കൊല്ലം : നഗരത്തിൽ ഓട്ടോ ഡ്രൈവർമാർ മീറ്റർ ഇടാൻ കൂട്ടാക്കാതെ കൊള്ള നിരക്ക് ഈടാക്കുന്നതായി പരാതി വ്യാപകമാകുന്നു.
ഫിറ്റ്നസും നികുതിയും ഇൻഷുറൻസും ഇല്ലാതെയും ഫെയർ മീറ്റർ ഇല്ലാതെയും ഉള്ള മീറ്ററിൽ ക്രമക്കേടു നടത്തിയും യാത്രക്കാരെ പിഴിയുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. മീറ്റർ പ്രവർത്തിപ്പിക്കാത്തത് മൂലം യാത്രക്കാരിൽ നിന്നും തോന്നിയപോലെയാണ് യാത്രകൂലി വാങ്ങുന്നത് ഇത് പലപ്പോഴും വാക്ക് തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകുന്നു. നഗരത്തിൽ ഓട്ടോറിക്ഷകളിൽ യാത്ര ചെയ്ത മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കും പോലിസ് ഉദ്യോഗസ്ഥർക്കും ദുരനുഭവമുണ്ടായിട്ടും നടപടിയില്ലാത്തത് കനത്ത പ്രതിക്ഷേധത്തിനും കാരണമായിട്ടുണ്ട്.
@ കൊല്ലം നഗരത്തിൽ ഓടുന്ന ഭൂരിപക്ഷം ഓട്ടോറിക്ഷാകളിലും ഫെയർ മീറ്റർ അലങ്കാരമാക്കി പുതിയതെന്നു തോന്നിക്കുന്ന രീതിയിലാണ് വച്ചിരുക്കുന്നത്. മീറ്റർ പ്രവർത്തിച്ചാൽ തന്നെ അന്യായ നിരക്കുകളാണ് പ്രത്യക്ഷപ്പെടുന്നത്.
ഫെയർ മീറ്ററുകളിൽ ക്രമക്കേട് നടത്തുന്നവരിൽ അധികവും രാത്രി സർവീസുകാരാണ്. പല ഓട്ടോകളും ഫെയർ മീറ്ററുകൾ യഥാസമയം കൃത്യമായ മുദ്ര വയ്ക്കാറില്ല. സിറ്റി പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകളും നഗരത്തിൽ സർവീസ് നടത്തുന്നുണ്ട്.
മീറ്ററിന്റെ കണക്ഷൻ വിച്ഛേദിച്ച് തട്ടിപ്പ്
ഒരു വിഭാഗം നടത്തുമ്പോൾ ഒരു വിഭാഗം ഡ്രൈവർമാർ മീറ്റർ ഊരിമാറ്റി ഓടുകയാണ് പതിവ്. നഗരത്തിലെ
ഭൂരിഭാഗം ഓട്ടോകളും നിയമം പാലിക്കാതെയാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന പരിശോധനയും ഇല്ലാതായി. പുതുക്കിയ നിരക്ക് ഓട്ടോറിക്ഷകളിൽ പ്രദർശിപ്പിക്കണമെന്ന മോട്ടർ വാഹനവകുപ്പ് നിർദേശവും കടലാസിൽ മാത്രം ഒതുങ്ങി. മീറ്റർ ഇടാൻ ആവശ്യപ്പെട്ടാൽ വേണമെങ്കിൽ കയറിയാൽ മതിയെന്ന മറുപടിയാണ് ലഭിക്കുന്നത് എന്ന് യാത്രക്കാർ പറയുന്നു.
@ ഫിറ്റ്നസും നികുതിയും ഇൻഷുറൻസും ഇല്ലാതെ സർവീസ് നടത്തുന്നവരും നഗരത്തിലുണ്ട്. രാത്രികാല സർവീസ് നടത്തുന്നവരിൽ ഭൂരിപക്ഷവും
യൂണിഫോമില്ലാതെയാണ് വാഹനം ഓട്ടിക്കുന്നത്. മോട്ടർ വാഹന വകുപ്പ് സ്ക്വാഡ് രൂപീകരിച്ചു പരിശോധന നടത്തി നിയമലംഘനം നടത്തുന്ന
ഓട്ടോറിക്ഷകൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
No comments:
Post a Comment