Saturday, 3 December 2022

രാത്രികാല സേവനത്തിന് ഡോക്ടർമാരില്ല ക്ഷീരകർഷകർ കഷ്ടപ്പാടിൽ


രാത്രികാല സേവനത്തിന് ഡോക്ടർമാരില്ല ക്ഷീരകർഷകർ കഷ്ടപ്പാടിൽ
 
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ മൃഗാസ്പത്രികളിൽ രാത്രികാല സേവനത്തിന് ഡോക്ടർമാരില്ലാത്തത്‌ ക്ഷീരകര്‍ഷകര്‍ക്ക്‌ ദുരിതമാകുന്നു. ഒരു ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഒരു ഡോക്ടർ എന്നനിലയിൽ ജില്ലയിൽ ആറ് വെറ്ററിനറി ഡോക്ടർമാരാണ് രാത്രികാല സേവനത്തിനായി വേണ്ടത്. എന്നാൽ
കിഴക്കൻ മേഖലയിൽ  ബ്ലോക്ക് പഞ്ചായത്ത് പരിധികളിൽ നിലവിൽ ഡോക്ടർമാരില്ല. പലയിടത്തും ബ്ലോക്കുകളിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർമാർ സേവനം നിർത്തി പോയിട്ട് മാസങ്ങളായി. എന്നാൽ പകരം നിയമനം നീളുകയാണ്.

രാത്രിയില്‍ ഡോക്ടർമാർ ഇല്ലാത്തത്  ക്ഷീരകർഷകരെയാണ് ഏറെ ദുരിതത്തിലാക്കുന്നത്. പശുവിന്റെ പ്രസവവുമായും മറ്റും ബന്ധപ്പെട്ട് എന്തെങ്കിലും ചികിത്സ ആവശ്യമായി വരുന്നത് മിക്കവാറും രാത്രികാലങ്ങളിലായിരിക്കും. ഇത്തരത്തിൽ അത്യാവശ്യഘട്ടം വന്നാൽ ദൂരെയുള്ള മറ്റ് ബ്ലോക്കുകളിലെ ഡോക്ടർമാരുടെ സേവനം തേടുക മാത്രമാണ് ഇപ്പോൾ കർഷകർക്ക് മുൻപിലുള്ള വഴി. പലപ്പോഴും ഈ സമയത്ത് ദൂരെ സ്ഥലങ്ങളിൽനിന്നുള്ള ഡോക്ടർമാരുടെ സേവനം ലഭിക്കുന്നതിനും സാധ്യത കുറവാണ്.

ക്ഷീരമേഖലയിൽ ഏറെ കർഷകരുള്ള
പത്തനാപുരം അഞ്ജൽ 
 ബ്ലോക്കിൽ ഡോക്ടർ ഇല്ലാത്തത് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നതായി മൃഗസംരക്ഷണവകുപ്പ് ജീവനക്കാരും പറയുന്നു. ജില്ലയിൽ രാത്രികാല ഡോക്ടർമാരടക്കം ആറ് ഡോക്ടർമാരുടെ ഒഴിവാണുള്ളത്. മുൻകാലങ്ങളിൽ എംപ്ലോയ്‌മെന്റ് വഴി താത്കാലിക ഡോക്ടർമാരെ നിയമിച്ചാണ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ ഡോക്ടർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പി എസ് സി. പരീക്ഷ നടക്കുന്നതിനാൽ ഇത്തരത്തിലുള്ള നിയമനത്തിനും ഉദ്യോഗാർഥികളെ ലഭിക്കുന്നില്ലെന്ന് അധികൃതർ പറയുന്നു.
പി എസ് സി പരീക്ഷ കഴിയുന്നതോടുകൂടി താത്കാലിക നിയമനമെങ്കിലും നടത്തി പ്രശ്നം പരിഹരിക്കാനാണ് മൃഗസംരക്ഷണവകുപ്പിന്റെ ശ്രമം.

ബ്ലോക്കിൽ രണ്ട് ഡോക്ടർമാരെയെങ്കിലും നിയമിക്കണം

രാത്രികാലങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ലഭിക്കാത്തത് മലയോരത്തെ ക്ഷീരകർഷകർക്ക് വലിയ ദുരിതമാവുകയാണ്. പ്രശ്‌നം പരിഹരിക്കണം. ബ്ലോക്കിന്റെ എല്ലാ മേഖലകളിലേക്കും എത്തിപ്പെടാൻ കഴിയുന്ന ഒരു കേന്ദ്രത്തിലായിരിക്കണം ഡോക്ടറെ നിയമിക്കേണ്ടത്. മലയോരമേഖലയായ പത്തനാപുരം അഞ്ജൽ ബ്ലോക്ക് പഞ്ചായത്തിൽ 
 രണ്ട് ഡോക്ടർമാരെയെങ്കിലും രാത്രികാല സേവനത്തിനായി നിയമിച്ചാൽ ഏറെ ഗുണകരമാകും.

@ ജില്ലാതലത്തിൽ 
രാത്രികാല മൊബൈൽ ക്ലിനിക്ക് വേണം

രാത്രികാല മൊബൈൽ ക്ലിനിക്ക് 
വിഷയവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടും അവഗണനയാണ്. ബ്ലോക്ക് പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ രാത്രികാല ഡോക്ടറെ നിയമിക്കുന്നതിനൊപ്പം രാത്രികാല മൊബൈൽ ക്ലിനിക്കും അത്യാവശ്യമാണ്. മലയോര മേഖലയായതിനാൽ ക്ഷീരകർഷകർക്ക് രാത്രികാലങ്ങളിൽ ഡോക്ടർമാരെ ചികിത്സയ്ക്കായി കൊണ്ടുവരാൻ വാഹനത്തിനടക്കം വലിയ ചെലവാണുണ്ടാകുന്നത്. ഇത് സാധാരണക്കാർക്ക് താങ്ങാനാകുന്നില്ല

No comments:

Post a Comment