Tuesday, 13 December 2022

കർഷകകർക്ക് ആശ്വാസമായികേന്ദ്ര സർക്കാരിന്റെ 'സ്മാം' പദ്ധതി ശ്രദ്ധേയമാകുന്നു

കൊല്ലം : കർഷകകർക്ക് ആശ്വാസമായി
കേന്ദ്ര സർക്കാരിന്റെ 'സ്മാം' പദ്ധതി ശ്രദ്ധേയമാകുന്നു. കാർഷികയന്ത്രങ്ങൾ 50% സബ്സിഡിയോടെ വാങ്ങാൻ കഴിയുന്ന ഓൺലൈൻ രജിസ്ട്രേഷൻ പദ്ധതിയായ 'സബ്മിഷൻ ഓൺ അഗ്രികൾചറൽ മെക്കനൈസേഷൻ
ആണ് പ്രചാരമേറുന്നത്.
ജില്ലയിലെ വിവിധ കൃഷി ഭവനുകളുടെ കീഴിൽ ഏതാനും മാസങ്ങൾക്കുള്ളിൽ 100ൽ പരം കർഷകരാണ് ഈ പദ്ധതി പ്രകാരം വിവിധ ഉപകരണങ്ങൾ വാങ്ങിയത്. പുല്ലുവെട്ട് യന്ത്രം, ജലസേചന പമ്പ് സെറ്റ് ടില്ലർ,കുഴിയെടുക്കുന്ന യന്ത്രം,വീൽ ബാരോ തുടങ്ങിയ യന്ത്രങ്ങളും പഴം- പച്ചക്കറികൾ ഉണങ്ങി എടുക്കാൻ ഉപയോഗിക്കുന്ന ഡ്രയറും 'സ്മാം' പദ്ധതി പ്രകാരം സബ്സിഡി ലഭിക്കുന്ന യന്ത്രങ്ങളിൽ ഉൾപ്പെടുന്നു.
ഓൺലൈൻ ആയി വിശദാംശങ്ങൾ പരിശോധിച്ച് കൃഷിഭവൻ മുഖേന രജിസ്ട്രേഷൻ നടത്തിയ അപേക്ഷകർക്കാണ് യന്ത്രങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 30 മുതലാണ് ഓൺ ലൈൻ അപേക്ഷാ സംവിധാനം പ്രവർത്തന സജ്ജമായത്. കുറഞ്ഞ സ്ഥലപരിധി മാനദണ്ഡം എന്ന നിബന്ധന ഇല്ലാത്തതിനാൽ കുറഞ്ഞ സ്ഥല ലഭ്യതയുള്ളവർക്കും യന്ത്രങ്ങൾ ലഭിക്കുന്നത് പദ്ധതിയുടെ സവിശേഷതയാണ്. നിരവധി 
പേർക്ക് ജലസേചന പമ്പ്സെറ്റ്  കുരുമുളക് വിളവെടുക്കാനുള്ള അലുമിനിയം ഗോവണി, പവർ പ്രേയർ, ചെറുകുഴികളെടുക്കുന്ന ഓഗർ എന്ന യന്ത്രം, വീൽ ബാരോ എന്നിവ സബ്സിഡിയോടെ വാങ്ങുന്നതിന് അവസരം ഒരുക്കാൻ ഓൺലൈൻ റജിസ്ട്രേഷൻ സഹായകേന്ദ്രങ്ങളും ഫാർമർ പ്രൊഡ്യുസിംഗ്‌ കമ്പനികൾ തുറന്നിട്ടുണ്ട്. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് മാസത്തിനുള്ളിൽ നിലവിൽ റജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകർക്ക് യന്ത്രങ്ങൾ വാങ്ങാൻ ഫണ്ട് ലഭ്യതയനുസരിച്ച് അവസരം ലഭിക്കുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

No comments:

Post a Comment