പരിപാടി സംഘടിപ്പിച്ചു. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഓണനിലാവ് ഉദ്ഘാടനം ചെയ്തു. കവി ഓരനെല്ലൂർ ബാബു ഓണസന്ദേശം നൽകി. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. സ്നേഹാശ്രമത്തിലെ അച്ഛനമ്മമാർക്കായി കാഥികൻ പ്രൊഫ. ചിറക്കരസലിംകുമാർ കഥാപ്രസംഗവും മലയാളക്കര ദ്രാവിഡൻസ് കലാകാരന്മാർ നാടൻ പാട്ടുകളും അവതരിപ്പിച്ചു. കുരീപ്പുഴ ശ്രീകുമാറിന്റെ ഫാത്തിമതുരുത്തു കവിത വർണിനാഥ് ചൊല്ലി. സ്നേഹാശ്രമത്തിലെ മാതാപിതാക്കളുടെ ഓണകളികളും അരങ്ങേറി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്നേഹാശ്രമത്തിലെ മാതാപിതാക്കൾക്കും അതിഥികൾക്കും വിഭവ സമൃദ്ധമായ ഓണസദ്യ എത്തിച്ചു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള , സെക്രട്ടറി പി.എം. രാധാകൃഷ്ണൻ , രാജേന്ദ്രകുമാർ , ആർ.ഡി. ലാൽ, ബി.സുനിൽ കുമാർ ,രാമചന്ദ്രൻ പിള്ള , ഡോ.രവിരാജ്, ആലപ്പാട് ശശിധരൻ , കബീർ, എസ്. അനിൽകുമാർ എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments:
Post a Comment