ജനറൽ ഒപി സേവനങ്ങളില്ല രോഗികൾ വലയുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി,വിവിധ താലൂക്ക് ആശുപത്രികളിലുമാണ് സായാഹ്ന ഒ പി എന്ന ഓമനപേരിൽ അറിയപ്പെടുന്ന ഒ. പി വിഭാഗം പ്രവർത്തിക്കാത്തത്. പാരിപ്പള്ളി മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി തുടങ്ങിയ തിരക്കേറിയ ആശുപത്രികളിൽ പോലും പനി ഉൾപ്പെടെയുള്ള രോഗങ്ങളുമായി എത്തുന്നവർ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടുന്നത്.
മെഡിക്കൽ കോളേജിലെ
അത്യാഹിത വിഭാഗത്തിൽ
ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമാണ് ഡ്യുട്ടിയിൽ ഉള്ളത്.ഷിഫ്റ്റ്
അനുസരിച്ചുള്ള ഡ്യുട്ടിയിൽ പലപ്പോഴും ജൂനിയർ ഡോക്ടർമാർ ആയിരിക്കും ഉണ്ടാവുക.
അപകടത്തിൽപ്പെട്ടവരും അടിയന്തര പരിചരണം വേണ്ടവരും ഉൾപ്പെടെ അത്യാഹിത വിഭാഗത്തിലേക്കാണ് എത്തുന്നത്. പലപ്പോഴും മണിക്കൂറുകളോളം കാത്തുനിന്ന് തളരാനാണ് വൈകിട്ട് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ വിധി.
@ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം പ്രതിസന്ധിയിൽ
ഡോക്ടർമാരുടെ കുറവ് കാരണം ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം മാസങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. ഒരു കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടാകുന്നത്. പ്രതിദിനം എഴുന്നൂറ്റി അൻപതോളം പേരാണ് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്നത്. വൈകുന്നേര സമയങ്ങളിൽ മെഡിക്കോ ലീഗൽ കേസുകളുമായി ബന്ധപ്പെട്ട് നിയമപരമായിത്തന്നെ വിശദ പരിശോധന ആവശ്യമുള്ളവരുമായി പൊലീസ് ഉദ്യോഗസ്ഥരും എത്തുന്നുണ്ട്. ജില്ലാ കോടതി പ്രവർത്തിക്കുന്ന സ്ഥലമായതിനാൽ കേസുകളിൽ ഉൾപ്പെട്ട ഒട്ടേറെപ്പേരെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നുണ്ട്. ഇരുന്നൂറോളം പേരാണ് വൈകുന്നേരങ്ങളിൽ ശരാശരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്. പലപ്പോഴും ഒരു ഡോക്ടർ മാത്രമാണ് വൈകുന്നേരം അത്യാഹിത
വിഭാഗത്തിൽ ഉണ്ടാകുന്നത്.സായാഹ്ന
ഒ.പി പലപ്പോഴും ഉണ്ടാവാറില്ല.പാരിപ്പള്ളി മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും വൈകുന്നേരം
ജനറൽ ഒപി വിഭാഗം പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങണമെന്ന ആവശ്യമുയരുകയാണ്. വൈറൽപനിയും മറ്റും മൂലമുണ്ടായ
പ്രതിസന്ധി കടുത്ത സാഹചര്യത്തിൽ അടിയന്തരമായി ഡോക്ടർമാരെ നിയോഗിച്ച് പ്രത്യേക ഒപി വിഭാഗം പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങണമെന്നും അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കണമെന്നുമുള്ള ആവശ്യമുയരുകയാണ്.
@ താലൂക്ക് ആശുപത്രികളിൽ ജനറൽ ഒ. പി വിഭാഗം വഴിപാട് പോലെയാണ്.
ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ
ജനറൽ മെഡിസിൻ വിഭാഗത്തിലെ ജൂനിയർ ഡോക്ടർമാരെ സായാഹ്ന ഒ പി യിൽ നിയോഗിച്ചിരുന്നു. എന്നാൽ പലരും ഉച്ചയ്ക്ക് ശേഷം കാണാറില്ല. നിലവിൽ ചികിത്സ നടത്തിവരുന്ന രോഗികൾക്ക് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ തുടരാൻ കുറിച്ചുനൽകുക മാത്രമാണ് ജൂനിയർ ഡോക്ടർമാർ ചെയ്യുന്നത്. പലപ്പോഴും സായാഹ്ന ഒപി അടച്ചിടുകയാണ് ചെയ്യുന്നത് ഇത് മൂലം ഓട്ടോറിക്ഷകളിലും മറ്റും എത്തുന്ന
രോഗികൾ നിരാശയോടും പ്രതിഷേധത്തോടും കൂടിയാണ്
സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നത്എല്ലാ ദിവസവുമുള്ള ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരെ കാണണമെങ്കിൽ താലൂക്ക് ആശുപത്രികളിൽ
നല്ല സമയം
നോക്കി വരേണമൊ എന്നാണ്
രോഗികൾ ചോദിക്കുന്നത്. സാധാരണ ഗതിയിൽ വൈകീട്ട് ആറുവരെ നീളുന്ന ഒ.പി രണ്ടിനുമുൻപ് അവസാനിപ്പിച്ചു മടങ്ങുകയാണ് ഡോക്ടർമാർ.
No comments:
Post a Comment