കൊല്ലം : ക്രിസ്തുമസ് ഇനി രണ്ടാഴ്ച മാത്രം കേക്ക് വിപണി ഉണർന്നു വിലനിലവാരവും ഉയർന്നു. വിവിധതരം കേക്കുകൾ വിപണിയിൽ നിരന്ന് കഴിഞ്ഞു. വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ്, മാർബിൾ, കാരറ്റ്, ചോക്കലേറ്റ് എന്നിങ്ങനെ പല ഗുണത്തിലും വർണത്തിലും കേക്കുകൾ ഉണ്ടെങ്കിലും ക്രിസ്മസ് കേക്ക് എന്നു കേട്ടാൽ മനസ്സിൽ വരുന്നത് "ലഹരി പിടിപ്പിക്കുന്ന മണമുള്ള പ്ലം കേക്ക് തന്നെ.
കശുവണ്ടിയും റമ്മിൽ കുതിർത്ത ഉണക്ക മുന്തിരി അടക്കമുള്ള ഡ്രൈ ഫ്രൂട്സും നിറച്ചു റിച്ചാക്കിയ പ്ലം കേക്കുകൾ ഇല്ലാതെ ക്രിസ്തുമസ് പൂർത്തിയാകില്ല എന്നാണ് വിശ്വാസം.
മറ്റു ആഘോഷസമയങ്ങളിൽ
വിൽക്കുന്നതിന്റെ ഇരട്ടിയിലധികം പ്ലം കേക്ക് ഡിസംബറിൽ വിൽക്കുമെന്നു വ്യാപാരികൾ പറയുന്നു. ക്രിസ്തുമസ് പുതുവത്സര നാളുകളിൽ സമ്മാനം നൽകാനും സ്നേഹം പങ്കിടാനും കേക്കുകൾ തന്നെ പ്രധാനം.
ഏതൊക്കെ പഴങ്ങൾ വേണമെന്നു മുൻകുട്ടി അറിയിച്ചാൽ അവ ചേർത്തു നിർമിക്കുന്ന 'കസ്റ്റമൈസ്ഡ് കേക്കുകളാണ് ഇത്തവണ വിപണിയിലെ താരം. പഴങ്ങളുടെയും ഡ്രൈ ഫ്രൂട്സിന്റെയും കണക്കനുസരിച്ച് 1000 രൂപയ്ക്കു മുകളിലേക്കാണു വില. ഫിഗ്, കാൻബെറി, ബ്ലൂബെറി, കിവി തുടങ്ങിയ പഴങ്ങൾ ചേർത്തു നിർമിക്കുന്ന പ്രീമിയം കേക്കുകളും വിപണിയിലുണ്ട്. കിലോഗ്രാമിന് 2700 രൂപ വിലയുള്ള സൂപ്പർ റിച്ച് കേക്കിനും ആവശ്യക്കാർ ഏറെ. ക്രിസ്മസ് സമ്മാനമായി കൊടുക്കാനായി ആളുകൾ കൂടുതൽ വാങ്ങുന്നത് റിച്ച് പ്ലം കേക്കാണ്. ഇതുകൂടാതെ ഡിലൈറ്റ് പ്ലം, ഇംഗ്ലീഷ് പ്ലം എന്നിവയും വിപണിയിലെത്തിയിട്ടുണ്ട്. 800 ഗ്രാമിന് യഥാക്രമം 450, 590, 900 എന്നിങ്ങനെയാണു വില.
കാരറ്റ് കേക്കുകൾക്ക് 700 ഗ്രാമിന് 340 രൂപയാണു വില. വൈറ്റ് ഫോറസ്റ്റ്,
കാരറ്റ് കേക്കുകൾക്ക് 700 ഗ്രാമിന് 340 രൂപയാണു വില. വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങി ഫ്രഷ് ക്രീം കേക്കുകൾക്കു 600 രൂപ മുതലാണു നിരക്ക് റം എൻ റൈസിൻ, ദേശി ഷീ കേക്ക്, ചോക്കോ മാർബിൾ, റിച്ച് ഫ്രൂട്ട് കേക്ക്, ചോക്കോ ലാവ എന്നിങ്ങനെ 400 രൂപയിൽ തുടങ്ങി 800ൽ അവസാനിക്കുന്ന വിവിധ കേക്കുകളും ആഘോഷങ്ങൾക്കു രുചി പകരാനുണ്ട്. സാദാ പ്ലം കേക്കുകൾ കിലോഗ്രാമിനു 300 രൂപ മുതൽ ലഭ്യമാണ്.
അടുത്തയാഴ്ചയോടെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണു ബേക്കറി ഉടമകൾ, വീടുകളിൽ ഓർഡർ അനുസരിച്ചു കേക്കുണ്ടാക്കി നൽകുന്നവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ക്രിസ്മസ് കഴിഞ്ഞാൽ ന്യൂ ഇയർ തലേന്നാണു മികച്ച വിൽപന ഉണ്ടാകുക.
@ "ഷുഗർ ഫ്രീ കേക്കും
പ്രമേഹരോഗികൾക്കായി 'ഷുഗർ ഫ്രീ' കേക്കുകളുണ്ട്. റെഡ് വെൽവെറ്റ്, വൈറ്റ് ചോക്ലേറ്റ്, ബ്ലൂബെറി, മാംഗോ ഡിലൈറ്റ്, പൈനാപ്പിൾ ഡിലൈറ്റ് പോലുള്ള ഫ്രഷ് ഫ്രൂട്ട് കേക്കുകൾ എന്നിവയ്ക്കെല്ലാം ക്രിസ്മസ് കാലത്തു പ്രിയമേറുമെന്നു കച്ചവടക്കാർ പറയുന്നു. ഡിസംബർ പകുതിയായതോടെ കേക്ക് വിപണി ഉണർന്നെങ്കിലും ക്രിസ്മസ് ദിനം അടുക്കുന്നതോടെയാണ് ആവശ്യക്കാർ ഏറുന്നത്. കൂടുതൽ വ്യത്യസ്ത രുചികളിൽ, ഫ്ലേവറുകളിൽ പ്ലം കേക്കുകൾ ബേക്കറികളിൽ നിറഞ്ഞു കഴിഞ്ഞു.
No comments:
Post a Comment