ചാത്തന്നൂര്‍ : ചാത്തന്നൂരിൽ വികസനവിരുദ്ധ നയവുമായി ജി.എസ്. ജയലാൽ എം എൽ എ പ്രതിക്ഷേധവുമായി ഇടത് മുന്നണി നേതാക്കൾ. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റു ഒരു വര്‍ഷം പിന്നിടുമ്പോള്‍ മണ്ഡലത്തിൽ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ ചെയ്ത നിർമ്മാണപ്രവർത്തികളിൽ എല്ലാം തന്നെ അഴിമതിആരോപണങ്ങൾ നേരിട്ടതോടെ ജനങ്ങൾക്ക് മുന്നിൽ എത്താതെ താൻ ചെയർമാൻ ആയിട്ടുള്ള അഷ്ടമുടി ആശുപത്രി കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണ് ജി. എസ്. ജയലാൽ.
നിയോജക മണ്ഡലത്തിലെ റോഡ് വികസനത്തിന് ബാഡ്ജറ്റിൽ അവതരിപ്പിച്ച 195 കോടി രൂപയുടെ പദ്ധതികൾ ഒന്ന് പോലും പൂർണ്ണമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല പല പദ്ധതികളും പാതി വഴിയിൽ ഉപേക്ഷിക്കുകയും. നിർമ്മാണം പൂർത്തിയായ പദ്ധതികൾ തകർന്നത് മൂലം വിജിലൻസ് അന്വേഷണ പാതയിലുമാണ്.
വലുതും ചെറുതുമായ ഒട്ടനവധി റോഡുകളാണ് പൊട്ടി പൊളിഞ്ഞു
വീകരിച്ച് സഞ്ചാരയോഗ്യമാല്ലാതായി മാറിയത്. എം എൽ എ തിരഞ്ഞെടുപ്പ് വാഗ്ദാനമായ മണ്ഡലത്തിലെ
സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതിലും മെച്ചപ്പെട്ട ചികിത്സയാകും ലഭിക്കുന്നതിന് വേണ്ടിയുള്ള
കാഷ് ആക്രഡിറ്റേഷന് നിലവാരത്തിലേക് ഉയര്‍ത്തുന്ന പദ്ധതികള്‍ നടപ്പിലായില്ലാ
സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ രണ്ട്ു സര്‍ക്കാര്‍ സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള നിർമ്മാണപ്രവർത്തികളിൽ ഉണ്ടായ അപാകത തിരിച്ചടിയാകുന്നു.
ചാത്തന്നൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിൽ നിർമ്മാണപ്രവർത്തികളിൽ ഉണ്ടായ ഗുരുതര ക്രമകേട് മൂലം ഗേറ്റ് തകർന്ന് വീണ് അധ്യാപികയുടെ കാൽ തകർന്നത്. കല്ലുവാതുക്കല്‍ കെ പി എച്ച് എസുമാണ് അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടി നടത്തിയ അഴിമതിയിൽ ഉണ്ടായ വിജിലൻസ് അന്വേഷണം,
പരവൂര്‍ തെക്കുംഭാഗം, പൂതക്കുളം, ചിറക്കര ,പൂയപ്പള്ളി സര്‍ക്കാര്‍ സ്കൂളുകളിൽ പദ്ധതികൾ നടപ്പാക്കാൻ കഴിയാതെ പോയതും.സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകള്‍ കേന്ദ്രീകരിച്ച് സംരക്ഷണ യജ്ഞം അഴിമതി യജ്ഞമായി മാറിയെന്ന് സിപിഐ നേതാക്കൾ രഹസ്യമായും സിപിഎം നേതാക്കൾ പരസ്യമായും പറഞ്ഞു തുടങ്ങിയിരിക്കുന്നു.സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അനുവദിച്ച
12 കോടി രുപ എങ്ങോട്ട് പോയി എന്ന് ചോദിച്ചാൽ അഴിമതിയുടെ കണക്കുകൾ ആണ് നിരത്തുന്നത് എന്ന് കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈ സ്കൂൾ ചൂണ്ടികാണിച്ചു സിപിഎം നേതാക്കൾ പറയുന്നു.
മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ''ദാഹനീര് 2020 ' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
63 കോടി രൂപ വെള്ളത്തിൽ വരച്ച വരയായി. പൊതുജനാരോഗ്യം ലക്ഷ്യം വെച്ച് സര്‍ക്കാര്‍ ആശുപത്രികളെല്ലാം സഹൃദമാക്കുന്ന ആര്‍ദ്രം പദ്ധതി അട്ടിമറിച്ചു.പരവൂര്‍ നെടുങ്ങോലം ഗവ രാമറാവു ആശുപത്രിയില്‍ മൂന്നര കോടി രൂപാ ചെലവഴിച്ച് ഡയാലിസ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി എവര്‍ഗ്രീന്‍ ചാത്തന്നൂര്‍ പദ്ധതിയിൽ ലക്ഷ്ങ്ങളുടെ ക്രമകേട് നടന്നതായി വിവിരാവകാശ രേഖകൾ ചൂണ്ടി
കാണിക്കുന്നു. പൊതുജനങ്ങളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി സുരക്ഷിത ചാത്തന്നൂര്‍ പദ്ധതിയിൽ സ്ഥാപിച്ച ക്യാമറകൾ നോക്ക് കുത്തിയായി മാറി
പോലീസിന്റെ നേതൃത്വത്തില്‍ നൂറ്ു കേന്ദ്രങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുവാനും ഓരോ വാര്‍ഡുകള്‍ ബീറ്റ് തിരിച്ച് സ്കോഡ് വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടന്നില്ല ക്യാമറ സ്ഥാപിച്ചതിൽ ഗുരുതരമായ ക്രമകേടുകൾ ആണ് നടന്നത് അന്വേഷണം വേണമെന്ന ആവശ്യം പോലീൻസിന്റ ഭാഗത്ത് നിന്നും ഉള്ളത്.
ജനസഹൃദ സര്‍ക്കാര്‍ ഓഫീസുകള്‍ എന്ന ലക്ഷ്യത്തിനായി നടപ്പാക്കിയ പദ്ധതികൾ എല്ലാം അഴിമതിയിൽ മുങ്ങിയാതായി വില്ലേജ് ഓഫിസുകളിൽ നടത്തിയ നിർമ്മാണപ്രവർത്തികൾ തകർന്നടിഞ്ഞത് ചൂണ്ടികാട്ടുന്നു.
കോടി കണക്കിന് രൂപ ഉപയോഗിച്ച് നടത്തിയ നിർമ്മാണപ്രവർത്തികൾ
എല്ലാം തകർന്ന് അടിഞ്ഞു
പരവൂര്‍ ടൂറിസം പദ്ധതിയുടെ വിശദമായ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിക്കാതെ ഒളിച്ചു കളിക്കുന്ന ജയലാൽ എം എൽ എ നെടുങ്ങോലം താലൂക്ക് ആശുപത്രിയും പാരിപ്പള്ളി മെഡിക്കൽ കോളേജും തകർക്കാൻ വേണ്ടിയുള്ള നാടകങ്ങൾ ആണ് ഇപ്പോൾ നടത്തുന്നത് എന്ന് സിപിഎം നേതാക്കൾ ആരോപിക്കുന്നു.എൽ ഡി എഫ് യോഗങ്ങളിൽ പങ്കെടുക്കാതെ പാർട്ടിയ്ക്ക് വിധേയൻ ആകാതെ തന്നിഷ്ട പ്രകാരം നടത്തുന്ന പ്രവർത്തികൾക്കെതിരെ ഇടതുമുന്നണിയിലും സിപിഐയിലും അമർഷം ഉയരുകയാണ്.
No comments:
Post a Comment