കൊല്ലം : സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ അഭിമാനസ്തംഭങ്ങളായ ഒരുപിടി സ്ഥാപനങ്ങള്‍ കൊല്ലം ജില്ലയില്‍ ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു.നിര്‍ഭാഗ്യവശാല്‍ അവ നടപ്പാക്കുന്ന ഏതെങ്കിലും ജനകീയപദ്ധതിയുടെ പേരിലല്ല ഈ ചര്‍ച്ച. മറിച്ച് ആ സ്ഥാപനങ്ങളില്‍ നടന്ന വന്‍ വെട്ടിപ്പും സാമ്പത്തികാപഹരണവും ആണ് ചര്‍ച്ചയുടെ കാതല്‍ എന്നിരിക്കെ
"ഒരാള്‍ എല്ലാവര്ക്കും വേണ്ടി, എല്ലാവരും ഒരാള്‍ക്കു വേണ്ടി'' ലോകമെങ്ങുമുള്ള സഹകരണ പ്രസ്ഥാനങ്ങൾ നെഞ്ചേറ്റിയ മുദ്രാവാക്യം ആണിത്.
എന്നാല്‍ ഇതിനു കളങ്കം ചാര്‍ത്തുന്ന നിലയില്‍ കൊല്ലം ജില്ലയിലെ സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ കൊടിയ അഴിമതി നടമാടുന്നു. അഴിമതിയും വെട്ടിപ്പും പണാപഹരണവും നമ്മുടെ പുകള്‍പെറ്റ സഹകരണപ്രസ്ഥാനത്തിന്റെ ഖ്യാതിക്കും അന്തസിനും മേല്‍
കരിനിഴല്‍ വീഴ്ത്തുകയാണ്.
അഴിമതിയില്‍ ലോകറെക്കോഡുള്ള സിപിഎം നയിക്കുന്ന സ്ഥാപനങ്ങളിലാണ് തട്ടിപ്പ് നടമാടുന്നത് എന്നത് ശ്രദ്ധേയം.ഇ അഴിമതികളുടെയെല്ലാം അവസാനം വേട്ടയാടപ്പെടുന്നത് ഉദ്യോഗസ്ഥർ തന്നെയാണ്. നേതാക്കളുടെ ആഞ്ജയനുസരിച് നടത്തിയ തിരിമറിയുടെ പേരിൽ ബലിയാടായത് നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിലെ സുരേഷ്കുട്ടൻ എന്ന ബാങ്ക് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം സസ്പെൻഷനിലായിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു. ഡിപ്പാർട്മെന്റ് തല അന്വേഷണം അവസാനഘട്ടത്തിലിരുന്നപ്പോൾ ആണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.
സിപിഎം പാർട്ടിതല അന്വേഷണം നടത്തി നിരപരാധിയെന്ന് തെളിഞ്ഞിട്ടും വീണ്ടും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ക്രൂശിലേറ്റിയതാണ് സുരേഷ്കുട്ടന്റെ ആത്മഹത്യയ്ക്കുള്ള പ്രാധാനകാരണം.
ജില്ലയിലെ വിവിധ സഹകരണ
ബാങ്കുകളിൽ നിന്നും
ദിനപ്രതി പുറത്ത് വരുന്ന ക്രമകേടുകളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. നെടുങ്ങോലം സഹകരണബാങ്കിൽ നടന്ന സാമ്പത്തികവെട്ടിപ്പും തിരിമറിയും. ഇതുസംബന്ധിച്ച് സഹകരണവകുപ്പ് അന്വേഷണം നടത്തി കണ്ടെത്തണമെന്നാണ് വസ്തുതകളുടെ പിന്‍ബലത്തില്‍ കുറ്റക്കാര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണം എന്നുള്ള ജനകീയ ആവശ്യങ്ങൾ എല്ലാം അട്ടിമറിയ്ക്കപ്പെടുകയാണ്.ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ നാല് സഹകരണ ബാങ്കുകൾക്കെതിരെ പോലീസ് തന്നെ എഫ് ഐ ആർ ഇട്ട് കേസ് ഫയൽ ചെയ്തിട്ടും തുടർ നടപടികൾ സർക്കാർ ഇടപെടൽ മൂലം മരവിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യം എങ്ങനെ ഉണ്ടായി? സഹകരണ ബാങ്കുകളിൽ
നടന്ന അഴിമതി എന്തൊക്കെ? ആരാണ് ഈ അഴിമതിക്ക് ഉത്തരവാദികള്‍? അവര്‍ നിയമത്തിന്റെ പിടിയില്‍ അകപ്പെടുമോ?
ചോദ്യങ്ങള്‍ ഇനിയും നീളും. വിശദമായ അന്വേഷണം നടത്തി
യാൽ മാത്രമേ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ആഴവുംപരപ്പും അറിയാനാകൂ.
ശ്രദ്ധേയമായ മറ്റൊരു കാര്യം ഈ സ്ഥാപനങ്ങളൊക്കെ ഭരിക്കുന്നത് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതികളാണ് എന്നതിനാൽ.
ഒരു കാര്യം ഇപ്പോഴേ ഉറപ്പിക്കാം
അഴിമതിക്കാരായ സിപിഎം നേതാക്കള്‍ ഉളുപ്പേതുമില്ലാതെ നാട്ടില്‍ കറങ്ങി നടക്കുന്നു. അഴിമതിക്കാര്‍ക്കു കുടപിടിക്കുകയും
അഴിമതിയില്‍ ലോകത്തുതന്നെ ഇന്ത്യയെ മുന്നിലെത്തിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന സാക്ഷാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇതിനെല്ലാം ചൂട്ട് പിടിച്ചു നിശ്ബദ പിന്തുണ നൽകുന്നു.
വർഷങ്ങളായി ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്തിട്ടുള്ള വിവിധ നിക്ഷേപകരുടെ ഫിക്സഡ് ഡെപോസിറ്റില്നിന്ന് വ്യാജലോണ്‍ രേഖകളുണ്ടാക്കിയും, തിരിമറിനടത്തുന്നു. ലോൺ എടുക്കുന്ന
ഗഹാനിൽ തിരിമറി നടത്തി അഞ്ചു ലക്ഷത്തിന്റെ ലോൺ ഇരുപത് ലക്ഷമാക്കി മാറ്റിയും ഒപ്പം തന്നെ ഉന്നതനേതാക്കളുടെ ചെക്ക് അക്കൗണ്ടിൽ പൈസയില്ലെങ്കീലും മറ്റ് അക്കൗണ്ടിൽ നിന്നും തിരിമറി നടത്തി പാസാക്കി വിടുന്നവർ ലോൺ പുതുക്കി വയ്ക്കുന്നതിനും ഫിക്സഡ് ഡിപ്പോസിറ്റുകൾ ദുരുപയോഗം ചെയ്യുന്നു ലോൺ പുതുക്കി വയ്ക്കുന്നതിനും ഉദ്യോസ്ഥർക്ക് അവരെ നിയന്ത്രിക്കുന്ന രാഷ്ട്രിയക്കാർക്കും പ്രത്യേക ഏജൻറുമാർ ഉണ്ട്.ഇതിൻെറയെല്ലാം പങ്ക് ബാങ്ക് ഭരിക്കുന്ന രാഷ്ട്രിയക്കാരും ഉദ്യോഗസ്ഥരും വീതിച്ചെടുക്കുന്നു. ഗുരുതരമായ സാബത്തിക
ക്രമക്കേടുകളാണ് ജില്ലയിലെ ഇടതും വലതും ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടക്കുന്നത്.
ഭരണസമിതിയുടെ ഉന്നതര്‍ അറിയാതെ ഇത്തരം തട്ടിപ്പു നടക്കില്ലെന്നു വ്യക്തം. അഴിമതിയുടെ കറ പുരണ്ടവരുടെ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരുന്നതോടെ ഇതിന്റെ ചിത്രം തെളിയൂ
സിപിഎം ലോക്കൽ ഏരിയ കമ്മിറ്റികളുടെ ഓഫിസ് വഴിയും നേതാക്കൾ വഴിയും ദിനവും നടക്കുന്നത്. ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുക്കുന്നത് ബാങ്കുകളിൽ പാർട്ടി മുഖേന ജോലിയ്ക്ക് എത്തുന്ന ജീവനക്കാരുമാണ്. ജീവനക്കാർ എന്ന് പറയുന്നത് വെറും ജീവനക്കാർ അല്ല പാർട്ടിയുടെ പല ഘടകങ്ങളിൽ ഭാരവാഹികൾ ആയിട്ടുള്ളവരാണ് അതിൽ മുൻ ജനപ്രതിനിധികളുമുണ്ട്. അത് കൊണ്ട് തന്നെ പാർട്ടി നിയന്ത്രണത്തിൽ തന്നെയാണ് ലോൺ കൊടുക്കലും വാങ്ങലും നടക്കുന്നത്.എല്ലാത്തിനും പാർട്ടിയ്ക്ക് വിഹിതമുണ്ട് ലോൺ എടുക്കുമ്പോൾ ഒരു വർഷത്തെ ദേശാഭിമാനി പേപ്പറിന്റെ പൈസ ഇവരിൽ നിന്നും ഈടാക്കുന്നു.കൂടാതെ പാർട്ടിയിലേക്കുള്ള സംഭാവന തുകയും ലോൺ തുകയനുസരിച്ഛ് കൊടുക്കണം കൂടാതെ ലോൺ എടുക്കുന്നതിനും കടമ്പകൾ ഏറെയുണ്ട് ബ്രാഞ്ചു മുതൽ ഏരിയ കമ്മിറ്റി അംഗങ്ങൾ വരെയുള്ളവരുടെ അനുഗ്രഹവും ആവശ്യമാണ്.അത് കൊണ്ട് തന്നെ ബാങ്കിൽ നടക്കുന്ന ഇടപാടുകൾ എല്ലാം പാർട്ടി നേത്രത്വം അറിഞ്ഞു തന്നെയാണ് നടക്കുന്നത് എന്ന് പകൽ പോലെ സത്യമാണ്.
@ ജീവനക്കാരെ നിയമിക്കുന്നത് പാർട്ടി നേത്രത്വം അറിഞ്ഞു കൊണ്ട്
സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ പാർട്ടി സംവിധാനമനുസരിച്ചാണ് ഉദ്യോഗസ്ഥരെയും നിയമിക്കുന്നത്. സംഘത്തിൽ ജീവനക്കാരായി നിർദേശിക്കപ്പെടുന്നത് സി.പി.എം കമ്മീറ്റികൾ കൂടി അവിടെ എടുക്കുന്ന തീരുമാനപ്രകാരമുള്ള പാർട്ടിയുടെ യുവജന വിഭാഗം നേതാക്കളെയും പാർട്ടി നേതാക്കളുടെ മക്കളെയും പാർട്ടി അനുഭാവികളുടെ മക്കളെയുമാണ് നിയമിക്കുന്നത് കാലാകാലങ്ങളായി തുടരുന്ന പ്രവണത മൂലം ബാങ്കിന്റെ പ്രവർത്തനം വളരെ മന്ദഗതിയിലാണ് പോകുന്നത്. പാർട്ടി മുഖേന ജോലി നേടി വരുന്നത് പലപ്പോഴും ഏരിയ ലോക്കൽ കമ്മിറ്റി അംഗങ്ങൾ പാർട്ടിയുടെ യുവജന സംഘടനയുടെ ഭാരവാഹികൾ എന്നിവരായിരിക്കും.ബാങ്കിന്റെ ഭരണസമിതിയിൽ പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകരാകും ഭൂരിപക്ഷവും. പാർട്ടിയുടെ ഉന്നത നേതാക്കൾ സ്റ്റാഫുകളായി എത്തുമ്പോൾ ഭരണസമിതിയിൽ ഉള്ളത് കീഴ്ഘടകത്തിൽ ഉള്ളവരാണ് എങ്കിൽ
ഇവിടെയാണ് പ്രശ്നം ആരംഭിക്കുക. മേൽഘടകത്തിലെ അംഗങ്ങളായ ജീവനക്കാർക്കുമേൽ കീഴ്
ഘടകങ്ങളിലെ അംഗങ്ങളായ ഭരണസമിതിക്ക് കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത നിലയിലാവും പിന്നീട് കാര്യങ്ങൾ നിയമനം ലഭിച്ച പാർട്ടി പ്രവർത്തകർ ബാങ്കിൽ ജോലിചെയ്യാതെ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങും. അതോടെ ബാങ്കിന്റെ ഉപഭോക്താക്കളുടെ പല കാര്യങ്ങളും നടക്കാതെ വരും പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥരായ ബാങ്കിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ നേത്രത്വം കൊടുക്കുന്ന ഭരണസമിതി വെറും നോക്ക് കുത്തിയായി മാറും ഉദ്യോസ്ഥരായി എത്തുന്ന പാർട്ടി നേതാക്കളുടെ നിയന്ത്രണത്തിലാകും ബാങ്ക് അതോടെ ബാങ്ക് പ്രതിസന്ധിയിലാകും. വായ്പാ അപേക്ഷകൾ പാസാക്കി വിടാനുള്ള സമ്മർദം പാർട്ടിയിൽ നിന്നുണ്ടാകുകയും ചെയ്യും. അത് തന്നെയാണ് സിപിഎം ഭരിക്കുന്ന നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിലും ജില്ലയിലെ സിപിഎം ഭരിക്കുന്ന ബാങ്കുകളിലും നടക്കുന്നത് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്ന ലോണുകൾ പാസാക്കുക ഇത് മാത്രമാണ് ഭരണസമിതിയുടെ ജോലി ഇത് കൊണ്ട് തന്നെ പാർട്ടിയുടെ ബ്രാഞ്ചു കമ്മിറ്റികളും ധനസമാഹരണ കേന്ദ്രങ്ങളുമായി സഹകരണ സംഘങ്ങൾ മാറുന്നു.
@ സഹകരണ റിക്രൂട്ട്മെന്റ് ബോർഡ് നോക്ക് കുത്തി
ഇപ്പോൾ സഹകരണസംഘങ്ങളിൽ ജീവനക്കാരുടെ നിയമനം സഹകരണ റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ്. എന്നാൽ ബോർഡിനെ നോക്കുകുത്തിയാക്കിയാണ് നിയമനങ്ങൾ നടക്കുന്നത് എന്ന് അടുത്തിടെ നടന്ന വിവിധ സഹകരണ ബാങ്കുകളിൽ നടന്ന നിയമനങ്ങൾ നോക്കിയാൽ മതിയാകും
ഈ നിയമനങ്ങളിൽ പാർട്ടികളുടെ ഇടപെടൽ വ്യാപകമാണെന്നതാണ് വസ്തുത.
താഴേത്തട്ടിലുള്ള നിയമനങ്ങളിൽ സി പി എം പാർട്ടിതലത്തിൽത്തന്നെ ഇടപെടലുണ്ട്. കളക്ഷൻ ഏജന്റുമാർ എന്ന നിലയിൽ ബാങ്കിലേക്ക് പാർട്ടി നിയോഗിക്കുന്നവർ എത്തുന്നത് അവർ പതുക്കെ കൊണ്ട് അഞ്ചു വർഷം കഴിയുമ്പോൾ ബാങ്കിന്റെ ഭാഗമാവുകയും ക്രമേണ സ്റ്റാഫുകൾ ആയി മാറുകയാണ്.
സഹകരണ റിക്രൂട്ട്മെന്റ് ബോർഡ് വഴി അർഹതയുള്ളവർ എത്തിയാൽ അവരെ പാർട്ടിയുടെ
വരുതിക്കുള്ളിലാക്കും അല്ലെങ്കിൽ അവരെ പുറത്താക്കാൻ ഉള്ള നടപടികളുമായി ഭരണസമിതി തന്നെ മുന്നോട്ട് പോകും അത് കൊണ്ട് തന്നെ സിപിഎം നേത്രത്വം കൊടുക്കുന്ന സഹകരണ ബാങ്കുകളിൽ നടക്കുന്ന നിയമങ്ങൾ ബഹുഭൂരിപക്ഷവും പാർട്ടി നേത്രത്വം അറിഞ്ഞു കൊണ്ട് തന്നെയാണ്.സഹകരണബാങ്കിൽ പാർട്ടി പ്രതിസന്ധിയിലായതും ഇത്തരം ചില കാരണങ്ങൾകൊണ്ടാണ്. ഇത്തരം നിയമനങ്ങൾ മറ്റു കക്ഷികളും നടത്താറുണ്ടെന്നതും വാസ്തവം.
കോൺഗ്രസ് ഭരിക്കുന്ന സഹകരണസംഘങ്ങളിലാകട്ടെ ജീവനക്കാരെ നിയമിക്കുന്നതിൽ പണത്തിനാണ് സ്വാധീനമെന്നാണ് ആരോപണം.
@ സഹകരണ ബാങ്കുകൾ പാർട്ടിയുടെ പ്രധാന ധന സ്രോതസ്
സഹകരണ ബാങ്കുകൾ പാർട്ടിയുടെ പ്രധാന ധന സ്രോതസ് ആണെന്ന് പാർട്ടി അണികൾ തന്നെ സാക്ഷ്യപെടുത്തുന്നു. പാർട്ടിയുടെ അനുബന്ധ പരിപാടികൾക്കും പാർട്ടി പ്രവർത്തകർ നേത്രത്വം കൊടുക്കുന്ന സാംസ്കാരിക സംഘടനകൾക്കും ലൈബ്രറികൾക്കും ക്ലബ്ബുകൾക്കും സഹകരണ ബാങ്കുകളിൽ നിന്നും നല്ലൊരു തുക സംഭാവനയായി ലഭിക്കുന്നുണ്ട് കൂടാതെ
ദേശാഭിമാനി പത്രത്തിന്റെ പ്രധാന പരസ്യ സ്രോതസും ഒപ്പം തന്നെ സ്കൂളുകളിൽ ദേശാഭിമാനി പത്രം സ്പോൺസർ ചെയ്യുന്നതും അടക്കം ഇ ബാങ്കുകൾ ആയിരിക്കും. പാർട്ടി വഴി ജോലിയ്ക്ക് കയറിയവരിൽ നിന്നെല്ലാം ശമ്പളത്തിന്റെ തോത് അനുസരിച്ചാണ് പാർട്ടി ലെവി ഈടാക്കുന്നത് കൂടാതെ ഫിക്സഡ് ഡിപ്പോസിറ്റ് ഇടുന്നവരുടെ ലിസ്റ്റ് പാർട്ടി ബ്രാഞ്ചുകളിൽ കൊടുത്തുകൊണ്ട് അവരിൽ നിന്നും വൻ തോതിൽ പിരിവാണ് ബ്രാഞ്ചു സെക്രട്ടറിമാർ നടത്തുന്നത്.അത് കൊണ്ട് തന്നെ പാർട്ടിയുടെ പ്രധാന വരുമാന സ്രോതസ് സഹകരണ ബാങ്കുകൾ തന്നെയാണ്.
@ സഹകരണ ബാങ്കുകൾ പാർട്ടിയുടെ പ്രധാന ധന സ്രോതസ്
സഹകരണ ബാങ്കുകൾ പാർട്ടിയുടെ പ്രധാന ധന സ്രോതസ് ആണെന്ന് പാർട്ടി അണികൾ തന്നെ സാക്ഷ്യപെടുത്തുന്നു. പാർട്ടിയുടെ അനുബന്ധ പരിപാടികൾക്കും പാർട്ടി പ്രവർത്തകർ നേത്രത്വം കൊടുക്കുന്ന സാംസ്കാരിക സംഘടനകൾക്കും ലൈബ്രറികൾക്കും ക്ലബ്ബുകൾക്കും സഹകരണ ബാങ്കുകളിൽ നിന്നും നല്ലൊരു തുക സംഭാവനയായി ലഭിക്കുന്നുണ്ട് കൂടാതെ
ദേശാഭിമാനി പത്രത്തിന്റെ പ്രധാന പരസ്യ സ്രോതസും ഒപ്പം തന്നെ സ്കൂളുകളിൽ ദേശാഭിമാനി പത്രം സ്പോൺസർ ചെയ്യുന്നതും അടക്കം ഇ ബാങ്കുകൾ ആയിരിക്കും. പാർട്ടി വഴി ജോലിയ്ക്ക് കയറിയവരിൽ നിന്നെല്ലാം ശമ്പളത്തിന്റെ തോത് അനുസരിച്ചാണ് പാർട്ടി ലെവി ഈടാക്കുന്നത് കൂടാതെ ഫിക്സഡ് ഡിപ്പോസിറ്റ് ഇടുന്നവരുടെ ലിസ്റ്റ് പാർട്ടി ബ്രാഞ്ചുകളിൽ കൊടുത്തുകൊണ്ട് അവരിൽ നിന്നും വൻ തോതിൽ പിരിവാണ് ബ്രാഞ്ചു സെക്രട്ടറിമാർ നടത്തുന്നത്.അത് കൊണ്ട് തന്നെ പാർട്ടിയുടെ പ്രധാന വരുമാന സ്രോതസ് സഹകരണ ബാങ്കുകൾ തന്നെയാണ്.
No comments:
Post a Comment