ചാത്തന്നൂർ : വേളമാനൂർ - പുലിക്കുഴി റോഡ് തകർന്നടിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ എം എൽ എയും പൊതുമരാമത്ത് അധികൃതരും. 2016-ൽ
ടാറിംഗ് കഴിഞ്ഞ് ഏതാനം വർഷങ്ങൾക്കകം തകർന്ന് തരിപ്പണമായ റോഡാണ് വേളമാനൂർ - പുലിക്കുഴി റോഡ്. വേളമാനൂർ യു.പി. സ്കൂളിന്റെ മുന്നിൽ നിന്നും ആരംഭിച്ചു
പുലിക്കുഴി വഴി പാരിപ്പള്ളിയിലേക്കും കല്ലുവാതൂക്കലിലേക്കും പോകുന്ന പ്രധാന റോഡാണ് ഇത്. പുലിക്കുഴി വഴി ദേശിയപാതയിലെ പ്രധാന ജംഗഷനായ
പാരിപ്പള്ളി തെറ്റികുഴിയിലെത്താനുള്ള എളുപ്പവഴിയുമാണ് ഇത്. പ്രധാനമന്ത്രി സടക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 2002- ൽ നിർമ്മാണപ്രവർത്തനം പൂർത്തിയാക്കിയ റോഡ്
2014-15 വർഷത്തിൽ ജി എസ്. ജയലാൽ എം എൽ എ യുടെ ഏരിയ ഡെവലപ്പ്മെന്റ് ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മാണം നടത്തിയ
റോഡാണിത്. റോഡ് നിർമ്മാണം പൂർത്തിയായി ഒരു വർഷം തികയും മുൻപ് കുഴികൾ രൂപം കൊണ്ട് പൊട്ടിപൊളിഞ്ഞ റോഡ്
ഇപ്പോൾ പൂർണ്ണമായും തകർന്നടിഞ്ഞ നിലയിലാണ്.
ദേശിയപാതയിൽ നിന്നും
വേളമാനൂർ ഭാഗത്തേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്. ഇപ്പോൾ കാൽ നടയാത്ര പോലും ദുഷ്കരമായി മാറി വാഹനങ്ങൾ ഇത് വഴിയുള്ള യാത്ര ഉപേക്ഷിച്ചതോടെ ജനങ്ങൾ പെരുവഴിയിലായ അവസ്ഥയിലാണ്. പ്രൈവറ്റ് ബസുകൾ ഇത് വഴി ഉണ്ടെങ്കിലും കുഴികളിൽ വീണ് കേട് പാടുകൾ സംഭവിക്കുന്നത് മൂലം പലപ്പോഴും ട്രിപ്പ് മുടക്കുകയാണ്. നാട്ടുകാർ നിരവധി തവണ ജി. എസ്. ജയലാൽ എം എൽ എയുടെ
ശ്രദ്ധയിൽപ്പെടുത്തിയതും ആണ്; പക്ഷേ നാളിതുവരെയായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു. വേളമാനൂർ ഭാഗത്ത് നിന്നും നാട്ടുകാർ ദേശിയപാതയിലൂടെ കൊല്ലത്തേക്ക് പോകാൻ കൂടുതലായി ആശ്രയിക്കുന്ന റോഡാണിത്.
നിരവധി സ്ക്കൂൾ വാഹനങ്ങൾ ഈ വഴി ദിനവും യാത്ര ചെയ്യുന്നുണ്ട്. റോഡ് പൊട്ടിപ്പൊളിഞ്ഞു കിടന്നിട്ടും നാളിതുവരെയായിട്ടും അധികാരികൾ തിരിഞ്ഞു നോക്കുക പോലും ചെയ്തിട്ടില്ല എന്ന് യാത്രക്കാരും നാട്ടുകാരും ആരോപിക്കുന്നു. ഈ റോഡ് പുതുക്കി ടാർ ചെയ്തിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളൂവെന്നും ഇത്രയും വേഗം റോഡ് തകർന്നതിൽ നിർമ്മാണത്തിൽ ഉണ്ടായ അപാക്തയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തിരമായി റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം
No comments:
Post a Comment