുകയും ചെയ്യുന്നു. സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ സഞ്ചാരം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.
ഫോട്ടോ :ചാത്തന്നൂർ ജങ്ഷനിൽ സ്കൂൾ വിട്ട സമയത്ത് ടിപ്പർ ലോറി എത്തിയപ്പോൾ
@ ദേശീയപാതയിൽ നിർമ്മാണപ്രവർത്തികൾക്കായി കരാർ വ്യവസ്ഥയിൽ ഓടുന്ന
ടിപ്പർ ലോറികൾ ചീറിപായുകയാണ്
പെർമിറ്റില്ല,
വേഗപൂട്ടില്ല, നമ്പർ പ്ളേറ്റ് പ്രദർശിപ്പിക്കാതെ ടെസ്റ്റ് സമയസമയം നടത്താതെ ഇൻഷുറസും മറ്റു രേഖകളും ഇല്ലാതെ അമിതവേഗത്തിൽ പായുന്ന
വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ വിമുഖത കാട്ടി അധികാരികൾ.
@ പേടി സ്വപ്നമായി ടിപ്പറുകൾ
പത്ര, പാൽ, മത്സ്യ വിതരണക്കാർക്കും, പുലർച്ചെ പ്രഭാതസവാരിക്കിറങ്ങുന്നവർക്കും ടിപ്പറുകൾ ഒരു പേടി സ്വപ്നമാണ്. പുലർച്ചെ പൊതുവേ പ്രദേശത്ത് പൊലീസ് പരിശോധനകൾ ശക്തമല്ലാത്തതിനാൽ ഈ സമയം തന്നെ തിരഞ്ഞെടുത്ത് പാസില്ലാതെ മണ്ണും മണലും പാറയുമൊക്കെ
കടത്തുന്നതായാണ് നാട്ടുകാർ പറയുന്നത്. പാസില്ലാതെ മണ്ണും മണലും പാറയുമൊക്കെ കടത്തുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. പാസില്ലാതെ കൊണ്ടുപോകുന്ന സാധനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കേണ്ടിടത്ത് എത്തിക്കാനാണ് ഈ മരണപ്പാച്ചിൽ.
No comments:
Post a Comment