Saturday, 30 September 2023

വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റി മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു

വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റി മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു
കൊട്ടിയം: വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റി മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ചടങ്ങിൽ ആദരിച്ചു. വടക്കേവിള കോർപ്പറേഷൻ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാസ് പ്രസിഡൻ്റ് രമേശ് ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു വിദ്യാർത്തികൾക്കുള്ള പുരസ്കാര വിതരണവും ആദരിക്കൽ ചടങ്ങും നടത്തി. പട്ടത്താനം സുനിൽ, നെജിമുദീൻ മുള്ളുവിള എന്നിവരെ ആദരിച്ചു.സെക്രട്ടറി എസ്.ചന്ദ്രബോസ്, രക്ഷാധികാരി എ.അബ്ദുൽ സലാം, ഫാത്തിമാ മെമ്മോറിയൽ എഡ്യുക്കേഷൻ ട്രസ്റ്റ് സെക്രട്ടറി നൗഷാദ് യൂനുസ്, കോർപ്പറേഷൻ കൗൺസിലർ അനീഷ് കുമാർ, ഫാസ് ഭാരവാഹികളായ എൽ.രാeജന്ദ്രൻ, എസ്.സുധീർ, എം.പൂക്കുഞ്ഞ്, പി.മനോജ്, എ.സുരേന്ദ്രൻ, വനിതാ വേദി ഭാരവാഹികളായ ഷെമിനിസാർ, സുനി രാജീവ്,  എന്നിവർ സംസാരിച്ചു. ഫാസ് കുടുംബാംഗങ്ങളുടെ കലാകായിക മൽസരങ്ങളും ഓണസദ്യയും നടന്നു.  

ഫോട്ടോ : വടക്കേവിള ഫൈൻ ആർട്സ് സൊസൈറ്റിയുടെ മെറിറ്റ് ഈവനിംഗ് എം.നൗഷാദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

No comments:

Post a Comment