Tuesday, 13 December 2022

അങ്കണവാടികളിൽ പിൻവാതിൽ നിയമനമെന്ന് ആരോപിച്ച് നെടുമ്പന പഞ്ചായത്തിൽ തിങ്കളാഴ്ച നടന്ന അംഗൻവാടി ഹെൽപ്പർ, വർക്കർ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള അഭിമുഖം ബ്ലോക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്

കൊട്ടിയം:അങ്കണവാടികളിൽ പിൻവാതിൽ നിയമനമെന്ന് ആരോപിച്ച് നെടുമ്പന പഞ്ചായത്തിൽ തിങ്കളാഴ്ച നടന്ന അംഗൻവാടി ഹെൽപ്പർ, വർക്കർ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള അഭിമുഖം ബ്ലോക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ 
നാട്ടുകാർ തടഞ്ഞത് നെടുമ്പന പഞ്ചായത്ത് ഓഫീസിൽ സംഘർഷാവസ്ഥയ്ക്ക് കാരണമാക്കി. പൊലീസ് അറസ്റ്റ് നടക്കുന്നതിനിടെ വനിതാ ഗ്രാമപഞ്ചായത്ത് അംഗം കുഴഞ്ഞു വീണു.സംഭവവുമായി ബന്ധപ്പെട്ട് പത്തു പെരെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

നെടുമ്പന ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ,വർക്കർ നിയമനവുമായി ബന്ധപ്പെട്ട്  സാമൂഹ്യ പ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള സമിതിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി , സി.പി.ഐ മണ്ഡലം സെക്രട്ടറി,  മഹിളാ അസോസിയേഷൻ പ്രതിനിധി ഉൾപ്പടെയുള്ള അഞ്ച് പേരെ ഉൾപ്പെടുത്തി ഇൻന്റർവ്യൂ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച രാവിലെ പത്തരയോടെ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായെത്തി ഇന്റർവ്യൂ തടസ്സപ്പെടുത്തിയത്.
അങ്കണവാടി നിയമനവുമായി ബന്ധപ്പെട്ട് സമിതി രൂപീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് തയ്യാറാക്കിയ ലിസ്റ്റിലുള്ള അഞ്ചു പേരും ഇടതുപക്ഷക്കാരാണെന്നായിരുന്നു ആരോപണം. പ്രതിഷേധം നടക്കുന്നതിനിടെ സി.പി.എമ്മുകാർ സംഘടിച്ചെത്തിയത് സംഘർഷാവസ്ഥ ക്കിടയാക്കി. സ്ഥലത്തുണ്ടായിരുന്ന  കണ്ണനല്ലൂർ എസ് എച്ച്ഒ ജയകുമാർ പ്രതിഷേധവുമായെത്തിയവരുമായി സംസാരിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയ്യാറാകാതെ വന്നതോടെയാണ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. 
 .അറസ്റ്റിനിടയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശോഭനകുമാരി കുഴഞ്ഞ് വീഴുകയും ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
           പാർട്ടി നേതാക്കളെ മാത്രം സമിതിയിൽ ഉൾപ്പെടുത്തി ഇന്റർവ്യൂ നടത്തുന്നത് ഇഷ്ടക്കാരെ പിൻവാതിൽ വഴി നിയമിക്കുവാനാണെന്നും, 
സി.പി.എം, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പടെയുള്ളവരെ 
സമിതിൽ ഉൾപ്പെടുത്തി ഇഷ്ടക്കാർക്ക് പിൻവാതിൽ വഴി ജോലി നൽകാമെന്ന എൽ ഡി എഫ്ന യത്തിനെതിരെ  സമരം ശക്തമാക്കുമെന്നും ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ പറഞ്ഞു 

ഫോട്ടോ :  നെടുമ്പന പഞ്ചായത്ത്
ഓഫീസിൽ നാട്ടുകാർ  പ്രതിഷേധിക്കുന്നു.

No comments:

Post a Comment