സൂനാമി ഇറച്ചിയുടെ ഉപയോഗം വ്യാപകമാകുന്നു.കഴിഞ്ഞ ദിവസം ചാത്തന്നൂർ മീനാട് ഇറച്ചി സൂക്ഷിക്കുന്ന ഗോഡൗണിൽ നിന്നും പിടിച്ചെടുത്ത ഇറച്ചി കൊല്ലം നഗരത്തിലടക്കമുള്ള പ്രമുഖ ഹോട്ടലുകളിൽ അടക്കം
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചു വച്ചിരുന്നത്. വർഷങ്ങളായി ജില്ലയിലെങ്ങും വിതരണം ചെയ്തിരുന്നത് ഇവരാണ്.
തിരുവനന്തപുരത്ത് നിന്നും വാഹനങ്ങളിൽ എത്തിച്ചു വിതരണം ചെയ്തിരുന്ന ഇറച്ചി അടുത്തിടെയാണ് ചാത്തന്നൂരിൽ പുതിയ ഗോഡൌൺ എടുത്തു വിതരണം ചെയ്യാൻ ആരംഭിച്ചത്. തമിഴ്നാട്ടിൽ നിന്നും ആന്ത്രയിൽ നിന്നുമുള്ള കോഴി ഫാമുകളിലെ കോഴിയാണ് അറബിയും ഇഗ്ളീഷിലും പെരെഴുതിയ കവറുകളിൽ
ചിക്കൻ ലെഗ് പീസ്
മുറിച്ചതും അല്ലാത്തതുമായ ഇറച്ചി
പ്ലാസ്റ്റിക് പായ്ക്കറ്റുകളിലാക്കി പിടിച്ചെടുത്തവ അഴുകിത്തുടങ്ങിയനിലയിലായിരുന്നു. പുഴുവരിച്ചു
ചുറ്റും വട്ടമിട്ട് ഈച്ചകൾ
പറക്കുന്നനിലയിലും.
ചെറുകിട ഹോട്ടലുകൾക്കും
തട്ടുകടകൾക്കും ഷവർമ, അൽഫാം
ആവശ്യങ്ങൾക്കായി മാംസം
വിതരണം ചെയ്തിരുന്ന കേന്ദ്രമാണിത്.
@ ഇറച്ചി പോകുന്നത് ജില്ലയിലെ പ്രമുഖ ഹോട്ടലുകളിലേക്ക്.
ജില്ലയിലെ പ്രമുഖ ഹോട്ടലുകളിലേക്കാണ് ഇ ഇറച്ചി പോകുന്നത് എന്ന് കടയിൽ നിന്നും കണ്ടെടുത്ത കണക്ക് ബുക്കുകളിൽ നിന്നും വ്യക്തമാക്കുന്നു. ജില്ലയിലൊട്ടാകെ വിതരണം ചെയ്യുന്നതിന് ആവശ്യമായ
ഭക്ഷ്യസുരക്ഷാ ലൈസൻസോ മറ്റ് അനുമതികളോ ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചിരുന്നത്
ആകെ ഉണ്ടായിരുന്നത് ചാത്തന്നൂർ പഞ്ചായത്ത് നൽകിയ ഒരു ലൈസൻസ് മാത്രമാണ്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ വിതരണം ചെയ്യുന്നത്തിനായുള്ള ഗോഡൗണുകൾ ഉണ്ടെന്ന് വ്യക്തമായിട്ടും ഇവിടെയെങ്ങും പരിശോധന നടത്താനോ കൂടുതൽ അന്വേഷണം നടത്താനോ ഭഷ്യസുരക്ഷാവകുപ്പ് തയ്യാറായിട്ടില്ല. സംസ്ഥാനമൊട്ടാകെ ഇറച്ചി വിതരണം ചെയ്യുന്ന ഒരു വലിയ ശൃംഖലയുടെ ഒരു ഭാഗമാണ് കൊല്ലത്ത് ചാത്തന്നൂരിൽ പിടികൂടിയത്. രാത്രികാലങ്ങളിൽ
ചെറുതും വലുതുമായ
കണ്ടയിനർ ലോറികളിലാണ് ഇവിടെ ഇറച്ചി എത്തി കൊണ്ടിരുന്നത് എന്ന് നാട്ടുകാർ പറയുന്നു. ചാത്തന്നൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഒരു ഹോട്ടൽ മുതലാളിയുടെ ഇടപെടലിലാണ് ഒരു വർഷം മുൻപ് ഇവിടെ കട വാടകയ്ക്ക് എടുത്തത് എന്ന് കടയുടമകൾ പറഞ്ഞു.ഒരു ദിവസം ഇടവിട്ട് ലോഡ് വരികയും രണ്ട് ദിവസം കൊണ്ട് കാലിയാവുകയും ചെയ്തിരുന്നു.കൂടാതെ മീനും ഇവിടെ കൊണ്ട് വന്ന് കച്ചവടം ചെയ്യുന്നുണ്ടായിരുന്നു.അതായത് അസുഖം മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ കോഴി ചത്താലും അതിന്റെ ഇറച്ചിയും നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലെത്തും. തട്ടുകടകളും
ബേക്കറികളും ഇക്കാര്യത്തിൽ മോശക്കാരല്ല എന്ന് ഇവിടെ നിന്നും കിട്ടിയ ബുക്കിൽ നിന്നുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാക്കുന്നു.ഹോട്ടലുകളിൽ മാത്രമല്ല ബേക്കറികളുടെ ബോർമ്മയിലും സുനാമിഇറച്ചി ഉപയോഗിക്കുന്നു
ബേക്കറി ഉല്പന്നങ്ങളായ ഷവർമ, ചിക്കൻറോൾ, പഫ്സ്, കറ്റ് തുടങ്ങിയവ നിർമ്മിക്കാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.
@ സാംപിൾ പരിശോധനയ്ക്കെടുത്തിട്ടുണ്ട്.
പിടികൂടിയ ഇറച്ചിയുടെ സാംപിൾ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട് അത് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട് റിസൾട്ട് കിട്ടുന്ന മുറയ്ക്ക് നടപടി ഉണ്ടാകും നിലവിൽ സംഭരണശാല പൂട്ടി സീൽ ചെയ്തിരിക്കുകയാണ് നിലവിലുള്ള ഇറച്ചി സൂക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് ഭഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
@ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കി കൊല്ലം ജില്ലയിലേക്കുള്ള
അനധികൃത മാംസക്കടത്ത് വർധിക്കുമ്പോഴും പരിശോധന വഴിപാടായി മാറുകയാണ്.
കൊല്ലം ജില്ലയിൽ നഗരഗ്രാമ വിത്യാസം ഇല്ലാതെ അറേബ്യൻ ഭക്ഷണശാലകളിൽ ഷവർമ, അൽഫാം, മന്തി വിൽപ്പന കേന്ദ്രങ്ങൾ പെരുകിയതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്. കോഴിയിറച്ചി വില നാൾക്കുനാൾ കൂടുമ്പോൾ താരതമ്യേന പകുതി വിലയ്ക്ക് കിട്ടുന്ന സുനാമി ഇറച്ചിയിലേക്ക് ചിലർ തിരിയുന്നത് സ്വാഭാവികം. കിലോയ്ക്ക് 50 രൂപയ്ക്ക് താഴെ മതി എന്നതിനാൽ ഇത്തരം ഇറച്ചിക്ക് ഡിമാൻഡാണ്. അതിർത്തിയിൽ പരിശോധന ഒഴിവാക്കാൻ തീവണ്ടിയിലും മറ്റുമാണ് ഇത് തമിഴ്നാട് അതിർത്തി കടന്നെത്തുന്നത്. കേരളത്തിൽ വെച്ച് മൊത്ത വിതരണക്കാർ ഏറ്റെടുക്കും. പിന്നീട് ഏകീകൃത വിൽപ്പന
കേന്ദ്രത്തിലെത്തിക്കുകയും അവിടെ നിന്ന് വിതരണം ചെയ്യുകയുമാണ് പതിവ്. രാത്രിയിലെത്തിക്കുന്ന ഇറച്ചി
പുലർച്ചെയോടെ കടകളിൽ എത്തിക്കും.
ഒറ്റപ്പെട്ട വീടുകളോ കടകളോ ആകും ഇത്തരത്തിൽ ഏകീകൃത വിൽപ്പന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പിനോ ഭക്ഷ്യസുരക്ഷാ വകുപ്പിനോ അറിവുണ്ടാകില്ല. ഒരു
ലൈസൻസുമില്ലാതെയാകും പ്രവർത്തനം. നാട്ടുകാരും മറ്റും പരാതിപ്പെടുമ്പോൾ മാത്രമാണ് അധികൃതർ അറിയുന്നതു തന്നെ
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്ലായ്മയാണ്
കൊല്ലം ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് തമിഴ്നാട്ടിൽനിന്ന് 'സുനാമി ഇറച്ചി എത്തുന്നത് . തമിഴ്നാട്ടിലെ കോഴി ഫാമുകളിൽ ചത്ത കോഴികളെ നിസ്സാര വിലയ്ക്ക് കേരളത്തിലേക്ക് ഇറച്ചിയാക്കി കൊണ്ടുവരുന്നതിനെയാണ് സുനാമി ഇറച്ചി എന്നു പറയുന്നത്. ചത്തതോ കൊന്നതോ എന്ന് പരിശോധനയിൽ വ്യക്തമാകാത്തതും ഇത്തരം മാഫിയയ്ക്ക് തുണയാണ്. സുനാമി ഇറച്ചിക്കച്ചവടത്തിന് തടയിടാൻ നേരത്തേ ശക്തമായ പരിശോധനകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് നിലച്ചിരിക്കുകയാണ്.
@ തമിഴ് നാട്ടിൽ നിന്നുള്ള മാംസ മാഫിയ സംഘങ്ങൾക്ക് കൊല്ലത്ത് ഏജന്റുമാരുണ്ടെന്ന് പരമ്പരാഗത ഇറച്ചി വ്യാപരികൾ പറയുന്നു.ഇറച്ചി വ്യാപരരംഗത്തെ വിശ്വസിത ഇക്കൂട്ടർ നശിപ്പിച്ചതായി ഇവർ പറയുന്നു.ഇവർ
തമിഴ് നാട്ടിൽ നിന്നുള്ള
പഴകിത്തുടങ്ങിയ മാംസം മുതൽ അഴുകിയ മാംസം വരെ ഇങ്ങനെ തീൻമേശയിലേക്ക് എത്തുന്നുണ്ട്.
കേരളത്തിൽ 360 രൂപ വിലയുള്ള മാട്ടിറച്ചി ഇവിടെ വിൽക്കുന്നത് 160 രൂപയ്ക്കാണ്. വിശാലമായ ഗോഡൗണിൽ വച്ച് കശാപ്പ് ചെയ്യുന്ന മൃഗങ്ങളെ പറയുന്ന സമയത്ത് എത്തിച്ച് നൽകാൻ കേരളത്തിൽ ഏജന്റുമാരും ഇടനിലക്കാരും പ്രവർത്തിക്കുന്നുണ്ട്. രോഗബാധിതമായ മാടുകളെയും കോഴികളെയും കശാപ്പ് ചെയ്ത് കേരളത്തിലേക്ക് അയക്കുന്നതും പതിവ് രീതിയാണത്രേ. ഇത് ശരിയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടുമുണ്ട്.
No comments:
Post a Comment