Saturday, 30 July 2022

അവഗണന അർബുദ രോഗികളോടോ?


അവഗണന അർബുദ രോഗികളോടോ?
  
കൊല്ലം : ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അർബുധ ചികിത്സ നാമമാത്രം രോഗികൾക്ക് ആർ സി സി തന്നെയാണ് ശരണം. കൊല്ലം ജില്ലാ ആശുപത്രിയിൽ കൊറോണ സമയം ക്യാൻസർ ചികിത്സയ്ക്കായി സംവിധാനം ഒരുക്കിയെങ്കിലും കൊറോണ ചികിത്സയുടെ കാലഘട്ടം കഴിഞ്ഞതോടെ നാമമാത്രമായി.
സംസ്ഥാന സർക്കാർ സംസ്ഥാനത്തെ ഭൂരിപക്ഷം മെഡിക്കൽ കോളേജ് ആശുപത്രികളിലും അർബുദ ചികിത്സാ സൗകര്യം ഒരുക്കിയിട്ടും കൊല്ലം ജില്ലയിലെ മെഡിക്കൽ കോളേജിനെ തഴയുകയായിരുന്നു. തിരുവനന്തപുരത്ത് ആർ സി സി ഉണ്ട് എന്ന കാരണത്താലാണ് ജില്ലയിലെ പ്രധാന ആശുപത്രികളിൽ ക്യാൻസർ ചികിത്സ നിഷേധിച്ചത് എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

കൊല്ലം  മെഡിക്കൽ കോളേജിൽ അർബുദ ചികിത്സാ സൗകര്യമില്ല.ജില്ലാ ആശുപത്രിയിൽ നാമമാത്രവും 
താലൂക്ക് ആശുപത്രികളിലും ചികിത്സ സൗകര്യങ്ങളുമില്ല.ആർ സി സിയിൽ ചികിത്സ കഴിഞ്ഞ വരുന്നവർ വീണ്ടും ആർ സി സിയിൽ തന്നെ യഥാസമയം ചികിത്സയ്ക്ക് പോകേണ്ട അവസ്ഥയാണ്. ഇത് മൂലം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വളരെയധികം ബാധ്യതയാണ് ഉണ്ടാവുന്നത്.

കീമോതെറാപ്പി, മറ്റ് ക്യാന്‍സര്‍ അനുബന്ധ ചികിത്സകള്‍ എന്നിവയ്ക്കായി ആർ സി സിയിൽ 
 പോകാതെ തുടര്‍ ചികിത്സ സാധ്യമാക്കുന്ന തരത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ  സജ്ജമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം ഇവര്‍ക്ക് ആര്‍സിസിയിൽ 
 ലഭിച്ചു കൊണ്ടിരിക്കുന്ന അതേ ചികിത്സ നല്‍കുന്നതിനുള്ള സംവിധാനം
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 
ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.മണിക്കൂറുകൾ യാത്രചെയ്ത് തിരുവനന്തപുരം കോട്ടയം മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം ആർ സി സി യിലും എത്തിയാണ് അർബുദ രോഗികൾ ചികിത്സ തേടുന്നത്. വേണ്ടത്ര യാത്രാസൗകര്യമില്ലാത്തതിനാൽ വൻ തുക വാടക കൊടുത്ത് തിരുവനന്തപുരത്ത് മുറിയെടുത്ത് താമസിച്ച് ചികിത്സ തേടുന്നവരും നിരവധിയാണ്.ഒരു തവണ കീമോ ചെയ്യുന്നതിന് ഏഴായിരം മുതൽ പന്തീരായിരം വരെ ചെലവാകുമ്പോൾ യാത്രയ്ക്ക് വേണ്ടി കൂടുതൽ തുക കണ്ടെത്താൻ സാധാരണക്കാരായ
 ജനങ്ങൾ കഷ്ടപ്പെടുകയാണ്. മെഡിക്കൽ കോളേജിനോട് ചേർന്ന് അർബുദ നിർണയകേന്ദ്രവും തുടർ ചികിത്സയ്ക്ക് ആവശ്യമായ മികച്ച സംവിധാനങ്ങളും ഏർപ്പെടുത്തിയാൽ ഈ ബുദ്ധിമുട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരമാകും.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അർബുദ ചികിത്സാ വിഭാഗം സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി മാസങ്ങൾക്ക് മുൻപ് മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ വാഗ്ദാനം ചെയ്തിരുന്നു.മെഡിക്കൽ കോളേജിൽ ചേർന്ന യോഗത്തിൽ അർബുദ ചികിത്സാ വിഭാഗം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പു നല്കിയിരുന്നു. അത് വെറും വാഗ്ദാനം മാത്രമായി.

@ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ
അർബുദ ചികിത്സാ സംവിധാനം പൂർണ്ണതോതിൽ സജ്ജമാക്കണം -എസ്. സുദീപ 

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അർബുദ ചികിത്സാ സംവിധാനം
പൂർണ്ണതോതിൽ ഏർപ്പെടുത്താതെ അവഗണിക്കുന്നത് ജില്ലയിലെ ജനങ്ങളോട് സർക്കാർ കാണിക്കുന്ന വഞ്ചനയാണെന്ന് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുദീപ പറഞ്ഞു.ഇവിടെ എത്തുന്ന അർബുധ രോഗികൾക്കുള്ള മരുന്നുകൾ എങ്കിലും കൊടുക്കാനുള്ള സംവിധാനം ഒരുക്കണമെന്നും തുടക്കമെന്നോണം 
 ക്യാൻസർ രോഗികളെ ചികിത്സിക്കുന്നതിന് പ്രതേക ഔട്ട്‌ പേഷ്യന്റ് വിഭാഗവും സ്പഷ്യലിസ്റ്റ് ഡോക്ടറെയും നിയോഗിക്കണമെന്നും സുദീപ ആവശ്യപ്പെട്ടു.

സ്ത്രീപീഡനകേസിൽപ്പെട്ട സിപിഎം അംഗത്തിന്റെ രാജി ആവശ്യപെട്ട്‌കൊണ്ട് ബിജെപി പഞ്ചായത്ത് യോഗത്തിലും വെളിയിലും പ്രതിക്ഷേധിച്ചു.

ചാത്തന്നൂർ: സ്ത്രീപീഡനകേസിൽപ്പെട്ട സിപിഎം അംഗത്തിന്റെ രാജി ആവശ്യപെട്ട്‌കൊണ്ട് ബിജെപി പഞ്ചായത്ത് യോഗത്തിലും വെളിയിലും പ്രതിക്ഷേധിച്ചു.
റിമാൻഡിലായിരുന്ന സിപിഎം 
 മെമ്പർ ജാമ്യത്തിൽ പുറത്തിറങ്ങി ഇന്നലെ നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പങ്കെടുക്കുവാനായി എത്തിയപ്പോൾ ബിജെപി അംഗങ്ങൾ ബഹീഷ്കരിച്ചു 
ഹാളിന് മുന്നിൽ പ്രതിക്ഷേധിച്ചു 
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി.രാജു, രഞ്ജു ശ്രീലാൽ, ശ്രീകല സുനിൽകുമാർ എന്നിവർ പാർലമെന്ററി പാർട്ടി ലീഡർ ശ്യാംപ്രവീണിന്റെ നേതൃത്വത്തിൽ മെമ്പറുടെ രാജി ആവശ്യം ഉന്നയിച്ചുകൊണ്ട് ഭരണസമിതി യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു തുടർന്ന് അംഗങ്ങൾ 
പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.ഇതേ സമയം പുഞ്ചിരിചിറ വാർഡിലെ മെമ്പർ രതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ബിജെപി ആദിച്ചനല്ലൂർ- കൊട്ടിയം ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തിനു മുന്നിൽ പ്രതിഷേധധർണ്ണ നടത്തി.
 ആദിച്ചനല്ലൂർ ഏരിയാ പ്രസിഡന്റ് കുമാരദാസിന്റെ  അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ പാർലമെന്ററി പാർട്ടി ലീഡറും  ചാത്തന്നൂർ മണ്ഡലം പ്രസിഡണ്ടുമായ ശ്യാംപ്രവീൺ ഉദ്ഘാടനം ചെയ്തു.
 മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്ത്, മൈലക്കാട് രാജു, കൊട്ടിയം ഏരിയ പ്രസിഡന്റ് കൊട്ടിയം സുനിൽ,  മെമ്പർമാരായ രഞ്ജു ശ്രീലാൽ, ശ്രീകല സുനിൽകുമാർ, മണ്ഡലം കമ്മറ്റി അംഗം ശ്രീലാൽ എന്നിവർ സംസാരിച്ചു.
എസ് സി  മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ് ഭദ്രാപുരി, ഏരിയാ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ ഹരിലാൽ, മോഹൻകുമാർ കൈതക്കുഴി, ഏരിയ വൈസ് പ്രസിഡന്റ് ശ്രീകുമാർ, ഏരിയ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണപിള്ള, ബൂത്ത് പ്രസിഡണ്ടുമാരായ സജു, പ്രസന്നൻ പിള്ള, അരുൺ എന്നിവർ നേതൃത്വം നൽകി..

@ ജനങ്ങളെ വഞ്ചിച്ചുകൊണ്ട് പീഡനക്കേസ് പ്രതിക്ക് ഒത്താശ നൽകുന്ന സിപിഎം - കോൺഗ്രസ് കൂട്ടുകെട്ടിനെതിരെ  ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് വരുംദിവസങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും, വാർഡ് മെമ്പർ രതീഷിനെ അയോഗ്യനാക്കുന്നതിനായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി സമർപ്പിച്ചതായും ബിജെപി അംഗങ്ങൾ  അറിയിച്ചു.
സിപിഎം പാർട്ടിയിൽനിന്ന് പുറത്താക്കിയതായി അറിയിച്ച വാർഡ് മെമ്പർ രതീഷ് കുമാറിനെ സംരക്ഷിക്കുന്ന സമീപനമാണ് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി നേതൃത്വം സ്വീകരിക്കുന്നത് ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ശ്യാംപ്രവീൺ പറഞ്ഞു.

ട്രോളിങ് നിരോധനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു

കൊല്ലം: ട്രോളിങ് നിരോധനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ജൂൺ ഒൻപതിന് തുടങ്ങിയ നിരോധനം ഇന്ന് അർധരാത്രിയിലാണ് അവസാനിക്കുക. 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യബന്ധന ബോട്ടുകൾ ഇന്ന്അ ർദ്ധരാത്രി മുതൽ കടലിൽ പോകും. അയ്യായിരത്തോളം യന്ത്രവൽകൃത യാനങ്ങളാണ് സംസ്ഥാനത്ത് ആകെ ഉള്ളത്.  ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ തീർത്തും, വലകൾ നിർമിച്ചും തീരദേശം ഒരുങ്ങിക്കഴിഞ്ഞു. നാളെ അർധരാത്രിയോടെ ട്രോളിങ് നിരോധനം അവസാനിക്കും. കടലിൽ പോകാനാവശ്യമായ ഐസ് കട്ടകൾ ചാക്കിലാക്കി ബോട്ടുകളിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. തീരദേശവും മത്സ്യത്തൊഴിലാളികളും ആവേശത്തിലാണ്. പുതിയ വലകൾ നെയ്യലും ലോഡിങ് ഉപകരണങ്ങളുടെ പെയിന്റിങ് ജോലികളും പുരോഗമിക്കുകയാണ്. പ്ലാസ്റ്റിക് റോപ്പും ഉരുക്കു മണികളും ഉപയോഗിച്ചുള്ള വലകളാണ് കൂടുതലായി ഉണ്ടാക്കുന്നത്. ട്രോളിങ് കഴിയുമ്പോൾ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന കരിക്കാടി ചെമ്മീനിനും കണവയ്ക്കുമായെല്ലാം പ്രത്യേക വലകളും ഒരുക്കുന്നുണ്ട്. ട്രോളിങ് നിരോധന കാലഘട്ടത്തിൽ മഴ കൂടിയും കുറഞ്ഞും നിന്നത് മത്സ്യത്തിന്റെ ലഭ്യതയെ ബാധിക്കുമൊ എന്ന മത്സ്യത്തൊഴിലാളികൾക്കുണ്ട്.ആധാരം പണയംവച്ചും സ്വർണവായ്പയെടുത്തും കമ്മീഷൻ ഏജന്റുമാരിൽനിന്ന് മുൻകൂർ തുക വാങ്ങിയുമാണ് മത്സ്യബന്ധന ബോട്ടുകൾ ഒരുക്കി മൽസ്യത്തൊഴിലാളികൾ പുതിയ സീസണിൽ കാത്തിരിക്കുന്നത്.
ട്രോളിങ് നിരോധനം കഴിഞ്ഞ് ബോട്ടുകൾ
കടലിൽ പോകുന്നതോടെ പരമ്പരാഗത
മത്സ്യത്തൊഴിലാളികളാണ് വീണ്ടും
കഷ്ടത്തിലാവുന്നത്. കാരണം തീരദേശങ്ങളിൽ മീൻ ഓരോ വർഷവും കുറയുകയാണ്. ബോട്ടുള്ളവർ സമയമെടുത്ത് മറ്റു സംസ്ഥാനങ്ങളുടെ തീരത്തടക്കം ചെന്ന് മീൻ പിടിക്കുമ്പോൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അധികം ദൂരം പോകാൻ കഴിയില്ല. ഒരു ദിവസം കടലിൽ പോകാൻ 25000 രൂപയുടെ അടുത്താണ് സാധാരണ വള്ളങ്ങളുടെ ചെലവ്. നാലുദിവസം
പോയി വരുമ്പോഴേക്ക് അത് ഒരു ലക്ഷം രൂപയാകും മീൻ ലഭിക്കാതെ പോയാൽ കുടുംബങ്ങൾ എല്ലാം പട്ടിണിയാകുമെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.

@ ട്രോളിംഗ് നിരോധനം ഇന്ന് രാത്രി അവസാനിക്കുമ്പോൾ കടലിലേക്ക് പോകാൻ അൻപത് ശതമാനം ബോട്ടുകൾ മാത്രം. സംസ്ഥാനത്ത് 3600 മത്സ്യബന്ധന ബോട്ടുകൾ ഉണ്ടെങ്കിലും ഇതിൽ പകുതി മാത്രമേ നാളെ കടലിലേക്ക് പുറപ്പെടുകയുള്ളൂ. കാരണം വർഷത്തിൽ ബോട്ടുകൾക്ക് നടത്തേണ്ട അറ്റകുറ്റപണികൾ പണമില്ലാത്തതിനാൽ ആരും നടത്തിയിട്ടില്ല. ഡീസലിന്റെ വില കുതിച്ച് കയറിയതും ബോട്ടുകാർക്ക് വിനയായി. വീടിന്റെ ആധാരം പണയം വെച്ചും സ്വർണ്ണം പണയപ്പെടുത്തിയുമാണ്  കൊവിഡ് കാലത്ത് ബോട്ടുകൾ കടലിൽ ഇറക്കിയത്. ആ ബാദ്ധ്യതകൾ നിലനിൽക്കെ അടുത്ത ബാദ്ധ്യതയും കൂടി ഏൽക്കാൻ ഇവർക്ക് കെൽപ്പില്ലാത്ത സ്ഥിതിയാണ്. അതേസമയം, വർഷത്തിൽ സർക്കാരിലേക്ക് അടക്കേണ്ട നികുതി തുകയായ 26500 രൂപ പല ബോട്ടുകാർക്കും അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഇത് അടച്ചെങ്കിൽ മാത്രമേ അധികാരികൾ ബോട്ട് കുടലിൽ ഇറക്കുകയുള്ളൂ. മറ്റു സംസ്ഥാനങ്ങളിൽ ഈ നികുതി 3000 രൂപ മാത്രമാണ്. പണം അടച്ചില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദ് ചെയ്യുമെന്നാണ് അധികാരികൾ അറിയിച്ചിരിക്കുന്നത്.

ശിവഗിരി ശാരദാ പ്രതിഷ്ഠയുടെ പശ്ചാത്തലം.

ശിവഗിരി ശാരദാ പ്രതിഷ്ഠയുടെ പശ്ചാത്തലം.

കേരളത്തിനകത്തും പുറത്തുമായി ഏകദേശം എഴുപത്തി ഒമ്പതോളം പ്രതിഷ്ഠകള്‍ ശ്രീ നാരായണ ഗുരുദേവന്‍ നേരിട്ടും, ശിഷ്യ പ്രമുഖര്‍ വഴിയും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഗുരു സ്വന്തം ഇഷ്ടപ്രകാരം സ്ഥാപിച്ചത് പ്രധാനമായും മൂന്നെന്നമാണ്. മറ്റുള്ളതെല്ലാം അതതു പ്രദേശത്തുള്ളവരുടെ ആവശ്യപ്രകാരം നിര്‍വഹിച്ചു കൊടുത്തിട്ടുള്ളതാണ്. സ്വേച്ഛപ്രകാരം സ്ഥാപിച്ചത്, 1888 ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ, 1912 ലെ ശിവഗിരി ശാരദാ മഠം, 1913 ലെ ആലുവ അദ്വൈതാശ്രമം എന്നിവയാണ്, ക്ഷേത്രം, മഠം, ആശ്രമം എന്നീ മൂന്നും ആത്മീയ വികാസത്തിന്‍റെ മൂന്നു തലങ്ങളെ കുറിക്കുന്നു.

1087 മേടമാസത്തിലെ ചൈത്രപൗര്‍ണമിയിലായിരുന്നു ഗുരുദേവന്‍ വിദ്യാദേവതയായ ശാരദാംബയെ പ്രതിഷ്ഠിച്ചത്. പ്രസ്തുത ആഘോഷത്തെപ്പറ്റി മഹാകവി കുമാരനാശാന്‍ വിവേകോദയത്തില്‍ ഇപ്രകാരം എഴുതി: “..... മലവെള്ളം പോലെ വന്നുകൂടിയ ജനപ്രവാഹംകൊണ്ട് ആ പ്രദേശം മുഴുവന്‍ നിറഞ്ഞു. ജനങ്ങളുടെ ഉത്സാഹവും തിരക്കും അവര്‍ണനീയമായിരുന്നു... വെള്ള വസ്ത്രങ്ങള്‍ ധരിച്ച് പുരുഷാരങ്ങള്‍ കൂട്ടം കൂട്ടമായി കുന്നിന്‍റെ ചരിവുകളിലും താഴ്വാരങ്ങളിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഭംഗി ദൂരെനിന്ന് നോക്കിയാല്‍ പശ്ചിമഘട്ടപാര്‍ശ്വങ്ങളില്‍ ശരല്‍ക്കാലത്തുള്ള മേഘങ്ങളുടെ വിലാസത്തെ ആരും ഓര്‍ത്തുപോകുമായിരുന്നു‘വിദ്യകൊണ്ട് പ്രബുദ്ധരാകുക’ എന്ന ഗുരുവാണി ഉള്‍ക്കൊള്ളുന്ന സന്ദേശം തന്നെയാണ് ശിവഗിരി ശാരദാപ്രതിഷ്ഠയുടെ ആത്യന്തിക ലക്ഷ്യവും.

ശാരദാ മoത്തിന്റെ നിർമാണ മേൽനോട്ടം ശങ്കരാനന്ദ സ്വാമികൾക്കായിരുന്നു. അനുഗ്രഹങ്ങൾ ചൊരിഞ്ഞ് വർത്തിക്കുന്ന ശാരദ ക്ഷേത്രത്തിൽ താന്ത്രിക പൂജാ ചടങ്ങുകൾക്ക് പ്രാധാന്യമില്ല, ഭക്തർക്ക് സ്തോത്രങ്ങൾ ചൊല്ലി ആരാധിക്കാം.. ജനനീ നവരത്ന മഞ്ജരി ഗുരു ഇതോടനുബന്ധിച്ചാണ് രചിച്ചത് എന്നു വിശ്വസിക്കുന്നു.

വെള്ളിത്താമരയിൽ ഉപവിഷ്ടയായ ശാരദാ ദേവി, നാലു കൈകളുള്ള ദേവിയുടെ വലതു മുകളിലായുള്ള കൈയ്യിൽ തത്തയും, താഴത്തെ കൈയിൽ ചിന്മുദ്രയും ഇടതുമുകളിലെ കൈയ്യിൽ അമ്യതകലവും താഴെ പുസ്തകവും ഉള്ളതായി സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു.
പുസ്തകം -ധർമ്മത്തെയും ;കലശം-അർഥത്തെ ( ധനത്തെയും) ;ശുകം -കമത്തെയും;ചിന്മുദ്ര - മോക്ഷത്തെയും സൂചിപ്പിക്കുന്നു. 
ധർമ്മ ,അർഥ, കാമ, മോക്ഷം സാർഥകം. 
"വീണാ വാദന കൗശലാശയശയlശ്യാനന്ദസന്ദായി നീ "എന്ന് ഭദ്രകാള്യഷ്ടകത്തിൽ പറയുന്നതും ശാരദാദേവിയെയാണ്. 

ശിവഗിരി മഠത്തിന് ഏറ്റവും ആദ്യം സംഭാവന കൊടുത്തത് ചാവറകോട്ട് കൊച്ചുചെറുക്കന്‍ വൈദ്യരാണ്. നേത്രചികിത്സാരംഗത്ത് ഏറെപേരെടുത്തിരുന്ന വൈദ്യനായിരുന്നു കൊച്ചുചെറുക്കന്‍ വൈദ്യര്‍. ഇംഗ്ലണ്ടില്‍ നിന്ന് ഡോക്ടര്‍മാര്‍ വന്ന് ചികിത്സിച്ചിട്ടുപോലും ഭേദമാകാതിരുന്ന ചിത്രമെഴുത്തു തമ്പുരാന്റെ നേത്രരോഗം കൊട്ടാരത്തില്‍ താമസിച്ച് വൈദ്യര്‍ കാതം ചെയ്തും തിമിരംമുറിച്ചും നേരെയാക്കിയിട്ടുണ്ട്. ആരില്‍ നിന്നും ചികിത്സാ പ്രതിഫലം വാങ്ങിയിരുന്ന ആളല്ലായിരുന്നു കൊച്ചുചെറുക്കന്‍ വൈദ്യര്‍. അദ്ദേഹം അയ്യായിരം ഏക്കറോളം വരുന്ന ഭൂസ്വത്തിന്റെ ഉടമയായിരുന്നു. അതില്‍ നിന്നാണ് ശിവഗിരി മഠത്തിലേക്ക് തന്റെ സംഭാവന നല്‍കിയത്. ഗുരുദേവന്റെ സമാധിമണ്ഡപം സ്ഥിതിചെയ്യുന്ന സ്ഥലം നല്‍കിയത് കൊച്ചാപ്പി വൈദ്യരാണ്. കൊച്ചുചെറുക്കന്‍ വൈദ്യര്‍ കഴിഞ്ഞാല്‍ മഠത്തിന് സംഭാവന നല്‍കിയവരില്‍ രണ്ടാമത്തെയാള്‍ വൈദ്യപണ്ഡിതനും കവിയും വാഗ്മിയുമായിരുന്ന മട്ടാഞ്ചേരി ഗോവിന്ദന്‍ വൈദ്യരാണ്. 
കൊല്ലം പ്രാക്കുളത്തു മംഗലശ്ശേരിയിൽ ആർ .ഗോവിന്ദൻ ചാന്നാർ ഗുരുദേവന്റെ ഒരു ഗൃഹസ്ഥ ശിഷ്യൻ ആയിരുന്നു .ഗുരുദേവനെ ഈശ്വരൻ ആയി കരുതി ആരാധിച്ച , കഠിനാധ്വാനി ..കയർ , കൊപ്ര ,അവയുടെ അനുബന്ധ വ്യവസായങ്ങൾ വിപുലമായ രീതിയിൽ നടത്തി വലിയ ധനവാൻ ആയി ചാന്നാർ .ആ പ്രദേശത്തെ ഏറ്റവും വലിയ ഭൂവുടമയും അദ്ദേഹം ആയിരുന്നു . ഗുരുദേവനും , അനുചരൻ മാരും പല പ്രാവശ്യം താമസിച്ച തറവാട് ആണ് മംഗലശ്ശേരി .മൂന്നു വശവും കായലായ പ്രാക്കുളത്തു ഗുരുദേവനു കുളിക്കാൻ വേണ്ടിമാത്രം രണ്ടു കുളങ്ങൾ ചാന്നാർ നിർമ്മിച്ചു . ഗുരുദേവനും സഹായികൾക്കും താമസിക്കാൻ വേണ്ടി ഒരു വലിയ കെട്ടിടം നിർമ്മിച്ചു കുമാര മംഗലം എന്നു പേരും ഇട്ടു . യോഗത്തിൻറെ വിശേഷാൽ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവർ എല്ലാം അവിടെയാണ് താമസിച്ചത് . ശിവഗിരിയിലെ ശാരദാ വിഗ്രഹം വാർപ്പിച്ചത് ചാന്നാർ ആണ് .ആദ്യം വാർപ്പിച്ചത് ശരി ആയില്ല എന്നും വീണ്ടും വാർപ്പിക്കുക ആണ് ഉണ്ടായതെന്നും പറയപ്പെടുന്നു . യോഗത്തിനും ശിവഗിരിക്കും ചാന്നാർ വാരിക്കോരി കൊടുത്തു .
ഗോവിന്ദൻ ചാന്നാർക്കു ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ..കാർത്യായനി ...കാർത്യായനിയുടെ കല്യാണത്തിനു ഗുരുദേവനെ ശിവഗിരിയിൽ നിന്നും പ്രത്യേക ബോട്ടു മാർഗം മംഗലശ്ശേരി യിൽ കൊണ്ടു വന്നു .സ്വാമി ബോട്ടിൽ നിന്നിറങ്ങുന്ന സമയം രാത്രി ആയതിനാൽ അവിടെ നിന്നും വീടുവരെ യുള്ള ഒരു കിലോ മീറ്ററിൽ അധികം ദൂരം ശരറാന്തലുകൾ കെട്ടി തൂക്കിയിരുന്നു . കല്യാണ ദിവസം കേരളത്തിലെ , സമുദായനേതാക്കളെയും, സ്വാമി ഭക്തരെയും , മറ്റു വിശിഷ്ട അതിഥി കളെ ക്കൊണ്ടും മംഗലശ്ശേരി തറവാടു മുഴുവൻ നിറഞ്ഞു . തൃപ്പാദങ്ങൾ തന്നെ ആണ് വധൂവരന്മാർക്കു വരണമാല്യം എടുത്തു കൊടുത്തത് . സദ്യക്കു ഒരാൾക്കു രണ്ടില ഇട്ടിരുന്നു .ചോറും കറികളും ഒരു ഇലയിൽ, വിവിധ പലഹാരങ്ങൾ രണ്ടാമത്തെ ഇലയിൽ. കല്യാണത്തിന്റെ ധൂർത്ത് ഒന്നും ഗുരുദേവനു ഇഷ്ടപ്പെട്ടില്ല .
ശിവഗിരി മഠത്തിലെ ചിലവുകൾക്കായി സ്ഥിരമായ ഒരു വരുമാന മാർഗ്ഗം വേണം എന്നു ഗുരുദേവൻ ആഗ്രഹിക്കുന്നതു മനസ്സിലാക്കിയ ചാന്നാർ ..ആയിരം രൂപാ കൊടുത്തു .1908  ൽ ആയിരുന്നു ഇത് .ഈ തുക ഉപയോഗിച്ച് ശിവഗിരിയോടു ചേർന്ന ഒരു സ്ഥലം, സ്വാമിയുടെ പേരില് വാങ്ങി ..പ്രമാണം തയ്യാറാക്കിയ സമയം അതിന്റെ അവസാന ഭാഗത്ത്‌ ഗുരുദേവൻ വളരെ നിർബന്ധിച്ചു ഒരു കാര്യം എഴുതി ചേർത്തു .
--ജീവിത സായാന്ഹത്തിൽ മംഗലശ്ശേരി ഗോവിന്ദൻ ചാന്നാർക്കു ..ശിവഗിരി മഠത്തിൽ നിന്നും പ്രതിമാസം15 രൂപാ സഹായ ധനം നല്കണം, സൗജന്യ ഭക്ഷണവും താമസസൌകര്യവും നല്കി സഹായിക്കണം എന്നും എഴുതി ചേർത്തു . പ്രമാണം വായിച്ചു കേട്ടപ്പോൾ കോടീശ്വരൻ ആയ ചാന്നാർ ആ വ്യവസ്ഥ ചേർക്കരുതെന്നു അപേക്ഷിച്ചു ,നിർബന്ധിച്ചു ..അവസാനം തൃപ്പാദങ്ങളുടെ കൽപ്പനക്കു വഴങ്ങി ആ വ്യവസ്ഥയോടെ പ്രമാണം രജിസ്റ്റർ ചെയ്തു .
1914 ൽ ഒന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടു ..യുദ്ധം മുറുകിയപ്പോൾ കപ്പലുകളുടെ വരവും പോക്കും നിലച്ചു . ലക്ഷ ക്കണക്കിനു രൂപയുടെ സാധനങ്ങൾ വർഷങ്ങളോളo കെട്ടി കിടന്നു .എല്ലാം നശിച്ചു ..കൊപ്രയും ,കയറും എല്ലാം , എല്ലാം .എന്നിട്ടും തന്റെ തൊഴിലാളികൾക്കും ആശ്രിതർക്കും സഹായം എത്തിക്കാൻ ചാന്നാർ ശ്രമിച്ചു .നാലഞ്ചു വര്ഷം നീണ്ടു നിന്ന പ്രതിസന്ധി തരണം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല .ഇതിനിടക്ക് വേറൊരു പ്രതിസന്ധിയും ഉണ്ടായി 
ഗോവിന്ദൻ ചാന്നാരുടെ മൂത്ത സഹോദര പുത്രൻ ആയ പപ്പുവിനെ ഇംഗ്ലണ്ടിൽ അയച്ചു പഠിപ്പിക്കാൻ അന്നത്തെ ക്യയ് ലോണ്‍ ബാങ്ക് ഗ്രൂപ്പിൽ പെട്ട മാമച്ചൻ എന്നോരാളോടു 18000 രൂപ വാങ്ങിയിരുന്നു .ഗോവിന്ദൻ ചാന്നാരുടെ വസ്തുവകകൾ ഈടു കൊടുത്താണ് ആ തുക എടുത്തത്‌ .തവണ അടക്കാൻ ചാന്നാർക്കു കഴിഞ്ഞില്ല ..മുതലും പലിശയും വളരെ അധികം കൂടി .. ഇതിനിടയിൽ ഏക മകൾ കാര്ത്ത്യായനി മരിച്ചു ..പിറ്റേ വർഷം അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു ...ചാന്നാർ ആ തളർന്നു ...തകർന്നു ...ഒന്നിലും ഒരു ശ്രദ്ധയും ഇല്ലാതായി..ബാദ്ധ്യതകൾ പെരുകി വസ്തു വകകൾ ഓരോന്നായി , ജപ്തി ചെയ്യപ്പെട്ടു .
പ്രയാസങ്ങൾ സഹിക്കാൻ വയ്യാതു വന്നപ്പോൾ ശിവഗിരിയിൽ ചെന്നു ..സ്വാമിയെ കണ്ടു ..തൃപ്പാദങ്ങൾ ചാന്നാരെ ആശ്വസിപ്പിച്ചു . മംഗലശ്ശേരി ചാന്നാരുടെ ആകെ ആശ്രയം ശിവഗിരി മഠം ആയി ..താൻ വേണ്ട എന്നു പറഞ്ഞിട്ടും , തന്റെ സുരക്ഷയെ ക്കരുതി ഗുരുദേവൻ ആ പ്രമാണത്തിൽ എഴുതി ചേർത്ത വ്യവസ്ഥകൾ അപ്പോൾ ചാന്നാർ ഓർമ്മിച്ചു ..അത്ഭുതം കൂറി .വളരെ നാൾ ശിവഗിരി മഠത്തിൽ കഴിഞ്ഞ ചാന്നാർ ഒരു വീഴ്ചയെ തുടർന്നു കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു .പിന്നീടു അദ്ദേഹം ശിവഗിരിയിലേക്കു മടങ്ങിയില്ല ..പ്രാക്കുളത്തു തന്നേ കഴിഞ്ഞു ..ഒരു നേരത്തേ ഭക്ഷണത്തിനു വേണ്ടി തോളിൽ മാറാപ്പുമായി ഓരോ വീട്ടിലും ചാന്നാർ കയറി ഇറങ്ങി .1951 ..ആഗസ്റ്റു 16 നു ഉറങ്ങാൻ കിടന്ന ചാന്നാർ പിന്നെ ഉണർന്നില്ല .

*അമ്പത്തൊന്നെഴുത്താകും ഗൃഹത്തിങ്ക-*
*ലിമ്പമോടെ വസിക്കും മഹേശ്വരീ*,
*തുമ്പമെല്ലാമകറ്റിത്തരുന്നൊരെന്‍*
*തമ്പുരാട്ടീ! സരസ്വതീ!* *പാഹിമാം*

ശാരദാ പ്രതിഷ്ഠാ വേളയില്‍ ശ്രീനാരായണ ഗുരുദേവന്റെ നിര്‍ദ്ദേശമനുസരിച്ച്‌ അന്ന്‌ അവിടെച്ചൊല്ലിയ ‘ശാരദാസ്തവ’ത്തിലെ വരികളാണിത്‌.
ഇതിനു ശ്രീ ശാരദാകര്‍ണ്ണാമൃതം എന്ന് കൂടെ പേരുണ്ടോ...സ്വാമി ശിവപ്രസാദ് രചിച്ചത്.. 

ശാരദ മഠത്തിൽ പ്രതിഷ്ഠിച്ച  ഗുരുവിന്റെ മനസ്സിലുള്ള വിഗ്രഹം പണിത വ്യക്തി ഒരു അപരിചിതൻ ആണ്  
അതിനു ശേഷം അജ്ഞാതൻ അപ്രത്യക്ഷനായി. 
ശാരദാ പ്രതിഷ്ഠ കഴിഞ്ഞപ്പോള്‍ ഗുരുദേവന്‍ മൂര്‍ക്കോത്ത് കുമാരനോട് പറഞ്ഞു. 'പഴയ സമ്പ്രദായത്തില്‍ പണം ചെലവഴിച്ച് ചെയ്തുണ്ടാക്കേണ്ട കാര്യമില്ല. ഉത്സവത്തിനും കരിമരുന്നിനും മറ്റും പണം ചെലവഴിക്കരുത്. ക്ഷേത്രത്തില്‍ ജനങ്ങള്‍ക്ക് സുഖത്തില്‍ വന്നിരിക്കാനും പ്രസംഗിക്കാനും മറ്റും ഏര്‍പ്പാടുകളുള്ള വിശാലമായ മുറികളാണ് വേണ്ടത്. ക്ഷേത്രങ്ങളോട് സംബന്ധിച്ച് വിദ്യാശാലകളും തോട്ടങ്ങളും ഉണ്ടായിരിക്കണം. കുട്ടികളെ പലതരം വ്യവസായങ്ങള്‍ ശീലിപ്പിക്കാനുള്ള ഏര്‍പ്പാടുകളും ക്ഷേത്രത്തോട് സംബന്ധിച്ച് ഉണ്ടായിരിക്കേണ്ടതാണ്. ജനങ്ങളില്‍ നിന്ന് വഴിപാടായി ക്ഷേത്രത്തില്‍ കിട്ടുന്ന പണം സാധുക്കളായ ജനങ്ങള്‍ക്കുതന്നെ പ്രയോജനകരമായ വിധത്തില്‍ ചെലവഴിക്കുകയാണ് വേണ്ടത്.
1908- ചിങമാസത്തിൽ ഗുരുദേവന്റെ ജന്മദിനത്തിൽ ശാരദാമoത്തിനുള്ള ശിലാസ്ഥാപനം നടന്നു. അപ്പോൾത്തന്നെ പണിയും തുടങ്ങി. ആ സമയത്ത് ശാരദാദേവിയെ സ്തുതിക്കുന്നതിനു വേണ്ടി ആശാൻ രചിച്ചതാണ് എട്ടു ശ്ലോകങ്ങളുള്ള ശാരദാഷ്ടകം എന്ന കവിത.പ്രതിഷ്ഠ കമ്മറ്റിയുടെ ചെയർമാൻ ഡോ.പൽപ്പു ആയി നു 'അദ്ദേഹം 14000/- രൂപ പിരിച്ച് ഭംഗിയായി കാര്യങ്ങൾ ചെയ്തു.
1912- മേടം 19, 20', 21- തിയതികളിൽ യോഗത്തിന്റെ ഒമ്പതാം വാർഷികം ഭംഗിയായി ആഘോഷിച്ച അവസരത്തിൽ 1912-മെയ് 1 വെളുപ്പിന് 2 മണിക്ക് ശാരദാ പ്രതിഷ്ഠഗുരുദേവൻ നിർവ്വഹിച്ചത്. ആശാൻ അപ്പോൾ ശാരദാഷ്ടകംച്ചൊല്ലി.അന്നത്തേ വിശേഷങ്ങൾ ,ആഘോഷങ്ങൾ, ജന ബാഹുല്യം എന്നിവയെ പറ്റി ആശാൻ വിവേകോദയത്തിൽ എഴുതിയിരുന്നു.
    ശാരദാ പ്രതിഷ്ഠാ സംബന്ധിച്ച എല്ലാ വിജയങ്ങളുടെയും ശില്പി ഡോ: പാൽപ്പു ആയിരുന്നു.പ്രതിഷ്ഠാദിനം ഡോക്ടറുടെ പുത്രിമാരായ ആനന്ദലക്ഷമിയും ദാക്ഷായണിയും വീണക്കച്ചേരി നടത്തി.
  അറിവാണ് ഇനശ്വരൻ എന്ന സങ്കൽപ്പമാണ് ഗുരുവിനിറ്റേവും പഥ്യമായി തോന്നിയിട്ടുള്ളതും. വിദ്യകൊണ്ട് സ്വതന്ത്രരാകുവിൻ എന്ന മഹാ സന്ദേശം തന്റെ അനുയായികൾക്ക നൽകിയ മഹാഗുരുസരസ്വതീദേവിക്കുള്ള ആരാധനാ സമ്പ്രദായത്തിലും ഏർപ്പെടുത്തിയ നൂതന ത്വം ശ്രദ്ധേയമാണ്. നിവേദ്യമോ, നിത്യപൂജയോ, ക്ഷേത്രസാധാരണമായ മറ്റു ചടങ്ങുകളോ ശാരദാമoത്തിലില്ല.
ഭക്തജനങ്ങൾക്ക് കീർത്തനങ്ങൾ ച്ചൊല്ലി ധ്യാനിക്കുവാനുള്ള ഏർപ്പാടു മാത്രമേ അവിടെയുള്ളു.
ക്ഷേത്ര നിർമ്മിതിയിലും സ്വാമിക്കുണ്ടായിരുന്ന പുതിയ അഭിപ്രായങ്ങൾ ഇവിടെ പാലിക്കപെട്ടിരുന്നു.
ആകെ അടച്ചു കെട്ടി കാറ്റും വെളിച്ചവും കടക്കാതെ ദുർഗന്ധം വമിക്കുന്ന ക്ഷേത്രങ്ങൾക്ക് പകരം 'അതി മനോഹരമായ വർണ്ണക്കണ്ണാടികൾ ഉള്ള ജനലുകളാലും മിനുസമുള്ള ഇഷ്ടികകളാലും വളരെ ഭംഗിയും വൃത്തിയും ഉള്ള എട്ടു കോൺ ആകൃത്തിയിൽ ശോഭിക്കുന്ന ക്ഷേത്രത്തിൽ താമരയിൽ ഇരുന്നരുള്ളുന്ന നിലയിലാണ് ശാരദാദേവിയുടെ പ്രതിഷ്ഠാ നടത്തിയത്.
  NB :ശാരദാ പ്രതിഷ്ഠയ്ക്ക് മുമ്പായ് ഗുരുദേവൻ ശിവഗിരിയിൽ ഒരു ശിവ പ്രതിഷ്ഠ നടത്തിയിരുന്നു' അത് ശിവഗിരി പ്രസ്ഥാനത്തിന്റെ ആരംഭകാലത്താണ്.ശിവനെ സങ്കൽപ്പിച്ച് ശൂലമാണ് പ്രതിഷ്ഠിച്ചത്.ശാരദമ്Oo നിൽക്കുന്ന സ്ഥാനത്ത് പനമ്പു തട്ടിക്കൊണ്ട് ഉണ്ടാക്കിയ ഒരു മുറിയിലാണ് ശൂലം പ്രതിഷ്ഠിച്ചത്.പ്രതിഷ്ഠിക്കുന്ന രീതി നേരിൽ കാണുന്നതിനു വേണ്ടി അന്ന് ചിന്നാമി എന്ന പേരിൽ പ്രസിദ്ധനായ കുമാരനാശാൻ, ചൈതന്യ സ്വാമി, ശാന്ത ലിംഗസ്വാമി, മാധവാനന്ദ സ്വാമി മുതലായ സന്യാസിമാർ വന്നു വാതിലിനു നേരേ ശ്രദ്ധയോടു കൂടി നോക്കി നിന്നു.ഗുരദേവൻ ശൂലം കൈ കൊണ്ടു എടുക്കന്നത് മാത്രമേ അവർക്ക് കാണാൻ കഴിഞ്ഞുള്ളു.പ്രതിഷ്ഠാ സമയത്ത് അസഹനീയമായ ചൂട്‌ വാതിലിൽ 'കൂടി പുറത്തേയ്ക്ക് വന്നു
അതിനാൽ എല്ലാവർക്കം പുറത്തേയ്ക്ക് പോകേണ്ടിവന്നു.പ്രതിഷ്ഠ ആർക്കും കാണാൻ കഴിഞ്ഞില്ല
  NB :ഗുരുദേവന്റെ ആഗ്രഹം പ്രകാരം ശാരദാ പ്രതിമാ നിർമ്മിച്ച ആളെ പ്രതിഷ്ഠയ്ക്ക് ശേഷം കടീട്ടില്ല. എവിടെയാണ് എന്ന് അറിയുകയും ഇല്ല
   NB :സാക്ഷാൽ മൂകാംബിക ദേവി തന്നെയാണ് ശാരദാ ദേവിയെന്ന് എത്ര പേർക്ക് അറിയാം...... 

ശിവഗിരി ശാരദ പ്രതിഷ്ട നടന്ന അതെ ദിവസം തന്നെ ശങ്കരന്‍ പരദേശി സ്വാമികള്‍ ശിവഗിരിയില്‍ ഒരു ശിവ പ്രതിഷ്ട നടത്തിയിരുന്നു .ഓലകൊണ്ട് കെട്ടിമേഞ്ഞ ഒരു താല്‍ക്കാലിക സംവിധാനതിലായിരുന്നു അത് ചെയ്തിരുന്നത് .എന്നാല്‍ ഗുരു 1090 മീനം 15 നു അഞ്ചു തെങ്ങ് ജ്ഞാനെസ്വരം ക്ഷേത്ര പ്രതിഷ്ട കഴിഞ്ഞു പുറത്തേക്കു വന്നപ്പോള്‍ ഒരു ഭക്തന്‍ ശിവഗിരിയിലെ ശിവ ക്ഷേത്രത്തിനു അഗ്നിബാധ ഉണ്ടായിഎന്ന വാര്‍ത്ത‍ ഗുരുവിനെ അറിയിച്ചു .അപ്പോള്‍ ഗുരുപറഞ്ഞു  *"ശിവന്‍ ഇവിടെ ഇരിക്കട്ടെ;നാം ശിവഗിരിയിലിരിക്കാം."*അതെ ഗുരു ശിവന്‍ തന്നെ ,ശിവനായി ഗുരു ഇരിക്കുന്ന ഗിരിയാണ് ശിവഗിരി..... 🙏🙏

ഗുരു ചരണം ശരണം

ഗുരുകുലം ഗുരുദേവ ആദ്ധ്യാത്മിക പഠനകേന്ദ്രം, തൈക്കാട്ടുശ്ശേരി

Friday, 29 July 2022

പരവൂർ പനമൂട്ടിൽ കടപ്പുറത്ത് ബലിയിടാൻ എത്തിയവർക്ക് എല്ലാ. സുരക്ഷാസന്നഹങ്ങളും ഒരുക്കി

പരവൂർ : പരവൂർ പനമൂട്ടിൽ കടപ്പുറത്ത് ബലിയിടാൻ എത്തിയവർക്ക് എല്ലാ. സുരക്ഷാസന്നഹങ്ങളും ഒരുക്കി സേവാഭാരതി. പനമൂട്ടിൽ മഹാദേവക്ഷേത്രത്തിലും,പരബ്രഹ്മ ക്ഷേത്രത്തിലും 
ബലിതർപ്പണത്തിന് എത്തിയവർക്ക് പ്രഭാതഭക്ഷണവും ചുക്ക് കാപ്പിയും സേവാഭാരതി പ്രവർത്തകർ തയ്യാറാക്കി നൽകിയിരുന്നു.പ്രതികൂല കാലാവസ്ഥയെല്ലാം അവഗണിച്ചു കൊണ്ട് കഴിഞ്ഞ ദിവസം വാവ് തുടങ്ങിയപ്പോൾ മുതൽ ഇന്നലെ രാത്രി 11മണിവരെയും സേവാഭാരതിയുടെ ആംബുലൻസും മെഡിക്കൽ വിഭാഗവും നൂറ് കണക്കിന് വരുന്ന സേവഭാരതി പ്രവർത്തകരും പൂർണ്ണസജ്ജമായി നിലകൊണ്ടു. പരവൂരിലെ ട്രാഫിക് നിയന്ത്രിക്കാൻ പോലീസിനെ സഹായിക്കുകയും ഒരു ഘട്ടത്തിൽ ട്രാഫിക് നിയന്ത്രണവും ഏറ്റെടുത്ത് കൊണ്ട് ഭക്തജനങ്ങൾക്ക് വഴികാട്ടിയായി സേവാഭാരതി മാറിയപ്പോൾ എണ്ണത്തിൽ കുറവായിരുന്ന നിയമപാലകർക്ക് വളരെ ആശ്വാസമായി മാറി. പരവൂർ ജംഗഷൻ മുതൽ പൊഴിക്കര പനമൂട്ടിൽ വരെ ആറ് ഹെല്പ് ഡെസ്ക്കുകളാണ് സേവഭാരതി തയ്യാറാക്കിയിരുന്നത് ഇവിടങ്ങളിലെല്ലാം കുടിവെള്ളവും ചുക്ക് കാപ്പിയും വിതരണം ചെയ്തു. പ്രായമായവരെ ബലിയിടാൻ സഹായിക്കാൻ പ്രതേക സംഘം തന്നെ രൂപീകരിച്ചു കൊണ്ട് ബലിതർപ്പണ സ്ഥലങ്ങളിൽ ഉണ്ടായിരുന്നു. സേവഭാരതിയുടെ സേവനങ്ങൾക്ക് ക്ഷേത്രങ്ങളുടെ ഭാരവാഹികൾ നന്ദി പറഞ്ഞു കൊണ്ട് സേവഭാരതിപ്രവർത്തകർക്ക് പനമൂട്ടിൽ മഹാദേവക്ഷേത്രത്തിൽ പ്രതേക പൂജകളും നടത്തിയിരുന്നു.
ഫോട്ടോ:സേവാഭാരതി പ്രവർത്തകർ സേവനപ്രവർത്തങ്ങൾക്ക് ശേഷം പനമൂട്ടിൽ ക്ഷേത്രത്തിൽ ഫോട്ടോസെക്ഷനിൽ.

പരവൂർ പനമൂട്ടിൽ മഹാദേവ ക്ഷേത്രത്തിൽ ബലിതർപ്പണ പുണ്യം തേടി ആയിരങ്ങളെത്തി

പരവൂർ പനമൂട്ടിൽ മഹാദേവ ക്ഷേത്രത്തിൽ ബലിതർപ്പണ പുണ്യം തേടി 
ആയിരങ്ങളെത്തി

പരവൂർ : പരവൂർ കോങ്ങാൽ പനമൂട് മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ് പ്രമാണിച്ച് ബലി തർപ്പ ണ ചടങ്ങുകൾക്കായി ആയിരങ്ങളെത്തി.
വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പിതൃമോക്ഷപുണ്യം തേടി 
യെത്തിയ ഭക്തജനങ്ങൾ വിശാലമായ പനമൂട്ടിൽ മുറ്റത്തൊരുക്കിയ ബലി പുരയിൽ നടത്തിയ ചടങ്ങുകൾക്ക് ശേഷം 
സ്‌നാനഘട്ടമായ പനമൂട്ടിൽ കടൽപ്പുറത്ത് ബലിതര്‍പ്പണം നടത്തി. രാവിലെ  5.00 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തിയ കർക്കിടക വാവ് ബലി ചടങ്ങുകളിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
ഭക്തജനങ്ങൾക്ക്  പ്രഭാത ഭക്ഷണം ഉൾപ്പെടെ
വിപുലമായ സൗകര്യങ്ങളാണ്
പനമൂട് ദേവസ്വം കമ്മിറ്റി ഒരുക്കിയിരുന്നത്.
ഒരേ സമയം അഞ്ഞൂറോളം പേർക്ക് ബലിയിടാനുള്ള 
സൗകര്യവും ,തിലഹോമം ഉൾപ്പെടെയുള്ള കർമ്മങ്ങൾ 
നടത്തുവാനും സൗകര്യം  ഒരുക്കിയിരുന്നു.പതിമൂവായിരത്തിലെ പേർ പങ്കെടുത്ത ചടങ്ങുകൾ പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാ
ണ് സംഘടിപ്പിച്ചതെന്നും
ക്ഷേത്ര പരിസരത്തും ,
പനമൂട്ടിൽ കടപ്പുറത്തും വിപുലമായ സി.സി.റ്റി.വി ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നതായും ഭാരവാഹികൾ പറഞ്ഞു.
മുൻസിപ്പാലിറ്റി, പോലീസ്, ഫയർഫോഴ്‌സ്, 
എക്സൈസ്‌, കെ.എസ്.ഇ.ബി,ആരോഗ്യം,
റവന്യൂ തുടങ്ങിയ വകുപ്പുകളുടെയും, ഉദ്യോഗസ്ഥരുടെയും
പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരുടെയും ,സന്നദ്ധ സേവന പ്രവത്തകരുടെയും
പ്രദേശത്തെ സാമൂഹിക സാംസ്കാരിക സംഘടന കളുടെയും സഹകരണം പൂർണ്ണമായും ഉണ്ടായിരുന്നതായും 
പനമൂട് ദേവസ്വം 
ഭാരവാഹികളായ
പ്രസിഡന്റ് എൻ.വത്സലൻ, വൈസ് പ്രസിഡന്റ് പി.എസ്.രാജേന്ദ്രൻ
സെക്രട്ടറി എസ്. സാജൻ, 
ജോ.സെക്രട്ടറി ജി.മുരളീധരൻ,
ട്രഷറർ കെ. സുജയ്കുമാർ
എന്നിവർ പറഞ്ഞു.
ഭരണസമിതി അംഗങ്ങളായ , 
കെ.വിജയൻ, ജി.ഭാസി,
കെ.ഉദയപ്രകാശ്, ആർ.ശിവകുമാർ,സുഗുണൻ,
അമൽരാജ്,രവീന്ദ്രൻ, 
തിലകൻ, എന്നിവർ ബലിതർപ്പണ ചടങ്ങുകൾക്കും അനുബന്ധ പരിപാടികൾക്കും
നേതൃത്വം നൽകി.

Thursday, 28 July 2022

അറ്റുപോകാത്ത ഓർമ്മകൾപ്രൊഫ . ടി. ജെ. ജോസഫ്

അറ്റുപോകാത്ത  ഓർമ്മകൾ
പ്രൊഫ . ടി. ജെ. ജോസഫ്

ജോലിയില്‍ തിരിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ തകര്‍ന്നുവീണത് ഞാനും സലോമിയും രണ്ടുമൂന്നു മാസക്കാലമായി പടുത്തുയര്‍ത്തിയ മനക്കോട്ടകളാണ്.ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ കിട്ടുമായിരുന്നത് മാസം തോറുമുള്ള ശമ്പളമായിരുന്നില്ല. മാനേജര്‍ പറഞ്ഞിരുന്നതുപോലെ മാര്‍ച്ച് അവസാനം എന്നെ തിരിച്ചെടുത്താല്‍ ആ മാസംതന്നെ 31-ന് റിട്ടയര്‍ ചെയ്യും. അപ്പോള്‍ ലഭ്യമാകുന്നത് പിരിച്ചുവിട്ടപ്പോള്‍ മുതലുള്ള ശമ്പള കുടിശ്ശികയും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ അപ്പാടെയുമാണ്. എല്ലാംകൂടിയാകുമ്പോള്‍ നല്ലൊരു തുക വരും.പണയപ്പെടുത്തിയ ആഭരണങ്ങള്‍ തിരിച്ചെടുക്കണം; മക്കള്‍ രണ്ടാളുടെയും വിദ്യാഭ്യാസ വായ്പ മുഴുവനായി അടച്ചുതീര്‍ക്കണം; കേടായിരുന്ന വാഷിങ് മെഷീന്‍, ഫ്രിഡ്ജ് മുതലായവ മാറ്റി പുതിയതു വാങ്ങണം; വീട് പെയിന്റ് ചെയ്ത് വൃത്തിയാക്കുക മാത്രമല്ല, രണ്ടു കിടപ്പുമുറികള്‍ കൂടി ഉള്‍പ്പെടുത്തി മുകള്‍നില പണിയണം; ആമിയുടെ കല്യാണം നടത്തണം. ഇങ്ങനെയൊക്കെയാണ് കിട്ടാന്‍പോകുന്ന പണം വക കൊള്ളിച്ചിരുന്നത്.
നാലുവര്‍ഷക്കാലം വാടിനിന്നിട്ട് വീണ്ടും തളിരണിഞ്ഞ ആശാസങ്കല്പങ്ങളെ ഇടിത്തീ എന്നവണ്ണമാണ് കോളജ് മാനേജ്മെന്റിന്റെ വഞ്ചന കരിച്ചുകളഞ്ഞത്. ഇത്രയുംകാലം അചഞ്ചലയായി നിന്ന സലോമിക്ക് അതുകൂടി താങ്ങാന്‍ കെല്‍പുണ്ടായിരുന്നില്ല.സലോമിയും അമ്മയും ഞാനും മാത്രമേ അക്കാലത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ. എന്നെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സലോമിയില്‍ ആദ്യം ഉണ്ടാകുന്ന മാറ്റം. അത് നിസ്സാരകാര്യങ്ങള്‍ക്കുമാണ്. പല്ലുതേക്കുമ്പോള്‍ ഓക്കാനിക്കുന്നതിന്; ഉറക്കെ തുമ്മുന്നതിന്; ഭക്ഷണം കഴിക്കുമ്പോള്‍ ശബ്ദമുണ്ടാക്കുന്നതിനൊക്കെ അവള്‍ എന്നെ ആക്ഷേപിച്ചുതുടങ്ങി. ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോള്‍ അല്‍പം ശബ്ദം ഉണ്ടാകുമെന്നൊക്കെ ഞാന്‍ മറുപടി പറഞ്ഞെ ങ്കിലും അവളുടെ മനോവ്യാപാരങ്ങള്‍ക്ക് അല്‍പം പന്തികേടുണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല. ആമിയുടെ വിവാഹക്കാര്യത്തിലാണ് അവള്‍ക്ക് ഏറെ ഉത്കണ്ഠ എന്നു മനസ്സിലാക്കിയ ഞാന്‍ പ്രോവിഡന്റ് ഫണ്ട് ക്ലോസ് ചെയ്യുമ്പോള്‍ കിട്ടുന്ന പണംകൊണ്ട് അതൊക്കെ നടക്കുമെന്നു പറഞ്ഞ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.പിരിച്ചുവിട്ടകാലത്തുതന്നെ പി.എഫ്. ക്ലോസ് ചെയ്യാമായിരുന്നതാണ്. എന്നാല്‍ അത് പിരിച്ചുവിടല്‍ നടപടിയെ ഞാന്‍ അംഗീകരിക്കുന്നതുപോലെയാവും എന്നൊരു അനാവശ്യചിന്തകൊണ്ടും ഒരു സമ്പാദ്യമായി കിടക്കട്ടെ എന്ന കരുതലുകൊണ്ടും വാങ്ങാതിരുന്നതാണ്. 2014 മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്യുന്നവരോടൊപ്പം 2013 ആഗസ്റ്റ് മാസത്തില്‍ പി.എഫ്. ക്ലോസ് ചെയ്യാനുള്ള അപേക്ഷ ഞാനും കൊടുത്തിരുന്നതാണ്. മറ്റ് അധ്യാപകരുടെ പണമൊക്കെ പ്രിന്‍സിപ്പല്‍ വാങ്ങിക്കൊടുത്തെങ്കിലും എന്റെ കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പണത്തിന് വളരെ ആവശ്യമുള്ളതുകൊണ്ട് എന്റെ പി.എഫ്. ക്ലോസ് ചെയ്ത് പണം ലഭിപ്പാനുള്ള സത്വരനടപടി സ്വീകരിക്കണമെന്ന് പ്രിന്‍സിപ്പലിനോട് വീണ്ടും ആവശ്യപ്പെടുകയും അക്കാര്യത്തില്‍ പ്രിന്‍സിപ്പലിന് പ്രത്യേക നിര്‍ദ്ദേശം കൊടുക്കണമെന്ന് ഇതിനോടകം മാനേജരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സലോമിയുടെ കുറ്റപ്പെടുത്തല്‍ മനോഭാവം മാറി. പകരം കുറ്റബോധമായി. ഇത്രയും പീഡകളൊക്കെ അനുഭവിച്ച എന്നോട് വേണ്ടാത്തതിനൊക്കെ വഴക്കുണ്ടാക്കിയെന്നും പറഞ്ഞ് സങ്കടപ്പെടാന്‍ തുടങ്ങി.കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തില്‍ ഞാന്‍ സലോമിയെ കൊണ്ടുപോയി. പണ്ട് മെലങ്കോളിയ (Melancholia) എന്ന് പറയപ്പെട്ടിരുന്നതും ഇക്കാലത്ത് 'ഡിപ്രഷന്‍' എന്ന് അറിയപ്പെടുന്നതുമായ വിഷാദരോഗമാണ് അവള്‍ക്കെന്ന് ഡോക്ടര്‍ പറഞ്ഞു. ഇത്തരം രോഗികള്‍ക്ക് ആത്മഹത്യാപ്രവണത ഉണ്ടാകുമെന്നും അതിനാല്‍ വേണ്ടത്ര ശ്രദ്ധയുണ്ടാകണമെന്നും ഡോക്ടക്ടര്‍ നിര്‍ദ്ദേശിച്ചു. മുടങ്ങാതെ മരുന്നുകഴിക്കണമെന്നും മരുന്ന് മറ്റാരെങ്കിലും കൈവശം വെച്ച് വേണ്ടസമയത്ത് കൊടുക്കണമെന്നും പ്രത്യേകമായി ഓര്‍മ്മിപ്പിച്ചു.വീട്ടിലുണ്ടായിരുന്ന ചില കീടനാശിനികളൊക്കെ തപ്പിയെടുത്ത് ഞാന്‍ നശിപ്പിച്ചുകളഞ്ഞു. വാട്ടാനുള്ള കപ്പ അരിയുന്ന ചില മൂര്‍ച്ചയുള്ള കത്തികള്‍ കൈ എത്താത്ത ഇടങ്ങളില്‍ ഞാന്‍ ഒളിപ്പിച്ചുവെച്ചു. മരുന്ന് മറ്റൊരു മുറിയിലെ മേശവലിപ്പില്‍ പൂട്ടിവെച്ച് ഞാന്‍തന്നെ കൃത്യസമയത്ത് കൊടുത്തുകൊണ്ടുമിരുന്നു.കഴിക്കുന്ന മരുന്നിന്റെ ശക്തികൊണ്ടാവാം രാവിലെ എണീക്കാനോ പ്രഭാതഭക്ഷണം ഉണ്ടാക്കാനോ അവള്‍ക്ക് വയ്യായിരുന്നു. രാവിലെ ഞാന്‍ മുറ്റമടിക്കുമ്പോള്‍ ഇടയ്ക്കിടെ വന്ന് എണീക്കാതെ കിടക്കുന്ന അവളെ ജനലിലൂടെ നോക്കും. ഭക്ഷണമുണ്ടാക്കുന്ന സമയത്ത് എണീപ്പിച്ച് എന്റെ അടുക്കല്‍ കൊണ്ടുവന്നിരുത്തും.പറഞ്ഞറിയിക്കാനാവാത്ത അസ്വസ്ഥതകളാണ് ചിലപ്പോള്‍ ഉണ്ടാകുന്നതെന്നും അപ്പോള്‍ മരിക്കാനുള്ള കടുത്ത തോന്നല്‍ ഉണ്ടാകുമെന്നും ഒരിക്കല്‍ അവള്‍ എന്നോടു പറഞ്ഞു. ഭയപ്പാടോടെ അവളെ അണച്ചുപിടിച്ചിട്ട് അത്തരം സന്ദര്‍ഭങ്ങളില്‍ വേദോപദേശക്ലാസ്സുകളില്‍ പഠിച്ച സുകൃതജപങ്ങള്‍ ഉരുക്കഴിക്കാന്‍ ഞാന്‍ ഉപദേശിച്ചു. ചിലതൊക്കെ ചൊല്ലിക്കൊടുക്കുകയും ചെയ്തു.കൂടുതല്‍ കാര്യക്ഷമമായി അവളെ ശ്രദ്ധിക്കുന്നതിനും പരിചരിക്കുന്നതിനുമായി ഹൈറേഞ്ചിലുള്ള മേരിച്ചേച്ചിയെ ഞാന്‍ വിളിച്ചു. ചേച്ചി വന്ന് ഞങ്ങളോടൊപ്പം താമസിച്ചു. സിവില്‍ സര്‍വ്വീസ് എക്സാമിനേഷനുവേണ്ടിയുള്ള കോച്ചിങ്ങിനു പോയിരുന്ന മിഥുന്‍ രണ്ടാഴ്ച കൂടുമ്പോഴാണ് വീട്ടില്‍ വന്നുകൊണ്ടിരുന്നത്. അമ്മയെ നന്നായി നോക്കി ക്കൊള്ളണമെന്ന് തിരിച്ചുപോകുമ്പോള്‍ അവന്‍ മേരിച്ചേച്ചിയെ ഓര്‍മ്മിപ്പിച്ചിരുന്നു.2014 മാര്‍ച്ച് 14-ന് എന്റെ പ്രോവിഡന്റ് ഫണ്ടിന്റെ കാര്യമന്വേഷിക്കാന്‍ ന്യൂമാന്‍ കോളജില്‍ ഞാന്‍ വീണ്ടും ചെന്നു. എന്നാല്‍ അതിനുള്ള നടപടികളൊന്നും കോളജില്‍നിന്ന് സ്വീകരിച്ചിരുന്നില്ല. അതിനുള്ള തടസ്സങ്ങളെന്താണെന്ന് സലോമി എന്നോടു ചോദിച്ചു. അവര്‍ പറഞ്ഞ തടസ്സവാദങ്ങള്‍ എനിക്കു മനസ്സിലായിട്ടില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് പി.എഫ്. ക്ലോസ് ചെയ്തു തരാനുള്ള എന്റെ അപേക്ഷയിന്മേല്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കത്ത് (reminder) രജിസ്‌റ്റേഡായി പ്രിന്‍സിപ്പലിന് അയയ്ക്കുകയും ചെയ്തു.വേനല്‍ക്കാലമായിരുന്നു അത്. മൂന്നുനാലു മാസമായി മഴപെയ്തിട്ടേയില്ല. വേനല്‍ച്ചൂട് അതികഠിനമായി തുടര്‍ന്നു.മാര്‍ച്ച് 19. സെന്റ് ജോസഫിന്റെ തിരുനാള്‍ ദിനമാണ്. എന്റെ പേരിനു കാരണമായ പുണ്യവാന്റെ തിരുനാളായതിനാല്‍ എന്റെ 'ഫീസ്റ്റ്' ആണ്. അയല്‍ക്കാരനായ എം.സി. ജോസഫ് സാര്‍ പള്ളിയില്‍ നിന്നുകിട്ടിയ നേര്‍ച്ചപ്പായസം കൊണ്ടുവന്നുതന്നു.സലോമിക്ക് ഡോക്ടറെ കാണേണ്ട ദിവസമായിരുന്നു അന്ന്. ഹോസ്പിറ്റലിലേക്ക് വിളിച്ച് പതിവായി കാണുന്ന ഡോക്ടര്‍ ഉണ്ടോ എന്ന് അന്വേഷിച്ചു. ഉണ്ടെന്നു പറഞ്ഞതിനാല്‍ അപ്പോയിന്റ്മെന്റ് എടുത്തു.സലോമി അന്ന് പതിവിലധികം ക്ഷീണിതയായിരുന്നു. പ്രഭാതഭക്ഷണത്തിനു ശേഷം അവളെയും കൂട്ടി ഞാനും മേരിച്ചേച്ചിയും ഹോസ്പിറ്റലില്‍ പോയി.സലോമിയോടൊപ്പം ഡോക്ടറെ കണ്ടത് മേരിച്ചേച്ചിയാണ്. ഞാനും എനിക്കു ഗാര്‍ഡായി വന്ന പോലീസുകാരനും വെയിറ്റിങ് റൂമിലിരുന്നു. ഇടയ്ക്ക് ഞങ്ങള്‍ ഹോസ്പിറ്റല്‍ വളപ്പിലുള്ള റ്റീസ്റ്റാളില്‍ ചായ കുടിക്കാന്‍ പോയി. അവിടെ വില്‍പനയ്ക്കിട്ടിരുന്ന ഒരു ആരോഗ്യമാസികയും ഞാന്‍ വാങ്ങി. 'വിഷാദരോഗം സ്ത്രീകളില്‍' എന്ന വിഷയത്തെക്കുറിച്ചുള്ള സ്പെഷ്യല്‍ പതിപ്പായിരുന്നു അത്. വാങ്ങിയപ്പോള്‍ മുതല്‍ ആ മാസിക കൈവശം വെച്ച് വായിച്ചുകൊണ്ടിരുന്നത് എന്റെ പോലീസുകാരനാണ്.രണ്ടുമണിയോടെ വീട്ടിലെത്തിയ ഞങ്ങള്‍ ഊണിനിരുന്നു. പരിക്ഷീണയായി കാണപ്പെട്ട സലോമി ഞാന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് അല്പം കഴിച്ചത്. ഭക്ഷണത്തിനുശേഷം അവള്‍ കിടന്നു. അവളുടെ ഹാന്‍ഡ് ബാഗിലായിരുന്നു അന്ന് ഹോസ്പിറ്റലില്‍ നിന്നുകിട്ടിയ ഗുളികകള്‍. ബാഗില്‍ സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പിയുടെ അടപ്പുതുറന്ന് ഗുളികകള്‍ ഇട്ടിരുന്ന പേപ്പര്‍ നനഞ്ഞിരുന്നു. ഞാന്‍ അതെല്ലാമെടുത്ത് മറ്റൊരു മുറിയില്‍ കൊണ്ടുപോയി ഉണങ്ങാനായി നിരത്തിവെച്ചു.പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി വെച്ചിട്ടു വന്ന മേരിച്ചേച്ചി ഡോക്ടര്‍ പറഞ്ഞ കാര്യം എന്നോടു പറഞ്ഞു. പെട്ടെന്നൊന്നും രോഗം മാറില്ല. കുറേക്കാലം മരുന്നു കഴിക്കേണ്ടിവരും. തനിക്കും ഒരു വീടുള്ളതിനാല്‍ അതുവരെ ഇവിടെ തങ്ങാനാവില്ലെന്ന് ചേച്ചി പറഞ്ഞു. പോകണമെന്നുള്ളപ്പോള്‍ ചേച്ചിക്ക് പോകാമെന്നും പകരം എന്തെങ്കിലും സംവിധാനം ഉണ്ടാക്കിക്കൊള്ളാമെന്നും ഞാന്‍ ചേച്ചിയോടു പറഞ്ഞു.പിന്നീട് അല്പമൊന്നു കിടക്കാനായി ഞാനും സലോമി കിടക്കുന്ന മുറിയിലേക്ക് ചെന്നു. സലോമിയെ കട്ടിലില്‍ കാണാനില്ല. ഞാന്‍ ബാത് റൂമിലേക്ക് നോക്കി. വാതില്‍ കാല്‍ഭാഗം തുറന്നു കിടക്കുകയാണ്. അതിനാല്‍ ബാത്റൂമില്‍ പോയതല്ലെന്നു വിചാരിച്ച് മറ്റു മുറികളില്‍ പോയി നോക്കി. എവിടെയും കാണാഞ്ഞ് പരിഭ്രാന്തിയോടെ ബാത്‌റൂമിന്റെ അടുത്ത് വീണ്ടും ചെന്നു. കതകു മുഴുവനും തുറന്നു നോക്കി.ബാത്റൂമിന്റെ ഭിത്തിയിലുള്ള ടവ്വല്‍റാഡില്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന തോര്‍ത്തിന്റെ ഒരറ്റം കെട്ടിയിട്ട് മറ്റേയറ്റം കഴുത്തിലും ബന്ധിച്ച് ഭിത്തിയോടു ചാരി സലോമി നില്‍ക്കുകയാണ്. കാലിന്റെ മുട്ടുരണ്ടും മടങ്ങിപ്പോയതിനാല്‍ കഴുത്തിലെ കുരുക്ക് മുറുകിപ്പോയി. കണ്ടനിമിഷം ആര്‍ത്തനായി മേരിച്ചേച്ചിയെ വിളിക്കുകയും ഒപ്പം കക്ഷത്തിലൂടെ കൈകളിട്ട് സലോമിയെ ഞാന്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. എന്റെ നിലവിളി കേട്ട് ഓടിയെത്തിയ മേരിച്ചേച്ചി ഒരു കത്തി എടുത്തുകൊണ്ടുവന്ന് തോര്‍ത്തുമുറിച്ചു. കഴുത്തിലെ കുരുക്കും അഴിച്ചെടുത്തു. സലോമിക്ക് അപ്പോള്‍ ബോധം ഉണ്ടായിരുന്നില്ല. തറയില്‍ കിടത്തിയ അവളുടെ വായിലേക്ക് ഞാന്‍ ജീവവായു ഊതിക്കയറ്റി. ഇരുകൈകളും ചേര്‍ത്തുപിടിച്ച് നെഞ്ച് അമര്‍ത്തിക്കൊടുത്തു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മേരിച്ചേച്ചി വിളിച്ചുകൊണ്ടുവന്നു. അവരും നെഞ്ചിലമര്‍ത്തി ശ്വാസഗതി നേരേയാക്കാന്‍ ശ്രമിച്ചു. ഇടയ്ക്കൊന്ന് ശ്വാസമെടുത്തപോലെ തോന്നി. ഉടന്‍തന്നെ അവര്‍ സലോമിയെ എടുത്ത് പുറത്തേക്ക് കൊണ്ടുവന്നു. അവരില്‍ ഒരാള്‍ എന്റെ കാര്‍ സ്റ്റാര്‍ട്ടുചെയ്തു. മറ്റുരണ്ടുപേര്‍ അവളെ വണ്ടിയില്‍ കയറ്റി. കാര്‍ മൂവാറ്റുപുഴ നിര്‍മ്മല ഹോസ്പിറ്റലിലേക്ക് പാഞ്ഞു.എന്റെ മടിയില്‍ തല വെച്ചിരുന്ന അവളുടെ നെഞ്ചില്‍ ഒരു കൈയാല്‍ ഞാന്‍ അമര്‍ത്തിക്കൊണ്ടിരുന്നു. അങ്ങനെതന്നെ ചെയ്തുകൊള്ളാനും ഇപ്പോള്‍ ശ്വാസമെടുക്കുന്നുണ്ടെന്നും മുന്‍സീറ്റിലിരുന്ന പോലീസുകാരന്‍ തിരിഞ്ഞുനോക്കിക്കൊണ്ട് എന്നോട് പറഞ്ഞു.കാറില്‍നിന്ന് പുറത്തിറക്കി സ്ട്രെച്ചറില്‍ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രിജീവനക്കാരെ പോലീസുകാരും സഹായിച്ചു.സലോമിയെ പരിശോധിച്ച കാഷ്വാലിറ്റിയിലെ ഡോക്ടര്‍ തിടുക്കത്തിലൊന്നും ചെയ്യുന്നതായി കാണാഞ്ഞ് ഞാന്‍ അലറിപ്പറഞ്ഞു: ''കൃത്രിമശ്വാസം കൊടുക്കാനുള്ള ഏര്‍പ്പാട് വേഗത്തില്‍ ചെയ്യ്...''ഡോക്ടര്‍ നിര്‍വ്വികാരമായി പറഞ്ഞു.''മരിച്ച ആള്‍ക്ക് അങ്ങനെ ശ്വാസം കൊടുത്തിട്ടു കാര്യമില്ല.''എനിക്ക് ഭാരം ഇല്ലാതാകുന്നതുപോലെ തോന്നി. ആരോ പിടിച്ച് എന്നെ ഒരു കസേരയില്‍ ഇരുത്തി.അല്പം കഴിഞ്ഞ് മറ്റൊരു ഡോക്ടര്‍ വന്ന് എന്റെ കരം ഗ്രഹിച്ചു. അദ്ദേഹം അവിടുത്തെ ഡോക്ടറാണെന്ന് എനിക്കപ്പോള്‍ മനസ്സിലായില്ല. എന്നെ അറിയുന്ന ആരോ ആണെന്നേ കരുതിയുള്ളൂ. അത്യധികമായ ദീനതയോടെ ഞാന്‍ പറഞ്ഞു:''എന്റെ ഭാര്യ മരിച്ചുപോയി. ഇതേ... ഇപ്പോള്‍.''അതു പറയുമ്പോള്‍ എന്താണാവോ ഞാന്‍ പ്രതീക്ഷിച്ചത്? കാരുണ്യമോ സഹതാപമോ?പിന്നീടാരും എന്റെ അടുത്തേക്കു വന്നില്ല. അപ്പാടെ തോല്‍പിക്കപ്പെട്ടവനായി ഞാന്‍ അവിടെയിരുന്നു.പിന്നീടെപ്പോഴോ ഒരു നേഴ്സ് എന്റെയരികില്‍ വന്ന് ഒരു കടലാസു പൊതി എന്നെ ഏല്പിച്ചു. സലോമിയുടെ ശരീരത്തില്‍നിന്ന് ഊരിയെടുത്ത താലിമാല, കമ്മല്‍, കല്യാണമോതിരം, മിഞ്ചി എന്നിവയായിരുന്നു അതിനുള്ളില്‍.സന്ധ്യയോടെ സുഹൃത്തുക്കള്‍ എന്നെ വീട്ടിലേക്കു കൊണ്ടുവന്നു.നാലുമാസത്തെ ഇടവേളയ്ക്ക്ശേഷം വാനമിരുണ്ട് മഴ പെയ്തു.രാത്രിയോടെ തിരുവനന്തപുരത്തായിരുന്ന മിഥുന്‍ എത്തി. എനിക്ക് ചില വിമ്മിട്ടങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് മിഥുന്‍ എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. സെഡേഷനിലൂടെ അവര്‍ എന്നെ മയക്കിക്കിടത്തി. രാവിലെയാണ് വീട്ടിലേക്ക് പോന്നത്.പോണ്ടിച്ചേരിയില്‍നിന്ന് സിസ്റ്റര്‍ മാരിസ്‌റ്റെല്ല രാവിലെതന്നെ എത്തി. പതിനൊന്നു മണിയോടെ ആമി ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗ്ഗം വന്നു. ബന്ധുക്കളും സുഹൃത്തുക്കളും എത്തി. എന്നാല്‍ ആരോരുമില്ലാത്തവനെപ്പോലെ ഒരു മുറിയില്‍ ഞാന്‍ ശൂന്യനായി ഇരുന്നു.ആലപ്പുഴ മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. അവളുടെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ തലേന്നുതന്നെ ഞാന്‍ ഒപ്പിട്ടുകൊടുത്തിരുന്നു. അജ്ഞാതരായ രണ്ടുപേര്‍ക്ക് അവളുടെ കാഴ്ച പകുത്തു നല്കിയിട്ട് ഇരുപത്തിയെട്ടുകൊല്ലം മുമ്പ് ഞാന്‍ അണിയിച്ച മന്ത്രകോടി പുതച്ചുകൊണ്ട് ഏകദേശം അഞ്ചുമണിയോടെ അവള്‍ വീണ്ടും വീട്ടിലെത്തി.വീടിനുള്ളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നതിനാല്‍ ഒരു ബാത്‌റൂമില്‍ കൊണ്ടുപോയി എന്റെ കൗമാരകാല സുഹൃത്തായിരുന്ന പതിപ്പള്ളില്‍ റ്റോമി, പള്ളിയില്‍ പോകാനുള്ള വസ്ത്രം എന്നെ ധരിപ്പിച്ചു. പണ്ട് എന്റെ വിവാഹവസ്ത്രം വാളിപ്ലാക്കല്‍ റെജി എന്ന അയല്‍ക്കാരന്‍ ഉടുപ്പിച്ചത് ഞാനപ്പോള്‍ ഓര്‍ത്തു.ആകാശത്ത് കരിമേഘങ്ങള്‍ വന്ന് കിടുകിടുത്തെങ്കിലും മഴ പൊടിഞ്ഞില്ല.അന്ത്യചുംബനം നല്‍കി ഞാനും മക്കളും അവളെ യാത്രയാക്കി. ആയിരക്കണക്കിനാളുകള്‍ അതിനു സാക്ഷികളായി.പള്ളിയില്‍ വെച്ച് കൈപിടിച്ച് കൂടെക്കൂട്ടിയ അവളെ പള്ളിസെമിത്തേരിയിലെ കല്ലറയില്‍ അടക്കം ചെയ്തു മടങ്ങുമ്പോള്‍ എന്റെ മനസ്സെന്നപോലെ വാനവും ഘനപ്പെട്ടു നിന്നു.

ഹർഷയ്ക്ക് പിന്നാലെ മകനും യാത്രയായി.

ഹർഷയ്ക്ക് പിന്നാലെ മകനും യാത്രയായി.
കൊട്ടിയം: ഹർഷയ്ക്ക് പിന്നാലെ മകനും യാത്രയായി. കഴിഞ്ഞ തിങ്കളാഴ്ച അഷ്ടമുടി ആശുപത്രിയിൽ വച്ച് 
പ്രസവത്തെ തുടർന്ന്  മരിച്ച
വടക്കേ മൈലക്കാട് ഉഷസ് നിവാസിൽ
 ഹർഷയുടെ മകനും യാത്രയായി ഇന്നലെ ഉച്ചയോടെ എൻ എസ് ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത് പ്രസവത്തെ തുടർന്ന് 
ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ എൻ എസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ കുഞ്ഞിന്റെ നില വഷളാകുകയും കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടിയം പോലിസ് പെൺകുട്ടിയുടെ ചികിത്സ രേഖകൾ ആശുപത്രിയിൽ നിന്നും പിടിച്ചെടുത്തു അന്വേഷണം ആരംഭിച്ചു.കുഞ്ഞിന്റെ മരണത്തോടെ ജി.എസ്.ജയലാൽ എം എൽ എ പ്രസിഡന്റ് ആയ സഹകരണ ആശുപത്രിയ്ക്ക് എതിരെ പ്രതിക്ഷേധം ശക്തമാകുകയാണ്.

@ ആശുപത്രി അധികൃതരുടെ വീഴ്ച അന്വേഷിക്കാൻ വിദഗ്ദ ഡോക്ടർമാരെ  ഉൾപ്പെടുത്തി കൊണ്ട് മെഡിക്കൽ ബോർഡ് രൂപീകരിച്ചു കൊണ്ട് അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു. ഗുരുതരമായ വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഒരു കുടുംബത്തിന് നികത്താനാകാത്ത തീരാനഷ്‌ടം ഉണ്ടായിട്ടും ആശുപത്രി അധികൃതരുടെ തെറ്റിനെ ന്യായികരിച്ചു കൊണ്ട് 
തങ്ങളുടെ വീഴ്ച മറച്ചു വയ്ക്കാനാണ് ആശുപത്രി അധികൃതർ തുടക്കം മുതൽ ശ്രമിക്കുന്നത് എന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

@ ചികിത്സ പിഴവ് മൂലമുള്ള  പെൺകുട്ടിയുടെ മരണം കൊലക്കുറ്റത്തിന് കേസ് എടുക്കണം-ബിജെപി 
ആദിച്ചനല്ലൂർ പഞ്ചായത്തിലെ മൈലക്കാട് സ്വദേശിനി പ്രസവ സമയത്ത് മരിച്ച സംഭവം, ചികിത്സ പിഴവ് മൂലം ആണെന്നും ഇതിനു ഉത്തരവാദികൾ ആയ മുഴുവൻ ആളുകൾക്കെതിരെ നരഹത്യക്ക്‌ കേസ് എടുക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ്‌ ശ്യാംപ്രവീൺ 
ആവശ്യപ്പെട്ടു. ഗർഭം സ്ഥിതീകരിച്ചത് മുതൽ മേവറം അഷ്ടമുടി ആശുപത്രിയിൽ ആണ് ചെക്ക് അപ്പിന് പോയിരുന്നത്. പ്രസവ ദിവസം പോലും പൂർണ ആരോഗ്യവതി ആയിരുന്നു പെൺകുട്ടിയുടെയും കുഞ്ഞിന്റെയും 
മരണത്തെ കുറിച്ച് ഉന്നത പോലീസ് അധികാരികൾ അന്നെഷണം നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു 

വനിതാ എസ്.ഐയ്ക്ക് നേരെ ആക്രമണം മദ്യപാന സംഘം അറസ്റ്റിൽ

വനിതാ എസ്.ഐയ്ക്ക് നേരെ  ആക്രമണം മദ്യപാന സംഘം അറസ്റ്റിൽ 
ചാത്തന്നൂർ: മദ്യപരുടെ ശല്യമെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ വനിതാ എസ് ഐ യ്ക്കും സി പി ഒ യ്ക്കും നേരെ ആക്രമണം നടത്തിയ മൂന്ന് പേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ ഇടനാട് കിഴക്കേവിള പുത്തൻ വീട്ടിൽ പൊന്നച്ചന്റെ മകൻ ബിജിൻ (22) സഹോദരങ്ങളായ ഇടനാട് 
ചരുവിള പുത്തൻ വീട്ടിൽ സത്യന്റെ മക്കൾ ഷിജു (22),ഷൈജു (24) എന്നിവരാണ് അറസ്റ്റിലായത്.
ചാത്തന്നൂർ എസ്.ഐ. ആശാ വി. രേഖ, സി പി ഒ പ്രശാന്ത് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ രാത്രി ഏഴുമണിയോടെ ചാത്തന്നൂർ ഇടനാട് മലയാറ്റിക്കോണം ഭാഗത്തായിരുന്നു സംഭവം. പൊതു സ്ഥലത്തിരുന്ന് മദ്യപിക്കുകയും ബഹളമുണ്ടക്കുകയും ചെയ്യുന്നുവെന്ന 
 പരാതിയെ തുടർന്നാണ് വനിതാ എസ് ഐ അവിടെ എത്തിയത്. പരസ്യമദ്യപാനം നടത്തിയ 
പ്രതികളെ പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം നടത്തിയത്.
തുടർന്ന് ചാത്തന്നൂർ സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇവർക്കെതിെരെ വനിതാ എസ്.ഐ.യെ ആക്രമിച്ചതിനും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെ കേസ്സ് എടുത്തിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയായ ഷിജു പട്ടാളക്കാരനാണെന്നും ഈയാൾ ഇതേ സ്ഥലത്തു വച്ച് 2019 ലും പോലീസിന് നേരെ ആക്രമണം നടത്തിയിട്ടുള്ളതായും പോലീസ് പറഞ്ഞു. 
 

കൊട്ടിയം ഒറ്റപ്ലാമൂട്ടിൽ തെരുവുനായ്ക്കൾ ജനങ്ങൾക്ക് ഭീഷണി: കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വയോധികയുടെ കാൽ നായ്ക്കൾ കടിച്ചെടുത്തു.

കൊട്ടിയം ഒറ്റപ്ലാമൂട്ടിൽ തെരുവുനായ്ക്കൾ ജനങ്ങൾക്ക് ഭീഷണി: കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വയോധികയുടെ കാൽ നായ്ക്കൾ കടിച്ചെടുത്തു.
കൊട്ടിയം: ചെറുമക്കളുമായി സ്കൂളിലേക്കു പോകുകയായിരുന്ന വയോധികയ്ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വെച്ചതിനാൽ കടിയേൽക്കാതെ രക്ഷപെട്ടു. കൊട്ടിയം ഒറ്റപ്ലാമൂട് പോളി ജംഗ്ഷനിൽ കിണറ്റിൻ മൂട് വീട്ടിൽ സുശീല (60) നാണ് കടിയേറ്റത്.കാലിന് പരിക്കേറ്റ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ചെറുമക്കളെ സ്കൂളിലാക്കാൻ വേണ്ടി കുട്ടികളുമായി വരവെ നിത്യസഹായ മാതാ സ്കൂളിനടുത്തു വച്ച് കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കൾ ഇവരുടെ കാലിൽ കടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാർ നായ്ക്കളെ തുരത്തി ഓടിച്ച ശേഷം പരിക്കേറ്റ് കിടന്ന സുശീലയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ വാക്സിൻ ഇല്ലാത്തതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  

@  ആദിച്ചനല്ലൂർ പഞ്ചായത്തിലെ പതിനാലാം വാർഡായ കൊട്ടിയം ഒറ്റപ്ലാമൂട്ടിൽ തെരുവുനായ്ക്കൾ പൊതുജനങ്ങൾക്ക് ഭീഷണിയായി മാറുന്നു. ഇവിടെയുള്ള മൃഗാശുപത്രിയിൽ വന്ധ്യംകരണത്തിന് വിധേയമാക്കുന്ന നായ്ക്കളെ ഒറ്റപ്ലാമൂട് ഭാഗത്തു തന്നെ തുറന്നു വിടുന്നതാണ് ഇവിടെ തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുവാൻ കാരണമാക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കൊട്ടിയം സി.എഫ്.എച്ച്.എസ് ഗ്രൗണ്ട്, പോളി, ഐ.റ്റി ഐ.വളപ്പുകൾ, പൗൾട്രി ഫാം, എന്നിവ കൂടാതെ ആളൊഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിലായി നൂറുകണക്കിന് തെരുവുനായ്ക്കളാണ് തമ്പടിച്ചിട്ടുള്ളത്. പൗൾട്രി ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ ഫാമിൽ നിന്നും ചത്ത കോഴികളെയും മറ്റും തകർന്നു കിടക്കുന്ന ചുറ്റുമതിലി ന് പുറത്തേക്ക് എറിയുന്നത് പതിവായതായും ഇത് ഭക്ഷിക്കാൻ കൂട്ടത്തോടെ നായ്ക്കൾ എത്താറുണ്ടെന്നും പരിസരവാസികൾ ആരോപിച്ചു.
ഇതു സംബന്ധിച്ച് മന്ത്രി ജെ.ചിഞ്ചുറാണി പൗൾട്രി ഡവലപ്പ്മെമെന്റ് കോർപ്പറേഷന്റെ ചെയർമാനായിരുന്നപ്പോൾ നാട്ടുകാർ 
പരാതി നൽകിയിരുന്നു.
കൊട്ടിയം മൃഗാശുപത്രിയിൽ നായ്ക്കളുടെ വന്ധ്യംകരണം ആരംഭിക്കുന്നതിന് മുമ്പുവരെ ഒറ്റപ്ലാമൂട് വാർഡിൽ തെരുവുനായ്ക്കളുടെ എണ്ണം കുറവായിരുന്നതായി നാട്ടുകാർ പറയുന്നു. വന്ധ്യംകരണത്തിനായി പിടികൂടുന്ന നായ്ക്കളെ ശസ്ത്രക്രിയയ്ക്കു ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരിച്ചുവിടണമെന്ന നിയമം ലംഘിച്ച് ഒറ്റപ്ലാമൂട്ടിൽ തന്നെ തുറന്നു വിടുന്നതാണ് തെരുവുനായ്ക്കൾ വർധിക്കുവാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.  

ഫോട്ടോ : നായ്ക്കളുടെ കടിയേറ്റ സുശീല

ചാത്തന്നൂരിലെ പൊതു ചന്തയിൽ നിന്നും മലിനജലം റോഡിലൂടെ ഒഴുക്കുന്നത് പകർച്ചവ്യാധിഭീഷണി ഉയർത്തുന്നു.

ചാത്തന്നൂർ : ചാത്തന്നൂരിലെ പൊതു ചന്തയിൽ നിന്നും മലിനജലം 
റോഡിലൂടെ ഒഴുക്കുന്നത് പകർച്ചവ്യാധിഭീഷണി ഉയർത്തുന്നു.
ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത്  കാര്യാലയത്തിനോട് 
ചേർന്ന് പ്രവർത്തിക്കുന്ന ചന്തയിലെ മലിനജലമാണ് ഓട പൊട്ടി പഞ്ചായത്തിന് മുന്നിൽ കൂടിയുള്ള 
റോഡിൽക്കൂടി ഒഴുകി ചാത്തന്നൂർ തോടിലെത്തുന്നത്.ഇത് മൂലം ജനങ്ങൾക്ക് ഇത് വഴി മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥയായി. ചാത്തന്നൂർ തോടും മലിനമായി മാറുന്നു 
ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിലേക്കും കല്ലുവെട്ടാംകുഴി, ദീപം ക്ലബ്ബ്, ആനന്ദഗിരി
സുബ്രഹ്മണ്യസ്വാമിക്ഷേത്രം തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാവുന്ന റോഡാണിത്.
റോഡിന് ഇരുവശത്തുമായി 50-ലേറെ കുടുംബങ്ങളാണ് കഴിയുന്നത്. കൂടാതെ ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ, ചാത്തന്നൂർ ഗവ.എൽ പി സ്കൂൾ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിനു കുട്ടികളാണ് ഇതുവഴി നടന്നുപോകുന്നത്
ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്കും ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയിലേക്കും ഇതുവഴിയാണ് എത്തേണ്ടത്.മാസങ്ങളായി ഓട പൊട്ടി
റോഡിലൂടെയാണ് മലിനജലം ഒഴുകാൻ തുടങ്ങിയിട്ട്. രാവിലെയും വൈകുന്നേരങ്ങളിലും വ്യാപരം കഴിഞ്ഞു വ്യാപാരികൾ  ചന്ത കഴുകുമ്പോഴാണ് യാത്രക്കാർ ഏറെ ദുരിതമനുഭവിക്കുന്നത്. ഓടയുടെ പൊട്ടിയ ഭാഗത്തുകൂടി പുറത്തേക്കു വരുന്ന മലിനജലം റോഡിൽ തോടുപോലെ ഒഴുകിപ്പരക്കും. റോഡിൽ പരന്നൊഴുകുന്ന മലിനജലത്തിൽ ചവിട്ടാതെ നടന്നുപോകാൻ കഴിയില്ല. മാസങ്ങളായി മലിനജലം ഒഴുകുന്ന ഭാഗം പായലും പിടിച്ചുകിടക്കുകയാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഭാഗത്ത് മലിനജലം കെട്ടിനിന്ന് പുഴുക്കളും കൂത്താടിയും കൊതുകും പെരുകി ദുർഗന്ധം വമിക്കുന്നു.നാട്ടുകാർ നിരവധിതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ആരോഗ്യസുരക്ഷാ ഉദ്യോഗസ്ഥർപോലും ഇതിനെതിരേ നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് പരാതിയുമുണ്ട്. പഞ്ചായത്തിന്റെ സമീപപ്രദേശം വൃത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്.
ഫോട്ടോ: റോഡിൽ മലിനജലം കെട്ടികിടക്കുന്നു.

Wednesday, 27 July 2022

കൊല്ലം നഗരത്തിൽ ​ഗതാ​ഗത കുരുക്ക് രൂക്ഷമാകുമ്പോൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികാരികളുടെ സമീപനത്തിൽ പ്രതിക്ഷേധം ശക്തമാകുകയാണ്.

കൊല്ലം: കൊല്ലം നഗരത്തിൽ  ​ഗതാ​ഗത കുരുക്ക് രൂക്ഷമാകുമ്പോൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികാരികളുടെ സമീപനത്തിൽ പ്രതിക്ഷേധം ശക്തമാകുകയാണ്.
ചരക്ക് ലോറികളും 
വലിയവാഹനങ്ങൾ രാവിലെയും വൈകിട്ടും ന​ഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ചിന്നകടയിലാണ് ഏറ്റവും കൂടുതൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്. ദേശിയപാത 66ൽ കാവനാട് മുതൽ മേവറം വരെ രൂക്ഷമായ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.
തിരക്കേറുന്ന സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ  ട്രാഫിക്ക് പൊലീസ് ഏറെ പണിപ്പെടുകയാണ്‌. റോഡിന് ഇരുവശത്തും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കുരുക്കിന് കാരണമാകുന്നുണ്ട്. നോ പാർക്കിങ്‌ ബോർഡുകൾ സ്ഥാപിച്ചതിന് തൊട്ടുതാഴെപോലും വാഹനങ്ങൾ നിർത്തിയിടുകയാണ്. കാറുകളാണ് കൂടതലും. ട്രാഫിക് പോലിസ് പിഴ ചുമത്തുന്നുണ്ടെങ്കിലും നിയമലംഘനം തുടരുകയാണ്. മഴക്കാലത്ത് റോഡുകളിൽ  രൂപപ്പെടുന്ന വെള്ളകെട്ട് കാരണം വാഹനങ്ങൾക്ക് വേ​ഗം കുറച്ചേ പോകാൻ സാധിക്കുകയുള്ളൂ.കൊല്ലം കളക്ടറേറ്റിന് മുന്നിൽ  ട്രാഫിക്ക് സി​ഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നും തിരക്കേറുന്ന സമയങ്ങളിൽ ​കൂടുതൽ ട്രാഫിക്ക് പൊലീസുകാരെ നിയമിക്കണമെന്നും ആവശ്യമുയരുകയാണ്‌. ന​ഗരത്തിലെ ​ഗതാ​ഗത കുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

@  കൊല്ലം നഗരത്തിൽ 
അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന അനധികൃത പാർക്കിങ്. നഗരത്തിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസ്സുകളും കെഎസ്ആർടിസി ബസുകളും ഒരു പോലെ നിയമലംഘനം നടത്തുമ്പോൾ നോക്ക് കുത്തിയാവുകയാണ് നിയമസംവിധാനങ്ങൾ. ബസ് സ്റ്റോപ്പുകളിൽ ബസുകൾ 
ഒതുക്കി നിർത്തി യാത്രക്കാരുടെ കയറ്റുവാനും ഇറക്കുവാനും മതിയായ സൗകര്യം ഉണ്ടായിട്ടുപോലും റോഡിന്റെ മദ്ധ്യത്തിൽ തന്നെ ബസ്സ് നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയുമാണ് പ്രൈവറ്റ് ബസ്സുകാരും കെഎസ്ആർടിസി ബസ്സുകാരും ചെയ്യുന്നത്. നഗരത്തിലെ മിക്ക ബസ് സ്റ്റോപ്പുകളിലും ഇത് തന്നെയാണ് അവസ്ഥ. ചിലയിടങ്ങളിൽ ബസ് ഷെൽട്ടറുകൾ  ഇല്ലാത്തതിന്റെ പേരിൽ ബസുകൾ ഒതുക്കി നിർത്താതെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ട്. ഇതും പല സ്ഥലങ്ങളിൽ ഗതാഗത തടസത്തിന് കാരണമാകുന്നു.
കൂടാതെ റോഡിൽ ഗതാഗത തടസ്സം ഉണ്ടാവുകയും കാൽനടയാത്രക്കാർക്ക് അപകടം ഉണ്ടാവുകയും ചെയ്യുന്നു. 
ഇതിനെതിരെ സിറ്റി ട്രാഫിക് പോലീസ് അധികാരികൾ വേണ്ട നടപടികൾ എത്രയും പെട്ടന്ന് എടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

@ നിയമലംഘനം പോലിസിന്റെ മുന്നിലും 

ചിന്നകട ബസ് വേയിൽ 
കെ എസ് ആർ ടി സി 
പൂർണ്ണമായും  ചില  അവസരങ്ങളിൽ പ്രെവറ്റ് ബസ്സും, ചിന്നക്കട പോസ്റ്റ്‌ ഓഫിസിന് മുന്നിലുള്ള ബസ്സ് വേയിൽ നിർത്താതെ റോഡിൻ്റെ മധ്യഭാഗത്ത് നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ് ഫാസ്റ്റ് പാസഞ്ചർ സൂപ്പർ ഫാസ്റ്റ് ബസുകൾ ദേശിയപാതയിൽ തന്നെയാണ് നിർത്തി ആളിനെ കയറ്റിയിറക്കുന്നത്. ഇത് മൂലം 
 പിന്നിൽ വരുന്ന വാഹനങ്ങൾ മേൽ പറഞ്ഞ ബസ്സുകൾ  ആളെകയറ്റി തിരുന്ന സമയം വരെ ബസിന്റെ 
പുറകിൽ നിർത്തേണ്ടി വരുന്നു ഇത് മൂലം പലപ്പോഴും രൂക്ഷമായ.ഗതാഗതകുരുക്കാണ് ഇവിടെ ഉണ്ടാകുന്നത്.

ഫോട്ടോ: ക്യു എസ് റോഡിൽ ശങ്കേഴ്സ് ഹോസ്പിറ്റൽ ജംഗ്ഷനു മുന്നിൽ റോഡിന്റെ മധ്യഭാഗത്ത് നിർത്തി ആളിനെ കയറ്റുന്ന പ്രൈവറ്റ് ബസ്.


പ്രസവത്തെ തുടർന്ന് യുവതി മരിച്ചു ആശുപത്രി അധികൃതരുടെ പിഴവെന്ന് പരാതി

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു ആശുപത്രി അധികൃതരുടെ പിഴവെന്ന് പരാതി 

ചാത്തന്നൂർ:  പ്രസവത്തെ തുടർന്ന് യുവതി മരിച്ചു കുഞ്ഞു ഗുരുതരാവസ്ഥയിൽ. വടക്കേ മൈലക്കാട് ഉഷസ് നിവാസിൽ വിപിന്റെ ഭാര്യ ഹർഷ(24)ആണ് മരിച്ചത് നവജാതശിശു ഗുരുതരാവസ്ഥയിൽ എൻ. എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ ഡോക്ടർമാർ ഒളിവിൽ. സംഭവത്തെ കുറിച്ച്  പോലിസ് പറയുന്നത് ഇങ്ങനെയാണ് മൈലക്കാട് സ്വദേശിയായ യുവതിയെ പ്രസവത്തിനായി മേവറത്തെ അഷ്ടമുടി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസവത്തിനായി പ്രസവറൂമിലേക്ക് മാറ്റുകയും തുടർന്ന് കുറച്ചു സമയത്തിന് ശേഷം ക്രിട്ടിക്കൽ ആണ് ഓപ്പറേഷൻ വേണമെന്ന് ബന്ധുക്കളെ അറിയിക്കുകയും തുടർന്ന് ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ പുറത്തെടുക്കുകയും കുഞ്ഞിനെ വെളിയിൽ ബന്ധുക്കളെ കാണിക്കുകയും ചെയ്തതിന് പിന്നാലെ ബന്ധുക്കൾ വെളിയിൽ കാത്ത് നിൽക്കുമ്പോൾ തന്നെ കുഞ്ഞിനെയും കൊണ്ട് നേഴ്സ് ആംബുലൻസിൽ അടുത്തുള്ള മറ്റൊരു സഹകരണ. ആശുപത്രിയിലേക്ക് പോകുന്നത് കണ്ട ബന്ധുക്കളോട് കുട്ടിയ്ക്ക് അണുബാധഉണ്ടെന്നും ബന്ധുക്കൾ കൂടെ വരണമെന്ന് പറയുകയും തൊട്ടടുത്ത സഹകരണ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ സഹകരണ ആശുപത്രിയിൽ നിൽക്കുമ്പോൾ തന്നെ ഗുരുതരാവസ്തയിലായ ഹർഷയെയും ആശുപത്രിയിലേക്ക് കൊണ്ട് വരികയും എൻ എസ് ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു ഹർഷയുടെ മൃതദേഹം എൻ എസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചികിൽസിച്ച ഡോക്ടർമാരുടെ പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് ചൂണ്ടികാട്ടി പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  പിതാവ് :ശശി, മാതാവ് :ഉഷ സഹോദരി :വർഷ.

ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജന്മഭൂമി അമൃതംമലയാളം പദ്ധതി ആരംഭിച്ചു.

ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജന്മഭൂമി അമൃതംമലയാളം പദ്ധതി ആരംഭിച്ചു.

പരവൂർ: കോട്ടപ്പുറം ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ
 ജന്മഭൂമി അമൃതംമലയാളം പദ്ധതി ആരംഭിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പരവൂർ മുൻസിപ്പൽ കൗൺസിലർ സ്വർണ്ണമ്മസുരേഷ് പത്രം സ്കൂൾലീഡർ ആയുഷിന് നൽകി ഉത്ഘാടനം ചെയ്തു  പ്രഥമാധ്യാപിക സിന്ധു വി. പി. അധ്യക്ഷത വഹിച്ചു.അധ്യാപകരായ വിമലഭായി, സുനിഭായി, പ്രിയ.എൽ,സരിക. എസ്, അർച്ചന.പി.എസ്, മഞ്ജുഷ.എം, ദീപ. എസ്, ബിന്ധ്യ.പി.എസ്,നിസ. എൻ,
മോഹനൻ നെട്ടറ, അജയൻ.പി.ജി,
 ജന്മഭൂമി പരവൂർ ലേഖകൻ അരുൺസതീശൻ, ഏജന്റ് ഗോപാലകൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു.കോട്ടപ്പുറം അന്തിരഴികത്തു വീട്ടിൽ രാഘവൻപിള്ളയുടെയും സരസമ്മയമ്മയുടെയും സ്മരണയ്ക്കായ് മക്കൾ :
ഇന്ദിര,ജയശ്രീ,ശോഭ,രവികുമാർ
എന്നിവരാണ് പത്രം സ്പോൺസർ ചെയ്തത്.
ഫോട്ടോ : ജന്മഭൂമി അമൃതംമലയാളം പദ്ധതി പ്രകാരമുള്ള പത്രം 
 പരവൂർ മുൻസിപ്പൽ കൗൺസിലർ സ്വർണ്ണമ്മസുരേഷ് പത്രം സ്കൂൾ ലീഡർ ആയുഷിന് 
പത്രം കൈമാറി ഉത്ഘാടനം ചെയ്യുന്നു.

കണ്ണ് ഓണത്തിൽ കഴുത്തിൽ കത്തിവയ്ക്കാൻ ബ്ളേഡ് മാഫിയ

കണ്ണ് ഓണത്തിൽ കഴുത്തിൽ കത്തിവയ്ക്കാൻ ബ്ളേഡ് മാഫിയ   
കൊല്ലം: ഓണവിപണിക്കൊപ്പം 'തടിച്ചു കൊഴുക്കാൻ" കച്ചകെട്ടി ബ്ളേഡ് മാഫിയ രംഗത്ത്. ചെറുകിട വ്യാപാരികളെയും ഓണക്കച്ചവടക്കാരെയും ഉന്നമിട്ട് ബ്ളേഡ് മാഫിയയുടെ ഏജന്റുമാർ വട്ടമിട്ട് പറക്കുകയാണ്.
തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള മാഫിയകളാണ് ലാഭക്കണ്ണോടെ ജില്ലയിലേക്കും എത്തിയിട്ടുള്ളത്. ഇതേപ്പറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കൊവിഡിനെ തുടർന്ന് ജില്ലയിലെ കച്ചവട മേഖലയിൽ വലിയ മാന്ദ്യം അനുഭവപ്പെട്ടതോടെ ചെറുകിട വ്യാപാരികൾ പലരും പാപ്പരായി. എങ്കിലും, ഈ ഓണക്കാലത്തെ കച്ചവടം കൊണ്ട് അതിനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കടംവാങ്ങിയും കച്ചവടത്തിനിറങ്ങുന്ന ഇത്തരം കച്ചവടക്കാരാണ് ബ്ളേഡ് മാഫിയയുടെ വലയിൽ കുടുങ്ങുന്നത്. പത്തു മുതൽ ഇരുപത് ശതമാനം വരെ പലിശക്കാണ് ഇവർ പണം കടം നൽകുന്നത്. മലയാളികളും അന്യസംസ്ഥാനക്കാരും ബ്ളേഡ് സംഘത്തിലുണ്ട്. ഏജന്റുമാരെ ഉപയോഗിച്ചാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. കടം കൊടുക്കുന്ന പണത്തിനനുസരിച്ച് കമ്മിഷൻ കിട്ടുന്നതിനാൽ വ്യാപാരികളെക്കൊണ്ട് വലിയ തുക പലിശക്കെടുപ്പിക്കാനാണ് ഇടനിലക്കാരുടെ ശ്രമം. പണം തിരിച്ചടക്കാൻ കഴിയാതെ വരുനന്തോടെ ഈടു നൽകിയത് ബ്ളേഡ് മാഫിയയുടെ കൈയിലാകും. ബ്ളേഡ് സംഘങ്ങളെ കുരുക്കാൻ പൊലീസും അതീവ ജാഗ്രതയിലാണ്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഒട്ടേറെ ബ്ലേഡ് മാഫിയ സംഘാംഗങ്ങൾ ഒറ്റയ്ക്കും കൂട്ടായും ജില്ലയിലെത്തിയിട്ടുണ്ട്.

@ ചെക്ക് മുതൽ ആർ.സി ബുക്ക് വരെപലിശ ആദ്യം ഈടാക്കിയശേഷമാണു ബ്ലേഡ് മാഫിയ വായ്പത്തുക ആവശ്യക്കാർക്കു കൈമാറുന്നത്.തിരിച്ചടയ്ക്കാൻ വൈകിയാൽ വീണ്ടും പലിശ നൽകേണ്ടി വരും. ചെക്ക് ലീഫുകൾ, റേഷൻ കാർഡ്, വാഹനങ്ങളുടെ ആർ സി ബുക്ക് തുടങ്ങിയവ മുതൽ വസ്തുവിന്റെ ആധാരം വരെ ഈടായി വാങ്ങി വച്ചാണ് പണം കടം കൊടുക്കുന്നത്. ഗഡുക്കളായി തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. തവണകളുടെ എണ്ണം കൂടുന്തോറും പലിശ ഇരട്ടിക്കും. തവണ മുടങ്ങിയാലും പലിശ ഇരട്ടിയാകും.

@  ചിട്ടിയിൽ തട്ടിപ്പ്ചിട്ടി നടത്തിപ്പിന്റെ പേരിൽ തട്ടിപ്പു നടത്തുന്ന സംഘങ്ങൾ പെരുകുന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ പൊലീസ് ശക്തമായി രംഗത്തിറങ്ങിയിരുന്നു. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിനുവേണ്ടി പ്രത്യേക വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര ചിട്ടി നിയമപ്രകാരം (1982) മുൻകൂർ അനുമതി ലഭിക്കാത്ത ചിട്ടികളിൽ ആരും ചേരരുത്. ചിട്ടി നടത്തിപ്പുകാർ തരുന്ന പാസ് ബുക്കിൽ ചിട്ടി രജിസ്റ്റർ ചെയ്ത സബ് രജിസ്ട്രാർ ഓഫിസിന്റെ സീൽ പതിച്ചിട്ടുണ്ടെന്നുറപ്പാക്കണം. സംശയമുള്ളവർ പാസ് ബുക്ക് അതതു സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കിയാൽ ചിട്ടിയുടെ നിയമ സാധുത സംബന്ധിച്ചു വ്യക്തത കിട്ടും. നിയമപ്രകാരം അല്ലാത്ത ചിട്ടി കമ്പനികൾ ജില്ലയിൽ പല ഭാഗങ്ങളിലും വ്യാപകമാണ്.

ഹർഷയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം - ബി.ബി.ഗോപകുമാർ

ഹർഷയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം - ബി.ബി.ഗോപകുമാർ 
ചാത്തന്നൂർ : സത്യസന്ധമായ അന്വേഷണം നടത്തി ഹർഷയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു. ബിജെപിയുടെ നേതൃത്വത്തിൽ അഷ്ടമുടി സഹകരണ ആശുപത്രിയിലേക്ക് നടത്തിയ പ്രതിക്ഷേധ മാർച് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. സുഖപ്രസവത്തിനായി ആശുപത്രിയിൽ എത്തിയ യുവതിയെ പെട്ടന്ന് തന്നെ ഓപ്പറേഷന് വിധേയമാക്കുകയും തുടർന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോകുകയും മരണം സംഭവിക്കുകയും ചെയ്തത് ഗുരുതരമായ വീഴ്ചയാണ് നടന്നിരിക്കുന്നത്. പ്രസവ സമയത്ത് സീനിയർ ഡോക്ടർമാരും ശിശുരോഗവിദഗ്ദരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല ശിശുരോഗവിദഗ്ദൻ ഇല്ലാത്തത് കൊണ്ടാണ് വർഷയുടെ കുഞ്ഞിനെ  അടുത്തുള്ള മറ്റൊരു സഹകരണആശുപത്രിയിലേക്ക് കൊണ്ട് പോയത് ഡോക്ടർ ഇല്ലാഞ്ഞത് കൊണ്ടാണ്. ഹർഷയുടെ സ്ഥിതി ഗുരുതരമായിട്ടും മറ്റ് ആശുപത്രിയിൽ എത്തിക്കാൻ വൈകി ഐ സി യു ആംബുലൻസ് എത്തിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല ബന്ധുക്കൾ ആണ് മറ്റൊരു ആംബുലൻസ് റെഡിയാക്കി എൻ എസ് ആശുപത്രിയിലേക്ക് മാറ്റിയത് ഇതെല്ലാം ഗുരുതര വീഴ്ചയാണ് അത് കൊണ്ട് തന്നെ മെഡിക്കൽ ബോർഡ് രൂപീകരിച്ചു കൊണ്ട് അന്വേഷണം നടത്തണമെന്ന് ബി. ബി. ഗോപകുമാർ ആവശ്യപ്പെട്ടു. ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ്‌ ശ്യംപ്രവീൺ,കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ്‌ ഹരീഷ് തെക്കടം, 
ഇരവിപുരം മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത് എന്നിവർ സംസാരിച്ചു 

Tuesday, 26 July 2022

*കർക്കിടക വാവ് തലേന്നത്തെ ചിട്ടകള്‍*

*കർക്കിടക വാവ്  തലേന്നത്തെ ചിട്ടകള്‍*

 _പിതൃ പൂജയുടെ പുണ്യമായി ഒരു കർക്കിടക വാവ് കൂടി വന്നെത്തുകയാണ്... ഈ കർക്കിടക വാവിനും അതിന്റെ തലേ ദിവസവും ആചരിക്കേണ്ട ആത്മീയ തയ്യാറെടുപ്പുകളെ കുറിച്ച്_ 

 _ശ്രാദ്ധത്തിന് രണ്ട് ഭാഗമുണ്ട്._

1. തലേന്നത്തെ ഒരിക്കലൂണ്.

 2. ശ്രാദ്ധദിവസത്തേകര്‍മ്മം, ശ്രാദ്ധത്തിലേറ്റവും ശ്രദ്ധിക്കേണ്ടത് ശുദ്ധിയാണ്. ശാരീരികശുദ്ധി, ഭക്ഷണശുദ്ധി, മനഃശുദ്ധി, , ദ്രവ്യശുദ്ധി, പരിസരശുദ്ധി, വ്രതശുദ്ധി തുടങ്ങിയ പല കാര്യങ്ങളും പാലിക്കേണ്ടതുണ്ട്.
 
 _പിതൃകര്‍മ്മത്തിന് തയ്യാറെടുക്കലാണ് തലേന്ന്._ 

🔅തലേന്നത്തെ ചിട്ടകള്‍🔅

1. ശ്രാദ്ധമൂട്ടുന്നവര്‍ തലേന്നുതന്നെ സ്ഥലത്തുണ്ടാവണം. . അന്ന് മറ്റെങ്ങും പോകാറില്ല. പുറത്തു നിന്നും ഭക്ഷണം പാടില്ല. പുറത്തു പോയാല്‍ കുളിച്ചേ അകത്തു കേറാവൂ.

2. വീടും പരിസരവും ശുചിയായിരിക്കണം, അതിരാവിലെ വീടും പരിസരവും അടിച്ചു തളിച്ച് ശുദ്ധിയാക്കിയശേഷം കുളിക്കാന്‍ പോകാം.

3. കുളി, മുങ്ങിക്കുളിയായിരിക്കണം, ഉടുത്ത വസ്ത്രങ്ങള്‍ മുക്കിയിരിക്കണം, തലേന്നത്തെ കുളിയ്ക്ക് എണ്ണതേപ്പാവാം. രണ്ടു നേരവും കുളിയ്ക്കണം.

4. കുളി കഴിഞ്ഞാല്‍ ഭസ്മമാദിലേപനങ്ങള്‍ പാടില്ല. പഴയ വസ്ത്രമുടുക്കരുത്. ഈറനുണക്കിയെടുക്കാം. ശുദ്ധമായ ശുഭ്രവസ്ത്രമാണ് ധരിക്കേണ്ടത്.

5. അശുദ്ധവസ്തുക്കള്‍ സ്പര്‍ശിക്കരുത്, കുളിക്കാത്തവരേയും, പഴകിയതുടുത്തവരേയും തൊടരുത്. അടിച്ചുതളിക്കാത്തിടത്ത് ചവിട്ടുക പോലുമരുത്.

6. മത്സ്യ-മാംസാദികള്‍, , മുരിങ്ങയ്ക്കാ, , ഉള്ളി, ഇവ ഉപയോഗിക്കരുത്.

7. തലേന്നത്തെ വെള്ളമുപയോഗിക്കരുത്, അന്ന് കോരിയെടുത്തതാവണം, തലേന്നു തന്നെ പാത്രങ്ങള്‍ കഴുകിത്തുടച്ചും, ചാണകം മെഴുകിയും ശുദ്ധമാക്കിയതാവണം.

8. ഉഴുന്നു ചേര്‍ത്തതായ ഇഡ്ഡലി, ദോശ ഇവയും, ഉള്ളി മൂപ്പിച്ചുചേര്‍ത്ത കറിയും പാടില്ല. തലേന്ന് അരച്ചും കുഴച്ചും വെച്ച ഭക്ഷണം തലേന്ന് അടിച്ചുവെച്ച പഴസത്ത് തുടങ്ങിയവ പാടില്ല.

9. ഒരു നേരമേ ഉണ്ണാവൂ. രാത്രി ഭക്ഷണമില്ല പുട്ട്, ഉപ്പുമാവ്, പഴങ്ങള്‍ ഇവ കഴിക്കാം.

10. പുകയില മുറുക്ക്, പുകവലി ഇവ നിഷിദ്ധം, പകലുറക്കം, ചൂതുകളി, സിനിമ കാണല്‍ ഇവ പാടില്ല.

11. കോപതാപാദികളുണ്ടാവുന്ന കാര്യങ്ങളിലേര്‍പ്പെടരുത്. കുടുംബകലഹം, പരദൂഷണം, ശണ്ഠ ഇവ ഒഴിവാക്കണം.

12. ശയനത്തിന് കിടയ്ക്ക ഉപയോഗിക്കരുത്. പായ ഉപയോഗിക്കാം.

 ഇതിൽ പലതും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതാണ്, എന്നിരുന്നാലും കഴിയുന്നവ ആചരിച്ചാൽ നന്നായിരിക്കും  

 _🔅കർക്കിടക വാവ്🔅_ 

പോയകാലം നമ്മെ കൈപിടിച്ച് നടത്തിയവർക്ക് ഒരു പിടിച്ചോർ... പിന്നെ ആ ഓർമ്മയ്ക്ക് ഒരു തുള്ളി കണ്ണീർ....

നിങ്ങളെ നിങ്ങളാക്കിയ, ഈ ലോകത്ത് ജീവിക്കുവാന്‍ അവകാശം തന്ന നിങ്ങളുടെ മരിച്ചു പോയ മാതാ പിതാക്കൾക്കും പൂർവികർക്കും വേണ്ടി, ബന്ധുക്കള്‍ ആയവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടി, സമസ്ത ജീവജാലങ്ങല്ക്കും വേണ്ടി ഈ പ്രാര്‍ത്ഥന ചൊല്ലി സ്വല്പം പുഷ്പം, ഒരു മന്ത്രം, കുറച്ചു ജലം എന്നിവ ആത്മാര്‍ഥമായി അര്‍പ്പിക്കുക.

 _🔅പിതൃബലി പ്രാർത്ഥന🔅_ 

ആബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച ക്രിതോപകാര
ജന്മാന്തരെ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃ വംശേ മൃതായെശ്ച പിതൃവംശെ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ
വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ
ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം
അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം
പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു

 _🔅അർത്ഥം🔅_ 

ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും, എന്നെ സഹായിച്ചവര്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, ഞാനുമായി സഹകരിച്ചവര്‍ക്കും, ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും, ജന്തുക്കള്‍ക്കും, നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവർക്കും കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവർക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവർക്കും ,എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവർക്കും കഴിഞ്ഞ കാലത്തില്‍ പിണ്ഡസമർപ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവർക്കും , മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവർക്കും പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവർക്കും പട്ടിണിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത എല്ലാവർക്കും  വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും, ഇവര്‍ക്കെല്ലാം വേണ്ടിയും ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു. ഞാന്‍ ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിർത്തുന്നതിനായി സമര്‍പ്പിക്കുന്നു
ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവർക്കും വേണ്ടി ഞാന്‍ ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും. സമര്‍പ്പിക്കുന്നു!
                
*ജ്യോതിഷരത്‌നം*
*മണിലാൽ വെൺകുളം*
*ശ്രീലക്ഷ്മി ജ്യോതിഷാലയം*
*വെൺകുളം ഇടവ*

9995383869
9746338364

Monday, 25 July 2022

മണിയംകുളം യു.പി സ്കൂളിൽ ജന്മഭൂമി അമൃതംമലയാളം പദ്ധതി ആരംഭിച്ചു.

മണിയംകുളം യു.പി സ്കൂളിൽ ജന്മഭൂമി അമൃതംമലയാളം പദ്ധതി ആരംഭിച്ചു.
പരവൂർ: മണിയംകുളം യു.പി സ്കൂളിൽ ജന്മഭൂമി അമൃതംമലയാളം പദ്ധതി ആരംഭിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പരവൂർ മുൻസിപ്പൽ കൗൺസിലർ സ്വർണ്ണമ്മസുരേഷ് പത്രം സ്കൂൾ പ്രഥമാധ്യാപിക ബിസിജജയന് പത്രം കൈമാറി ഉത്ഘാടനം ചെയ്തു സ്റ്റാഫ് സെക്രട്ടറി സാംമേഴ്സി അധ്യക്ഷത വഹിച്ചു. മോഹനൻ നെട്ടറ, പ്രേമൻ കൊച്ചുവീട് അധ്യപകരായ ബിനു, ജീപ, മേരിഷിനു, സുഭാഷ്, ജന്മഭൂമി പരവൂർ ലേഖകൻ അരുൺസതീശൻ, ഏജന്റ് ഗോപാലകൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു.ജൻഔഷദി പരവൂർ, പ്രേമൻ കോച്ചുവീട് എന്നിവരാണ് പത്രം സ്പോൺസർ ചെയ്തത്.
ഫോട്ടോ : ജന്മഭൂമി അമൃതംമലയാളം പദ്ധതി പ്രകാരമുള്ള പത്രം 
 പരവൂർ മുൻസിപ്പൽ കൗൺസിലർ സ്വർണ്ണമ്മസുരേഷ് പത്രം സ്കൂൾ പ്രഥമാധ്യാപിക ബിസിജജയന് പത്രം കൈമാറി ഉത്ഘാടനം ചെയ്യുന്നു.

വിശ്രമമില്ലാതെജോലിയുണ്ടെങ്കിലും അർഹതപ്പെട്ട വേതനം കൃത്യമായി ലഭിക്കാതെ വലയുകയാണ്‌ ആശാപ്രവർത്തകർ.



കൊല്ലം: വിശ്രമമില്ലാതെ
ജോലിയുണ്ടെങ്കിലും അർഹതപ്പെട്ട വേതനം കൃത്യമായി ലഭിക്കാതെ വലയുകയാണ്‌ ആശാപ്രവർത്തകർ.
കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായി ആയിരം ജനസംഖ്യക്ക് ഒരു ആശവര്‍ക്കര്‍ എന്ന നിലയില്‍ നാടിന്റെ വിവിധ മേഖലയില്‍ നിയോഗിച്ചിട്ടുള്ള ആയിരക്കണക്കിന് ആശാവര്‍ക്കര്‍മാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന സഹിക്കാവുന്നതിനും ഒരു പരിധിയുണ്ടെന്ന് ആശാവർക്കർമാർ ചൂണ്ടികാട്ടുന്നു. കഴിഞ്ഞ
ജൂണിലെ ബത്തയും വേതനവും 20 ദിവസത്തോളം വൈകിയാണ് അവർക്ക് ലഭിച്ചത്. ജൂലൈ മാസത്തെയും വൈകുമെന്ന സൂചനയാണ്. ഓരോ ഗ്രാമത്തിലും പരിശീലനം സിദ്ധിച്ച സ്ത്രീകളായ ആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്നത് ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് അത് കൊണ്ടു തന്നെ ആരോഗ്യമേഖലയിൽ വിശ്രമമില്ലാതെ ജോലിചെയ്യുന്ന ഈ വിഭാഗത്തിന് അർഹമായ വരുമാനം ലഭിക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്. ആഴ്ചയിൽ മൂന്നുദിവസം ജോലി ചെയ്താൽ മതിയെന്നാണ് ചട്ടം. എന്നാൽ, ജില്ലയിലെ 936-ഓളം വരുന്ന ആശാപ്രവർത്തകർ മുഴുവൻ ദിവസവും ജോലിചെയ്യേണ്ട സ്ഥിതിയാണ്. അതിൽ പരാതിയില്ലെങ്കിലും ചെയ്യുന്ന തൊഴിലിന് അർഹമായ വേതനം
ലഭിക്കുന്നില്ലെന്നാണ് ഇവരുടെ സങ്കടം. സംസ്ഥാന സർക്കാരിന്റെ 6000 രൂപ ഓണറേറിയവും കേന്ദ്രസർക്കാരിന്റെ 2000 രൂപ ഇൻസന്റീവുമാണ് ഇവരുടെ പ്രധാന വരുമാനം.കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ലഭിച്ചത് മാസത്തിൽ 1000രൂപയാണ്. ഇത് കൂടാതെ മാസത്തിൽ ഒരു വയസിന് 
താഴെയുള്ള കുട്ടികളുള്ള 20 വീടുകൾ സന്ദർശിച്ചാൽ 500 രൂപ, ഒറ്റയ്ക്ക് താമസിക്കുന്നവർ, കിടപ്പുരോഗികൾ എന്നിങ്ങനെയുള്ള 20 വീടുകൾ സന്ദർശിച്ചാൽ 500 രൂപ എന്നിങ്ങനെയാണിത്.
ഓണറേറിയം ലഭിക്കുന്നതിനായുള്ള പത്ത് നിബന്ധനകൾ പാലിച്ചാൽ 600 രൂപ വച്ചാണ് നൽകുന്നത്. ഇതിൽ പ്രധാനമായും ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള ജോലി, വാർഡ് ആരോഗ്യ റിപ്പോർട്ട് തയ്യാറാക്കൽ, വാർഡ് അവലോകന യോഗം നടത്തൽ, സബ് സെന്റർ, പഞ്ചായത്ത് അവലോകനയോഗങ്ങളിൽ പങ്കെടുക്കുൽ, ഇമ്യൂണൈസേഷൻ ക്ലിനിക്ക് ജോലി, പാലിയേറ്റീവ് ഹോംകെയർ തുടങ്ങിയവയാണ്.21-ഓളം വരുന്ന ഇൻസന്റീവ് നിബന്ധനകളുമുണ്ട്. ഈ പറഞ്ഞവയിൽ ഏതെങ്കിലും പൂർത്തീകരിച്ചില്ലെങ്കിൽ ഓണറേറിയത്തിലും ഇൻസെന്റീവിലും നിശ്ചയിച്ച തുകയിൽ കുറവുവരും. കോവിഡുകാലത്തുൾപ്പെടെ മുൻനിരയിൽനിന്ന് പ്രവർത്തിച്ച ഈ വിഭാഗത്തിന്റെ കഷ്ടപ്പാടിന് മുന്നിലാണ് സർക്കാരുകൾ കണ്ണടയ്ക്കുന്നത്.

@ ആശാവർക്കാർമാർക്ക് 
ജോലികൾ നിരവധി 

ആരോഗ്യവിദ്യാഭ്യാസം നല്‍കുകയെന്നതാണ്  കഴിഞ്ഞ ആശമാരുടെ മുഖ്യ ചുമതല. പ്രസവം ആശുപത്രിയില്‍ തന്നെ ആക്കേണ്ടതിന്റെ പ്രാധാന്യം പഠിപ്പിച്ചെടുക്കുക, കുട്ടികളെ അതാതുഘട്ടത്തില്‍ ക്ലിനിക്കുകളില്‍ എത്തിക്കുക, കുടുംബാസൂത്രണം സംബന്ധിക്കുന്ന അവബോധം നല്‍കുക, ഗര്‍ഭിണിയായിരിക്കുന്ന സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിനായി ആശുപത്രികളുടെ സഹായം നേടിക്കൊടുക്കുക തുടങ്ങി അതീവഗൗരവമുള്ള ചുമതലകളാണ് ഇവര്‍ ഏറ്റെടുക്കുന്നത്.വാർഡിൽ നടക്കുന്ന ആരോഗ്യപ്രവർത്തനങ്ങൾ 
ആശാവര്‍ക്കര്‍മാർ  റിപ്പോര്‍ട്ടാക്കി റിവ്യുമീറ്റിംഗില്‍ സമര്‍പ്പിക്കണം. എന്നാല്‍ അസുഖമോ മറ്റ് എന്തെങ്കിലും അത്യാവശ്യമോ കാരണം കൊണ്ട് ആശാവര്‍ക്കര്‍മാര്‍ മീറ്റിംഗില്‍ പങ്കെടുത്തില്ലെങ്കില്‍ ഓണറേറിയം ലഭിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മാത്രമല്ല ഒരു ആശാവര്‍ക്കര്‍ അഞ്ച് കുട്ടികളെ ഇമ്മ്യൂണൈസേഷന് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ച് കൊടുത്തില്ലെങ്കിലും ഓണറേറിയം ലഭിക്കില്ല. പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് കിടപ്പിലായ രോഗികളുടെ അടുത്ത് മൂന്ന് ദിവസം സന്ദര്‍ശനം നടത്തി അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങൾ നടത്തണം.
ഇതെല്ലാം കഴിഞ്ഞാണ് ഇപ്പോൾ ഉള്ള 
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും മറ്റ് പനികാലജോലികളും മഴകാലപ്രതിരോധപ്രവർത്തങ്ങളും. അത് കൊണ്ടു തന്നെ നടുവൊടിയും ജോലിയാണ് ആശാവർക്കർമാർക്ക് ഉള്ളത്.

ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം രൂപീകരിച്ചു

ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം രൂപീകരിച്ചു
ചാത്തന്നൂർ:ശ്രീകൃഷ്ണജയന്തി ചാത്തന്നൂർ നഗർ സ്വാഗതസംഘം രൂപീകരിച്ചു. രാക്ഷ്ട്രീയ സ്വയംസേവകസംഘം പ്രാന്തിയ സഹവ്യവസ്‌ഥ പ്രമുഖ് രാജൻകരൂർ രൂപീകരണയോഗം ഉത്ഘാടനം ചെയ്തു. ജില്ലാ കാര്യകാര്യസദസ്യൻ കോതേരിജയൻ അധ്യക്ഷത വഹിച്ചു. മഹാനഗർ ആഘോഷപ്രമുഖ് ബിനു,
ബാലഗോകുലം ജില്ലാ അധ്യക്ഷൻ മുകേഷ്, ജില്ലാ ബൗദ്ധിക പ്രമുഖ് പ്രദീപ്‌, വൈശാഖ് എന്നിവർ സംസാരിച്ചു. നഗർ ആഘോഷസമിതി ഭാരവാഹികളായി
രാജേഷ് (രക്ഷാധികാരി),
കോയിപ്പാട് സജീവ് (അധ്യക്ഷൻ), സി.രാജൻപിള്ള(ഉപാധ്യക്ഷൻ),വി.വിശാഖ് (ആഘോഷ പ്രമുഖ്), ആർ.നിബിൻ ശ്രീരാമപുരം(സഹ ആഘോഷ പ്രമുഖ്), കൺവീനർ എം. ലിജു, സഹ. കൺവീനർ
വിഷ്ണു, അരുൺസതീശൻ (പ്രചരണ വിഭാഗം കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.
ഫോട്ടോ :സ്വാഗതസംഘം രൂപീകരണ യോഗം ആർ എസ് എസ് പ്രാന്തിയ സഹവ്യവസ്ഥ പ്രമുഖ് രാജൻകരൂർ ഉത്ഘാടനം ചെയ്യുന്നു.

Wednesday, 20 July 2022

സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ചുമതലയേറ്റു.

സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ചുമതലയേറ്റു.
പരവൂർ : ഇടയാടി കിഴക്ക് പൂതക്കുളം
എൻ എസ് എസ് കരയോഗത്തിന്റെ
 തെരഞ്ഞെടുക്കപ്പെട്ട കരയോഗ ഭരണസമിതി, വനിതാ സമാജം ഭരണസമിതി എന്നിവർ യൂണിയനിലെ ആചാര്യ സ്മൃതി മണ്ഡപത്തിൽ
 ഭദ്രദീപം തെളിയിച്ച് ആചാര്യന്റെയും, ചട്ടമ്പിസ്വാമി തിരുവടികളുടെയും പ്രതിമയിൽ  പുഷ്പാർച്ചന നടത്തി പ്രതിജ്ഞ  ചൊല്ലി ചുമതലയേറ്റു. യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി  പ്രതിജ്ഞ ചൊല്ലി കൊടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, യൂണിയൻ സെക്രട്ടറി ടി. അരവിന്ദാക്ഷൻ പിള്ള , യൂണിയൻ കമ്മിറ്റിയംഗം പി.സജീഷ് മാങ്കൂട്ടം,
എൻ എസ് എസ് ഇൻസ്‌പെക്ടർ എസ്. ശ്രീജിത്ത്‌ എന്നിവർ സന്നിഹിതരായിരുന്നു.പുതിയ ഭാരവാഹികളായി 
ജി. ഉദയകുമാർ (പ്രസിഡന്റ്‌ ), വി. ശശിധരൻപിള്ള (വൈസ് പ്രസിഡന്റ്‌ ), സുഗരാജൻ പിള്ള.എസ്, രശ്മി നിവാസ് (സെക്രട്ടറി ), സുരേഷ്.പി. എസ്, ശ്രീകൃഷ്ണവിലാസം (ജോയിന്റ് സെക്രട്ടറി ),എസ്. സുന്ദരൻ പിള്ള,
(ട്രഷറർ),കരയോഗ ഭരണസമിതി  അംഗങ്ങളായി ശിവപ്രസാദ്, ശിവരാജകുറുപ്പ്.കെ. ജി, സുദർശനൻ പിള്ള, എസ്. സുധീർ,  മോഹനൻ പിള്ള.സി, അനിൽകുമാർ.ആർ എന്നിവരെയും വനിത സമാജം ഭാരവാഹികളായി നിർമ്മല.ജെ (വനിതാ സമാജം പ്രസിഡന്റ്‌ ),സീന (വൈസ് പ്രസിഡന്റ്‌),സി.ബേബിയമ്മ (സെക്രട്ടറി ),എസ്. ഷീന (ജോയിന്റ് സെക്രട്ടറി ),എസ്. മിനി(ട്രഷറർ)കമ്മിറ്റി
അംഗങ്ങളായി എ. ഗിരിജ,കെ.ശ്യാമള, എസ്. സുനിത,കെ.ഗിരിജ,പി.ശ്രീകുമാരി, എസ്.ഉഷ എന്നിവരെ തിരഞ്ഞെടുത്തു.

ഫോട്ടോ:പൂതക്കുളം ഇടയാടി കിഴക്ക് 
എൻ എസ് എസ് കരയോഗത്തിന്റെ
 തെരഞ്ഞെടുക്കപ്പെട്ട കരയോഗ ഭരണസമിതി, വനിതാ സമാജം ഭരണസമിതി എന്നിവർ യൂണിയനിലെ ആചാര്യ സ്മൃതി മണ്ഡപത്തിൽ
 ഭദ്രദീപം തെളിയിച്ച് ആചാര്യന്റെയും, ചട്ടമ്പിസ്വാമി തിരുവടികളുടെയും പ്രതിമയിൽ  പുഷ്പാർച്ചന നടത്തി പ്രതിജ്ഞ  ചൊല്ലി ചുമതലയേൽക്കുന്നു.



Tuesday, 19 July 2022

ആർദ്രയും കരുണയുമായി അമ്മട്രസ്റ്റ് ദേശീയ അംഗീകാരവുമായി സന്തോഷ് കുമാർ

ആർദ്രയും കരുണയുമായി അമ്മട്രസ്റ്റ് ദേശീയ അംഗീകാരവുമായി സന്തോഷ് കുമാർ

ചാത്തന്നൂർ : മികച്ച സാമൂഹിക സേവന പ്രവർത്തനങ്ങൾക്കുള്ള ദേ ശീയ പുരസ്കാരം കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർ
മാൻ വി.എസ്.സന്തോഷ്കുമാറിന്. കേന്ദ്ര സർക്കാർ ഏജൻസിയായ ഭാരത് സേവക് സമാജത്തിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള ദേശീയ പുരസ്കാരമാണ് സന്തോഷ് കുമാറിന് ലഭിച്ചത്. ദേശീയോദ്ഗ്രഥനം, രാഷ്ട്ര പുനർ നിർമ്മാണം എന്നിവയിൽ സാമൂഹിക സേവന സാംസ്കാരികപ്രവർത്തനത്തിലൂടെ സന്തോഷ്കുമാർ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് തിരുവനന്തപുരത്ത് ചേർന്ന ബി.എസ്.എസിന്റ ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചത്.

സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ആർ ദ്രതയുടെയും കരുണയുടെയും പര്യായമായി മാറിയിട്ടുണ്ട്. ജീവിതത്തിന്റെ കനൽ വഴികളിലൂടെ സഞ്ചരിച്ച അനുഭവങ്ങൾ സന്തോഷ് കുമാറിന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. അതു് തന്നെയാണ് അവശതയനുഭവിക്കുന്നവർക്കും കഷ്ടത അനുഭവിക്കുന്നവർക്കും നിരാലംബർക്കും സന്തോഷ്കുമാറും അമ്മ ചാരിറ്റബിൾ ട്രസ്റ്റും എന്നും അത്താണിയായി നിലകൊള്ളുന്നതു്. സ്വന്തമായി അധ്യാനിച്ചുണ്ടാക്കുന്ന തുകയിൽ നിന്നൊരു വിഹിതമാണ് സന്തോഷത്തോടെ സന്തോഷ്കുമാർ സാമൂഹികസേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതു്.

ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് സന്തോഷ് കുമാറിനെ തേടിയെത്തിയത്. അർഹതയുള്ള വ്യക്തിയ്ക്കാണ് പുരസ്കാരം സമ്മാനിച്ചതെന്ന ആത്മവിശ്വാസം ഭാരത് സേവ സമാജിനുമുണ്ട്. എണ്ണിയാലൊടുങ്ങാത്ത സേവന-സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളാണ് അമ്മ ചാരിറ്റബിൾ ട്രസ്റ്റ് മുഖേന സന്തോഷ് കുമാർ നടത്തി കൊണ്ടിരിക്കുന്നതു്.കൊല്ലം ജില്ലാ ഐകെയർ യൂണിറ്റിന്റെ നടത്തിയ നേത്ര ചികിത്സാ ക്യാമ്പുകളിലൂടെ 1400 പേർക്ക് കണ്ണടയും 150 ഓളം തിമിര ശസ്ത്രക്രിയകളും 2500 ഓളം പേർക്ക് മരുന്നും വിതരണം ചെയ്ത് വെളിച്ചം പകർന്നു. എല്ലാ മാസവും കാൻസർ രോഗികൾക്ക് 5000 രൂപ വീതം ചികിത്സാ സഹായം നല്കിവരുന്നു. കല്ലുവാതുക്കൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും 2 പേർക്ക് വീതം ചികിത്സാ സഹായവും 2 കുട്ടികൾക്ക് എല്ലാ മാസവും വിദ്യാഭ്യാസ സ്കോളർഷിപ്പും നല്കി. സമീപ പ്രേദേശത്തെസാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 15 കുട്ടികൾക്ക് എല്ലാ മാസവും വിദ്യാഭ്യാസ സഹായം നല്കുകയും ചെയ്യു ന്നു. പാവപ്പെട്ട കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം, ഭക്ഷ്യധാന്യ വിതരണം. അംഗൻവാടികൾക്ക് സൗജന്യ പഠന കിറ്റ്, ബ്യാഗ് വിതരണം . 2000 ത്തോളം കുട്ടികൾക്ക് വിദ്യാരംഭവുമായി ബന്ധപ്പെട്ട് അക്ഷര കിറ്റ് വിതരണം. സമ്ളുകളിൽ ശുചിത്വ ബോധവത്ക്കരണ ക്ലാസും ശുചീകരണ സഹായം നല്കുന്നുണ്ട്. കൊവിഡ് മഹാമാരി കാലത്ത് മുൻ നിര പോരാളികളായിരുന്ന പോലീസ്, ആരോഗ്യവിഭാഗം ജീവനക്കാർ, ക്ഷീര സംഘപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് ഭക്ഷണവും , സുരക്ഷാ കിറ്റുകളും സാനിറ്ററൈസുകളും വിതരണം നടത്തിയതും , അനാഥാലയങ്ങളിൽ അന്നദാനം, സൗജന്യ ശബരിമല തീർത്ഥാടനയാത്രകൾ തുടങ്ങിയവയുംപുരസ്കാരത്തിന് പരിഗണിച്ചിരുന്നു. കൊവിഡ് കാലത്ത് ദുരിതത്തിലായ
കലാകാരന്മാർക്ക് ഭക്ഷണ കിറ്റ് വിതരണംചെയ്യൽ, ഭിന്നശേഷി ക്കാരായ കല്ലുവാതുക്കൽ ഇടക്കുന്നിലെ സഹോദരങ്ങൾക്ക് 8 ലക്ഷം രൂപ ചിലവിൽ സ്നേഹ വീട് 
നിർമ്മിച്ച് നല്കാൻ നേതൃത്വം നല്കിയതും (ഒന്നര ലക്ഷത്തോളം രൂപ വ്യക്തിപരമായി നല്കി ) സന്തോഷ്കുമാർ ചെയർമാനായ കമ്മിറ്റിയാണ് വിദ്യാഭ്യാസ സഹായം തുടങ്ങി അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വി.എസ്.സന്തോഷ് കുമാർ നടത്തിയ പ്രവർത്തനങ്ങൾ വിസ്മരിക്കാവുന്നതല്ല.
കല്ലുവാതുക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺ സിന്റെ മാനേജിംഗ് ഡയറക്ടറായ സന്തോഷ്കുമാർ, ഈ സ്ഥാപനത്തിന്റെ ലാഭ വിഹിതം വിനിയോഗിച്ചാണ് നിർദ്ധനരെയും അശരണരേയും വിദ്യാർത്ഥികളെയും സഹായിക്കുന്നത്. പാരിപ്പള്ളി ടൗൺ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റ് കൂടിയായ സന്തോഷ് കുമാർ റോട്ടറി ക്ലബ്ബ് വഴി നടത്തുന്ന സാമൂഹിക  പ്രവർത്തനങ്ങൾ വേറെയും. നിർദ്ധനാരായ ഒരു കുടുുംബത്തി കൂടി വീട്
വീട് നിർമ്മിച്ചു നല്കാനുള്ള തയാറെടുപ്പിലാണ് സന്തോഷ്‌കുമാർ 
ജന്മഭൂമി അമൃതം മലയാളം 
പദ്ധതിയനുസരിച്ച് സ്കൂളുകളിൽ ജന്മഭൂമി പത്രം എത്തിക്കാനും സന്തോഷ് കുമാർ മുന്നിലാണ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജം ദേശീയ ചെ യർമാൻ ബി.എസ്.ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. മഞ്ചു ശ്രീരംഗൻ അധ്യക്ഷയായിരുന്നു.

മാരകായുധങ്ങളുമായി ഹോട്ടലിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം കേസെടുക്കാതെ പോലിസ്

മാരകായുധങ്ങളുമായി 
ഹോട്ടലിന് നേരെ ഗുണ്ടാസംഘത്തിന്റെ 
ആക്രമണം കേസെടുക്കാതെ പോലിസ്
ചാത്തന്നൂർ : മാരകായുധങ്ങളുമായി 
ഹോട്ടലിന് നേരെ ഗുണ്ടാസംഘത്തിന്റെ 
ആക്രമണം കേസെടുക്കാതെ പോലിസ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ട് മണിയോടെ പാരിപ്പള്ളി മീനമ്പലം ജംഗഷനിലുള്ള ഹോട്ടൽ വിനായകിന് നേരെയാണ് വടിവാൾ അടക്കമുള്ള മാരകായുധങ്ങളുമായി ഗുണ്ടാസംഘം ആക്രമണം നടത്തിയത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരെയും ആക്രമിച്ച ഗുണ്ടാസംഘം പ്രദേശത്ത് ഭീതി പരത്തി. ഹോട്ടലിൽ ആക്രമണം നടക്കുന്നത് അറിഞ്ഞു ഓടികൂടിയ നാട്ടുകാരെ വടിവാൾ ഉൾപ്പടെയുള്ള മാർക്കായുധകാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.ആക്രമണം നടന്ന് ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും 
 പരിക്കേറ്റ ഹോട്ടൽ ഉടമയെ ആശുപത്രിയിൽ എത്തി മൊഴിയെടുക്കാൻ  പോലിസ് എത്തിയിട്ടില്ല ഷൈൻ, അജിനാസ്, അഷ്‌കർ, കുഞ്ഞൻ എന്ന് വിളിക്കുന്ന മനോജ്‌ എന്നിവരെ പ്രതികളാക്കി കടയുടമ പോലിസിൽ പരാതി നൽകിയിട്ടുണ്ട്. സിപിഎം ഒത്താശയോടെ കേസ് അട്ടിമറിയ്ക്കാനാണ് പോലിസ് ശ്രമിക്കുന്നത്‌ എന്ന് വ്യാപരിവ്യവസായികളും നാട്ടുകാരും ആരോപിക്കുന്നു. 

Monday, 18 July 2022

ദേശിയപാതയുടെ നിർമ്മാണപ്രവർത്തനത്തിന്റെ മറവിൽ പാറയും മണ്ണും കടത്തുന്നു.

ദേശിയപാതയുടെ നിർമ്മാണപ്രവർത്തനത്തിന്റെ മറവിൽ പാറയും മണ്ണും കടത്തുന്നു.
ചാത്തന്നൂർ: ദേശിയപാതയ്ക്കായി സ്ഥലമെടുത്ത സർക്കാർ ഭൂമിയിൽ നിന്നും അനധികൃതമായി പാറകടത്ത്.
സ്പിന്നിംഗ് മില്ലിൽ നിന്നും കൺസ്ട്രക്ഷൻ ആക്കാദമിയ്ക്ക് വേണ്ടി സർക്കാർ വ്യവസായ വകുപ്പിന് കൈമാറിയ ഭൂമിയിലുള്ള മതിൽ പൊളിക്കുന്നതിന്റെ മറവിലാണ് പാറയും മണ്ണും കടത്തുന്നത്. സർക്കാർ ഭൂമിയിൽ നിന്നും പാറയും മണ്ണും കടത്തുന്നതിന് നിയമപരമായ എല്ലാ നടപടികളും ഉണ്ടെന്നിരിക്കെയാണ് പാറ കടത്തുന്നത്. ദേശിയപാതയ്ക്കായി സ്ഥലം ഏറ്റെടുത്ത സ്ഥലത്തെ പാറ ഉപയോഗിച്ച് 
വീണ്ടും ബാക്കിയുള്ള സ്ഥലത്ത് 
മതിൽ കെട്ടുന്നതിന് ഉപയോഗിക്കാമെന്നിരിക്കെ നൂറ്ക ണക്കിന് ലോഡ് പാറയും മണ്ണുമാണ് അനധികൃതമായി കടത്തുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തിരമായി യാതൊരു പാസും ഒന്നും ഇല്ലാതെ അധികൃതരുടെ ഒത്താശയോടെയാണ് പാറയും മണ്ണും കടത്തുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് സർക്കാർ ഭൂമിയിൽ നിന്നും മണ്ണുംപാറയും കടത്തുന്നത്. പോലീസും റവന്യു അധികൃതരും ഇടപെട്ട് ഇത്തരത്തിൽ നിയമവിരുദ്ധമായി കടത്തുന്ന പാറയും മണ്ണും പിടിച്ചെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Sunday, 17 July 2022

ചിറക്കര പഞ്ചായത്ത്ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ഉളിയനാട്ടെ പബ്ലിക്ക് മാർക്കറ്റ് ബോർഡിലൊതുങ്ങി

ചാത്തന്നൂർ : ചിറക്കര പഞ്ചായത്ത്
ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ഉളിയനാട്ടെ പബ്ലിക്ക് മാർക്കറ്റ് ബോർഡിലൊതുങ്ങി.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി ബോർഡ് സ്ഥാപിച്ചു കൊണ്ട് കനാൽ പുറമ്പോക്കിൽ പ്രവർത്തനം ആരംഭിച്ച പബ്ലിക് മാർക്കറ്റ് ആണിത്. വഴിയോര കച്ചവടക്കാരെയെല്ലാം ഒരു കുടക്കിഴിൽ കൊണ്ടു വന്ന് കച്ചവടം നടത്തുമെന്ന പ്രഖ്യാപനവും നടത്തി പഴയ പ്രസിഡന്റ്‌ പടിയിറങ്ങി ഇപ്പോൾ 
കഴിഞ്ഞ രണ്ടു വർഷത്തിലധികമായി മാർക്കറ്റിന്റെ പ്രവർത്തനം നിലച്ച നിലയിലാണ്. ചിറക്കര വില്ലേജ് ഓഫീസിന് സമീപത്താണ് പബ്ലിക് മാർക്കറ്റ് പ്രവർത്തനം നടന്നിരുന്നത്. ഇപ്പോൾ അവിടെ ഒരു ബോർഡ് മാത്രമാണുള്ളത്.നാട്ടുകാർക്ക് ഏറെ പ്രയോജനപ്രദമായിരുന്ന ഈ മാർക്കറ്റ് പുനരാരംഭിക്കുവാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.  

ചിത്രം: ബോർഡ് മാത്രമായ ഉളിയനാട് മാർക്കറ്റ് 

Saturday, 16 July 2022

ജൂലൈ 17സ്വ.വിശാൽ ബലിദാന ദിനം

"വിശാൽ, നീയൊരു വിചാര ദീപം..
വിശാൽ, നീയൊരു കർമ്മധീരൻ..
വിശാൽ, നീയൊരു കാരുണ്യ സേവകൻ..
വിശാൽ, നീയൊരു ധർമ്മയോദ്ധാവ്..
വിശാൽ, നീയൊരു മരണമില്ലാത്ത..             സ്മരണ..."

മനസ്സ് കൊണ്ടു ഇപ്പോളും അഗീകരിക്കാത്ത ആ വേർപാട് കഴിഞ്ഞിട്ടിപ്പോ 10 വർഷങ്ങാളായി.... 
എല്ലാം കാലം മായ്ക്കുമെന്നോക്കെ  പറയാറുണ്ടെങ്കിലും മതവെറിപൂണ്ട നരാധമൻന്മാർ  ഭാരതത്തിന്റെ നാശത്തിനായി കാത്തിരിക്കുന്നു 
എന്ന് ഇന്നും വിശാൽ  ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു..

ചിലരുടെ വേര്‍പാടുകള്‍ നികത്താനാവാത്ത വിടവുകളാണ് എന്ന് ഏവര്‍ക്കുമറിയാം. ആ ഓര്‍മ്മകളാണ് ഇന്നും കേരളത്തിലെ ABVP പ്രവര്‍ത്തകരെ ആദര്‍ശ പ്രചോദിതരായി മുന്നോട്ട് കൊണ്ടുപോകുന്നത്.
അണയാത്ത ദീപം പോലെ....
ഇന്നും വിശാൽ ജീവിക്കുന്നു നമ്മളിലൂടെ....

വിതുമ്പുമവരുടെ തേങ്ങലിൽ നിന്നും
ഇടിമേഘങ്ങൾ പടരും,
ഇരുള് മേഘങ്ങളെ നിങ്ങൾ കണ്ണിർ
പെഴിക്കേണ്ടിവരും...

ജൂലൈ 17
സ്വ.വിശാൽ ബലിദാന ദിനം

കൊല്ലം ജില്ലയ്ക്ക് പനിക്കുന്നു

കൊല്ലം: ജില്ലയിൽ ആരോഗ്യവകുപ്പിന്റെ 
കണക്കുകൂട്ടൽ തെറ്റിച്ച പനിക്കാലമെത്തി ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം 1500ലേക്ക് കടക്കുന്നു. ചെറുതും വലുതുമായ 
സ്വകാര്യ ആശുപത്രികളിൽ പനിയുടെ ചികിത്സ തേടി എത്തുന്ന രോഗികളുടെ കൂടെ കണക്കെടുത്താൽ പ്രതിദിനം 2500-3000 കടക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ തന്നെ പറയുന്നു.
പനിയടക്കമുള്ള പകർച്ചവ്യാധികൾ ബാധിച്ച് പതിവിൽക്കൂടുതലാളുകൾ ദിനവും ചികിത്സതേടിയെത്തുന്നതായി സ്വകാര്യ ആശുപത്രിക്കാർ പറയുന്നു. ജൂണിൽ തന്നെ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനു മുകളിലെത്തിയിരുന്നു ജൂലൈ 10കഴിഞ്ഞതോടെ അത് 1500ലേക്ക് ഉയർന്നു. അതോടെ ജില്ലയിലെ ആരോഗ്യവകുപ്പിന്റെ ചികിത്സ സമ്പ്രദായം താളം തെറ്റി ആശുപത്രികളിൽ രോഗികളെ കൊണ്ട് നിറഞ്ഞു. ഇന്നലെ മാത്രം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ചു ചികിത്സതേടിയത് 1300 പേരാണ്. വിദ്യാർഥികൾക്കിടയിൽ പനിയും ചുമയും വ്യാപകം. ജില്ല പൂർണ്ണമായും പനിക്കിടക്കയിലായിട്ടും പല ആശുപത്രികളിലും ആകെ കിട്ടുന്നത് പാരസെറ്റാമോൾ അതും ഇല്ലാത്ത പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും സബ് സെന്ററുകളും ഉണ്ട്. ജില്ലയിലെ കിഴക്കൻ മേഖലയിലാണ് മരുന്ന് ക്ഷാമം രൂക്ഷമായിരിക്കുന്നത്.ജീവൻ രക്ഷാ മരുന്നുകൾ അടക്കം മിക്ക മരുന്നുകളും ആശുപത്രികളിൽ 
ഔട്ട് ഓഫ് സ്റ്റോക്ക് ആയതോടെ 
ആശുപത്രി ഫാർമസികളിലെത്തുന്ന രോഗികളുടെ മുന്നിൽ കൈമലർത്തുകയാണ് ആശുപത്രി ജീവനക്കാർ. അവശ്യമരുന്നുകള്‍ പോലും കിട്ടാതെ വലയുകയാണ് സാധാരണക്കാരായ രോഗികള്‍.
ജില്ലയിൽ മരുന്ന് ക്ഷാമം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും ആരോഗ്യവകുപ്പ് ഒരു നടപടിയുമെടുത്തിട്ടില്ല.

@ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്നില്ല സ്വകാര്യ ആശുപത്രികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കും ചാകര.
പാരിപ്പള്ളി മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ജീവൻ രക്ഷാമരുന്നുകളും മറ്റ് അത്യാവശ്യ മരുന്നുകളും ഇല്ല.സർക്കാർ ആശുപത്രികളിൽ സുലഭമായി ലഭിച്ചു കൊണ്ടിരുന്ന അമോക്സിലിൻ, സെപോഡോക്സിം, സിപ്രോഫ്ളോക്സാസിൻ, സെഫിക്സിം, ഒഫ്ളോക്സാസിൻ, റാബെസോൾ, പാന്റപ്രസോൾ, ഒമേപ്രസോൾ തുടങ്ങിയ മരുന്നുകൾക്കു ക്ഷാമമുണ്ട്. സുലഭമായിരുന്ന റാൻടാകിന്റെ വരെ
ലഭ്യത കുറഞ്ഞു.നെടുങ്ങോലം 
 താലൂക്കാശുപത്രിയിൽ പാരസെറ്റാമോൾ സപ്പോസിറ്ററി, ശരീരവേദനയ്ക്കുള്ള മെഫ്താൽ, വയറുവേദനയ്ക്കുള്ള സൈക്ലോപാം തുടങ്ങിയവയില്ല. ആന്റിബയോട്ടിക്കുകളടക്കമുള്ള അവശ്യമരുന്നുകളുടെ ശേഖരം 
തീർന്നുതുടങ്ങി. കൂടുതൽ മരുന്നുള്ള ആശുപത്രികളിൽനിന്ന് ക്ഷാമമുള്ളിടത്തേക്കു മരുന്നെത്തിച്ചതോടെ  എല്ലാ ആശുപത്രികളിലും മരുന്നില്ലാത്ത അവസ്ഥയിലേക്കു കാര്യങ്ങളെത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി
@ കൊറോണ ചികിത്സയിലൂടെ ജനങ്ങളുടെ വിശ്വാസിത പിടിച്ചു പറ്റിയ പാരിപ്പള്ളി 
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആന്റിബയോട്ടിക്കുകൾ കിട്ടാനില്ല. ചുമയ്ക്കുള്ള സിറപ്പുകളും ലഭിക്കുന്നില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള റഫർ സെന്ററായി
പാരിപ്പള്ളി മെഡിക്കൽ കോളേജ് മാറിയെന്ന് ഇവിടെ എത്തുന്നവർ പറയുന്നു. പകർച്ച പനിയും കൊവിഡും വീണ്ടും വ്യാപകമായതോടെ ഡ്രിപ്പ് ആയി നൽകാവുന്ന ഐ വി പാരസെറ്റമോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലും കിട്ടാനില്ല. അത്യാഹിത വിഭാഗത്തിലടക്കം ഇത് സ്റ്റോക്കില്ല. രോഗി വാങ്ങി നൽകിയാൽ ഇത് നൽകാമെന്ന് പറയുന്ന അവസ്ഥയിലായി ഡോക്ടമാരും. ജീവൻ രക്ഷാ മരുന്നായി ഉപയോഗിക്കുന്ന, അത്യാഹിത വിഭാഗങ്ങളിലും ഐ സി യുവിലും അടക്കം ഒഴിവാക്കാനാകാത്ത മരുന്നുകളായ അഡ്രിനാലിനും , നോർ അഡ്രിനാലിനും ഇല്ല. അടിയന്തിര ഘട്ടത്തിൽ ഇതും പുറത്തുനിന്ന് വാങ്ങിപ്പിക്കുകയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ.
ജില്ലാ ആശുപത്രിയിൽ ഒരു മാസത്തോളമായി മരുന്നുകളെത്തിയിട്ട്. കുട്ടികൾക്ക് പനിക്കുള്ള പാരസെറ്റാമോൾ സപ്പോസിറ്ററി എത്തിയിട്ട് ആറു മാസമായി.
പനിയടക്കമുള്ള പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിലും കലാമിൻ ലോഷൻ കിട്ടാനില്ല. പഴയ സ്റ്റോക്കിൽ അവശേഷിക്കുന്ന മരുന്നാണ് നൽകുന്നത്. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ എല്ലാ മരുന്നും തീരുമെന്നാണ് ആശുപത്രിയധികൃതർ തന്നെ പറയുന്നത്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും മരുന്ന് ക്ഷാമം രൂക്ഷമായി മാറിയിട്ടും നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറായിട്ടില്ല. സംസ്ഥാനമൊട്ടാകെയുണ്ടായ മരുന്ന് ക്ഷാമമാണ് കാരണമെന്ന് വിശദീകരണം.

@ ജീവൻരക്ഷാമരുന്നുകൾ 
ജില്ലയിലെ  ആശുപത്രികളിൽ ഇല്ല 

ജീവൻ രക്ഷാ മരുന്നുകളിൽ പ്രധാനമായ രക്തം കട്ടപിടിക്കാതിരിക്കാൻ ഹൃദ്രോഗികൾക്ക് നൽകുന്ന ആസ്പിരിൻ 75, ഉയർന്ന രക്ത സമ്മർദത്തിന് നൽകുന്ന റാമിപ്രിൽ, കൊളസ്ട്രോളിന് നൽകുന്ന അറ്റോവ സ്റ്റാറ്റിൻ 20 , പിപ്റ്റാസ്, സെഫ്ട്രിയാക്സോൺ തുടങ്ങി മിക്ക ആൻറിബയോട്ടിക് ഇൻജക്ഷനുകളും കിട്ടാനില്ല. ഇതിൽ തീരുന്നില്ല. ഡയബറ്റിക് രോഗികൾക്കുള്ള ഇൻസുലിൻ , ശിശു രോഗ , ഹൃദ്രോഗ , അർബുദ ചികിൽസക്കുള്ള മിക്ക മരുന്നുകൾക്കും കടുത്ത ക്ഷാമമാണ്.  

@ സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ പനിക്കുള്ള മരുന്നുകൾ ആവശ്യത്തിനുണ്ടെങ്കിലും ആന്റിബയോട്ടിക്കുകൾ കിട്ടാനില്ല.
 കുടുംബാരോഗ്യകേന്ദ്രങ്ങളിലും സമാനമായ സ്ഥിതിയാണ്.
സർക്കാർ മരുന്നിനു ക്ഷാമം നേരിട്ടപ്പോൾ തദ്ദേശസ്ഥാപനങ്ങളുടെ
സഹായത്തോടെ പുറത്തുനിന്നു മരുന്നു വാങ്ങിയാണ് പല ആശുപത്രികളും ചികിത്സ തുടരുന്നത്.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഫണ്ടും തദ്ദേശസ്ഥാപനങ്ങളുടെ സഹായവും ഉപയോഗിച്ച് ലോക്കൽ പർച്ചേസ് നടത്തിയാണ് പല ആശുപത്രികളും പിടിച്ചുനിൽക്കുന്നത്. ഇങ്ങനെ വാങ്ങിയ മരുന്ന് കൂടുതലും കിടപ്പുരോഗികൾക്കായി മാറ്റിവച്ചിരിക്കുകയാണ്.

@ ആശുപത്രികളിൽ വാക്ക് തർക്കങ്ങൾ പതിവാകുന്നു.

ഒ പി യിലെത്തുന്നവർ ജീവനക്കാരോടു കയർക്കുന്നതും വാക്ക് തർക്കങ്ങൾ ഉണ്ടാവുന്നതും 
പതിവായിട്ടുണ്ട്.




Friday, 15 July 2022

പരവൂർ തെക്കുംഭാഗം ഹയർ സെക്കന്ററി സ്കൂളിൽ അമൃതംമലയാളം പദ്ധതി ആരംഭിച്ചു.

പരവൂർ തെക്കുംഭാഗം ഹയർ സെക്കന്ററി സ്കൂളിൽ അമൃതംമലയാളം പദ്ധതി ആരംഭിച്ചു.
പരവൂർ: ജന്മഭൂമി അമൃതംമലയാളം പദ്ധതി പരവൂർ തെക്കുംഭാഗം ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഇന്നലെ രാവിലെ സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രതമാധ്യാപിക ഷീബ.എസ് അധ്യക്ഷത വഹിച്ചു പരവൂർ വ്യാസ വിദ്യാനികേതൻ പ്രസിഡന്റ്‌ എ. രാജൻബാബു പത്രം സ്കൂൾ ഹെഡ് ഗേൾ വിജയലക്ഷ്മിയ്ക്ക് കൈമാറി ഉത്ഘാടനം ചെയ്തു സ്റ്റാഫ് പ്രതിനിധി രാജലക്ഷ്മി സ്വാഗതം പറഞ്ഞു. ജന്മഭൂമി ലേഖകൻ അരുൺസതീശൻ, പരവൂർ ഏജന്റ് ഗോപാലകൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു.
ഫോട്ടോ : പരവൂർ വ്യാസ വിദ്യാനികേതൻ പ്രസിഡന്റ്‌ എ.രാജൻബാബു പത്രം സ്കൂൾ ഹെഡ് ഗേൾ വിജയലക്ഷ്മിയ്ക്ക് കൈമാറുന്നു.

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പന്തലിന്റെ കാൽനാട്ടു കർമ്മം നടത്തി.

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പന്തലിന്റെ കാൽനാട്ടു കർമ്മം നടത്തി.

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സഹസ്രകലശത്തിനും അഷ്ടമിരോഹിണി മഹോത്സവത്തിനുഉള്ള പന്തലിന്റെ കാൽനാട്ടു കർമ്മം നടത്തി. ഭക്തി നിർഭരമായ ചടങ്ങുകളോടെ ക്ഷേത്രം മേൽശാന്തി എച്. കൃഷ്ണൻ നമ്പൂതിരി കാൽനാട്ട് കർമ്മം നടത്തി. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്‌ ശ്രീവർദ്ധൻ സെക്രട്ടറി ജി. കൃഷ്ണദാസ് 
എന്നിവർ സന്നിഹിതരായിരുന്നു.
ആഗസ്റ്റ് 11 മുതൽ തുടങ്ങുന്ന സഹസ്ര കലശം 18തീയതി അഷ്ടമിരോഹിണി മഹോത്സവത്തോടു കൂടി അവസാനിക്കും
ഫോട്ടോ:ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സഹസ്രകലശത്തിനും അഷ്ടമിരോഹിണി മഹോത്സവത്തിനുഉള്ള പന്തലിന്റെ കാൽനാട്ടു  ക്ഷേത്രം മേൽശാന്തി എച്. കൃഷ്ണൻ നമ്പൂതിരി നിർവഹിക്കുന്നു.

ജൂലൈ 17 ന് കർക്കിടകം 1..കർക്കിടക കഞ്ഞി വയ്ക്കുന്ന വിധം:

ജൂലൈ 17 ന് കർക്കിടകം 1..
കർക്കിടക കഞ്ഞി വയ്ക്കുന്ന വിധം:
1. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം.
2. മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക,
ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കുക.
3.കുറുന്തോട്ടി – വേര് മാത്രം
4. ഉലുവ, ആശാളി (അങ്ങാടി കടയിൽ ലഭിക്കും) ഇവ പൊടിച്ചു ചേർക്കുക.
5. കക്കുംകായ – പരിപ്പ് (അങ്ങാടി കടയിൽ കിട്ടും),
6. ചെറുപയർ – പൊടിച്ചു ചേർക്കുക.
മരുന്നുകൾ.
എല്ലാം കൂടി 30gm/60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക.
ആവിശ്യമെന്നാൽ തേങ്ങ പീര ഇടാം,
ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം .
ഇന്തുപ്പ് / കല്ലുപ്പ് ചേർക്കാം.( ആവിശ്യമെന്നാൽ ).
രാത്രിയിൽ ഒരു നേരമെങ്കിലും മരുന്ന് കഞ്ഞി കഴിക്കുക.
മരുന്ന്കിഴി അടുത്ത ദിവസം പുതിയത് വേണം .
മുരിങ്ങയില, മത്സ്യ മാംസാദികൾഒഴിവാക്കുക.
ചേന, ചേമ്പ് തുടങ്ങിയവ കൂടുതൽ കറികളിൽ ഉൾപ്പെടുത്തുക..

Monday, 11 July 2022

കെ എസ് ആർ ടി സി കൊല്ലം ഡിപ്പോ കട്ടപ്പുറത്ത്

കൊല്ലം: സംസ്ഥാന ബജറ്റില്‍ കൊല്ലം കെ എസ് ​ആര്‍ ടി.സി ഡിപ്പോയുടെ ആധുനീകരണം ഇടം നേടിയതോടെ വികസനകുതിപ്പിന്​ കളമൊരുങ്ങുമെന്ന്​ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും എല്ലാം അസ്മിച്ച മട്ടാണ്. സംസ്ഥാന ബജറ്റില്‍ ഗതാഗതമേഖലക്ക് അനുവദിച്ച രണ്ട് പ്രധാന അടിസ്ഥാന പദ്ധതികളിലൊന്നാണ് കൊല്ലം ഡിപ്പോ ആധുനീകരണം.അടിസ്ഥാന വികസനം എന്ന നിലയിൽ നിലവിലുള്ള പൊട്ടിപൊളിഞ്ഞ കെട്ടിടം പൊളിച്ചു മാറ്റി പുതിയത് പണിയണം നിലവിലെ കെട്ടിടത്തിന് 50 വര്‍ഷം പഴക്കമുണ്ട്. മേല്‍ക്കൂരയിലെയും ഭിത്തികളിലെയും സിമന്‍റ് പാളികള്‍ അടര്‍ന്നുവീഴുന്ന നിലയിലാണ്.നിലവിലുള്ള കെട്ടിടം പൊളിച്ചു മാറ്റി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വിവിധോദ്ദേശ്യ കെട്ടിട സമുച്ചയം നിർമ്മിക്കണം.പുതിയ ടെര്‍മിനല്‍ വരുന്നതോടെ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം സുഗമമാകും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. നഗരത്തിലെ വാണിജ്യ സാധ്യതകളോടൊപ്പം ടൂറിസം പദ്ധതിയും ഉള്‍പ്പെടുത്തി വരുമാന വര്‍ദ്ധനയുണ്ടാകുന്ന വികസനമുണ്ടാകുമെന്നാണ് പ്രതീക്ഷയാണ് ഇപ്പോൾ അസ്തമിച്ചിരിക്കുന്നത്. അഷ്ടമുടിക്കായലിന്റെ തീരം ചേര്‍ന്നുള്ള ഡിപ്പോയെ ടൂറിസവുമായി കൂട്ടിയിണക്കാന്‍ എളുപ്പമാണ്. നിലവിലെ ഡിപ്പോ ഭൂമിയില്‍ പാര്‍ക്ക്, ഹോട്ടല്‍ മുറികള്‍ തുടങ്ങിയവയോടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ടൂറിസം ഹബ്ബാക്കി മാറ്റിയാൽ കെ എസ് ആർ ടി സിയ്ക്ക് വൻ വരുമാനം ഉണ്ടാകും. ഡിപ്പോയുടെ ആധുനീകരണം ബജറ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഗതാഗതവകുപ്പ് പദ്ധതി നടപ്പാക്കാനുള്ള സ്പെഷല്‍ പര്‍പ്പസ് വെഹിക്കിളിനെ നിശ്ചയിച്ചിട്ടില്ല.വിശദ രൂപരേഖ തയാറാക്കിയിട്ടില്ല. കിഫ്ബി വഴി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അധരവ്യായാമം നടത്തിയത് അല്ലാതെ ഒരു ചെറുവിരൽ പോലും അനക്കാൻ കൊല്ലത്തിന്റെ ജനപ്രതിനിധിയ്ക്കോ കോർപ്പറേഷൻ ഭരിക്കുന്നവർക്കോ കഴിഞ്ഞിട്ടില്ല.വിനോദസഞ്ചാര, വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം കെ എസ് ആര്‍ ടി സിക്ക് വന്‍തുക വരുമാനം ലഭിക്കുന്നതരത്തിലുള്ള വികസനമാണ് വേണ്ടതെന്നിരിക്കെ കായല്‍ ടൂറിസംകൂടി ലക്ഷ്യമിട്ടുള്ള ടെര്‍മിനല്‍ വേണമെന്നാണ് വര്‍ഷങ്ങളായുള്ള ആവശ്യം. ഡിപ്പോ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്​ വാണിജ്യ കെട്ടിടസമുച്ചയം നിര്‍മ്മിക്കണം.നിലവിൽ വനിത ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യങ്ങളില്ല. ഡിപ്പോയിൽ ഉന്നതനിലവാരത്തിലുള്ള ശൗചാലയം നിർമ്മിക്കണം കാറ്റും വെളിച്ചവും കയറുന്നതരത്തില്‍ നിലവിലുള്ളവ പുതുക്കിപ്പണിയാനുള്ള നടപടിയും അടിയന്തിരമായി പൂർത്തിയാക്കണം.

 @ കെ എസ് ആർ ടി സി ഡിപ്പോയുടെ ദുരവസ്‌ഥയ്ക്ക് പരിഹാരമുണ്ടാവണം - ബിജെപി 


കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായ കൊല്ലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ ഡിപ്പോ നഗരത്തിന്റെ ഭംഗിയെ ഇല്ലാതാക്കുന്നു.  ഒപ്പം യാത്രക്കാർക്ക് ഇതുവഴി യാത്രചെയ്യുവാൻ പോലും മടിയാണ്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയുടെ ദുരവസ്ഥയാണ് പൊട്ടി പൊളിഞ്ഞ കെട്ടിടം തന്നെയാണ്. ഇ പോക്ക് പോയാൽ എന്നെങ്കിലും ഇടിഞ്ഞു വീഴും എന്ന കാര്യത്തിൽ നൂറ് ശതമാനം ഉറപ്പാണ്. മഴ തകർത്തു പെയ്യുകയാണ്, വർഷങ്ങളുടെ പഴക്കമുള്ള ഈ കെട്ടിടം പാവപ്പെട്ട യാത്രക്കാരുടെ തലയിൽ ആയിരിക്കും പതിക്കുക. അന്നും ഇതേ പോലെ നോക്കുകുത്തികളായി അധികാരികൾ ഇരിക്കണം . അപകടം ഉണ്ടാകുമ്പോൾ മാത്രം മുൻനിരയിൽ വന്ന് അനുശോചനം  അറിയിക്കുവാൻ മാത്രമല്ലേ എല്ലാർക്കും അറിയൂ..

കൊല്ലം നഗരവാസികളുടെയും കൊല്ലം കെഎസ്ആർടിസി ഡിപ്പോ ഉപയോഗിക്കുന്ന യാത്രക്കാരുടെയും ദീർഘനാളത്തെ ആവശ്യമായ കെഎസ്ആർടിസി ഡിപ്പോ വികസനം ബജറ്റ് പ്രഖ്യാപനത്തിൽ ഒതുങ്ങി നിൽക്കുന്നു സംസ്ഥാന ബജറ്റില്‍ കൊല്ലം കെ എസ് ​ ആര്‍ ടി സി ഡിപ്പോയുടെ ആധുനീകരണം ഇടം നേടിയതോടെ വികസനകുതിപ്പിന്​ കളമൊരുങ്ങുമെന്ന്​ വിലയിരുത്തിയവരൊക്കെ ഇപ്പോൾ കാണാനില്ല.പല പല കാരണങ്ങളാൽ വികസനം കുരുങ്ങിക്കിടക്കുകയാണ്.
പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് എത്രയും പെട്ടെന്ന് കൊല്ലം കെഎസ്ആർടിസി ഡിപ്പോ വികസനം യാഥാർഥ്യമാക്കണം.  കടക്കെണിയിൽ നിൽക്കുന്ന കെഎസ്ആർടിസിയ്ക്ക് ഇത്തരത്തിലൂടെ യാത്രക്കാരെ കൂടി നഷ്ടപ്പെട്ടാൽ വളരെയധികം ബാധ്യതയായിരിക്കും ഉണ്ടാവുന്നത്-
മോൻസിദാസ് (ബിജെപി കൊല്ലം മണ്ഡലം പ്രസിഡന്റ്‌)