കൊല്ലം : ഡോ.ബൈജു സേനാധിപനെ ചെക്ക് കേസിൽ കുടുക്കിയതന് പിന്നിൽ സിപിഐയുടെ എംഎൽഎയാണെന്ന് പുറത്ത് വന്നതോടെ സിപിഐയിൽ ആഭ്യന്തര കലഹം വീണ്ടും രൂക്ഷമായി മാറി. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർക്കും ഉന്നത സിപിഎം സിപിഐ നേതാക്കൾക്കും ഡോക്ടറെ കുടുക്കിയതാണ് എന്ന് അറിയാമായിരിന്നിട്ടും ജയലാലിന് വീണ്ടും സീറ്റ് നൽകിയതാണ് വീണ്ടും ചർച്ചയാകുന്നത്. ഗുരുതരമായ കുറ്റമാണ് ജി എസ്. ജയലാൽ ചെയ്തത് എന്ന് അറിയാമായിരുന്നിട്ടും മുഖ്യമന്ത്രിയുടെയും കാനം രാജേന്ദ്രന്റെയും മൗനസമ്മതത്തോടെയാണ് വീണ്ടും ചാത്തന്നൂർ സീറ്റിൽ ജയലാൽ എത്തുന്നതും വിജയിക്കുന്നതും.
ഹൈക്കോടതിയിൽ നിന്നും ഡോക്ടർക്ക് നീതി കിട്ടിയതിന് ശേഷം ഫെയ്സ് ബുക്കിലൂടെ ഡോക്ടർ തന്നെ പുറംലോകത്തെ അറിയിച്ചതോടെയാണ് അഷ്ടമുടി ആശുപത്രി കുംഭകോണം സിപിഐയിലും ഇടത് മുന്നണിയിലും വീണ്ടും ചർച്ചയാകുന്നത്.
കേസ് റദ്ദാക്കുമ്പോൾ സിപിഐയിൽ നിന്ന് തന്നെ ഡോക്ടർക്ക് അഭിനന്ദനം എത്തുന്നുവെന്നതിനെ കൗതുകത്തോടെയാണ് രാക്ഷ്ട്രീയ കേന്ദ്രങ്ങൾ നോക്കി കാണുന്നത്. ഡോക്ടർ കേസിൽ നിന്നു മുക്തനാകുമ്പോൾ അഭിനന്ദിക്കാൻ ഓടിയെത്തിയതും സിപിഐയുടെ പ്രമുഖ നേതാവാണ്. സിപിഐയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ പന്ന്യൻ രവീന്ദ്രൻ. ഡോക്ടർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ അഭിനന്ദന സന്ദേശം മുഖപുസ്തകത്തിൽ പങ്കുവച്ചതും.
എം എൽ എയ്ക്കെതിരെ പാർട്ടിയിലും പുറത്തും ഉയർന്ന തെളിവ്
സഹിതമുള്ള ആരോപണങ്ങൾക്കിടയിലും ഡോക്ടറെ പന്ന്യൻ പിന്തുണയ്ക്കുന്നുവെന്നതാണ് ശ്രദ്ധേയമാകുന്നത്. ഉന്നത സിപിഐ നേതാക്കൾ ആശുപത്രി കുംഭകോണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിയെ സമീപിക്കുകയും സ്പെഷ്യൽ ബ്രാഞ്ച് പോലിസ് കേസ് രെജിസ്റ്റർ ചെയ്യാതെ
നടത്തിയ അന്വേഷണത്തിൽ ഗുരുതര സാമ്പത്തിക ക്രമകേടുകളും സഹകരണനിയമങ്ങളും ലംഘിച്ചതായി കണ്ടെത്തിയെങ്കിലും അടുത്ത് എത്തിയ നിയമസഭ തിരഞ്ഞെടുപ്പ് ജയലാലിന്റെ രക്ഷയ്ക്ക് എത്തുകയും തുടർന്ന് ചാത്തന്നൂരിലെ രാക്ഷ്ട്രീയ സാഹചര്യവും മുസ്ലിം മത നേതാക്കളുടെ ഇടപെടലും ജയലാലിന് വീണ്ടും സീറ്റ് കൊടുക്കേണ്ടി വന്നത്. സിപിഐയിൽ മന്ത്രി സ്ഥാനത്ത് വരെ പേര് ഉയർന്ന് വന്നപ്പോൾ പന്ന്യൻ രവീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ ഇടപെടൽ ജി. എസ്. ജയലാലിനെ തടയുകയായിരുന്നു. പാർട്ടിക്കുള്ളിൽ ജയലാലിന്റെ സ്വാധീനം പണാധിപത്യമാണ് എന്ന ആരോപണം ഉയർത്തി പാർട്ടി സമ്മേളനങ്ങളിൽ തെളിവുകൾ നിരത്തി പ്രതിനിധികൾ ഒറ്റകെട്ടായി ആരോപണം ഉന്നയിക്കുമ്പോഴും എല്ലാം മറികടന്ന് കൊണ്ട് ജയലാൽ ജില്ലാ കൗൺസിൽ വരെയെത്തിയത് ഏവരെയും അബരിപ്പിക്കുകയായിരുന്നു. ശക്തമായ ഇടപെടൽ നടത്തി ജില്ലാ നേതൃത്വത്തിനെ പ്രതിസന്ധിയിലാക്കി ചാത്തന്നൂർ മണ്ഡലം സമ്മേളനത്തിൽ വരുതിയിൽ നിർത്തി കല്ലുവാതുക്കൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനം ബഹീഷ്കരിക്കുന്ന സാഹചര്യം സൃഷ്ടിച്ച നേതാവിനെ പൂട്ടാൻ കാത്തിരുന്ന പാർട്ടി ഔദ്യോഗിക നേതൃത്വം ഡോക്ടറുടെ വെളിപ്പെടുത്തലോടെ വാളെടുക്കുകയാണ്.
No comments:
Post a Comment