Saturday, 10 December 2022

കൊല്ലം - മയ്യനാട് - കൊട്ടിയം റൂട്ടിൽ ബസുകളുടെ കുറവ് മൂലം ജനങ്ങൾക്ക് യാത്ര ദുരിതമാകുന്നു.

കൊട്ടിയം: കൊല്ലം - മയ്യനാട് - കൊട്ടിയം 
റൂട്ടിൽ ബസുകളുടെ കുറവ് മൂലം ജനങ്ങൾക്ക് യാത്ര ദുരിതമാകുന്നു. കൊറോണയ്ക്ക് മുൻപ് ഉണ്ടായിരുന്ന സ്വകാര്യ ബസുകളിൽ പകുതിയോളം ബസുകൾ മാത്രമാണ് 
ഇപ്പോൾ ഓടുന്നത് കെ എസ് ആർ ടി സി ബസുകൾ പൂർണ്ണമായും ഓട്ടം നിർത്തുകയും ചെയ്തതോടെ ജനങ്ങൾ പെരുവഴിയിലായി. വിദ്യാർത്ഥികൾ റോഡ് സൈഡിൽ നിന്ന് ഇരുചക്രവാഹനങ്ങൾക്ക് ലിഫ്റ്റ് ചോദിക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ബസിൽ തിങ്ങി നിറഞ്ഞാണു വിദ്യാർഥികൾ യാത്ര ചെയ്യുന്നത്. രാവിലെയും വൈകിട്ടുമാണു ഇതു ഏറെ ദുരിതമാകുന്നത്. ബസുകൾ കുറവായതിനാൽ കൃത്യസമയത്ത് സ്കൂളിൽ എത്താനും തിരിച്ചുവരാനുമാകുന്നില്ല. അതിനാൽ കിട്ടുന്ന ബസുകളിൽ കയറിയാണ് വിദ്യാർഥികൾ യാത്ര ചെയ്യുന്നത്.
ഇത് ബസിൽ ഉൾക്കൊള്ളാവുന്നതിൽ അധികമാണ്. സ്ഥലപരിമിതി മൂലം വിദ്യാർഥികൾ ബസിന്റെ വാതിലിൽ തൂങ്ങിപ്പിടിച്ചാണ് യാത്ര തുങ്ങി പിടിച്ചുള്ള ബസിലെ വിദ്യാർഥികളുടെ യാത്ര ആശങ്കയുണ്ടാക്കുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥർ തന്നെ ബസ് അധികൃതരെ അറിയിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ 
 വിദ്യാർഥികൾ ഒന്നടങ്കം കയറുന്നതിനെ കണ്ടക്ടർമാർ ചോദ്യം ചെയ്യുന്നത് പലപ്പോഴും വാക്ക് തർക്കങ്ങളിലും ചെറു സംഘർഷങ്ങളിലും കലാശിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്യസമയത്ത് എത്താൻ മറ്റു മാർഗമില്ലാത്തതിനാൽ കിട്ടുന്ന ബസുകളിൽ കയറുകയാണ് വിദ്യാർത്ഥികൾ. റൂട്ടിൽ ഓടാൻ പെർമിറ്റ്‌ ഉള്ള ബസുകൾ പലതും ഓടാറില്ല ഓടിയാൽ തന്നെ ആളില്ലെങ്കിൽ പാതി വഴിയിൽ ഓട്ടം അവസാനിപ്പിച്ചു മടങ്ങും.രാവിലെ അഞ്ചു മണിമുതൽ പ്രൈവറ്റ് ബസുകൾ ഓടിയിരുന്ന റൂട്ടിൽ ഇപ്പോൾ ബസ് ഓടി തുടങ്ങാൻ 7.30കഴിയണം ഇത് മൂലം കൂടുതൽ വലയുന്നത് വിദ്യാർത്ഥികളും തൊഴിലാളികളുമാണ്. കൃത്യസമയത്തിൽ നിലവിൽ പെർമിറ്റ്‌ ഉള്ള  പ്രൈവറ്റ് ബസുകൾ ഓടിയാൽ യാത്രദുരിതത്തിന് പരിഹാരം ഉണ്ടാകും 
എന്നാൽ പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ തയ്യാറാകുന്നില്ല. കെഎസ്ആർടിസി ബസുകൾ ഓടിക്കാൻ കെ എസ് ആർ ടി സിയും തയാറാകുന്നില്ല. 
നിരവധി പരാതികളാണ് നാട്ടുകാർ ഇതിനകം തന്നെ ബന്ധപ്പെട്ട അധികാരികൾക്ക് കൊടുത്തിട്ടുള്ളത് എന്നിട്ടും പൂർണ്ണമായും അവഗണിക്കുകയാണ് എന്ന് ജനങ്ങൾ പറയുന്നു.

No comments:

Post a Comment