@ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് നാടും നഗരവും കടന്നതോടെ വീഥികളില്‍ നക്ഷത്രങ്ങള്‍ മിഴിതുറന്നു.
കൊല്ലം : ശാന്തിയുടെയും
സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി വീണ്ടുമൊരു ക്രിസ്മസ് കാലം കൂടിയെത്തുന്നു. കൊവിഡ് ദുരിതകാലത്തിനുശേഷം എത്തുന്ന ഈ ക്രിസ്മസിനെവരവേൽക്കാനൊരുങ്ങുകയാണ് നാടും നഗരവും.
ക്രിസ്മസിനു മുന്നോടിയായുള്ള നോമ്പും തുടങ്ങി കഴിഞ്ഞു. ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു. വീടുകളിലും പള്ളികളിലും
നക്ഷത്രവിളക്കുകൾ മിഴിതുറന്നു ഇനിമുതൽ തിരുപ്പിറവിയുടെ സന്ദേശവുമലയടിക്കും.
നാടും നഗരവുമെല്ലാം ഇതോടെ ആഘോഷ ലഹരിയിലാകും. ക്രിസ്മസ് അടുക്കുന്നതോടെ കരോൾ സംഘങ്ങളും സജീവമാകും. കടകളിലെല്ലാം ക്രിസ്മസ്
വിപണികളും സജീവമായി. നക്ഷത്ര വിളക്കുകൾ, പുൽക്കൂട് സെറ്റുകൾ, ഉണ്ണിയേശുവും മാലാഖമാരുമെല്ലാം ഉൾപ്പെടുന്ന വിവിധ രൂപങ്ങൾ, അലങ്കാര വിളക്കുകൾ എന്നിവയ്ക്കുതന്നെയാണ് ഇക്കുറിയും വിപണിയിൽ മുൻതൂക്കം, വിപണികളാകെ എൽഇഡി മയമാണ്. സംഗീതം പൊഴിച്ചു ഡാൻസ് ചെയ്യുന്ന സാന്താക്ലോസുകളുടെ രൂപങ്ങളും വിപണിയിൽ എത്തി
@ ഉണരുന്ന നക്ഷത്ര വിപണി
വൈവിധ്യമാര്‍ന്ന നക്ഷത്രങ്ങളുടെ കലവറയൊരുക്കിയാണ് വ്യാപാരികള്‍ ക്രിസ്മസ് വിപണി സജീവമാക്കുന്നത്. ബഹുവര്‍ണങ്ങളിലും മനോഹര ഡിസൈനുകളിലുമുള്ള പുതുമയുള്ള നക്ഷത്രങ്ങളാണ് ഇത്തവണ വിപണി കീഴടക്കാന്‍ എത്തിയത്.
പത്തുമുതല്‍ 4000 രൂപ വരെയുള്ള നക്ഷത്രങ്ങള്‍ വിപണിയിലുണ്ട്. ഇതില്‍ത്തന്നെ ചിറകുകളുടെ എണ്ണവും നിറവും കൂടുന്നതനുസരിച്ച് വിലയിലും വ്യത്യാസം വരും. 200-300 രൂപ വരുന്ന നക്ഷത്രങ്ങളാണ് കൂടുതല്‍ വിറ്റഴിയുന്നത്. പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് പുറമെ പ്ളാസ്റ്റിക് നക്ഷത്രങ്ങളും ഇത്തവണ കൂടുതലായി എത്തി. അഞ്ചുരൂപ മുതലുള്ള ചെറുതാരകങ്ങളും വിപണിയിലുണ്ട്. വരുംദിവസങ്ങളില്‍ നക്ഷത്രങ്ങളുടെ വില്‍പന പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ക്രിസ്മസ് ട്രീ അലങ്കരിക്കാന്‍ പലനിറത്തില്‍ ബാളുകള്‍, ഗിഫ്റ്റ് ബോക്സിന്റെ ചെറിയ രൂപങ്ങള്‍ തുടങ്ങി അലങ്കാര വസ്തുക്കളും കടകളിലുണ്ട്.
150 രൂപക്ക് ഒരുവയസ്സുള്ള കുട്ടികള്‍ക്ക് ഇടാന്‍ പാകത്തിലുള്ള ക്രിസ്മസ് പാപ്പയുടെ വേഷം മുതല്‍ 3000 രൂപയുള്ള കുപ്പായം വരെ വിപണിയിലുണ്ട്. ക്രിസ്മസ് ട്രീ, പുല്‍ക്കൂടുകള്‍, അലങ്കാര ബള്‍ബുകള്‍, തോരണങ്ങള്‍, ബലൂണുകള്‍ എന്നിവയെല്ലാം വിപണിയില്‍ നിരന്നു. 175 മുതല്‍ 1,000 രൂപ വരെയുള്ള പുല്‍ക്കൂടുകളും 100 മുതല്‍ 3500 വരെ വിലയുള്ള ക്രിസ്മസ് ട്രീകളും വിപണിയില്‍ ലഭ്യമാണ്.
ആകര്‍ഷണീയ ഡിസൈനുകളോടുകൂടിയ ക്രിസ്മസ്-പുതുവത്സര ആശംസ കാര്‍ഡുകളും വിപണിയില്‍ ഇടംപിടിച്ചു. എന്നാല്‍, ആശംസ കാര്‍ഡുകള്‍ വാങ്ങാനത്തെുന്നവര്‍ പൊതുവെ കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. സെൻസർ ഘടിപ്പിച്ചു പ്രവർത്തിക്കുന്ന ഈ സാന്താക്ലോസുകളും ഉണ്ട് 6 അടി ഉയരമുള്ള ഈ സാന്താക്ലോസിനു വില 9500 രൂപയാണ്. 5 അടി മുതൽ മുകളിലേയ്ക്കാണ് എൽഇഡി ട്രീകളുള്ളത്. 3700 രൂപ മുതലാണ് ഇവയുടെ വില. 100 രൂപ മുതലാണ് സാധാരണ ക്രിസ്മസ് ട്രികളുടെ വില. എൽഇഡി നക്ഷത്രവിളക്കുകൾക്കു 95 രൂപ മുതലും, മൾട്ടിവുഡിൽ തീർത്ത റെഡിമെയ്ഡ് പുൽക്കൂടുകൾക്കു 150 രൂപയ്ക്ക് മുകളിലും വിലയുണ്ട്. ക്രിസ്മസ് വിപണിയിൽ ഇക്കുറി കാര്യമായ വിലക്കയറ്റമുണ്ടായിട്ടില്ലെന്നാണു വ്യാപാരികൾ പറയുന്നത്.
No comments:
Post a Comment