ചാത്തന്നൂർ : ചിറക്കര പഞ്ചായത്തിന്റെ അനാസ്ഥ പോളച്ചിറ ഏലായിൽ കൃഷി മുടങ്ങി പോളച്ചിറ ഏലായിൽ തുടർച്ചയായി രണ്ടുവർഷമായി കൃഷിയിറക്കാൻ കഴിയാതെ വന്നതോടെ പോളച്ചിറ ഏലായിലെ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.
ചിറക്കര ഗ്രാമപ്പഞ്ചായത്ത് പോളച്ചിറ ഏലായിൽ നടപ്പാക്കിയ ഒരുമീനും ഒരുനെല്ലും പദ്ധതിയും അവതാളത്തിലായി. പഞ്ചായത്തിന്റെ അനാസ്ഥ മൂലമാണ്
കഴിഞ്ഞ രണ്ടുതവണയും പുഞ്ചക്കൃഷിയിറക്കാൻ കഴിയാഞ്ഞത് എന്ന് കർഷകർ ആരോപിക്കുന്നു.പോളച്ചിറ ഏലായിലെ കർഷകരുടെ യോഗം വിളിച്ചു കൂട്ടുവാനോ പോളച്ചിറ ഏലായിലെ വെള്ളം പഞ്ചായത്ത് അധികൃതർ സമയബന്ധിതമായി വറ്റിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് നെൽക്കൃഷി അവതാളത്തിലായത്, ഇത്തവണയും വെള്ളം വറ്റിച്ച് തുടങ്ങേണ്ട സമയം അതിക്രമിച്ചിട്ടും കൃഷി നടത്തുന്നതിനാവശ്യമായ മുന്നൊരുക്കം നടത്താൻ
നടപടിയൊന്നുമെടുത്തില്ല.
250 ടണ്ണിലധികം വിളവു ലഭിക്കുന്ന നെൽപ്പാടം വേണ്ടരീതിയിൽ പ്രയോജനപ്പെടുത്താൻ
ത്രിതലപഞ്ചായത്ത് സംവിധാനമോ ജനപ്രതിനിധികളോ തയ്യാറായില്ല.
ഇതുകാരണം ഏലായിലെ കർഷകർ പ്രതിഷേധത്തിലാണ്.
@ ചിറക്കര ബ്രാൻഡ് അരിയുടെ വിപണനം നിലച്ചു.
നെൽകൃഷി നഷ്ടമായതോടെ ചിറക്കര പഞ്ചായത്തിന് നഷ്ടമായത് ചിറക്കര ബ്രാൻഡ് നാടൻ കുത്തരിയുടെ വിപണനമാണ്. പോളച്ചിറ ഏലായിലെ ഒരു മീനും ഒരു നെല്ലും പദ്ധതിയുടെ ഭാഗമായുള്ള നെൽക്കൃഷിയിൽനിന്നു നെല്ല് സംഭരിച്ചായിരുന്നു ചിറക്കര ബ്രാൻഡ് നാടൻ കുത്തരി എത്തിയിരുന്നത്. മിനി കുട്ടനാട് എന്നറിയപ്പെടുന്ന
പാടശേഖരമാണ് 1500 ഏക്കർ വിസ്തൃതിയുള്ള പോളച്ചിറ ഏലാ
ഇവിടെ ചിറക്കര ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പോളച്ചിറ
ഏലാസമിതിയുടെയും സംയുക്തസംരംഭമായാണ് ചിറക്കര ബ്രാൻഡ് വിപണിയിലെത്തിക്കുന്നത്.
ഗ്രാമപ്പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അരി വിപണിയിലെത്തിക്കുന്നത്.
പദ്ധതിത്തുക ഉപയോഗിച്ച് സബ്സിഡി നൽകുന്നതുമൂലം വിപണിയിലെ
വിലയേക്കാൾ കുറഞ്ഞവിലയ്ക്ക് നാടൻ കുത്തരി ഗുണഭോക്താക്കളിലെത്തിക്കാൻ കഴിഞ്ഞിരുന്നു.
@ മത്സ്യക്കൃഷിയും അവതാളത്തിലായി
മത്സ്യസമ്പത്തിന്റെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ പോളച്ചിറ ഏലായിലെ 1000ഏക്കറിലാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ചിറക്കര പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ
മത്സ്യക്കൃഷി തുടങ്ങിയത്.
പോളച്ചിറയിലെ ഒരുപൂ നിലങ്ങളിൽ നെൽക്കൃഷി കഴിഞ്ഞാൽ വെള്ളം കയറിക്കിടക്കുന്ന സമയത്ത് മത്സ്യക്കൃഷി നടത്തുമായിരുന്നു.
11 ലക്ഷത്തോളം രൂപ മത്സ്യലേലത്തിലൂടെ
ഗ്രാമപ്പഞ്ചായത്തിന് വരുമാനം ലഭിച്ചിരുന്നു. എന്നാൽ യഥാസമയം മത്സ്യക്കൃഷി ഒരുക്കാനും അധികൃതർ തയ്യാറായില്ല.
ഇതോടെ കൂടുതൽ
ജൈവസമ്പുഷ്ടമാകുന്ന ഏലായിൽനിന്ന് വിളവെടുക്കുന്ന നെല്ലും
അതിൽനിന്ന് ഉത്പാദിപ്പിക്കുന്ന കുത്തരിയും പോഷകസമൃദ്ധവും ഔഷധഗുണവും ഏറിയതാണെന്നാണ് വിലയിരുത്തൽ.
@ ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമാണ് മിനി കുട്ടനാട് എന്നറിയപ്പെടുന്ന പോളച്ചിറ ഏല. പോളച്ചിറ എലായിൽ ഒരു മീൻ ഒരു നെൽക്കൃഷി എന്ന പദ്ധതി നടപ്പിലാക്കികൊണ്ട് 1500 ഏക്കർ നെൽവയൽ തരിശുരഹിതമായി മാറിയിരുന്നു. ബഹുഭൂരിപക്ഷം കർഷകരും ജ്യോതി, വൈറ്റില
എന്നയിനം നെല്ലാണ് കൃഷി ചെയ്തിട്ടുള്ളത്. ത്രിതല പഞ്ചായത്ത് വഴി വിത്ത്, വളം എന്നിവയും
കൂടാതെ വിത്തുകളായ ഉമ, ഞവര എന്നിവയും ഉപ്പ്, കുമ്മായം എന്നിവ സൗജന്യനിരക്കിലും കൂലിച്ചെലവ് സബ്സിഡിയായും കർഷകർക്ക് അനുവദിച്ചിരുന്നു.കൂടാതെ പാടശേഖരസമിതി
ഉൽപ്പാദിപ്പിക്കുന്ന നെല്ല് സപ്ലൈക്കോ വഴി സംഭരിക്കുന്നതിനും കൃഷിഭവൻ സൗകര്യം ഒരുക്കിയിരുന്നു.
@ ജി. എസ്. ജയലാൽ നടത്തിയ അഴിമതി മറയ്ക്കാൻ നെൽകൃഷി അട്ടിമറിച്ചു.
വെള്ളം വറ്റിക്കാനായി ഉഗ്രശേഷിയുള്ള പമ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം കർഷർക്ക് ലഭ്യമാക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
എം എൽ എ ഫണ്ടിൽ നിന്ന്
അൻപത് ലക്ഷം രൂപ ചിലവാക്കി രണ്ട് പബ് സ്ഥാപിച്ചുവെങ്കിലും നിർമ്മാണപ്രവർത്തികളിൽ നടത്തിയ അപാകതയും പമ്പ് പ്രവർത്തിക്കുന്നതിന് ആവശ്യമായ വൈദ്യുതിയും ലഭിക്കാത്തത് മൂലം പമ്പ് പ്രവർത്തനം അവതാളത്തിലാണ്. പമ്പ് സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്ന് നാട്ടുകാരും കർഷകരും ആരോപിക്കുന്നു.
@ പരമ്പരാഗതമായി വെള്ളം വറ്റിച്ചു കൊണ്ടിരുന്ന പെട്ടിയും പറയും ഉപേക്ഷിച്ചതോടെ മീനാട് പമ്പ് ഹൗസിന് സമീപം കിടന്ന് നശിക്കുകയാണ് അത് സംരഷിക്കാനും അത് സ്ഥാപിച്ചു കൃഷി നടത്താനും പഞ്ചായത്ത് തയ്യാറായില്ല.
കൃഷിയിറക്കാൻ കഴിയാത്തത്
മൂലം നൂറുകണക്കിനു കർഷകരും അനുബന്ധ തൊഴിലാളികളും പ്രതിസന്ധിയിലായി.
പോളച്ചിറ ഏലായിലെ പുറമ്പോക്ക് തോടുകൾ മണലും ചെളിയുംകൊണ്ട് നിറഞ്ഞതിനാൽ ചിറക്കര, ഉളിയനാട്, കുഴുപ്പിൽ, ചിറക്കരത്താഴം തുടങ്ങിയ ഇരുപ്പൂ കൃഷിചെയ്യുന്ന ഏലാകളിലെ വെള്ളം ഒഴുകിപോകാനാകാതെ വെള്ളക്കെട്ടായി മാറിയിരിക്കുന്നു.
ഇതുകാരണം ഇവിടെയും കൃഷിചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. അടിയന്തിരമായി പോളച്ചിറ ഏലായിലെ തോടുകളിലൂടെ വെള്ളം ഒഴുക്കിവിടുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
No comments:
Post a Comment