Thursday, 22 December 2022

കേക്ക് വിപണിയിൽ തിരക്കേറി. ആളുകളുടെ ഇഷ്ടത്തിനനുസരിച്ചുള്ള അലങ്കാരത്തിലും രുചിയിലും കേക്കുകൾ നിർമിച്ചു നൽകുന്ന തിരക്കിലാണു വ്യാപാരികൾ.

@  കേക്ക് വിപണിയിൽ തിരക്കേറി. ആളുകളുടെ ഇഷ്ടത്തിനനുസരിച്ചുള്ള അലങ്കാരത്തിലും രുചിയിലും കേക്കുകൾ നിർമിച്ചു നൽകുന്ന തിരക്കിലാണു വ്യാപാരികൾ. അതിനുവേണ്ട കൂട്ടുകൾ പല ബേക്കറികളും ഒരുക്കി വച്ചിട്ടുണ്ട്.
പ്ലം കേക്കുകൾക്കു തന്നെയാണു പ്രിയം. പ്ലമിന്റെ 'റിച്ച്നെസ്സ്' കൂട്ടുകെട്ടുകളിൽ വ്യത്യസ്തത വരുത്തി പത്തിലേറെ രുചികളിൽ കേക്ക് ഒരുക്കിയിട്ടുണ്ട്. സാദാ പ്ലം, റിച്ച് പ്ലം, റോയൽ പ്ലം, ഐറിഷ് പ്ലം, സ്പെഷൽ പ്ലം, കാജു പ്ലം, നട്സ് പ്ലം, പ്ലം വിത്ത് കോം പേസ്റ്റ്, പ്ലം വിത്ത് വനില, പ്ലം വിത്ത് പൈനാപ്പിൾ, പ്ലം വിത്ത് ബട്ടർ അങ്ങനെ പോകുന്നു വൈവിധ്യങ്ങൾ,
സാദാ പ്ലം കേക്കിനു കിലോഗ്രാമിനു 400 രൂപയാണു വില. 1000 രൂപ വരെ വില വരുന്ന പ്ലം കേക്കുകളുണ്ട്. മൈദ, മുട്ട, ട്രൈഫ്രൂട്സ് എന്നിവയുടെ വില വർധിച്ചതിനാൽ കേക്കുകളുടെ വില 30 മുതൽ 50 രൂപ വരെ കൂടിയിട്ടുണ്ട്. പുതുവത്സര ദിനം വരെ കേക്ക് വിപണി സജീവമായിരിക്കുമെന്നു വ്യാപാരികൾ പറയുന്നു. പുതുവത്സര ദിനം സ്പെഷൽ കേക്കുകളുമുണ്ട്. റെയിൻബോ കേക്ക്, ബൽജിയം ചോക്ലേറ്റ്, ഹണി അൽമോണ്ട്, ഓപ്പറാ കാൻഡി, ബ്ലൂബെറി, വാൽനട്സ്, ബ്ലാക്ക് ഫോറസ്റ്റ്, വെറ്റ് ഫോറസ്റ്റ് തുടങ്ങി കേക്കുകൾക്കും ആവശ്യക്കാരേറെ. കുട്ടികളെ ആകർഷിക്കാനായി പാവയുടെ രൂപത്തിൽ അലങ്കരിച്ച ഡോൾ കേക്കുകളും വിപണിയിലുണ്ട്. ബ്രാൻഡഡ് കമ്പനികളും പ്രമുഖ ബേക്കറികളും കേക്ക് വിപണി പിടിച്ചടക്കാൻ ശ്രമിക്കുമ്പോൾ പ്രാദേശിക വിപണി മുന്നിൽ കണ്ടു ചെറുകിട യൂണിറ്റുകളും കേക്ക് നിർമാണവും വിൽപനയും ആരംഭിച്ചിട്ടുണ്ട്. വീട്ടമ്മമാരും വിദ്യാർഥികളുമൊക്കെ കേക്ക് വീട്ടിലുണ്ടാക്കി വിൽക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങൾ വഴിയും വിൽപന തകൃതി. 

@ അർജന്റീനിയൻ കേക്കിന് ആൾക്കാരേറെ 

ക്രിസ്മസിനു മുൻപേ നല്ല രീതിയിൽ കേക്ക് വിറ്റുപോയ സന്തോഷത്തിലാണു ജില്ലയിലെ ബേക്കറി ഉടമകൾ, അർജന്റീന ഫുട്ബോൾ ലോക കപ്പ് നേടിയ ഡോണറ്റുകൾക്കുമായിരുന്നു ഡിമാൻഡ്, അർജന്റീന ജയിച്ച
സന്തോഷത്തിൽ ഒട്ടേറെ കേക്കുകളാണു വിറ്റു പോയത്. ഫുട്ബോൾ ഫൈനൽ നടന്ന 18നു രാത്രി 11.30 വരെ പല
ബേക്കറികളും തുറന്നു പ്രവർത്തിച്ചിരുന്നു. അർജന്റീനയുടെ പതാകയുടെ നിറത്തിലുള്ള കേക്കുകൾക്കും മത്സരം തുടങ്ങും മുൻപ് തന്നെ അർജന്റീന ആരാധകർ കേക്ക് ഓർഡർ ചെയ്തിരുന്നു.

No comments:

Post a Comment