മാറണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രവര്‍ത്തന ശൈലിയെ ചൊല്ലിയാണ് പ്രവര്‍ത്തകരില്‍ ഒരു വലിയ വിഭാഗം
ഡിസിസി അദ്ധ്യക്ഷനെതിരെ
രംഗത്തെത്തിയിരിക്കുന്നത്.
ഡി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും
ബിന്ദുകൃഷ്ണ മാറിയെങ്കിലും
ആ മാറ്റത്തിന് അനുസരിച്ചു പാർട്ടിയ്ക്ക്
മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലാ അത് കൊണ്ട് തന്നെ കഴിഞ്ഞ കുറെ വർഷങ്ങളായി
കൊല്ലം ജില്ലയിലെ കോണ്‍ഗ്രസ് സംഘടന ശോഷിച്ച് വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത് ഇവർ ചൂണ്ടി കാട്ടുന്നു. ഒരു വര്‍ഷം മുമ്പാണ് പാലോട് രവി ഡിസിസി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. ജില്ലയില്‍ പഴയ പ്രൗഡിയിലേക്ക് കോണ്‍ഗ്രസിനെ മടക്കികൊണ്ടുവരിക എന്നതായിരുന്നു എന്ന വെല്ലുവിളിയാണ് സ്ഥാനമേറ്റെടുക്കുമ്പോള്‍ രാജേന്ദ്രപ്രസാദിന്റെ മുമ്പിലുണ്ടായിരുന്നത്. എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുക്കാനോ തല്‍സ്ഥിതിയില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാനോ രാജേന്ദ്രപ്രസാദിന്
സാധിച്ചില്ലെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. പ്രത്യേകിച്ച് യുവനേതാക്കളാണ് ഡിസിസി അദ്ധ്യക്ഷനെതിരെ കൂടുതല്‍ ശബ്ദമുയര്‍ത്തുന്നത്. ഐ ഗ്രൂപ്പിൽപ്പെട്ട
ബിന്ദുകൃഷ്ണ ഇപ്പോഴും സൂപ്പർ പ്രസിഡന്റ് ചമഞ്ഞു കൊണ്ട് സ്വന്തമായി നടത്തുന്ന സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോൾ പ്രസിഡന്റ് അതിനടുത്തെങ്ങും എത്തുന്നില്ല എന്ന് ഒരു വിഭാഗം ചൂണ്ടികാട്ടുന്നു.
അതെല്ലാം കൊണ്ട് തന്നെ കെ പി സി സി ആഹ്വാനം ചെയ്യുന്ന പ്രഷോഭ സമരങ്ങൾ
സംഘടിപ്പിക്കുന്നതില്‍ ഡിസിസി പരാജയപ്പെട്ടിരുന്നുവെന്ന് ഇവർ ചൂണ്ടികാട്ടുന്നു.
കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഓരോ ഡിസിസികളുടെയും പ്രവര്‍ത്തനം പരിശോധിച്ച് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. തൃപ്തികരമല്ലെന്ന് രേഖപ്പെടുത്തിയവരുടെ കൂട്ടത്തിലാണ് രാജേന്ദ്രപ്രസാദ് എന്നാണ്
വിവരം. ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന്റെ കുറവാണ് കൊല്ലം ജില്ലയിലെ പാര്‍ട്ടിക്കുള്ളതെന്നാണ് നിരവധി നേതാക്കളുടെ അഭിപ്രായം. കുറെക്കൂടി ഊര്‍ജ്ജസ്വലമായ, കാഴ്ചപ്പാടുള്ള യുവനേതാക്കളെ ആരെയെങ്കിലും കാര്യങ്ങള്‍ ഏല്‍പ്പിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം ചെവികൊള്ളാൻ കെ പി സി സി നേതൃത്വം തയ്യാറായിട്ടില്ല. കെ പി സി സി ജനറൽ സെക്രട്ടറിയായ
പ്രതാപവർമ്മ തബാന്റെ ഉറച്ച പിന്തുണയും കൊടിക്കുന്നേൽ സുരേഷ് എം പിയുടെ സ്വന്തം ആളെന്ന പ്രചരണവുമാണ് ഡി സി സി പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചു നിർത്താൻ ഡി സി സി പ്രസിഡന്റിന് കഴിയുന്നത് എന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ പാർട്ടിയ്ക്ക് യാതൊരു ചലനവും ജില്ലയിൽ ഉണ്ടാക്കാൻ കഴിയാത്തത് പ്രസിഡന്റിന്റെ കഴിവ് കേടാണ് എന്ന് ഒരു വിഭാഗം ആരോപിക്കുന്നു. അത് കൊണ്ട് തന്നെ ഡി സി സി അധ്യക്ഷൻ മാറണമെന്ന ആവശ്യം ശക്തമാകുന്നു.
No comments:
Post a Comment