കൊല്ലം : ജില്ലയിൽ ബ്ലേഡ് മാഫിയയുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു.സംസ്ഥാന സർക്കാരിന്റെ പഠിപ്പ് കേട് കൊണ്ട് ഉണ്ടാവുന്ന വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കെയാണ് ജില്ലയിൽ ബ്ലേഡ് മാഫിയ പ്രവർത്തനം ശക്തമാകുന്നത്. തദ്ദേശികരായ ബ്ലയ്ഡ് മാഫിയ സംഘങ്ങൾ കൂടാതെ
തമിഴ്നാട്ടിൽ നിന്നുള്ള വട്ടിപ്പലിശ സംഘങ്ങളാണു കൊല്ലത്ത്
സജീവമായത്. ഭൂരിപക്ഷം ചെറുകിട വ്യാപരികളും ഇവരുടെ പിടിയിലായതോടെ പലരും ആത്മഹത്യവക്കിലാണ്.
കശുവണ്ടി മേഖലയിലും
തൊഴിലുറപ്പ് മേഖലകളിലുൾപ്പെടെ നഗര ഗ്രാമ വിത്യാസം ഇല്ലാതെ
ബൈക്കുകളിൽ കറങ്ങിയാണ് ബ്ലേഡ് മാഫിയയുടെ “ബിസിനസ് പിടിത്തം സാമ്പത്തിക പ്രതിസന്ധി മുതലെടുത്തു കൂടുതൽ പലിശയ്ക്ക് പണം നൽകി കൊള്ളലാഭമുണ്ടാക്കാൻ നാട്ടിലെ ചെറുകിടക്കാരും വമ്പന്മാരുമെല്ലാം രംഗത്തുണ്ട്. സർക്കാരിന്റെ
അനുമതി പത്രമോ ലൈസൻസോ രേഖകളോ ഇല്ലാതെയാണ് ഇവരുടെ പ്രവർത്തനം തുണിക്കച്ചവടത്തിന്റെയും ഗൃഹോപകരണങ്ങളുടെ ഇൻസ്റ്റാൾമെന്റ് കച്ചവടത്തിന്റെയും മറവിലാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പലിശ സംഘം ജില്ലയിൽ വിലസുന്നത്. കർഷകരും വ്യാപാരികളും മോട്ടർ തൊഴിലാളികളും വീട്ടമ്മമാരുമെല്ലാം ബ്ലേഡ് പലിശയുടെ ഇരകളാകുന്നു. ഭൂമിയുടെ ആധാരവും ചെക്കും പ്രോമിസറി നോട്ടുകളുമെല്ലാം വാങ്ങി ലക്ഷങ്ങൾ കടം കൊടുക്കുന്നവരുമുണ്ട്. തിരിച്ചടവു മുടങ്ങിയാൽ ഭീഷണിയും ആക്രമണവുമാണു പതിവുരീതി. മാസങ്ങൾക്കു മുൻപ്, ബ്ലേഡ് ഇടപാടുകാരന്റെ ഭീഷണിയെത്തുടർന്ന് പലരും നാട് വിട്ട് പോയ സംഭവങ്ങളും ഉണ്ട്. കൊറോണ പ്രതിസന്ധിയെ തുടർന്ന് നിർത്തിവച്ചിരുന്ന
വായ്പത്തുക തിരിച്ചു പിടിക്കാൻ ബാങ്കുകൾ നിയമപ്രകാരമുള്ള ജപ്തി നടപടികൾ ഊർജിതമാക്കുന്നതിനിടെയാണ് ബ്ലേഡ് മാഫിയയുടെയും പ്രഹരമെത്തുന്നത്. വിളകൾക്കു വിലയില്ലാത്തതും ഉൽപാദനക്കുറവും രോഗബാധയുമെല്ലാം കൃഷി മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയും ബ്ലേഡുകാർക്കു വളമായി. സാധാരണക്കാരുടെ സഹായിയെന്നു നടിച്ചെത്തുന്നവർ മുതലിന്റെ ഇരട്ടിയിലധികം മാസത്തവണയായി കൈക്കലാക്കിയിട്ടും ഭീഷണി തുടരുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.
1000 രൂപയ്ക്ക് ഒരു മാസത്തേക്ക് 200 രൂപ വരെ പലിശ ഈടാക്കുന്നവരുണ്ട്. ഒരു ലക്ഷം രൂപ വായ്പ എടുക്കുന്നവർക്ക് മിക്ക പലിശക്കാരും 90,000 മാത്രമേ കൈയിൽ തരികയുള്ളൂ.
ദിവസവും 1000 രൂപ വച്ചു 100 ദിവസം കൊണ്ട് ഒരു ലക്ഷം രൂപ തിരികെ നൽകുകയും വേണം.ബ്ലയ്ഡ് മാഫിയകൾ സജീവമായതോടെ ചെറു സംഘർഷങ്ങളും പതിവായി മാറിയതായി പോലിസ് സ്റ്റേഷനിൽ എത്തുന്ന സാമ്പത്തിക ഇടപെടുകൾ മൂലമുള്ള കേസുകളുടെ എണ്ണവും കൂടിയാതായി പോലിസ് അധികാരികൾ പറയുന്നു.ഇതെല്ലാം കൊണ്ട് തന്നെ ഓപ്പറേഷൻ കുബേരപോലുള്ള പരിപാടികൾ നടപ്പിൽ വരുത്തി ബ്ലയ്ഡ് മാഫിയയെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്
.
No comments:
Post a Comment