Saturday, 16 September 2023

ചാത്തന്നൂർ തിരുമുക്കിൽസംശയാസ്പദമായിവവ്വാലുകൾ ചത്തുവീണു

ചാത്തന്നൂർ തിരുമുക്കിൽ
സംശയാസ്പദമായി
വവ്വാലുകൾ ചത്തുവീണു

@ രണ്ടു
വവ്വാലുകളുടെ സാംപിളുകൾ ശേഖരിച്ചു

ചാത്തന്നൂർ: ചാത്തന്നൂർ തിരുമുക്കിൽ രണ്ട് വവ്വാലുകളുടെ ജഢം കണ്ടെത്തിയെതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് നടപടികൾ ആരംഭിച്ചു. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സാംക്രമിക രോഗ നിയന്ത്രണ വിഭാഗത്തിൽ നിന്ന് വെറ്ററിനറി സർജൻമാർ എത്തി ടിപ്പിൾ പായ്ക്കുകളിൽ സാംപിളുകൾ ശേഖരിച്ചു
വൈദ്യുതി കമ്പികളിൽ തട്ടി ഷോക്കേറ്റ് മരിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം സാംപിളുകൾ ശേഖരിച്ചവ
കൂടുതൽ പരിശോധനയ്ക്കായി സംസ്ഥാന മൃഗരോഗ നിർണ്ണയ ലാബറട്ടറിയിലേക്കയക്കും
വവ്വാലുകൾ ചത്തുവീണയിടത്ത് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എസ്. അനിൽ കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഡി.ഷൈൻകുമാർ
ജില്ലാ എപ്പിഡെമിയോളജിസ്റ്റ്
ഡോ.ആർ. ഗീതാ റാണി
എന്നിവർ  സന്ദർശിച്ചു.

@ ജില്ലയിലെ നിപ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് നടപടികൾ സ്വീകരിച്ചു

@ നിപ വവ്വാലുകളെ ഓടിക്കരുത്:
പന്നികളെ ശ്രദ്ധിക്കണം
മൃഗസംരക്ഷണ വകുപ്പ്

നിപയുമായി ബസപ്പെട്ട് കൊല്ലം
മൃഗസംരക്ഷണ വകുപ്പ് ജാഗ്രത നിർദ്ദേശങ്ങൾ പുറത്തിറക്കി
പഴം തീനി വവ്വാലുകളാണ് നിപാ രോഗം  കൂടുതൽപരത്തുന്നത് എന്നതുകൊണ്ട് വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളിൽ ചെന്ന് അവയെ ഭയപ്പെടുത്തുവാനോ ഓടിക്കാനോ നശിപ്പിക്കാനോ ശ്രമിക്കരുത്. വവ്വാലുകള ഉപദ്രവിക്കുന്നതിലൂടെ
അവയിൽ വൈറസുകൾ പെരുകാനും ശരീരസ്രവങ്ങളിലൂടെ പുറത്തുവരാനുള്ള സാധ്യതയും കൂടും.വവ്വാൽ കടിച്ചുപേക്ഷിച്ചതാവാൻ സാധ്യതയുള്ള പഴങ്ങൾ തൊടുകയോ കഴിക്കുകയോ ചെയ്യരുത് അത്തരം പഴങ്ങൾ വളർത്തുമൃഗങ്ങൾക്കും നൽകേണ്ടതില്ല
വവ്വാലുകൾ കൂട്ടമായി പാർക്കുന്ന മരത്തണലുകളിൽ വളർത്തുമൃഗങ്ങളെ കെട്ടാതിരിക്കാൻ ശ്രദ്ധിക്കണം
ഉപേക്ഷിക്കപ്പെട്ട കിണറുകൾ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളാണ്
അവയിൽ ഇറങ്ങുകയോ വെള്ളം കോരുകയോ ചെയ്യരുത്
വവ്വാലിന്റെ വിസർജ്യങ്ങളോ സ്രവങ്ങളോ പുരണ്ട പ്രതലങ്ങളുമായി സമ്പർക്കം വന്നാൽ ആ ഭാഗം സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം
കോവിഡ് പോലെ വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗമല്ല നിപ
എങ്കിലും വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ രോഗം പകരാതെ സംരക്ഷണം നൽകും

അപൂർവമായി പന്നികളും രോഗ വാഹകരാകുന്നുണ്ട് വവ്വാലിൽ നിന്നാണ് പന്നികളിലേക്ക് രോഗം പകരുക
പനികളിലെ കടുത്ത ചുമ പ്രധാന രോഗലക്ഷണമാണ്
നാഡീവ്യൂഹത്തെയും ബാധിക്കുമെന്നതിനാൽ വിറയൽ. അപസ്മാര സമാനമായ ലക്ഷണങ്ങൾ പക്ഷാഘാതം എന്നിവയും കാണാം പന്നിക്കുട്ടികളിലാണ് മരണം ഏറുന്നത്
ജില്ലയിലെ പന്നിഫാം ഉടമകൾക്കും വന മേഖലയോട് ചേർന്നു കിടക്കുന്ന കുരിയോട്ടുമല ഹൈടെക് ഫാം
ആയൂർ തോട്ടത്തറ ഹാച്ചറി
 മറ്റ് സ്വകാര്യ ഫാമുകൾ എന്നിവിടങ്ങളിൽ പരമാവധി ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും തൊഴിലാളികളും ഉടമകളും മാസ്കും കൈയ്യുറകളും ധരിക്കാനും വ്യക്തിശുചിത്വം പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണങ്ങൾ പന്നികളിലും മറ്റ് മൃഗങ്ങളിലും ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള ഗവ. മൃഗാശുപത്രികളുമായി ബന്ധപ്പെടണമെന്ന്
 ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഡി.ഷൈൻ കുമാർ അറിയിച്ചു
ഫോട്ടോ:ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുന്നു.

No comments:

Post a Comment