റദ്ദാക്കി കൊണ്ട് ചെക്ക് കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നും ഡോക്ടർക്ക് നീതി കിട്ടി. ഫെയ്സ് ബുക്കിലൂടെ ഡോക്ടർ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. അഷ്ടമുടി ആശുപത്രി ഡോക്ടർ വാങ്ങുന്നത് തടയുന്നതിനും ആശുപത്രി സ്വന്തമാക്കുന്നതിനും
ചാത്തന്നൂർ എം എൽ എ യും അന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും ആയിരുന്ന ജി എസ്. ജയലാൽ എം എൽ എ അന്നത്തെ ആശുപത്രി ചെയർമാൻ ആയിരുന്ന ഡോ. ജോൺ മുഖേന
ഒരുക്കിയ രാക്ഷ്ട്രിയ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രധാനമായിരുന്ന ചെക്ക് കേസിൽ നിന്നാണ് ഹൈകോടതി ഡോക്ടറെ പൂർണ്ണമായും കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
@ കൊല്ലം മേവറത്ത് ബൈപ്പാസിൽ
പ്രവർത്തിക്കുന്ന അഷ്ടമുടി ഹോസ്പിറ്റലിന്റെ ഓഹരി ഉടമകളിൽ ഒരാളായിരുന്നു ബൈജു സേനാധിപൻ. ഈ ആശുപത്രി ഏറ്റെടുക്കാൻ നടത്തി നീക്കങ്ങളെ തുരങ്കം വയ്ക്കാനായിരുന്നു ഡോക്ടറെ കള്ള കേസിൽ കുടുക്കിയത്. പിന്നീട് ഈ ആശുപത്രി സിപിഐയുടെ മുൻ എംഎൽഎയായ ജി എസ് ജയലാൽ സ്വന്തമാക്കിയെന്നതാണ് വസ്തുത. പാർട്ടിയെ അറിയിക്കാതെ സഹകരണസംഘം രൂപീകരിച്ചു കൊണ്ട് പാർട്ടിയിലുള്ള തങ്ങളുടെ ഇഷ്ടക്കാരെ ബോർഡിൽ അംഗങ്ങളാക്കി
കോടികൾ നൽകി സ്വകാര്യ ആശുപത്രി ജി.എസ്.ജയലാൽ വിലയ്ക്കു വാങ്ങുകയായിരിന്നു. ജി.എസ്. ജയലാൽ പ്രസിഡന്റായി സാന്ത്വനം ഹോസ്പിറ്റൽ കോ - ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ രൂപീകരിച്ച സഹകരണ സംഘമാണു ആശുപത്രി വാങ്ങുന്നത്.
പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കൂടിയായിരുന്ന ജയലാൽ പ്രസിഡന്റായി സംഘം രൂപീകരിക്കുന്നതിനും ആശുപത്രി വിലയ്ക്കു വാങ്ങുന്നതിനും പാർട്ടിയുടെ അനുവാദം വാങ്ങിയില്ല
തുടർന്ന് ജി. എസ്. ജയലാലിനെതിരെ പാർട്ടി അച്ചടക്കനടപടി എടുക്കുകയും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.
ആശുപത്രി കൈമാറ്റം നടക്കുമ്പോൾ
ഡോ.ജേക്കബ് ജോണായിരുന്നു അഷ്ടമുടി ആശുപത്രിയുടെ ചെയർമാൻ. ഹോസ്പിറ്റൽ നഷ്ടത്തിലായതോടെ നഷ്ടം നികത്താനാവാതെ ഹോസ്പിറ്റൽ വിൽക്കുവാൻ ഓഹരി ഉടമകളുടെ സമ്മതമില്ലാതെ മറ്റൊരു കമ്പനിയുമായി ആശുപത്രി ബോർഡ് ചെയർമാൻ ഡോ.ജേക്കബ് ജോൺ ധാരണ ഉണ്ടാക്കിയെന്ന് ഓഹരി ഉടമകൾ
ആക്ഷേപം ഉയർത്തിയതോടെ .ചെയർമാൻ ഓഹരി ഉടമകളുടെ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തു. ഓഹരി ഉടമ നിലയിൽ കമ്പനി തത്ത്വങ്ങൾ അനുസരിച്ച് കമ്പനിയുടെ 51% ഓഹരി വാങ്ങാമെന്ന് ഡോ.ബൈജു
സേനാധിപതൻ സമ്മതം അറിയിച്ചു.
ജനറൽ ബോഡി അത് അംഗീകരിക്കുകയും 51 % ഓഹരി 2 കോടി രൂപക്ക് വിൽക്കുവാൻ നിശ്ചയിക്കുകയും ചെയ്തു.എന്നാൽ ആശുപത്രി ചെയർമാൻ വ്യവസ്ഥകൾ എല്ലാം അട്ടിമറിച്ചു കൊണ്ട് ജി. എസ്. ജയലാൽ എം എൽ എയുമായി ചേർന്ന് രാക്ഷ്ട്രീയ സാമ്പത്തിക ഗൂഡാലോചന നടത്തി ആശുപത്രി ജി. എസ്. ജയലാൽ എം എൽ എ പ്രസിഡന്റ് ആയിട്ടുള്ള തട്ടികൂട്ട് സഹകരണ സംഘത്തിന് ആശുപത്രികൈമാറുകയായിരുന്നു.
@ കള്ളക്കളികളിലൂടെ ഡോ.ബൈജു സേനാധിപനെ അഴിക്കുള്ളിലാക്കാൻ ശ്രമം നടത്തി
ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി തുടങ്ങിവച്ച
"സ്നേഹാർദ്രം ജീവകാരുണ്യ പദ്ധതി" മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് അഷ്ടമുടി ആശുപത്രി വാങ്ങാൻ മുതിർന്നതെന്ന് ഡോ.ബൈജു സേനാധിപൻ പറഞ്ഞിരുന്നു. അതിനായി തന്റെ വസ്തുവകകൾ പണയം വച്ച് രണ്ട് കോടി രൂപ സ്വരൂപിക്കുകയും ചെയ്തു. പറഞ്ഞ വാക്കിന് സെക്യൂരിറ്റിയായി 50 ലക്ഷം രൂപയുടെ ഒരു ചെക്ക് ജനറൽ ബോഡിക്ക് വേണ്ടി കമ്പനി ചെയർമാൻ ആയ ഡോ.ജേക്കബ് ജോൺ ഏറ്റു വാങ്ങിയെങ്കിലും ആശുപത്രിരേഖകൾ നൽകുവാൻ കൂട്ടാക്കിയില്ല.
രേഖകൾ ഹാജരാക്കാത്തിനെത്തുടർ കരാറിൽ നിന്ന് പിന്മാറേണ്ടി വന്നു എന്നാൽ സെക്യൂരിറ്റിയായി നൽകിയ ചെക്ക് തിരിച്ചു നൽകുവാൻ കൂട്ടാക്കാതെ അത് ഉപയോഗിച്ച് ബാങ്കിൽ ക്യാഷ് പിൻവലിക്കുവാൻ ഡോ. ജേക്കബ് ജോൺ ശ്രമിച്ചു.
സാധിക്കാതെ വന്നപ്പോൾ "നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട്" പ്രകാരം ഡോക്ടർ ബൈജു
സേനാധിപതനെതിരെ ക്രിമിനൽ കേസെടുത്തു. അങ്ങനെയാണ് ഡോക്ടർ അറസ്റ്റിലായത് .
കോടതിയിൽ നിന്നും ജാമ്യം കിട്ടിയതു കൊണ്ട് ജയിലിൽ പോകേണ്ടി വന്നില്ല. ഈ ഇടപാടിൽ സെക്യുരിറ്റിച്ചെക്ക് ഹാജരാക്കി പണം തട്ടാൻ ശ്രമിച്ചതിനെതിരെ ഡോ.ബൈജു കൊല്ലം സി.ജെ.എം കോടതിയിൽ വഞ്ചനാകേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ വ്യാജകേസുമായി ആശുപത്രി ഡയറക്ടർ മുന്നോട്ടു പോകുകയാണുണ്ടായത്. ഇതിന് സിപിഐ നേതാവ് കൂടിയായ ജി. എസ് ജയലാലിന്റെ ഭാഗത്ത് നിന്നും
രാഷ്ട്രീയമായ പിന്തുണയും ലഭിച്ചു.
ബൈജു സേനാധിപനെ അറസ്റ്റ് ചെയ്തു
അകത്താക്കാൻ ബോധപൂർവ്വമായ ഇടപെടലാണ് അന്ന് നടന്നത്. ചെക്ക് കേസിൽ കോടതിയിൽ നിന്ന് വന്ന സമൻസ് ബൈജുവിന്റെ നാട്ടിലെ വീട്ടിലുള്ള അമ്മ കൈപറ്റിയിരുന്നു. ഇത് ഡോ.ബൈജുവിന്റെ ശ്രദ്ധയിൽപെടുമ്പോഴേക്കും കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് ഡോ.ബൈജു അറിഞ്ഞില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഡോ.ബൈജുവിനെ പിടികിട്ടാപ്പുള്ളിയായി ചിത്രീകരിച്ച് അറസ്റ്റ് ചെയ്യുവാനുള്ള കരുക്കളാണ് ചിലർ നടത്തിയത്. ബൈജു സേനാധിപന് എതിരെയുള്ള കള്ളക്കേസും അറസ്റ്റും ആഗോള തലത്തിൽ തന്നെ ഡോക്ടർമാർക്കിടയിൽ ചർച്ചയായിരുന്നു.
@ ഗ്യാസ്ട്രോ മേഖലയിലെ താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ധനായ ഡോ.ബൈജു സേനാധിപൻ നാട്ടിലും വിദേശത്തുമായി ആയിരക്കണക്കിന് രോഗികളെയാണ് ജീവിതത്തിലേക്ക് ഇതിനോടകം കൈപിടിച്ചുയർത്തിയത്. തന്റെ മുന്നിലെത്തുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കിയ മലയാളിയാണ് ഈ ഡോക്ടർ. ഡോ.ബൈജു സേനാധിപനെ സ്വകാര്യമേഖലയിലെ ഡോക്ടർമാർക്കിടിയിലെ
വേറിട്ട ശബ്ദമായി ഏവരും അംഗീകരിക്കുകയും ചെയ്യുന്നു പാവങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി സർക്കാർ ചെയ്യുന്നതു പോലെ കാരുണ്യപദ്ധതി ആവിഷ് കരിച്ച സ്വകാര്യമേഖലയിലുള്ള ഡോക്ടറെന്ന് ഖ്യാതിയും ഡോ.ബൈജുവിന് സ്വന്തമാണ്. സ്നേഹാർദ്രമെന്ന പദ്ധതി ഏറെ ചർച്ചായവുകയും ചെയ്തു.
No comments:
Post a Comment