Monday, 30 May 2022

ദേശീയപാത 66 ആറുവരി പാതയായി വികസിപ്പിക്കാനുള്ള സ്ഥലമേറ്റെടുക്കൽ കൊല്ലം ജില്ലയിൽ പൂർത്തിയായി

ദേശീയപാത 66 ആറുവരി പാതയായി വികസിപ്പിക്കാനുള്ള സ്ഥലമേറ്റെടുക്കൽ കൊല്ലം ജില്ലയിൽ പൂർത്തിയായി
കൊല്ലം : കൊല്ലത്തിന്റെ വികസനസ്വപ്നങ്ങൾക്ക്‌ പകിട്ടേകാൻ 
ദേശീയപാത 66 ആറുവരി പാതയായി വികസിപ്പിക്കാനുള്ള സ്ഥലമേറ്റെടുക്കൽ കൊല്ലം ജില്ലയിൽ പൂർത്തിയായി .ജില്ലയിൽ ആകെ ഏറ്റെടുക്കേണ്ട 57.3 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 55 കിലോമീറ്റർ ദേശീയപാതയാണ് 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്.
 
ദേശീയപാതയ്ക്ക് കൈമാറിയ ഭൂമിയിൽ നിന്ന് നിർമ്മാണങ്ങൾ പൊളിച്ചുനീക്കുകയും വൃക്ഷങ്ങൾ മുറിച്ചുമാറ്റുകയും ചെയ്യുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സ്ഥലമേറ്റെടുക്കൽ പൂർത്തിയായതോടെ ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങളുടെ പൊളിച്ചുനീക്കലിന് വേഗതയേറി.

റോഡിന്റെ ഇരുവശങ്ങളിലുമായി നിന്ന വൃക്ഷങ്ങൾ ഏതാണ്ട് 60 ശതമാനം മുറിച്ചു നീക്കി. മരങ്ങൾ മുറിച്ചു നീക്കുന്ന ജോലികൾ പൂർത്തിയായാൽ കെ എസ് ഇ ബിയുടെ പോസ്റ്റുകൾ മാറ്റുന്ന ജോലികൾ ആരംഭിക്കും. ഇതോടൊപ്പം വാട്ടർ അതോറിട്ടിയുടെ പൈപ്പുകളും മാറ്റി സ്ഥാപിക്കും. കെട്ടിടങ്ങൾ ഏതാണ്ട് 50 ശതമാനം പൊളിച്ചു നീക്കിയതായി ദേശീയപാത ഉദ്യോഗസ്ഥർ പറഞ്ഞു. 

ജില്ലയിൽ ചെറുതും വലുതുമായ 13 പാലങ്ങളാണ് നിർമ്മിക്കുന്നത്. പാലത്തിന്റെ നിർമ്മാണത്തിനായി മണ്ണ് പരിശോധന നേരത്തെ പൂർത്തിയായിരുന്നു. പൈലിംഗ് ജോലികൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.

@ഏറ്റെടുത്ത ഭൂമി: 57.3 ഹെക്ടർ
@നഷ്ടപരിഹാരം നൽകിയത്: 2100 കോടി 
@അർഹരായ ഭൂഉടമകൾ. 5600
@കരാറുകാർ ​- ആന്ധ്രയി​ലെ വിശ്വസമുദ്ര, ഹരിയാനയിലെ ശിവാലയ
@ആദ്യ റീച്ച് - കൊച്ചുകുളങ്ങര- കാവനാട് -കരാർ തുക ₹ 1580 കോടി 
@രണ്ടാം റീച്ച് - കാവനാട്- കടമ്പാട്ടുകോണം -കരാർ തുക ₹ 1386 കോടി

Sunday, 29 May 2022

എൻ എസ് എസ് താലൂക്ക് യൂണിയൻ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.

എൻ എസ് എസ് താലൂക്ക് യൂണിയൻ 
കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.

ചാത്തന്നൂർ: എൻ എസ് എസ് ചാത്തന്നൂർ യൂണിയന്റെ
ആഭിമുഖ്യത്തിൽ എസ് എസ്എൽ സി മുതൽ മുകളിലോട്ട് വിദ്യാഭ്യാസം ചെയ്തുവരുന്ന വിദ്യാർത്ഥി വിദ്യാർഥിനികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.
യൂണിയൻ പ്രസിഡന്റ്‌ .
ചാത്തന്നൂർമുരളിയുടെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാറിൽ
 ആചാര്യസ്മൃതിമണ്ഡപത്തിൽ ഭദ്രദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി തുടങ്ങി. ഗവൺമെന്റ് ഇന്റർനാഷണൽ പബ്ലിക് സ്കൂൾ അധ്യാപകനും എൻ എസ്എസ് സിവിൽ സർവീസ് അക്കാഡമി കൗൺസിൽ  മെമ്പറും ഫാക്കൽറ്റിയുമായ രാജേഷ് രാമചന്ദ്രൻ സെമിനാർ നയിച്ചു.  കരയോഗങ്ങളിൽ നിന്നും, ചാത്തന്നൂർ എൻ എസ് എസ് ആർട്സ് കോളേജിൽ നിന്നും എത്തിച്ചേർന്ന കുട്ടികൾക്ക് ചിലവ് ചുരുങ്ങിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാതെ ചുരുങ്ങിയ കാലയളവിൽ ഹ്രസ്വകാല കോഴ്സുകളും, തൊഴിലധിഷ്ഠിത കോഴ്സുകളെയുംകുറിച്ചും കൂടാതെ ഉപരിപഠനം നടത്തുന്ന കുട്ടികൾ തൊഴിലിന് ഏതെല്ലാം രീതികളിൽ ശ്രമിക്കണമെന്നും ഓരോ തലത്തിലും വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്ക് ഏതെല്ലാം മേഖലയിൽ തൊഴിൽ ലഭിക്കാൻ സാധ്യത ഉണ്ടെന്നും സെമിനാറിൽബോധവത്കരണം നടത്തി.
എൻ എസ്എസ് ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. രാമചന്ദ്രൻ പിള്ള
മുഖ്യാതിഥിയായി.യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് 
സ്വാഗതവും യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻ പിള്ള കൃതജ്ഞതയും പറഞ്ഞു.
ഫോട്ടോ:യൂണിയൻ ആസ്ഥാനത്ത് ആചാര്യ സന്നിധിയിൽ 

അംഗൻവാടികളിൽ ഇന്ന് പ്രവേശനോത്സവം

അംഗൻവാടികളിൽ ഇന്ന് പ്രവേശനോത്സവം
കൊല്ലം : പൈതങ്ങളെ വരവേൽക്കാൻ
 അംഗൻവാടികൾ ഒരുങ്ങി.ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിൽ 
ശുചീകരണ പ്രവർത്തനങ്ങളും അറ്റകുറ്റപണികളും നടത്തി ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് അംഗൻവാടികൾ പ്രവേശനോത്സവത്തിന് ഒരുങ്ങിയിരിക്കുന്നത്. തോരണങ്ങൾ കൊണ്ടും പൂക്കൾ കൊണ്ടും അലങ്കരിച്ചു കൊണ്ട് പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടാൻ മത്സരമാണ് അംഗൻവാടികൾ തമ്മിൽ. കുട്ടികൾക്കുള്ള മധുരപലഹാരങ്ങളും സമ്മാനപൊതികളും ഒരുക്കി പൈതങ്ങളെ കാത്തിരിക്കുകയാണ് അംഗൻവാടി പ്രവർത്തകർ പലയിടത്തും പ്രവേശനോത്സവത്തിന് വൻ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
ഫോട്ടോ:ചാത്തന്നൂർ സിവിൽ സ്റ്റേഷൻ വാർഡിലെ അംഗൻവാടിയിലെ ഒരുക്കങ്ങൾ.

കൊല്ലം ഗ്രാമീണ നിധി ലിമിറ്റഡിന്റെ ഉത്ഘാടനം ഇന്ന്

കൊല്ലം ഗ്രാമീണ നിധി ലിമിറ്റഡിന്റെ ഉത്ഘാടനം ഇന്ന്

ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുന്ന കൊല്ലം ഗ്രാമീണ നിധി ലിമിറ്റഡിന്റെ ഉത്ഘാടനം ഇന്ന് രാവിലെ 11ന് വേളമാനൂരിൽ നടക്കും. എൻ. കെ. പ്രേമചന്ദ്രൻ. എം. പി ഉത്ഘാടനം ചെയ്യും. ജി. എസ്. ജയലാൽ. എം എൽ എ ആദ്യ ഡിപ്പോസിറ്റ് സ്വീകരിക്കും. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുദീപ ഭദ്രദീപം തെളിയിക്കും, നിധി ലിമിറ്റഡിന്റെ ജില്ലാ കോ. ഓർഡിനേറ്റർ ജഗദീഷ് മുഖ്യപ്രഭാഷണം നടത്തും ഡോ. പ്രിയേഷ് ആമുഖ പ്രഭാഷണം നടത്തും.

മീനാട് വാർഡിൽ ശുചീകരണ യഞഞ്ചം

മീനാട് വാർഡിൽ ശുചീകരണ യഞഞ്ചം 

ചാത്തന്നൂർ: "ക്ലീൻ ചാത്തന്നൂർ ആരോഗ്യ ചാത്തന്നൂർ" പദ്ധതിയുടെ ഭാഗമായി 
 മീനാട് വാർഡിൽ നടന്ന
ശുചീകരണ  പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത്‌ അംഗം ബീനരാജൻ ഉത്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളും, കുടുംബശ്രീ പ്രവർത്തകരും പങ്കാളികളായി വാർഡിലെ മുഴുവൻ വീടുകളിലും അണു നശികരണം നടത്തി, പോളച്ചിറ ഏലാപ്രദേശങ്ങളിലും റോഡ് സൈഡിലും ഉണ്ടായിരുന്ന കാടുകൾ വെട്ടിതെളിച്ചു കൊണ്ട് സമ്പൂർണ്ണ ശുചീകരണപ്രവർത്തനം നടത്തി കൊണ്ട് സമ്പൂർണ്ണ മാലിന്യമുക്ത വാർഡ്‌ ആയി മീനാട് മാറിയെന്ന് വാർഡ്‌ മെമ്പർ ബീനരാജൻ പറഞ്ഞു.
ഫോട്ടോ: മീനാട് വാർഡിൽ നടന്ന ശുചീകരണ പ്രവർത്തനം ഗ്രാമ പഞ്ചായത്ത്‌ അംഗം ബീനരാജൻ ഉത്ഘാടനം ചെയ്യുന്നു.

കുഴികളും വെള്ളക്കെട്ടും തകർന്നടിഞ്ഞു പാരിപ്പള്ളി - പരവൂർ റോഡ്

 കുഴികളും വെള്ളക്കെട്ടും തകർന്നടിഞ്ഞു പാരിപ്പള്ളി - പരവൂർ റോഡ് 

പരവൂർ : കുഴികളും വെള്ളക്കെട്ടും തകർന്നടിഞ്ഞു പാരിപ്പള്ളി - പരവൂർ റോഡിലെ യാത്ര ദുസഹമായി മാറി.
പത്ത് വർഷം മുൻപ് പത്ത് കോടി രൂപ ചെലവഴിച്ച് റബ്ബറൈസ്‌ഡ് ടാറിങ്ങും, റിഫ്ളക്ടറും സ്ഥാപിച്ചു നിർമ്മിച്ച റോഡാണിത്.സമയാസമയം 
അറ്റകുറ്റപ്പണി കളോ , ഓട വൃത്തിയാക്കലോ, റോഡിന്റ് ഇരു വശങ്ങളിലെ കാടുകളോ വെട്ടിമാറ്റാതെ അധികൃതരുടെ അനാസ്ഥ മൂലമാണ് നാശത്തിന്റെ വക്കിലെത്തിയത്.
പാരിപ്പള്ളി ജംഗ്ഷൻ, പാമ്പുറം, മീനമ്പലം, പ്ലാവിൻമൂട് പുത്തൻകുളം, തുടങ്ങീ പരവൂർ വരെ ഒട്ടു മിക്ക സ്ഥലങ്ങളിലും, റോഡ് കുഴികളും വെള്ളകെട്ടുമായി മാറിയിരിക്കുന്നു. 
അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം  റോഡിൽ
കെട്ടി നിൽക്കുന്ന വെള്ളം ഒഴുകിപോകുവാൻ ഭൂരിഭാഗം ഭാഗത്തും സംവിധാനങ്ങളില്ല. ഇത് റോഡിൽ വെള്ളം കെട്ടി നിൽക്കുകയും,  കാൽ നട യാത്രക്കാർക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്നു. 
വെള്ളകെട്ടിലൂടെ വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡിന് ഇരു വശവും ഉള്ള കടകളിലും 
വെള്ളം തെറിച്ചു കയറുന്നു.
ഓടകൾ ഉള്ള ഭാഗങ്ങളിൽ നാളിതുവരെ ഓട വൃത്തിയാക്കാത്തത് മൂലം മാലിന്യങ്ങളും ചെളിയും നിറഞ്ഞു വെള്ളം ഒഴുകി പോകാൻ മാർഗ്ഗമില്ലാതായി 
പാരിപ്പളളി ജംങ്ഷനും
മൈലാടുംപാറ ജംങ്ഷനും
ഇടയിലായുള്ള വെള്ളകെട്ടും അതിനെ തുടർന്നുള്ള ഗതാഗതകുരുക്കും പതിവായി മാറി. 
പാരിപ്പള്ളി മെഡിക്കൽ കോളേജിന് മുന്നിലൂടെയുള്ള 
റോഡിന്റ ദുരവസ്ഥയും വ്യത്യസ്തമല്ല.റോഡിന്റെ 
രണ്ട് വശവും വെള്ളക്കെട്ടായി മറിയതിനാൽ  കാൽനട 
യാത്രപോലും ബുദ്ധിമുട്ടിലായി.
കാൽനടക്കാർക്ക്
റോഡിന്റ മധ്യഭാഗത്ത് കൂടി മാത്രമേ പോകുവാൻ സാധിക്കുകയുള്ളൂ. 
വെള്ളകെട്ടിനൊപ്പം അനധികൃത പാർക്കിംഗിനെ തുടർന്നുള്ള ട്രാഫിക് ബ്ലോക്കുകാരണം ആംബുലൻസുകൾ പോലും നന്നേ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് . മഴക്കാലമായതോടെ  കുഴികളിൽ വെള്ളം കെട്ടികിടക്കുന്നതറിയതെ ബൈക്ക് യാത്രക്കാർ വീണ് നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടും, റോഡിൽ സ്ഥാപിച്ചിരിന്ന റിഫ്ളക്ടറുകൾ നശിച്ച്  അവ ഉറപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡുകളിൽ വാഹന ങ്ങൾ കയറി നിരവധി വാഹങ്ങളുടെ ടയർ 
പഞ്ചറായിട്ടും,അധികൃതർ അവഗണന തുടരുന്നതായി നാട്ടുകാർ പറയുന്നു. വെള്ള കെട്ട് മാറ്റി റോഡിലെ കുഴികൾ അടിയന്തരമായി നികത്തി സുുഖമമായ യാത്രാ 
സൗകര്യം ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

പാരിപ്പള്ളി- പരവൂർ റോഡ് നിർമ്മാണത്തിന് ശേഷം ഒരു പ്രാവശ്യം അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതായും.,നിലവിലെ അറ്റകുറ്റപ്പണികൾക്ക് ടെൻഡർ നൽകിയെങ്കിലും നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കുവാൻ കരാറുകാർ തയ്യാറായില്ലന്നും,  അധികൃതർ പറയുന്നു. 2022-2023 സാമ്പത്തിക വർഷത്തെ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ  പാരിപ്പള്ളി-പരവൂർ-ചാത്തന്നൂർ റോഡ് ഒരു ലെയർ ടാറിങ്ങിനായി
പത്ത് കോടി രൂപ അനുവദിച്ചു.ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും
എ എസ് ലഭിച്ച്
തുടർന്ന് റ്റി.എസ്സും ലഭിക്കുന്നമുറയ്ക്ക് ടെൻഡർ നൽകി റോഡ് നിർമ്മാണം ആറ് മാസത്തിനകം പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് 
അധികൃതർ പറഞ്ഞു. പൊതുമരാമത്ത് 
റോഡായതിനൽ ഗ്രാമ
പഞ്ചായത്തിന് ഇടപെടാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ പറയുന്നു.

@ ഒരു അപകടം ഉണ്ടായാൽ മാത്രമേ അധികാരികൾ ഉണരൂ.. പിന്നെ കാണാൻ പോലുമില്ലാത്ത എല്ലാ വകുപ്പുകളും ഉണരും. പിറ്റേ ദിവസം തന്നെ കുഴി അടയ്ക്കും..
പാരിപ്പള്ളി -പരവൂർ റോഡിൽ
ദേശിയപാതയോട് ചേർന്ന് 
അപകടത്തിനായി കാത്തിരിക്കുന്ന പടുകുഴികൾ. വർഷങ്ങളായി ഇങ്ങനെ തന്നെ. അപകടം പറ്റി മെഡിക്കൽ കോളേജിൽ പോയി പ്രാഥമിക ശുശ്രൂഷ കിട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിലോ മറ്റു സ്വകാര്യ ആശുപത്രികളിലേക്കോ പോകേണ്ട  ആംബുലൻസുകളാണ് ഇതിലെ കൂടുതലും പോകുന്നത്. മന്ത്രിമാർ ഉൾപ്പെടെ ഇതിലെ പോകുന്നു. എന്നാൽ കുഴി അടയ്ക്കണമെങ്കിൽ ആ കുഴി കാരണം ഏതെങ്കിലും അപകടം നടക്കണമെന്ന സ്ഥിതിയാണ് (വേക്കുളം രാമൻ, യുവമോർച്ച )

ഫോട്ടോ: പരവൂർ - പാരിപ്പള്ളി റോഡ് ദേശീയപാതയിൽ ചേരുന്ന ഭാഗത്ത് പടുകുഴിയായി പൊട്ടി പൊളിഞ്ഞു കിടക്കുന്നു 

സ്കൂൾ തുറക്കുന്നു.ആവേശത്തിമർപ്പിൽ കുട്ടികൾ


സ്കൂൾ തുറക്കുന്നു.
ആവേശത്തിമർപ്പിൽ കുട്ടികൾ 
   
കൊല്ലം : വിദ്യാലയങ്ങൾ സാധാരണനിലയിൽ വിദ്യാർഥിസമ്പന്നമാകുകയാണ് 
സന്താഷത്തിലും ആവേശത്തിലുമാണ് കുട്ടികൾ. ജില്ലയിൽ ആയിരത്തി ഇരുനൂറോളം സ്‌കൂളുകളാണുള്ളത്. ഓൺലൈനിൽ നിന്നും ഓഫ് ലൈനിലേക്ക് പൂർണ്ണമായും മാറുന്നതിനെ 
കുട്ടികളും അധ്യാപകരും പൊതു സമൂഹവും ഒന്നടങ്കം സ്വാഗതം ചെയ്യുകയാണ്. പരിസരശുചീകരണവും ക്ലാസ് മുറികൾ വൃത്തിയാക്കുന്ന ജോലികളുമാണ് സ്കൂളുകളിൽ നടക്കുകയാണ് മഴയാണ് തടസം  
കാടുകയറിയ സ്കൂളുകളിൽ ട്രാക്ടർ, മണ്ണുമാന്തി തുടങ്ങിയവ ഉപയോഗിച്ചാണ് ശുചീകരണം. മറ്റിടങ്ങളിൽ തൊഴിലാളികളെയും ഉപയോഗിക്കുന്നുണ്ട്.പ്രവേശനോത്സവം ആഘോഷമാക്കി തീർക്കാനുള്ള തിരക്കിലാണ് അധ്യാപകരും പി ടി എ കമ്മിറ്റികളും.

@ സ്കൂൾ ബസുകളുടെ അവസ്ഥ തികച്ചും പരിതാപകരമാണ്. 
 സ്കൂൾ ബസുകളുടെ ടാക്സ്, ഇൻഷുറൻസ് എന്നിവ ഭൂരിഭാഗം സ്കൂളുകളും അടച്ചു 
അറ്റകുറ്റപ്പണികൾ നടത്തി എല്ലാ വർഷവുമുള്ള മോട്ടോർ വാഹനവകുപ്പിന്റെ ടെസ്റ്റും നടത്തി നിരത്തിലിറക്കി കഴിഞ്ഞു.
ഇതിനായി ഭാരിച്ച തുകയാണ് വേണ്ടിവന്നത് 

സർക്കാർ സ്കൂളിൽ 
ഫണ്ട് എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് പി ടി എ യും അധ്യാപകരും.കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ കുറച്ചൊക്കെ പി ടി എ ഫണ്ട് ലഭ്യമാണ്. എന്നാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾക്ക് ഇതിനായുള്ള ഫണ്ട് കണ്ടെത്തുക ബുദ്ധിമുട്ടാണ്. സർക്കാർ സ്കൂളുകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ബസുകളുടെ ടാക്സ്, ഇൻഷുറൻസ് എന്നിവ ഒഴിവാക്കുകയോ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നൽകാൻ തയ്യാറാകുകയോ ചെയ്യണം. ശുചീകരണത്തിനു തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കണമെന്നാണ് പി ടി എകളുടെ ആവശ്യം. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നെങ്കിലും സർക്കാർ നിർദേശപ്രകാരം സ്കൂളുകൾ തുറക്കുന്നതിനായുള്ള ഒരുക്കങ്ങൾ പി ടി എ യും അധ്യാപകരും ആരംഭിച്ചുകഴിഞ്ഞു


@ കൊറോണയുടെ ആശങ്ക അകലുന്നില്ല 

കൊറോണ വീണ്ടും തിരികെ വരുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ അത് കൊണ്ട് തന്നെ വിദ്യാഭ്യാസ രംഗം പഴയത് പോലെ ആകുമ്പോഴും സ്കൂളുകളിൽ കൊറോണ പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന ആവശ്യമാണ് രക്ഷിതാക്കൾ ഉയർത്തുന്നത്.
കുട്ടികളുടെ ഗതാഗതം, സ്‌കൂളിലെത്തിയാലുള്ള ശ്രദ്ധ തുടങ്ങിയ കാര്യങ്ങളാണ് രക്ഷിതാക്കൾ പ്രധാനമായും ആശങ്കയോടെ നോക്കിക്കാണുന്നത്.
ബയോബബിൾ സംവിധാനമായിരിക്കും സ്‌കൂൾ തുറന്നാൽ ഉണ്ടാകുക എന്ന പഴയ സർക്കാർ പ്രഖ്യാപനം പൂർണതോതിൽ നടപ്പാക്കാൻ കഴിഞ്ഞാൽ ഈ ആശങ്ക അസ്ഥാനത്തായി മാറും. എന്നാൽ, കുട്ടിയെ സ്‌കൂളിലേക്ക് വിട്ടുകഴിഞ്ഞാൽ സ്‌കൂൾ അധികൃതരുടേത് മാത്രമായി ഉത്തരവാദിത്വം മാറിയാലും പ്രശ്‌നമാണ്. ചുരുക്കത്തിൽ സ്‌കൂൾ തുറക്കൽ വിജയകരമാകണമെങ്കിൽ ഒറ്റമനസ്സോടെ പ്രവർത്തിക്കേണ്ടി വന്നാൽ മാത്രമേ കൊറോണ ഭീതി അകറ്റാൻ പറ്റുകയുള്ളൂ.
ജില്ലയിലെ അധ്യാപകരിൽ 95 ശതമാനവും വാക്സിൻ എടുത്തുകഴിഞ്ഞു. കൊവിഡ് വന്ന് മൂന്നുമാസം പൂർത്തിയാകാത്തവർ, അലർജിയുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ എന്നിവർ മാത്രമാണ് വാക്സിനേഷൻ പൂർത്തിയാക്കാനുള്ളത്.
സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാരും സ്കൂൾ ജീവനക്കാരും 
ഉച്ചഭക്ഷണം തയ്യാറാക്കുന്നവർക്കും വാക്‌സിൻ എടുത്തെന്ന് ഉറപ്പാക്കാൻ സ്‌കൂൾ അധികൃതർ ജാഗ്രത കാണിക്കുന്നുണ്ട്. കുട്ടികൾക്ക്  മാസ്‌ക്  (ഭക്ഷണസമയത്തും വെള്ളം കുടിക്കുമ്പോഴും ഒഴികെ) നിർബന്ധമാണ്.
@ ഉച്ചഭക്ഷണം സർക്കാർ സ്കൂളിൽ അധ്യാപകർക്ക്‌ ബാധ്യത.
ഉച്ചഭക്ഷണത്തിന് ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നതിനുള്ള ആശങ്കയിലാണ് പ്രഥമാധ്യാപകർ പലപ്പോഴും വലിയ ബാധ്യതയിലാണ് ഓരോ അദ്ധ്യായനവർഷത്തിലും അധ്യാപകർക്ക്‌ ഉണ്ടാവുന്നത്. പി ടി എ ഫണ്ടിലും പൂർവ്വവിദ്യാർത്ഥികളിലും പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് അധ്യാപകർ.
ഫോട്ടോ: നിർമ്മാണപ്രവർത്തനം പുരോഗമിക്കുന്ന ചാത്തന്നൂർ ശ്രീമൂലം തിരുന്നാൾ യു പി സ്കൂൾ 



ദേശിയപാതയോരത്ത് അപകടഭീഷണിയുയർത്തി മുറിച്ചിട്ട മരങ്ങൾ നടപടിയെടുക്കാതെ അധികൃതർ

ചാത്തന്നൂർ: ദേശിയപാതയോരത്ത് അപകടഭീഷണിയുയർത്തി മുറിച്ചിട്ട മരങ്ങൾ നടപടിയെടുക്കാതെ അധികൃതർ. ദേശീയപാതയോരത്തും ദേശിയപാത വികസനത്തിന് വേണ്ടിയും ഏറ്റെടുത്ത സ്ഥലത്തും നിൽക്കുന്ന മുറിക്കുന്ന പടുകൂറ്റൻ മരങ്ങളാണ്  റോഡ് സൈഡിൽ കിടക്കുന്നത് ഇതിൽ തട്ടിയാണ് ചെറുതും വലുതുമായ വാഹനങ്ങൾ മറിഞ്ഞു അപകടം ഉണ്ടാവുന്നത്. മുറിക്കുന്ന മരങ്ങൾ യഥാസമയം മാറ്റാതെ റോഡ് സൈഡിൽ ഉപേക്ഷിച്ചു വീണ്ടും മരങ്ങൾ മുറിക്കുകയാണ് കരാറുകാർ ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. ഇന്നലെ രാവിലെ ലോഡുമായി തിരുവനന്തപുരം ഭാഗത്തേക്ക് പിക്ക് അപ് വാൻ അപകടത്തിൽപ്പെട്ടതാണ് അവസാനത്തെ സംഭവം. രാത്രിയിൽ ദേശീയപാത അന്ധകാരത്തിലാണ് റോഡ് സൈഡിൽ കൂടി പോകുന്ന ഇരുചക്രവാഹന യാത്രകാർക്ക് റോഡ് സൈഡിൽ കിടക്കുന്ന മരചില്ലകൾ കാണാൻ പറ്റാതെ അപകടത്തിൽപ്പെടുകയാണ്. നാട്ടുകാർ നിരവധി പരാതികൾ ദേശീയപാത അധികൃതർക്ക്‌ നൽകിയിട്ടും നടപടിയുണ്ടാവുന്നില്ലായെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തിരമായി റോഡ് സൈഡിൽ കിടക്കുന്ന മരങ്ങൾ മാറ്റി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ: അപകടത്തിൽപ്പെട്ട പിക് അപ് വാൻ
ഫോട്ടോ: മരചില്ലകൾ റോഡിൽ കിടക്കുന്നു 

ചരിത്രമുറങ്ങുന്ന ഇത്തിക്കരപാലം ഓർമ്മയാകുന്നു.

ചരിത്രമുറങ്ങുന്ന ഇത്തിക്കരപാലം ഓർമ്മയാകുന്നു.

ചാത്തന്നൂർ:ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ഇത്തിക്കരപാലം പൊളിച്ചു മാറ്റുന്നതോടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഇത്തിക്കരപാലം ഓർമ്മയായി മാറും. ദേശിയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ഇത്തിക്കര പാലം പൊളിച്ചുനീക്കുന്നത്.
നിലവിലെ പാലത്തിന് ബലക്ഷയം ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. ആറുവരിപ്പാലമാണ് ഇത്തിക്കരയിൽ പുതുതായി വരുക. കൊല്ലത്ത് നിന്ന് ചാത്തന്നൂരിലേക്ക് പോകുമ്പോൾ നിലവിലെ പാലത്തിന്റെ വലത് വശത്തായാകും പുതിയ പാലങ്ങൾ നിർമ്മിക്കുക.
ഇവ പൂർത്തിയായ ശേഷം നിലവിലെ പാലം പൊളിച്ച് നീക്കി പുതിയ രണ്ട് വരിപ്പാലം കൂടി നിർമ്മിക്കും. ജില്ലയിൽ നിലവിലുള്ള മറ്റ് പാലങ്ങളെല്ലാം നിലനിറുത്തിയാണ്‌ പുതിയ നാലുവരിപ്പാലങ്ങൾ കൂടി നിർമ്മിക്കുന്നത്.

@ചരിത്രം

കൊല്ലം തിരുവനന്തപുരം ദേശിയപാതയിലെ പ്രധാന പാലമായ ഇത്തിക്കരപാലം ചരിത്രത്തിന്റെ ഭാഗമാണ്.
രണ്ടാം അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ് ഇത്തിക്കര പാലം നിർമ്മാണം ആരംഭിച്ചത്. 1976 ജനുവരി ആയപ്പോൾ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ നടക്കവേ ഈ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ. ദിവാകരൻ ജനുവരി 19ന് മരിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊണ്ടുപോകാനായി തൊട്ടടുത്ത ദിവസം പാലം തുറന്നു. പാലത്തിന് കുറുകെ കെട്ടിയ കറുത്ത നാട മുറിച്ചായിരുന്നു ഉദ്ഘാടനം. അതിന് മുമ്പേ ഇവിടെ നിലവിലുള്ള പാലത്തിന് സമാന്തരമായി 
തടിപ്പാലമായിരുന്നു ഉണ്ടായിരുന്നത്.

മുറിച്ചു തിന്നുന്നു മണ്ണിന്റെ ഹൃദയത്തെ

മുറിച്ചു തിന്നുന്നു മണ്ണിന്റെ ഹൃദയത്തെ
കൊല്ലം :  കുളങ്ങളും തണ്ണീര്‍തടങ്ങളും ചുളുവിലയ്ക്ക് വാങ്ങി ഭൂമാഫിയ മണ്ണിട്ടുനികത്തുന്നു കണ്ണടച്ചു അധികൃതർ.പോളച്ചിറ ഏലായുടെയും ഇത്തിക്കാരയാറിന്റെയും തീരത്തുള്ള തണ്ണീർതടങ്ങളും ഏലാ ഭൂമിയുമാണ് ഭൂമാഫിയ നികത്തുന്നത്.
വെള്ളപ്പൊക്കം നിയന്ത്രിക്കാനും ഭൂമിയിലെ ജലലഭ്യത ഉറപ്പാക്കാനും നിര്‍ണായകമായ ചുതുപ്പുനിലങ്ങള്‍ നികത്തി കെട്ടിടം പണിയാനാണ് ഭൂമാഫിയയുടെ ശ്രമം.ദേശിയപാത വികസനത്തിന്റെ മറവിൽ ദേശിയ പാതയോരത്തുള്ള ചതുപ്പ് പ്രദേശങ്ങളാണ് കടുതലായും നികത്തുന്നത്. ദേശിയ പാതയോരത്ത് പൊളിക്കുന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്.
ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായുടെ സമീപ പ്രദേശങ്ങൾ നികത്തീ തുടങ്ങിയിരിക്കുന്നു ഉളിയനാട് തേബ്ര ഏല കൂഴിപ്പിൽ ഏല ,നെടുങ്ങോലം  മാലാ കായൽ
തുടങ്ങിയ സ്ഥലങ്ങളില്‍  തണ്ണീര്‍തടത്തിലായി  20 ഹെക്ടര്‍ പ്രദേശമാണ് ഭൂമാഫിയകള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്.
നെല്‍വയല്‍- തണ്ണീര്‍തട നിയമത്തിലൂടെ ഇവ സംരക്ഷിക്കാനുള്ള നിയമ സംവിധാനങ്ങളുണ്ടായിട്ടും  ചിറക്കര പഞ്ചായത്ത്‌ 
നിയമം കാറ്റില്‍പറത്തി നല്‍കിയ അനുമതിയിലൂടെ ഇവിടങ്ങളില്‍ കെട്ടിടങ്ങളും ഫാo ഹൌസുകളും  ഉയര്‍ന്നുകഴിഞ്ഞു.

ഇത്തിക്കരയാറ്റിന്റെ തീരത്ത്
ചാത്തന്നൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഒരിക്കലും വറ്റാത്ത തണ്ണീര്‍തടങ്ങളും വയലും സ്ഥലമുടമകൾ പ്ലോട്ടുകളാക്കി മണ്ണിട്ട് നികത്തി വില്‍ക്കുകയാണ്.കെട്ടിടാവാശിഷ്ടങ്ങൾ കൂടാതെ കടല്‍ കരയില്‍നിന്ന് മണലെടുത്തും, 
തണ്ണീര്‍തടങ്ങളില്‍നിന്നും പൂഴികലര്‍ന്ന എക്കല്‍ മണ്ണും വ്യാപകമായി കൊണ്ടുവന്നുകൂട്ടി നികത്തിയാണ് കരഭൂമിയാക്കുന്നത്. ഭൂമി നികന്ന് കഴിഞ്ഞാൽ അഞ്ചുമുതല്‍ 15 വര്‍ഷംവരെ പ്രായമുള്ള തെങ്ങുകള്‍ പറിച്ചുനട്ട് കരഭൂമിയാണെന്ന് വ്യാജരേഖയുമുണ്ടാക്കുന്നു. ഇത്തികരയാറ്റിന്റെ തീരത്ത് വയൽപുരയിടം മണ്ണിട്ട് നികത്തിയതോടെ ശക്തമായ മഴയിൽ 
ജലമൊഴുക്ക് തടസപ്പെട്ടു. 
ഇവിടുത്തെ വയലുകളിലെല്ലാം ഇപ്പോള്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍കൊണ്ട് നിറഞ്ഞു. സ്വന്തമായി കരഭൂമിയില്ലാത്തവര്‍ പരമ്പരാഗതമായി ലഭിച്ച നെല്‍പാടത്ത് മൂന്നുസെന്റ് നികത്തി വീടുവയ്ക്കാന്‍ അപേക്ഷസമര്‍പിച്ചാല്‍ നിയമത്തിന്റെ തലനാരിഴ കീറി പരിശോധിച്ച് കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് നിഷേധിക്കുന്ന നഗരസഭ- റവന്യു- കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മൂക്കിനുതാഴെയാണ് ഏക്കര്‍ കണക്കിന് നെല്‍വയലുകളും തണ്ണീര്‍തടങ്ങളും മണ്ണിട്ടുനികത്തിയത്.


@ പോളച്ചിറ ഏലായും മാലാകായലും
സംരഷിക്കണം

പോളച്ചിറ ഏലായും മാലാകായലിലും 
വന്യജീവി സംരക്ഷണനിയമത്തിന്റെ ഉയര്‍ന്ന പട്ടികയില്‍പെടുന്ന കരയാമ, വെള്ളാമ തുടങ്ങിയവയുടെ ആവാസകേന്ദ്രം കൂടിയാണ്.
മുഷി, വരാല്‍, മാനത്തുകണ്ണി, കരിമീന്‍, വരയന്‍ തുടങ്ങിയ ശുദ്ധജല മീനുകളും യഥേഷ്ടം. ഔഷധസസ്യങ്ങളുടെ കലവറ കൂടിയായ ഇവിടെ മോതിരക്കോഴി, നീര്‍ക്കോഴി, പവിഴക്കോഴി തുടങ്ങിയ ദേശാടനപക്ഷികളുടെ വിഹാരകേന്ദ്രം കൂടിയാണ്.കൂടാതെ ടൂറിസ്റ്റ് കേന്ദ്രവുമാണ് ഇവ സംരഷിക്കാനുള്ള നടപടി ഉണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.



മത്സ്യ വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞു :മത്സ്യ വ്യാപാരി മരിച്ചു

 മത്സ്യ വാഹനങ്ങൾ കൂട്ടിയിടിച്ച് 
മറിഞ്ഞു :മത്സ്യ വ്യാപാരി മരിച്ചു

ചാത്തന്നൂർ : ദേശീയ പാതയിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈങ്കുളിന് സമീപം മത്സ്യം കയറ്റിപ്പോയ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു വാഹനം മറിഞ്ഞു. മറിഞ്ഞ വാഹനത്തിലെ ഒരു യാത്രക്കാരൻ മരിച്ചു. കരുനാഗപ്പള്ളികുലശേഖരപുരം തടായിൽ പടി റ്റതിൽ വീട്ടിൽ അബദ്ദുൽ അസീസാ (45) ണ് മരിച്ചത്. ഇരുവാഹനങ്ങളിലെയും 
ഡ്രൈവർമാരെ പരിക്കുകളോടെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചേ അഞ്ചരയോടെയായിരുന്നു അപകടം. കൊല്ലത്തുനിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മീൻ കയറ്റിയ ഗുഡ്സ് വാനും എതിരെ വന്ന വിഴിഞ്ഞത്തു നിന്നും കരുനാഗപ്പള്ളിയിലേയ്ക്ക് പോയ എയ്സ് മിനി ഗുഡ്സ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി ഗുഡ്സ് വാൻ മറിഞ്ഞു. അതിലുണ്ടായിരുന്ന അബ്ദുൽ അസീസ് വാഹനത്തിനടിയിൽപ്പെട്ടു പോയി. പാരിപ്പള്ളി, ചാത്തന്നൂർ എന്നിവിടങ്ങളിൽ നിന്നും പോലീസും പരവൂർ ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് അംഗങ്ങളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത് .

വണ്ടി ഉയർത്തി അസീസിനെ പുറത്തെടുത്ത് പാരിപ്പള്ളി ഗവ. മെഡിക്കൽകോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്ക്ക് ഏറ്റ പരിക്കാണ് മരണകാരണമായതു്. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയ പാതയിലെ ഗതാഗതം സ്തംഭിച്ചു. മറിഞ്ഞ വാഹനം മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കരുനാഗപ്പള്ളി പുതിയകാവ് മാർക്കറ്റിലെ മത്സ്യ വ്യാപാരിയായിരുന്നു മരിച്ച അബ്ദുൽ അസീസ് വിഴിഞ്ഞത്തു പോയി മത്സ്യവുമെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. ഭാര്യ സബിയത്ത് . മക്കൾ : സുമയ്യ, സുറുമി . മരുമക്കൾ: ഷാനവാസ്, ഷാൻ. പാരിപ്പള്ളി പോലീസ് കേസ്സെടുത്തു.
 

Saturday, 28 May 2022

കൂട്ടുകാരൊടൊപ്പം കടലിലിറങ്ങിയ കുട്ടികളിൽ ഒരാൾ തിരയിൽപ്പെട്ടു മരിച്ചു.

കൊട്ടിയം :കൂട്ടുകാരൊടൊപ്പം കടലിലിറങ്ങിയ കുട്ടികളിൽ ഒരാൾ തിരയിൽപ്പെട്ടു മരിച്ചു. പഴയാറ്റിൻകുഴി കയ്യാലക്കൽ   തൊടിയിൽ പുരയിടത്തിൽ സനോഫറിന്റെയും ഷാഹിദയുടെയും ഏക മകനായ മുഹമ്മദ് ഷാൻ (ഷാ മോൻ) 16 ആണ് മരിച്ചത്.തട്ടാമലയിലുള്ള ഇരവിപുരം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സ് പരീക്ഷയെഴുതി റിസൽറ്റ് കാത്തിരിക്കുകയായിരുന്നു.ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ താന്നിയിലായിരുന്നു സംഭവം.ആറു സുഹൃത്തുക്കൾക്കൊപ്പം താന്നിയിലെത്തിയ മുഹമ്മദ് ഷാനും സംഘത്തിലുണ്ടായിരുന്ന രണ്ടു പേരും കടലിൽഇറങ്ങുകയായിരുന്നു.ഇവരിൽമുഹമ്മദ്ഷാൻതിരയിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ മുഹമ്മദ് ഷാനെ കണ്ടെത്തി പൊലീസ് വാഹനത്തിൽ കൊല്ലത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.വ്യാഴാഴ്ച പോസ്റ്റ്മോമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.  

ചിത്രം: മുഹമ്മദ് ഷാൻ

കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഭരണം അട്ടിമറിയ്ക്കാൻ യു ഡി എഫ് - എൽ ഡി എഫ് ആസൂത്രിത നീക്കം

കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഭരണം അട്ടിമറിയ്ക്കാൻ യു ഡി എഫ് - എൽ ഡി എഫ് ആസൂത്രിത നീക്കം

ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഭരണം അട്ടിമറിയ്ക്കാൻ യു ഡി എഫ് - എൽ ഡി എഫ് ആസൂത്രിത നീക്കം. പഞ്ചായത്ത്‌ കമ്മിറ്റികൾ അലങ്കോലമാക്കി ഭരണസ്തംഭനമെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കമ്മിറ്റിയിൽ ആദ്യം മുതൽ തന്നെ എൽ ഡി എഫ്, യു ഡി എഫ് അംഗങ്ങൾ പരസ്പരധാരണയോടെ നീങ്ങിയെങ്കിലും പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ശക്തമായ നിലപാട് മൂലം പ്രതിപക്ഷ നീക്കം അട്ടിമറിയ്ക്കപ്പെടുകയായിരുന്നു.കമ്മിറ്റിയിൽ വോട്ടെടുപ്പ് നടന്നാൽ ഒരാൾക്ക് ഒരു വോട്ട് മാത്രമെ ചെയ്യാവുവെന്ന ജനാധിപത്യ മര്യാദകൾ എല്ലാം അട്ടിമറിച്ചു കൊണ്ട് ഇരു മുന്നണികളുടെയും സ്ഥാനാർഥികൾക്ക് ഇരു മുന്നണികളുടെയും അംഗങ്ങൾ പരസ്പരം സഹായിച്ചു കൊണ്ട് രാക്ഷ്ട്രീയ മര്യാദകളും ജനാധിപത്യ മര്യാദകളും ലoഘിക്കുകയായിരുന്നു.
 കമ്മിറ്റിയിൽ എൽ ഡി എഫിനെ സഹായിച്ച യു ഡി എഫ് അംഗങ്ങൾ പഞ്ചായത്ത്‌ കമ്മിറ്റി കഴിയും മുൻപേ നാണക്കേട് മറച്ചു വയ്ക്കാൻ 
ഹാൾ വിട്ട് വെളിയിൽ പോയി. എൽ ഡി എഫ് അംഗങ്ങൾ പ്രസിഡന്റിനെയും സെക്രട്ടറിയെയും തടഞ്ഞു വയ്ക്കുകയും ചെയ്തു.
 എൽ ഡി എഫ് തടഞ്ഞു വച്ച 
സെക്രട്ടറി നിരവധി തവണ യോഗം നടന്ന ഹാളിൽ നിന്നും വെളിയിൽ പോയി തിരിച്ചു വന്നിട്ടും തടയാൻ ഇടത് അംഗങ്ങൾ കൂട്ടാക്കിയില്ല.തുടർന്ന് സ്ഥലത്ത് എത്തിയ പോലീസിനോട്‌ പ്രസിഡന്റ്‌ കാര്യങ്ങൾ വിശദീകരിച്ചതോടെ എൽ ഡി എഫ് അംഗങ്ങളോട് ഹാൾ വിട്ട് പോകാൻ പോലിസ് ആവശ്യപ്പെടുകയും പ്രസിഡന്റ്‌ മിനിട്സ് ക്ലാസ്സ്‌ ചെയ്തു പഞ്ചായത്ത്‌ കമ്മിറ്റി പൂർത്തിയാക്കി സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ് അടുത്ത കമ്മിറ്റിയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

@ എൽ ഡി എഫിന് വോട്ട് ചെയ്തതിൽ
യു ഡി എഫിൽ ആശയകുഴപ്പം 

യു ഡി എഫ് അംഗങ്ങൾ ജി. എസ്. ജയലാൽ എം എൽ എ മുഖേനയുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റിയിൽ എത്തിയത് എന്ന് ഒരു വിഭാഗം കോൺഗ്രസ്‌ പ്രവർത്തകർ ആരോപിക്കുന്നു.കമ്മിറ്റി അലങ്കോലമാക്കി കൊണ്ട് കൃതിമ ബഹളം ഉണ്ടാക്കി എൽ ഡി എഫ് -യു ഡി എഫ് അംഗങ്ങൾ ചേർന്ന് പ്രസിഡന്റിനെ തടഞ്ഞു വച്ച് രാജി വയ്പ്പിക്കുക എന്ന സമ്മർദ് തന്ത്രം യു ഡി എഫിലെ നാല് കോൺഗ്രസ്‌ അംഗങ്ങൾ എടുത്ത കടുത്ത നിലപാട് മൂലം യു ഡി എഫ് ഒന്നാകെ ഇറങ്ങി പോകുന്നതിൽ കലാശിക്കുകയായിരുന്നു.യു ഡി എഫ് അംഗങ്ങൾ ഒന്നടങ്കം എൽ ഡി എഫ് അംഗങ്ങൾക്ക്‌ വോട്ട് ചെയ്തതിൽ യു ഡി എഫ് പ്രവർത്തകർക്കിടയിൽ കടുത്ത അമർഷമാണ് ഉയരുന്നത്.

@ യു ഡി എഫ് പിന്തുണയിൽ എൽ ഡി എഫ് ക്യാമ്പിൽ ആഹ്ലാദo

അപ്രതീക്ഷിതമായി യു ഡി എഫിൽ നിന്നും കിട്ടിയ പിന്തുണയുടെ ആഹ്ലാദത്തിലാണ് എൽ ഡി എഫ് ക്യാമ്പ്. നിലവിൽ എൽ ഡി എഫിന് 6 അംഗങ്ങൾ ആണുള്ളത് കഴിഞ്ഞ ദിവസം നടന്ന കമ്മിറ്റിയിൽ യു ഡി എഫ് അംഗങ്ങളുടെ വോട്ട് കിട്ടിയത് മൂലം 13പേരുടെ പിന്തുണ കിട്ടിയെന്ന് മിനിട്സിൽ രേഖപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് എൽ ഡി എഫ് അംഗങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റിനെ തടഞ്ഞു വച്ചത്.യു ഡി എഫിലെ ആർ എസ് പി അംഗത്തെ പ്രസിഡന്റ്‌ ആക്കി കൊണ്ടുള്ള ധാരണയ്ക്ക് എൽ ഡി എഫ് ശ്രമിക്കുമ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന സിപിഎം നിലപാടിനെ കോൺഗ്രസിലെ നാല് അംഗങ്ങൾ എതിർക്കുന്നതാണ് ധാരണയ്ക്ക് തടസമെന്ന് എൽ ഡി എഫ് വൃത്തങ്ങൾ ആരോപിക്കുന്നു.

@ ബിജെപി ഭരണസമിതിയെ അട്ടിമറിയ്ക്കാനുള്ള നീക്കം പൊളിഞ്ഞു - എസ്. സുദീപ 

ബി ജെ പി യുടെ നേതൃത്വത്തിലുള്ള കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത്‌ ഭരണം അട്ടിമറിക്കാനുള്ള ധാരണയോടെയാണ് എൽ ഡി എഫ്.-യു ഡി എഫ് അംഗങ്ങൾ കമ്മിറ്റിയിൽ എത്തിയത്. തുടക്കത്തിൽത്തന്നെ ബഹളമുണ്ടാക്കി കമ്മിറ്റി അലങ്കോലമാക്കാൻ നീക്കം നടത്തിയെങ്കിലും അത് ഫലിക്കാഞ്ഞതുകൊണ്ടാണ് സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിച്ചതെന്നും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എസ്. സുദീപ പറഞ്ഞു.

ഹൈന്ദവ ആചാരനുഷ്ടാങ്ങൾ ഏകീകൃതമാക്കാനും സംഘടനയെ ശക്തമാക്കാനും എൻ എസ് എസ് നേത്രത്വയോഗം തീരുമാനിച്ചു.

ചാത്തന്നൂർ: ഹൈന്ദവ ആചാരനുഷ്ടാങ്ങൾ ഏകീകൃതമാക്കാനും സംഘടനയെ ശക്തമാക്കാനും എൻ എസ് എസ് നേത്രത്വയോഗം തീരുമാനിച്ചു.
 ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിലെ 80 കരയോഗങ്ങളുടെയും, വനിതാസമാജങ്ങളുടെയും പ്രസിഡന്റ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള താലൂക്ക് തല ഔദ്യോഗിക ഭാരവാഹികളുടെ നേതൃയോഗമാണ് തീരുമാനമെടുത്തത്. ഇന്നലെ 
രാവിലെ 10 ന് ആചാര്യസ്മൃതിമണ്ഡപത്തിലും,ചട്ടമ്പിസ്വാമിസ്മൃതിമണ്ഡലത്തിലും,ഭദ്രദീപം തെളിയിച്ച് പുഷ്പാർച്ചനയോടെ യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർമുരളിയുടെ അധ്യക്ഷതയിൽ നേതൃയോഗം ആരംഭിച്ചു. യോഗത്തിലാണ് 
വിവാഹ മരണാനന്തരചടങ്ങുകൾ താലൂക്ക് തലത്തി ഏകീകരണ സ്വഭാവത്തിൽ 80 കരയോഗങ്ങളിലും നടത്തുന്നതിനും അതിന് ജൂൺമാസം കരയോഗ സന്ദർശനം നടത്തി കരയോഗ അംഗങ്ങളുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തി പ്രിന്റ് ചെയ്ത്  ഓരോ കരയോഗത്തിനും നൽകുവാനും യോഗം തീരുമാനിച്ചു. കൂടാതെ മംഗളകർമ്മങ്ങളിൽ ചടങ്ങ് തുടങ്ങുന്നതിനുമുമ്പ് ആചാര്യന്റെ ഫോട്ടോ വേദിയിൽ വച്ച് മാലചാർത്തി പുഷ്പാർച്ചന നടത്തുന്നതിനും തീരുമാനിച്ചു. കോവിഡ് 19 മൂലം കഴിഞ്ഞ രണ്ടര  വർഷക്കാലമായി സംഘടനാപ്രവർത്തനത്തിൽ ഉണ്ടായ കാര്യക്ഷമത കുറവ് മാറ്റിയെടുത്ത് കരയോഗ-വനിതാസമാജം - ബാലസമാജം ഭരണ സമിതികളിൽ കാലാവധി കഴിഞ്ഞ് പുനസംഘടിപ്പിച്ച് കരയോഗ തലത്തിൽ സംഘടനാപ്രവർത്തനം കാര്യക്ഷമമാക്കാനും, അതുവഴി താലൂക്ക് വനിതാ യൂണിയൻ, ബാലസമാജ യൂണിയൻ പുന സംഘടിപ്പിക്കാനും തീരുമാനിച്ചു.ഓരോ വിഭാഗത്തിന്റെയും വാർഷികകണക്കുകൾ ആഡിറ്റ് ചെയ്യുന്നതിനും കരയോഗങ്ങളിൽ പ്രവർത്തിക്കുന്ന 413 വനിതാ സ്വയംസഹായ സംഘങ്ങളുടെ തെരഞ്ഞെടുപ്പ് നടത്താനും അവരുടെ കണക്കുകൾ മെയ് മാസം ആഡിറ്റ് ചെയ്ത് പൂർത്തീകരിക്കുന്നതിനും വനിതാ സ്വയം സഹായ സംഘത്തിലെ വനിതകളിൽ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ താല്പര്യം ഉള്ളവരെ കണ്ടെത്തി പുരുഷന്മാരുടെയും വനിതകളുടെയും സംരംഭകത്വ ഗ്രൂപ്പുകൾ വഴി വിവിധ ചെറുകിട വ്യവസായങ്ങൾ ആരംഭിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കി സാമ്പത്തികഭദ്രത സമുദായങ്ങൾക്കിടയിൽ കൈവരിക്കുന്നതിനും ഉള്ള പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ പരവൂർ മോഹൻദാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിയൻ സെക്രട്ടറി റ്റി. അരവിന്ദാക്ഷൻ പിള്ള സംഘടനാ കാര്യങ്ങൾ വിശദീകരിക്കുകയും എൻ.എസ്.എസ് ഇൻസ്പെക്ടർ എസ്. ശ്രീജിത്ത് യോഗത്തിന് കൃതജ്ഞത പറയുകയും ചെയ്തു യോഗത്തിൽ യൂണിയൻ ഭരണസമിതി അംഗങ്ങൾ, എൻ.എസ്.എസ് പ്രതിനിധിസഭാ അംഗങ്ങൾ, എം. എസ്. എസ്.എസ് കോഡിനേറ്റേഴ്‌സ് , എല്ലാ കരയോഗ-വനിതാ സമാജങ്ങളിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
ഫോട്ടോ:എൻ എസ് എസ് താലൂക്ക് യൂണിയൻ നേത്രത്വ യോഗം യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി ഉത്ഘാടനം ചെയ്യുന്നു 

ഇങ്ങനെയുമുണ്ടോ ഒരു കെ എസ് ആർ ടി സി ഡിപ്പോ

ഇങ്ങനെയുമുണ്ടോ ഒരു   കെ എസ് ആർ ടി സി ഡിപ്പോ  

കൊല്ലം : യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തി ചാത്തന്നൂർ  കെ എസ് ആർ ടി സി  ഡിപ്പോ 
ഡിപ്പോയ്ക്ക് അകത്തും പുറത്തും 
 പ്രകാശം പരത്തുന്ന ലൈറ്റുകളെല്ലാം മിഴിയടച്ചു സമ്പൂർണ അന്ധകാരത്തിലേക്ക് മാറി 
പൂർണ്ണമായും 
പൊട്ടിപ്പൊളിഞ്ഞ റോഡിൽ നിറയെ കുഴികൾ കുഴികളിൽ വെള്ളം നിറഞ്ഞു 
 വെള്ളക്കെട്ടായി മാറി 
അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യങ്ങളുടെ കൂമ്പാരങ്ങൾ, ദുർഗ്ഗന്ധം വമിക്കുന്ന അഴുക്കുചാലുകൾ.
കോടികണക്കിന് രുപ യുടെ  വികസനം  നടത്തിയെന്ന് എം എൽ എ യും 
അധികൃതരും  അവകാശപ്പെടുമ്പോഴും
കുണ്ടും കുഴിയും കാരണം പകൽസമയത്ത് പോലും സുരക്ഷിതമല്ലാത്ത ഡിപ്പോയിൽ രാത്രിയിൽ യാത്രക്കാരുടെ ദുരിതം ഇരട്ടിയാണ്. വൻ കുഴികളും, വെള്ളക്കെട്ടുകളും  ബസ് സ്റ്റാൻഡിന്റെ  മുഖം  വികൃതമാക്കി  മാറ്റി.വൈകുന്നേരം ആറു മണി കഴിഞ്ഞാൽ ഇവിടെ അന്ധകാരമാണ്.പിന്നെ 
ഇരുട്ടിന്റെ മറവിൽ മയക്കുമരുന്ന് വാണിഭക്കാരും ട്രാൻസെന്റർ ആയ 
ലൈംഗികതൊഴിലാളികളുമടങ്ങുന്ന സംഘം ഡിപ്പോ പരിസരം കൈയടക്കിയിരിക്കുകയാണ്.

@ ഡിപ്പോയിലെ 
റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട്  വർഷങ്ങൾ കഴിഞ്ഞു.ഇത് വരെയും നന്നാക്കിയിട്ടില്ല. കുറച്ചു മണ്ണിടാൻ പോലും പഞ്ചായത്ത്‌ അധികൃതരും കെ എസ് ആർ ടി സിയും മെനക്കെടില്ല. അടുത്തിടെ കല്ല് തെറിച്ചു വീണ് ഡിപ്പോയുടെ ജന്നലിന്റെ കണ്ണാടി പൊട്ടിയിരുന്നു ബസുകൾ പോകുമ്പോൾ കുഴിയിൽ നിന്നും കല്ല് തെറിച്ചു വീണ് അപകടങ്ങൾ ഉണ്ടാവുന്നത് സ്ഥിരം സംഭവമായി മാറി, ബസിൽ നിന്നും ഇറങ്ങുമ്പോൾ കുഴിയിൽ വീണ് കാല് ഒടിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടും കെ എസ് ആർ ടി സി അധികൃതർ മൗനം പാലിക്കുകയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തിരമായി റോഡിലെ കുഴികൾ നികത്തി റോഡ് ടാറിഡമെന്നാണ് ജനങ്ങളുടെയും ജീവനക്കാരുടെയും ആവശ്യം.

@ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങൾ 

ഡിപ്പോ ജംഗഷനിലെയും ദേശീയപാതയിലെയും 
ഹൈമാസ്റ്റ് ലൈറ്റുകളും,സോഡിയം വേപ്പർ ലാമ്പുകളും തകരാറിലായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അത് നന്നാക്കാൻ ബന്ധപെട്ട അധികാരികൾ തയ്യാറായിട്ടില്ല. ഡിപ്പോയ്ക്കുള്ളിലും ഡിപ്പോ ജംഗഷനിലും ഊറാംവിള ജംഗഷനിലും ലൈറ്റുകൾ കത്താതായിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.ഡിപ്പോയ്ക്കുള്ളിൽ ജനറേറ്റർ സംവിധാനമില്ലാത്തത് മൂലം രാത്രിയിൽ ജീവനക്കാർ മൊബൈൽ വെട്ടത്തെയാണ് ആശ്രയിക്കുന്നത്. ലക്ഷകണക്കിന് രൂപ ദിവസവും കളക്ഷൻ വരുമ്പോൾ ഭയപ്പാടോടെയാണ് ജീവനക്കാർ എണ്ണിതിട്ടപ്പെടുത്തി വയ്ക്കുന്നത്. അടിയന്തിരമായി അത്യാധുനിക രീതിയിലുള്ള ജനറേറ്റർ സംവിധാനം ഒരുക്കണമെന്നാണ് ജീവിനക്കാരുടെയും യാത്രക്കാരുടെയും ആവശ്യം.

@ ചാത്തന്നൂർ ഡിപ്പോ ബസുകളുടെ ശവപറമ്പ്

കൊറോണ സമയത്ത് ഓട്ടം മതിയാക്കി വിവിധ ഡിപ്പോകളിൽ നിന്നും കൊണ്ട് വന്ന നൂറ് കണക്കിന് ബസുകൾ ഡിപ്പോയ്ക്കുള്ളിൽ കിടക്കുന്നുണ്ട്. ഇവിടെ കാട് പിടിച്ചു ഇഴജന്തുക്കളുടെയും തെരുവ് നായകളുടെയും 
താവളമായി മാറി.ഇ ബസുകളിൽ നിന്നും ഇളക്കിമാറ്റുന്ന സാധനങ്ങൾ മറ്റ് ബസുകളിലേക്ക് ഉപയോഗിക്കുകയാണ്.

@ എം എൽ എ ഫണ്ട് മുപ്പത് ലക്ഷം എങ്ങോട്ട് പോയി

ജി. എസ്. ജയലാൽ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മുപ്പത് ലക്ഷം ഉപയോഗിച്ച് പെയിന്റടിയും പൂന്തോട്ടവും മാത്രമാണ് നിർമ്മിച്ചത് അടിസ്ഥാന വികസന സൗകര്യങ്ങൾ ഒന്നും തന്നെ ചെയ്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പെയിന്റടിയും ബാത്ത് റൂം നവീകരണവും മാത്രമാണ് നടന്നത് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും നടന്നിട്ടില്ല. ഡിപ്പോയുടെ വികസനത്തിന് 
 കെ എസ് ആർ ടി സി അധികൃതർക്ക് താത്പര്യമില്ല. എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.മൂന്ന് ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച പൂന്തോട്ടത്തിന്റെ നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.

@ വഴിയോരം വഴിയാധാരമായി

കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാർ നിർമ്മിച്ച വഴിയോരം വഴിയാധാരമായി മാറി. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുകയും ചാത്തന്നൂരിൽ ജി. എസ്. ജയലാൽ എം എൽ എ ഉത്ഘാടനം ചെയ്യുകയും ചെയ്ത വഴിയോര വിശ്രമകേന്ദ്രം ഉത്ഘാടനത്തിൽ ഒതുങ്ങി ഉത്ഘാടനം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞുവെങ്കിലും പ്രവർത്തനം ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല. സ്ത്രികളുടെ വിശ്രമകേന്ദ്രത്തിൽ ഉണ്ടായിരുന്ന ഇരിപ്പടങ്ങൾ നശിച്ചു പുതിയവ ഉണ്ടാക്കാൻ ഇത് വരെയും ഡിപ്പോ അധികൃതർ ശ്രമിച്ചിട്ടില്ല.


ഖജനാവ്‌ നിറയ്‌ക്കാന്‍ രാത്രിയും ഹെല്‍മെറ്റ്‌ വേട്ട

ഖജനാവ്‌ നിറയ്‌ക്കാന്‍ രാത്രിയും  ഹെല്‍മെറ്റ്‌ വേട്ട
കൊല്ലം: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന സര്‍ക്കാരിന്റെ ഖജനാവ്‌ നിറയ്‌ക്കാന്‍  പാതിരാത്രിയിലും ഹെല്‍മെറ്റ്‌ വേട്ട. രാത്രി ഏട്ടു മണി മുതല്‍ അര്‍ദ്ധരാത്രിയും  വെളുപ്പിനും ക്വാട്ട നിശ്‌ചയിച്ച്‌ ഹെല്‍മെറ്റ്‌ വേട്ട നടത്തുന്നത്‌.  മറ്റ്‌ ഒരു നിയമലംഘനവും പരിശോധിക്കാതെ ഹെല്‍മെറ്റ്‌ ഇല്ലാത്തവര്‍ക്ക്‌ പെറ്റിയടിച്ച്‌ സര്‍ക്കാരിന്‌ വരുമാനമുണ്ടാക്കികൊടുക്കുവാനാണ്‌ പോലീസിന്‌ കിട്ടിയിട്ടുള്ള നിര്‍ദ്ദേശം.
ഉന്നത ഉദ്യോഗസ്‌ഥരുടെ ഇത്തരം നിര്‍ദ്ദേശത്തില്‍ പോലീസ്‌ സേനയ്‌ക്കുള്ളിലും പ്രതിഷേധമുണ്ട്‌. 

ഹെല്‍മറ്റ് വേട്ടയുടെ പേരില്‍ സ്ത്രി പുരുഷ ഭേദമന്യ ബൈക്ക് യാത്രക്കാരോട്  മോശമായി  പെരുമാറുന്ന പോലീസിന്റെ  നടപടിക്കെതിരെ ശക്‌തമായ പ്രതിക്ഷേധം ഉയര്‍ത്താന്‍ തയാറെടുത്തിരിക്കുകയാണ്‌ നാട്ടുകാര്‍.

പതിവിന്‌ വിപരീതമായി ഇപ്പോള്‍ വളവുകളിലാണ്‌ പോലീസ്‌ വണ്ടികളുമായി ഹെല്‍മെറ്റ്‌ പിടിക്കാന്‍ നില്‍ക്കുന്നത്‌. വേഗത്തില്‍ വരുന്ന വണ്ടിക്ക്‌ മുന്നില്‍ ചാടിവീണ്‌ കൈകാണിക്കുന്നത്‌ തന്നെ അപകടമുണ്ടാക്കുമെന്ന്‌ പലര്‍ക്കും പരാതിയുണ്ട്‌. പരിശോധനയെ എതിര്‍ക്കുന്നില്ലെങ്കിലും ഇത്തരത്തില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പോലീസിന്റെ നീക്കത്തിനെതിരെ ശക്‌തമായ പ്രതിഷേധം പല ഭാഗത്തുനിന്നും ഉയര്‍ന്നിട്ടുണ്ട്‌.
.
ഹെല്‍മറ്റ് വേട്ടയ്‌ക്ക് നേതൃത്വം നല്‍കുന്ന എസ്‌.ഐ അടക്കമുള്ള പോലീസുകാര്‍ക്ക് ഉന്നത ഉധ്യോഗസ്തര്‍ ഇത്ര വണ്ടി പിടിക്കണമെന്ന്‌ നിര്‍ദ്ദേശവും നല്‍കുകയാണ്‌.

വണ്ടി തടഞ്ഞുനിര്‍ത്തി ചോദ്യവും ഉത്തരവുമൊന്നുമില്ല, ഹെല്‍മെറ്റ്‌ ഇല്ലെങ്കില്‍ ഉടന്‍ പെറ്റി അടിച്ചുകൊടുത്തു വിടുകയാണ്‌ ഇവരുടെ രീതി. 
എന്നാല്‍ വണ്ടിയില്‍ വന്ന വ്യക്‌തിയെക്കുറിച്ച്‌ അന്വേഷിക്കുകയോ, വണ്ടിയുടെ രേഖകള്‍ പരിശോധിക്കുകയോ ഒന്നും ചെയ്യുന്നില്ല.
മോഷണവാഹനമാണെങ്കിലും ഹെല്‍മെറ്റുണ്ടെങ്കില്‍ സധൈര്യം കൊണ്ടുപോകാമെന്നതാണ്‌ പോലീസിന്റെ നടപടിയിലൂടെ വെളിവാകുന്നത്‌.

രാത്രി കാലങ്ങളിലും വെളുപ്പിനും  ഇത്തരം വേട്ട നടക്കുന്നത്‌ ഏറെ ബാധിക്കുന്ന അതിരാവിലെ അന്യജില്ലകളില്‍ ജോലിക്കും മറ്റും പോയി മടങ്ങിയെത്തുന്നവരെയാണ്‌. 
രാത്രികാലങ്ങളില്‍ സിനിമകഴിഞ്ഞു പോകുന്നവരും ട്രെയിനിലും ബസിലും യാത്ര കഴിഞ്ഞ്‌ വരുന്നവരുമാണ്‌ കൂടുതലുമുള്ളത്‌. 

റെയില്‍വേസ്‌റ്റേഷനിലും മറ്റും ബൈക്കുകള്‍ വച്ചിട്ട്‌ പോകേണ്ടതുള്ളതുകൊണ്ട്‌ ഇത്തരം ദൂരയാത്രയ്‌ക്ക് പോകുന്നവരില്‍ ചിലര്‍ ഹെല്‍മെറ്റ്‌ ഒഴിവാക്കുന്നത്‌ പതിവാണ്‌.
പാര്‍ക്കിംഗിന്‌ വച്ചിരിക്കുന്നിടത്ത്‌ ബൈക്കിന്‌ പോലും സുരക്ഷിതമില്ലാത്ത സാഹചര്യത്തില്‍ എങ്ങനെ ഹെല്‍മെറ്റ്‌ വച്ചിട്ടുപോകുമെന്നാണ്‌ ഇവരുടെ ചോദ്യം. 
അതുകൊണ്ടാണ്‌ ഹെല്‍മെറ്റ്‌ ഒഴിവാക്കേണ്ടി വരുന്നതെന്നും ഇവര്‍ പറയുന്നു. 
ദീര്‍ഘദൂരയാത്ര കഴിഞ്ഞ്‌ തളര്‍ന്ന്‌ വീട്ടില്‍പ്പോയി ഒന്നു നടുനിവര്‍ത്താന്‍ പോകുന്നവര്‍ക്കാണ്‌ പോലീസ്‌ പീഡനം.
എം-80ല്‍ പോകുന്നവരെപ്പോലും വിടാതെയാന്ന് ഹെല്‍മറ്റ് വേട്ട. എന്നാല്‍ വമ്പന്‍കാറില്‍ സര്‍വ നിയമലംഘനവും നടത്തി ഈ സംഘത്തിന്‌ മുമ്പിലൂടെ പലരും കടന്നുപോയെങ്കിലും ഒന്നു തിരിഞ്ഞുനോക്കാന്‍ പോലും ഈ നിയമപാലകസംഘം തയാറായില്ലെന്നതാണ്‌ വസ്‌തുത.വമ്പന്‍മാരുടെ നിയമലംഘനം കണ്ടില്ലെന്ന്‌ നടിക്കുന്ന പോലീസ്‌ സംഘം. ഇരുചക്ര വാഹനക്കാരെ ദ്രോഹിക്കുന്ന ഉന്നത ഉദ്യോഗസ്‌ഥരുടെ ഇത്തരം നടപടിയില്‍  പ്രതിഷേധമുള്ളതുകൊണ്ടുതന്നെ ഒരു വിഭാഗം  പോലീസുകാര്‍ ഈ നീക്കത്തിനോട്‌ സഹകരിക്കുന്നില്ല. 

അതുകൊണ്ട്‌ ഹോംഡാര്‍ഡുകളെയാണ്‌ എസ്.ഐ അടക്കമുള്ളവര്‍  ഒപ്പം കൂട്ടുന്നത്‌.രാത്രിയോ പകലോ ഭേദമില്ലാതെ പോലീസുകാര്‍ നടത്തുന്ന ഹെല്‍മറ്റ് വേട്ടയില്‍ ശക്തമായ പ്രതിക്ഷേധത്തിലാണ് നാട്ടുകാര്‍

Friday, 27 May 2022

പാരിപ്പള്ളി - കിഴക്കനേലറോഡ് തകർന്നടിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ

പാരിപ്പള്ളി - കിഴക്കനേല
റോഡ് തകർന്നടിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ 
ചാത്തന്നൂർ : പാരിപ്പള്ളി - കിഴക്കനേല
റോഡ് തകർന്നടിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ.പൂർണ്ണമായും തകർന്നടിഞ്ഞ റോഡ് 
മഴക്കാലമായതോടെ റോഡിൽ കുഴികൾ നിറഞ്ഞു വെള്ളക്കെട്ട് ആയതോടെ 
കാൽ നടയാത്ര പോലും ദുസഹമായി മാറി. പാരിപ്പള്ളി - മടത്തറ റോഡിൽ കുളമട ജംങ്ഷൻവരെയും, കുളമട എൽ പി എസ് ജംഗ്ഷൻ മുതൽ കിഴക്കനേല
കെട്ടിടം മുക്ക് വരെയുമാണ് ജനങ്ങളെ ദുരിതത്തിലാക്കികൊണ്ട് റോഡ്  തകർന്ന് കിടക്കുന്നത്.
പാരിപ്പള്ളി മുതൽ കുളമട
വരെ പൊതു മരാമത്ത് വകുപ്പിന്റെ 
ചാത്തന്നൂർ അസി:എൻജിനീയർ 
ഓഫീസിന് കീഴിലും.
കിഴക്കനേല എൽ പി സ്കൂൾ  ജംങ്ഷൻ മുതൽ  പൊതു മരാമത്ത് വകുപ്പിന്റെ ചടയമംഗലം അസി:എൻജിനീയർ 
ഓഫീസിന് കീഴിലുമാണ്.
പൊതുമരാമത്ത് വകുപ്പിന്റെ 
 രണ്ട് ഓഫീസുകളിലും, ഉന്നത അധികൃതർക്കും, 
ജനപ്രതിനിധികൾക്കും നേരിട്ടും, ടെലിഫോൺ വഴിയും നിരവധി പരാതികൾ നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടാകാത്തതിൽ ശക്തമായ പ്രതിക്ഷേധത്തിലാണ് നാട്ടുകാർ. പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മടത്തറ, കടയ്ക്കൽ, ചടയമംഗലം, പള്ളിക്കൽ, മടവൂർ , കിളിമാനൂർ
ഭാഗങ്ങളിൽ നിന്നും ഇരുചക്രവാഹനങ്ങൾ
ഉൾപ്പെടെ ദിനംപ്രതി ആയിര കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നുപോകുന്നത്.
കുളമട കലുങ്ക് ജംങ്ഷനിലും കെട്ടിടം മുക്ക് വളവിലുമാണ് ഇരുചക്ര വാഹനയാത്രികർ ഉൾപ്പെടെ ഏറ്റവും കൂടുതൽ പേർ അപകടങ്ങളിൽ പെടുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ റോഡിലെ വൻ കുഴികളെല്ലാം  വെള്ളകെട്ടുകളായിമാറി. പകൽ സമയം പോലും കുഴികൾ തിരിച്ചറിയാൻ പറ്റാതെ വീണ് നിരവധി പേർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്.

കുളമട കലുങ്ക് ജംഗ്ഷനിൽ റോഡിന് കുറുകെ വെള്ളം ഒഴുകുന്നതും ഓടയില്ലാത്തതുമാണ്  വെള്ളം കെട്ടി നിന്ന് റോഡ് തകരുന്നത്തിന് കാരണമെന്നും, 
ജവഹർ ജംങ്‌ഷൻ മുതൽ കലുങ്ക് ജംഗ്ഷൻ വരെയും , കുളമട ജംഗ്ഷൻ മുതൽ കലുങ്ക് ജംഗ്ഷൻ വരെയും ഓട നിർമ്മിച്ച് കലുങ്ക്  ഉയരം കൂട്ടിയാൽ മാത്രമേ റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയൂവെന്നും
അധികൃതർ പറയുന്നു. 

പാരിപ്പള്ളി മുതൽ കുളമട ജംഗ്ഷൻ വരെ റോഡ് അറ്റകുറ്റപ്പണികൾക്ക്  അടങ്കൽ തുക കണക്കാക്കി ടെൻഡർ ചെയ്തെങ്കിലും കരാറുകാർ ആരും തന്നെ കരാർ എടുത്തിരുന്നില്ല. ഇപ്പോൾ റീ ടെൻഡർ നടത്തുകയും നാല് ലക്ഷത്തി എഴുപതിനായിരം രൂപയ്ക്ക് കരാർ നൽകിയിട്ടുണ്ടെന്നും, അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും പൊതുമരാമത്ത് 
ഉദ്യോഗസ്ഥർ പറഞ്ഞു.

ഫോട്ടോ : പാരിപ്പള്ളി മടത്തറ
റോഡിൽ കുളമട കലുങ്ക് 
ജംങ്ഷനിൽ റോഡ്  അപകട ഭീക്ഷണി ഉയർത്തും വിധം തകർന്ന് കിടക്കുന്നു.



Tuesday, 24 May 2022

ദേശിയപാത വികസനത്തോടൊപ്പം കൊല്ലം നഗരത്തിന്റെ റോഡുകളും വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

, : ദേശിയപാത വികസനത്തോടൊപ്പം 
കൊല്ലം നഗരത്തിന്റെ റോഡുകളും വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിനംപ്രതി പെരുകുന്ന വാഹനങ്ങൾ അതിനനുസരിച്ചു മെച്ചപ്പെട്ട റോഡുകളും കൊല്ലം നഗരത്തിന് ആവശ്യമാണ് 
പ്രധാനമായും നഗരത്തിലെ റോഡുകളുടെ വികസനം ഇന്നത്തെ കാലത്തും ഭാവിയിലും  വളരെയധികം അനിവാര്യമാണ്. വീതികുറഞ്ഞതും പൊട്ടിപൊളിഞ്ഞതും  ഭംഗിയില്ലാത്തതുമായ നഗരറോഡുകളാണ് ഇപ്പോഴുള്ളത്.
കേരളത്തിന്റെ ദ്രുത ഗതിയിലുള്ള നഗരവൽക്കരണവും ജനസാന്ദ്രതയും നമ്മുടെ റോഡ് സംവിധാനങ്ങളെ വികസിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലേയ്ക്ക് വിരൽ ചൂണ്ടുന്നു. സുഗമവും സുരക്ഷിതവുമായ യാത്രകൾ ഉറപ്പാക്കുന്നതിലും സുഗമമായ ചരക്കു ഗതാഗതത്തിനും റോഡ് വികസനം അത്യാവശ്യം തന്നെയാണ്. കൊല്ലം നഗരത്തിലെ മിക്ക റോഡുകളും വികസന മുരടിപ്പിലാണ്. സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പ്രോജക്ടിൽ ( സി ആർ ഐ പി ) ഉൾപ്പെടുത്തി കൊല്ലം നഗര റോഡുകൾ നാലുവരിയായി വികസിപ്പിക്കുന്ന പദ്ധതി മെല്ലപ്പോക്കിലാണ്. തിരുവനന്തപുരം,കോഴിക്കോട് കോർപറേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ കൊല്ലം കോർപറേഷൻ നഗര റോഡ് വികസനത്തിന്‌ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. രണ്ട് വരി മാത്രം വീതിയുള്ള റോഡിന് നടുവിലൂടെ ഡിവൈഡർ സ്ഥാപിച്ച് അത് നാലുവരി റോഡ് ആണെന്ന് പറയുന്നതിൽ അർത്ഥമില്ല.സ്ഥലമേറ്റെടുക്കലിന്റെ ബുദ്ധിമുട്ട് വിചാരിച്ചു കൊണ്ടിരുന്നാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വാഹനപ്പെരുപ്പം മൂലം നഗരത്തിൽ ജനങ്ങൾക്ക് സ്വസ്ഥമായി നടക്കുവാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടായേക്കാം. ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് പ്രധാന റോഡുകളുടെ ഇരുവശത്തും നടപ്പാത ഉൾപ്പടെ നാല് വരിയായെങ്കിലും റോഡ് വികസിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

@ നഗരപ്രദേശങ്ങളിലെ ചെറുതും വലുതുമായ റോഡുകൾ എല്ലാം തന്നെ ആശാസ്ത്രിയമായാണ് നിർമ്മിച്ചിരിക്കുന്നത്. ട്രയിനേജ് സംവിധാനമില്ല സമയാസമയം അറ്റകുറ്റപണികളില്ല പൊട്ടിപൊളിഞ്ഞ റോഡുകളിലൂടെയുള്ള ജനങ്ങളുടെ യാത്ര ദുരിതയാത്രയാണ് നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നത് മൂലം ഗതാഗത കുരുക്കാണ് പ്രധാനപ്രശ്നം. ഗതാഗതകുരുക്കിന് പരിഹാരം ഉണ്ടാക്കാൻ പ്രധാന റോഡുകൾ എങ്കിലും വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

@ കൊല്ലം ചിന്നക്കട മുതൽ മേവറം വരെയുള്ള ദേശിയ പാതയുടെ ഭാഗമായ 
റോഡ്  

 കൊല്ലം നഗരത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ റോഡുകളിൽ ഒന്നാണ് ചിന്നക്കട മുതൽ മേവറം വരെയുള്ള റോഡ്. ചിന്നക്കട - റയിൽവേ സ്റ്റേഷൻ - കന്റോണ്മെന്റ് ജംഗ്ഷൻ - കോളേജ് ജംഗ്ഷൻ - കപ്പലണ്ടിമുക്ക് - പോളയത്തോട് - മാടൻനട - പള്ളിമുക്ക് - തട്ടാമല - മേവറം  ഇതൊക്കെ ഈ പാതയിൽ ഉൾപ്പെടുന്ന പ്രധാന ജംഗ്ഷനുകളാണ്. കൊല്ലം കോർപറേഷൻ ഓഫീസ് ,ധാരാളം വലുതും ചെറുതുമായ വ്യാപാര സ്ഥാപനങ്ങൾ , ബ്രാൻഡഡ് ഷോപ്പുകൾ എല്ലാം ഈയൊരു സ്‌ട്രെച്ചിൽ പ്രവർത്തിക്കുന്നുണ്ട്. ധാരാളം ജനസാന്ദ്രത കൂടിയ പ്രദേശം കൂടിയാണ് ഇവിടം.കൊല്ലം നഗരം കൊട്ടിയം വരെ വ്യാപിച്ചു കിടക്കുകയാണെങ്കിലും മേവറം വരെയാണ് നിലവിലെ കോർപറേഷൻ പരിധി. തിരുവനന്തപുരം നഗരത്തിലേക്കുള്ള  റോഡ് കൂടി ആയതിനാൽ ധാരാളം വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത് . മതിയായ രീതിയിൽ റോഡിന്റെ വീതി  ഇല്ലാത്തതിനാൽ വാഹനത്തിരക്ക് ഈ പാതയിൽ രൂക്ഷമാണ്  കപ്പലണ്ടി മുക്ക് വരെ റോഡ് നാലുവരി ആണെങ്കിലും വീതി കുറവാണ്. മേവറം വരെ ദേശിയ പാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവർത്തികൾ നടക്കുന്നുണ്ട്. അതോടൊപ്പം തന്നെ നഗര റോഡ് വികസനവും നടക്കണം. ഭാവിയെ മുൻകൂട്ടി കണ്ട് കൊണ്ട് സ്ഥലം ഏറ്റെടുത്ത് കുറഞ്ഞത് 25 മീറ്റർ വീതിയിൽ നടപ്പാതയോടുകൂടി നാല് വരിയായി റോഡ് വികസിപ്പിക്കേണ്ടതുണ്ട്.

@  ചിന്നക്കട മുതൽ നീണ്ടകര വരെ 

കൊല്ലം നഗരത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട റോഡാണ് ചിന്നക്കട മുതൽ നീണ്ടകര വരെയുള്ള റോഡ്.
ചിന്നക്കട - കോൺവെന്റ് ജംഗ്ഷൻ - താലൂക്ക്‌ കച്ചേരി ജംഗ്ഷൻ - ഹൈ സ്കൂൾ ജംഗ്ഷൻ - കളക്ട്രേറ്റ് ജംഗ്ഷൻ - നെല്ലിമുക്ക് - വെള്ളയിട്ടമ്പലം - രാമൻകുളങ്ങര - കാവനാട് - നീണ്ടകര തുടങ്ങിയവയൊക്കെ ഈ പാതയിലെ പ്രധാന ജംഗ്ഷനുകളാണ്. കോർപ്പറേഷൻ പരിധി നീണ്ടകര വരെയാണുള്ളത്.നഗരത്തിന്റെ ഹൃദയ ഭാഗത്ത് കൂടിയുള്ളതും  ആലപ്പുഴ, എറണാകുളം നഗരത്തിലേക്കുമുള്ള  റോഡും കൂടിയായതിനാൽ  തിരക്ക് വളരെ രൂക്ഷമാണ്. ഇടുങ്ങിയ ജംഗ്ഷനുകളും റോഡുകളും ഇവിടുത്തെ സുഗമമായ ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്.കാവനാട് ഭാഗത്ത് മുതൽ ദേശിയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവർത്തികൾ നടക്കുന്നുണ്ട്. അതോടൊപ്പം തന്നെ നഗര റോഡ് വികസനവും നടപ്പിലാക്കണം. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് 25 മീറ്ററിൽ നടപ്പാതയോടു കൂടി റോഡ്  നാല് വരിയായി വികസിപ്പിക്കണം.

@ ചിന്നക്കട - കടപ്പാക്കട  - കുണ്ടറ റോഡ് 

കൊല്ലം നഗരത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട വാണിജ്യ പാതയായ ദേശീയ പാത 744 ൽ ഉൾപ്പെട്ട ഈ സ്‌ട്രെച്ചിൽ കടപ്പാക്കട - കല്ലുംതാഴം - കരിക്കോട് - കേരളപുരം - കുണ്ടറ  തുടങ്ങിയ പ്രധാന ജംഗ്ഷനുകൾ ഉൾപ്പെടുന്നു. കൊല്ലം നഗരത്തിലേയ്ക്ക് കൂടുതൽ ചരക്കു വാഹനങ്ങൾ എത്തുന്ന ഈ ദേശീയ പാത യിൽ മതിയായ വീതി ഇല്ലാത്തതിനാൽ വളരെയധികം ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്. കൊട്ടാരക്കര, പുനലൂർ, തെങ്കാശി, ചെങ്കോട്ട തുടങ്ങിയ പല സ്ഥലങ്ങളിൽ നിന്നും ധാരാളം വാഹനങ്ങൾ ആണ് ദിനംപ്രതി ഈ പാതയിലൂടെ കൊല്ലം നഗരത്തിൽ എത്തുന്നത്. വലുതും ചെറുതുമായ ധാരാളം വ്യാപാര സ്ഥാപനങ്ങൾ ഈ സ്‌ട്രെച്ചിൽ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം നഗരം കുണ്ടറ വരെ വ്യാപിച്ചു കിടക്കുന്നുണ്ടെങ്കിലും നിലവിൽ കൊല്ലം കോർപ്പറേഷൻ പരിധി ചന്ദനത്തോപ്പ് വരെയാണ്. കൊല്ലം നഗരത്തിന്റെ ഹൃദയ ഭാഗമായ കടപ്പാക്കടയിലും റോഡിനോട് ചേർന്നാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. റോഡിന്റെ വികസനം സാധ്യമാകാതെ ഇത്തരത്തിലുള്ള ടൗണുകളുടെ വികസനവും വളരെ ബുദ്ധിമുട്ടായിരിക്കും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തി  ഈ റോഡ് നാലുവരിയായി വീതി കൂട്ടി വികസിപ്പിക്കുക.

@  ഹൈസ്കൂൾ ജംഗ്ഷൻ - അഞ്ചാലുംമൂട് - കുണ്ടറ റോഡ് 

കൊല്ലം നഗരത്തിൽ നിന്ന് ആരംഭിക്കുന്ന മറ്റൊരു പ്രാധാനപ്പെട്ട ദേശീയ പാത 183 ( കൊല്ലം - ഡിണ്ടുകൽ ) യിൽ ഉൾപ്പെട്ട റോഡാണ് ഇത്. വീതി കുറവിന്റെ കാര്യത്തിൽ കൊല്ലത്ത് മുൻപന്തിയിൽ നിൽക്കുന്ന പ്രധാന പാത. ഹൈ സ്കൂൾ ജംഗ്ഷൻ - കടവൂർ - അഞ്ചാലും മൂട് - താന്നിക്കമുക്ക് - ഇളമ്പള്ളൂർ തുടങ്ങിയ പ്രധാന ജംഗ്ഷനുകൾ ഈ സ്‌ട്രെച്ചിൽ ഉൾപ്പെടുന്നു. വീതി കുറവ് മൂലം കടവൂർ,അഞ്ചാലുംമൂട് തുടങ്ങിയ പ്രധാന ടൗണുകളിൽ എല്ലാം വലിയ തോതിലാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. മൺണ്ട്രോത്തുരുത്ത് പോലുള്ള ടൂറിസം ഡെസ്റ്റിനേഷനുകളിലേയ്ക്ക് കൊല്ലം നഗരത്തിൽ നിന്നും പോകാൻ എളുപ്പമാർഗ്ഗം ഇതുവഴിയാണ്. സ്ഥലമേറ്റെടുപ്പ് അല്പം പ്രയാസകരമാണെങ്കിലും നഗരത്തിൻ്റേ വളർച്ചയ്ക്ക് റോഡ് വീതികൂട്ടൽ  ആവശ്യം തന്നെയാണ്.

@ ചെമ്മാൻ മുക്ക് - അയത്തിൽ - കണ്ണനല്ലൂർ റോഡ് 

കൊല്ലം നഗരത്തെ ആയൂരുമായി ബന്ധിപ്പിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട പാതയാണ് ഇത്. ചെമ്മാൻ മുക്ക് മുതൽ കണ്ണനല്ലൂർ വരെ വീതി വളരെ കുറഞ്ഞ തിരക്കേറിയ റോഡ് കൂടിയാണിത്. പട്ടത്താനം ,അയത്തിൽ , പുന്തലത്താഴം ,ഡീസൻറ് മുക്ക് , മുഖത്തല തുടങ്ങിയ പ്രധാന ജംഗ്ഷനുകൾ ഈയൊരു സ്ട്രെച്ചിൽ ഉൾപ്പെടുന്നു. ധാരാളം വ്യാപാര സ്ഥാപനങ്ങളും വീടുകളും റോഡിനോട് ചേർന്ന് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ വഴി  ആയതിനാൽ വലിയ ചരക്കുവാഹനങ്ങൾ കടന്നു പോകുമ്പോൾ ഗതാഗതക്കുരുക്ക് വലിയ രീതിയിൽ ഉണ്ടാകുന്നുണ്ട്. ബസുകൾ സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ വാഹനങ്ങൾക്ക് എളുപ്പത്തിൽ ഓവർടേക്ക് ചെയ്തു പോകുവാൻ പോലും വളരെ പ്രയാസമാണ്. കാലങ്ങളായി യാതൊരു വികസനപ്രവർത്തനങ്ങളും നടത്താത്ത നഗരത്തിലെ പ്രധാനപ്പെട്ട ഒരു റോഡ് കൂടിയാണിത്. റോഡ് വികസനത്തിന് ആവശ്യമായ ഭൂമി സർക്കാർ ഏറ്റെടുത്തുകൊണ്ട് നാലു വരിയായി ഈ പാത വികസിപ്പിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.

@  റോഡ് വികസനം മികച്ചതാക്കുവാൻ സ്വീകരിക്കേണ്ട മാതൃകകൾ

 തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളിലേതുപോലെ എല്ലാവർക്കും മാതൃകയായിട്ടുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകൾ ആയിരിക്കണം കൊല്ലം നഗരത്തിലും നിർമ്മിക്കേണ്ടത്. സ്വകാര്യ കമ്പനികളുടെ സഹായത്തോടുകൂടി പി പി പി അല്ലെങ്കിൽ ബി ഒ ടി മാതൃകയിൽ റോഡ് നിർമ്മിക്കാം. റോഡ് നിർമാണത്തിന് വളരെ ഏറെ പരിചയ സമ്പന്നവും റോഡ് നിർമ്മാണത്തിൽ പ്രാഗൽഭ്യം തെളിയിച്ച ഏറ്റവും മികച്ച കമ്പനിയേയും വേണം നിർമ്മാണത്തിനുള്ള ചുമതല ഏല്പിക്കാനുള്ളത്. റോഡിൻറെ അറ്റകുറ്റപ്പണിക്കുള്ള പൂർണ്ണ ഉത്തരവാദിത്വം റോഡ് നിർമ്മിക്കുന്ന കമ്പനികൾക്ക് നൽകണം. കൃത്യസമയത്ത് അവർ അത് നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും വേണം.

@  മികച്ച റോഡുകൾ നിർമിക്കുന്നതിനോടൊപ്പം തന്നെ ഡ്രെയിനേജ് സംവിധാനം നല്ല രീതിയിൽ ചെയ്തില്ലെങ്കിൽ മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാൻ ഇടയാകും. റോഡ് വികസിപ്പിക്കുന്നതിനോടൊപ്പം തന്നെ മഴ പെയ്യുന്ന സമയത്ത് ഒഴുകിവരുന്ന വെള്ളം  ശരിയായ രീതിയിൽ ഓടയിലേക്ക് ഒഴുക്കി പോകുവാനും മറ്റും ഉള്ള സൗകര്യം കൃത്യമായി ചെയ്തിരിക്കണം.

@  റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ ധാരാളം ആളുകളുടെ വ്യാപാര സ്ഥാപനങ്ങളും വീടുകളും നഷ്ടപ്പെടും.അവർക്കൊക്കെ അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുകയും വ്യാപാരികൾക്ക് അനുയോജ്യമായ മറ്റൊരു സ്ഥലത്ത്  കടകൾ നിർമ്മിക്കുവാനുള്ള സൗകര്യം സർക്കാർ ഇടപെട്ട് ഒരുക്കുകയും വേണം. പലസ്ഥലങ്ങളിലും റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരത്തുക കൊടുക്കുന്നതിന് കാലതാമസം എടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകാതെ കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സർക്കാർ ശ്രമിക്കണം. 

@ റോഡ് വികസനത്തിനോടൊപ്പം തന്നെ ചെയ്യേണ്ട പ്രധാനപ്പെട്ട പ്രവർത്തികളാണ് റോഡിൻ്റെ  ഇരുവശത്തെയും നടപ്പാത നിർമ്മാണവും മീഡിയനുകളിലെ എൽ ഇ ഡി ലൈറ്റ് സ്ഥാപിക്കലും, ചില റോഡുകളിൽ നടപ്പാത നിർമ്മാണം അശാസ്ത്രീയമായ രീതിയിൽ ആയിരിക്കും നടത്തുന്നത്. ചില സ്ഥലങ്ങളിൽ വീതി കൂടുതലും ചില സ്ഥലങ്ങളിൽ വീതി കുറഞ്ഞ രീതിയിലും ആണ് നിർമ്മിക്കുന്നത് . ലിങ്ക് റോഡിൽ തന്നെ അശാസ്ത്രീയമായ രീതിയിലാണ് നടപ്പാത നിർമ്മിച്ചിരിക്കുന്നത്. അത്തരത്തിലുള്ള നിർമ്മാണങ്ങൾ ഒഴിവാക്കി  എല്ലാ ഭാഗങ്ങളിലും ഒരേ നീളത്തിലും വീതിയിലും നടപ്പാത നിർമ്മിക്കുവാൻ ശ്രദ്ധിക്കുക. റോഡിലെ മീഡിയനുകളിൽ ഏറ്റവും മികച്ച ഗുണനിലവാരമുള്ള എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുക.

@  നാലു റോഡുകൾ ഒന്നിക്കുന്ന പ്രധാന ജംഗ്ഷനുകളിലും ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കുക. ഫ്ലൈ ഓവറുകൾ പോലുള്ള സംവിധാനങ്ങൾ ആവശ്യമായ ജംഗ്ഷനുകൾ ആണെന്നുണ്ടെങ്കിൽ വ്യക്തമായ പഠനത്തിനുശേഷം ഫ്ലൈഓവറുകൾ നിർമ്മിക്കാനുള്ള പദ്ധതികൾ രൂപീകരിക്കുക.


Monday, 16 May 2022

മീനാട് വാർഡിൽ നടപ്പാക്കുന്ന കളിക്കളം പദ്ധതിയുടെ ഭാഗമായി നടത്തി വന്ന നിർമ്മാണപ്രവർത്തനങ്ങൾ അവതാളത്തിലായി.


ചാത്തന്നൂർ: മീനാട്  വാർഡിൽ നടപ്പാക്കുന്ന കളിക്കളം പദ്ധതിയുടെ ഭാഗമായി നടത്തി വന്ന നിർമ്മാണപ്രവർത്തനങ്ങൾ അവതാളത്തിലായി. തൊട്ടടുത്ത വയലിന്റെ ഉടമസ്ഥൻ കോടതിയിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടന്നു കൊണ്ടിരുന്ന നിർമ്മാണപ്രവർത്തങ്ങൾ പഞ്ചായത്ത്‌ അധികൃതർ നിർത്തിവച്ചിരിക്കുന്നത്. മുപ്പത് സെന്റോളം സർക്കാർ പുറമ്പോക്ക് ഭൂമിയാണ് ഇവിടെയുള്ളത് ഇ ഭൂമിയിലാണ് നേതാജി സാംസ്‌കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്.1987ൽ ഇ ഭൂമിയിൽ നിന്നും ഇരുപത്തിമൂന്നര സെന്റ് ഭൂമി നേതാജി സാംസ്‌കാരിക നിലയത്തിന് റവന്യു വകുപ്പ് പട്ടയം നൽകുകയും നേതാജി സാംസ്കാരിക നിലയം ആ ഭൂമി പഞ്ചായത്തിന് സറണ്ടർ ചെയ്തിട്ടുള്ളതുമാണ്.
ഇപ്പോൾ നിർമ്മിക്കുന്ന കളികളം പദ്ധതിയ്ക്കായി മാറ്റി വച്ചിരിക്കുന്ന ഭൂമി കഴിഞ്ഞാൽ ബാക്കിയുള്ള ഭൂമി അംഗൻവാടി വാടി പോലുള്ള പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. അതിന് പകരം തൊട്ടടുത്തുള്ള ഡാറ്റ ബാങ്കിൽ പെടുന്ന വയലിലേക്ക് പോകുന്നതിന് വഴി നൽകുവാൻ വേണ്ടിയാണ് വയലിന്റെ ഉടമസ്തൻ കോടതിയിൽ കേസ് നൽകിയിരിക്കുന്നത്. കളികളം പദ്ധതിയ്ക്ക് വേണ്ടിയുള്ള നിർമ്മാണപ്രവർത്തനം നടക്കുന്ന ഭൂമിയുടെ മധ്യ ഭാഗത്ത് കൂടി വഴി നൽകണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.ഇതിന് വേണ്ടി 
നടത്തുന്ന അണിയറ നീക്കങ്ങളുടെ ഭാഗമായി കളിക്കളം പദ്ധതിയ്ക്ക് വേണ്ടിയുള്ള നിർമ്മാണപ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. വയലിന്റെ ഉടമസ്ഥൻ കോടതിയിൽ കൊടുത്ത വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണ് ചാത്തന്നൂർ പഞ്ചായത്ത്‌ ഭരിക്കുന്ന സിപിഎന്റെ
ഒത്താശയോടെ ഒരു വിഭാഗം സിപിഎം 
 നേതാക്കൾ. ചാത്തന്നൂർ -പരവൂർ റോഡിൽ ദേശിയപാതയോരത്ത് മീനാട് വാർഡിലുള്ള ഇ പഞ്ചായത്ത്‌ വക ഭൂമിയിൽ കളിക്കളം പദ്ധതിയ്ക്ക് വേണ്ടിയുള്ള ഭൂമി കഴിച്ചു ബാക്കിയുള്ള ഭൂമിയിൽ അംഗൻവാടിയ്ക്കും മറ്റും പൊതുജനകാര്യത്തിനായി ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

@ കളിക്കളം പദ്ധതി അടിയന്തിരമായി പൂർത്തിയാക്കണം - ബിജെപി
നിർമ്മാണം നിർത്തിവച്ചിരിക്കുന്ന കളിക്കളം പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ബിജെപി മീനാട് ബൂത്ത്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒപ്പം നിലവിലുള്ള ഭൂമിയിൽ പുറമ്പോക്കിലുള്ള ഭൂമി പൊതുകാര്യങ്ങൾക്കായി ഉപയോഗിക്കാനുള്ള നടപടികൾ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Sunday, 15 May 2022

സുരക്ഷിത മൊബൈൽ ഉപയോഗം അമ്മമാരെ പാഠം പഠിപ്പിച്ചു മക്കൾ

സുരക്ഷിത മൊബൈൽ ഉപയോഗം 
അമ്മമാരെ പാഠം പഠിപ്പിച്ചു മക്കൾ 
അഞ്ചാലുംമൂട്: സുരക്ഷിതമായി മൊബൈൽ ഉപയോഗിക്കുന്നതിനായി അമ്മമാരെ പഠിപ്പിച്ചു മക്കൾ.
സുരക്ഷിതമായ മൊബൈൽ ഉപയോഗം സംബന്ധിച്ച് അമ്മമാർക്കുള്ള  ബോധവൽക്കരണ ക്ലാസ്സ്‌ അഞ്ചാലുംമൂട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.
കൊല്ലം കോർപറേഷൻ  വിദ്യാഭ്യാസ കായിക കാര്യ ചെയർപേഴ്സൺ സവിതാ ദേവി പരിപാടി ഉൽഘാടനം ചെയ്തു. പ്രഥമാധ്യാപിക 
സോണി, എസ് എം സി ചെയർമാൻ അഡ്വക്കേറ്റ് ബൈജു,കൈറ്റ് മാസ്റ്റർ കൃഷ്ണകുമാർ, കൈറ്റ് മിസ്ട്രെസ് രശ്മി എന്നിവർ സംസാരിച്ചു.
പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ലിനു, ബദരി, ദേവിക, ആർദ്ര, ആദി ലക്ഷ്മി എന്നിവരാണ് ക്ലാസ്സെടുത്തത്.
വിവിധ ഘട്ടങ്ങളിലായി മുഴുവൻ അമ്മമാർക്കും പരിശീലനം നൽകുക എന്നുള്ളതാണ് ഉദ്ദേശം.
ഫോട്ടോ:

അയത്തിൽ ആറ് കുളവാഴ കൊണ്ട് നിറഞ്ഞു.വെള്ളപ്പൊക്ക ഭീതിയിൽ പരിസരവാസികൾ

അയത്തിൽ ആറ് കുളവാഴ കൊണ്ട് നിറഞ്ഞു.വെള്ളപ്പൊക്ക ഭീതിയിൽ പരിസരവാസികൾ

കൊട്ടിയം : അയത്തിൽ ബൈപാസ് ജംഗ്ഷനിലൂടെ ഒഴുകുന്ന അയത്തിൽ ആറ് കുളവാഴകൾ കൊണ്ട് നിറഞ്ഞതിനെ തുടർന്ന് ആറ്റുതീരത്തുള്ളവർ വെള്ളപ്പൊക്ക ഭീഷണിയിലെന്ന് പരാതി. കുളവാഴകൾ നിറഞ്ഞു കിടക്കുന്നതിനാൽ ആറ്റിലെ വെള്ളമൊഴുക്ക് നിലച്ച നിലയിലാണ്.കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത മഴയിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നെങ്കിലും വെള്ളം ഒഴുകി പോകാത്ത സ്ഥിതിയാണുള്ളത്. അയത്തിൽ ബൈപാസിലെ പാലം, ഊറ്റുകുഴി പാലം, എ.ആർ.എമ്മിനടുത്തെ വലിയ മാടം പാലം എന്നിവിടങ്ങളിൽ പാലത്തിൽ കുളവാഴ നിറഞ്ഞ് കിടക്കുന്നത് പാലത്തിന് ബലക്ഷയമുണ്ടാക്കുമെന്ന് നാട്ടുകാർ പറയുന്നു. ആറ്റിലെ കുളവാഴകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ ഇറിഗേഷൻ വകുപ്പിനും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. ആറ്റിൽ മലിനജലം കെട്ടിക്കിടക്കുന്നത് രോഗങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ ആരോപിക്കുന്നു. അടുത്ത മഴയ്ക്ക് മുമ്പ് കുളവാഴകൾ നീക്കം ചെയ്യുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ കോർപ്പറേഷൻ സോണൽ ഓഫീസിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.   

ഫോട്ടോ: അയത്തിൽ ആറ്റിൽ കുളവാഴ നിറഞ്ഞു കിടക്കുന്നു.

ഗൃഹനാഥൻ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായി ചികിത്സയ്ക്കും ആഹാരത്തിനും വേണ്ടി യാചിക്കുകയാണ് ഒരു കുടുംബം.


ചാത്തന്നൂർ: ഗൃഹനാഥൻ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായി ചികിത്സയ്ക്കും ആഹാരത്തിനും വേണ്ടി യാചിക്കുകയാണ് ഒരു കുടുംബം.
പാരിപ്പള്ളിയിൽ ഓട്ടോ ഡ്രൈവറായ മണിലാലിന് 2022ജനുവരി 31ന് 
ദേശിയപാതയിൽ 
മൈലക്കാട് വെച്ചുണ്ടായ വാഹനപകടത്തിൽ കാലിനും തലക്കും വാരിയെല്ലിനും ഗുരുതരമായ പരിക്ക് സംഭവിച്ചു കിടപ്പിലായതിനെ തുടർന്നാണ് ഇ കുടുംബം പട്ടിണിയിലായത്.ചികിത്സയ്ക്കായി വലിയൊരു തുക ചിലവായതിന് പിന്നാലെ മണിലാൽ കിടപ്പിലായി.
ജന്മനാ സംസാരിക്കാൻ കഴിവില്ലാത്ത 
 രണ്ട് കുട്ടികളും ഇവർക്ക് 
അപസ്മാര രോഗത്തിന് ഇപ്പോഴും ചികിത്സ നടത്തി വരുന്നു. ഭാര്യ വീടുകളിലും മറ്റും പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് മണിലാലും രണ്ട് മക്കളും അമ്മയും അടങ്ങുന്ന കുടുംബം മുന്നോട്ട് പോകുന്നത്. ഇപ്പോൾ പലപ്പോഴും ജോലിയില്ലാതായത്തോടെ 
മക്കൾക്ക് ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ബുദ്ധിമുട്ടുകയാണ്.
എഴിപ്പുറത്ത് കോളനിയിലെ നാല് സെൻറ് വസ്തുവിൽ പഞ്ചയത്തിന്റെ ജനകീയാസൂത്രണ പദ്ധതിപ്രകാരം ലഭിച്ച വീട്ടിലാണ് താമസം.മണിലാലിന്റെയും മക്കളുടെയും ചികിത്സയ്ക്കായി പോലും കഷ്ടപ്പെടുകയാണ്.
മണിലാലിന്  ഇനിയും സർജറിയുണ്ട് എങ്കിൽ മാത്രമേ കാലിന് ചലനശേഷി തിരികെ കിട്ടൂ.അപകടത്തെ തുടർന്നുണ്ടായ ശസ്ത്രക്രിയക്ക് മാത്രം നല്ലൊരു തുക ചിലവായി കഴിഞ്ഞു സേവാഭാരതിയുടെയും നല്ലവരായ നാട്ടുകാരുടെയും സഹായത്താലാണ് ഇപ്പോൾ ഇ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നത്.അപകടത്തെ തുടർന്ന്  വലത് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട കാലിൻ്റെ ചലനശേഷി തിരികെ കിട്ടണമെങ്കിൽ ചിലവേറിയ ഒരു സർജറി കൂടി ആവശ്യമാണ് എന്നിരിക്കെ തളർന്നു കിടക്കുന്ന മണിലാലിന് ഇനിയും ഓട്ടോറിക്ഷ ഓട്ടിച്ചു കുടുംബം പോറ്റണമെന്നുണ്ട് അതിന് ദുരിതകിടക്കയിൽ നിന്നും 
 എഴുന്നേൽക്കണമെങ്കിൽ നല്ലവരായ നാട്ടുകാരുടെ സഹായം ആവശ്യമാണ്.
മണിലാൽ. എസ് 
ACCOUNT NO : 20245001608
SBI Parippally Branch 
IFC CODE : SBIN0013220
Google pay : 9349761305
Phone Pe : 9349761305
Paytm : 9349761305

അടച്ചുറപ്പിനുള്ള ഒരു വീടിന് വേണ്ടി പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട അംബിക മുട്ടാൻ ഇനി വാതിലുകളില്ല.

പരവൂർ : അടച്ചുറപ്പിനുള്ള ഒരു വീടിന് വേണ്ടി പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട 
അംബിക മുട്ടാൻ ഇനി വാതിലുകളില്ല.
ദാനമായി കിട്ടിയ അഞ്ചു സെന്റിൽ ഉണ്ടായിരുന്ന വീട് ഇടിഞ്ഞു പൊളിഞ്ഞു വീണിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പൂതക്കുളം പഞ്ചായത്ത്‌ അധികൃതർ നാളിതുവരെ അറിഞ്ഞ മട്ടില്ല.
പൂതക്കുളം പഞ്ചായത്തിലെ 12-)o (നെല്ലേറ്റിൽ) വാർഡിൽ ആശാരിമുക്കിൽ റോഡ് വിള വീട്ടിൽ അംബികയ്ക്കാണ് ഇ ദുരവസ്‌ഥ.
അവിവാഹിതയും മാനസിക അസ്വസ്തയുള്ള അറുപത്തിയഞ്ചുകാരിയായ 
അംബിക ഇപ്പോൾ ഉറങ്ങുന്നത് തൊട്ടടുത്തുള്ള ടാർപ്പോളിൻ കൊണ്ട് മറച്ച ഷെഡിലാണ്.വീടുകളിൽ ജോലിക്ക്‌ പോയി കിട്ടുന്ന ചെറിയ വരുമാനത്തിൽ ഓരോ ദിവസവും പട്ടിണിയോട് മല്ലിട്ട് ജീവിതം മുന്നോട്ട് നീക്കുകയാണ് ഇ വായോധിക. സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ വർഷങ്ങളായി സിപിഎം അംഗങ്ങൾ ജനപ്രതിനിധിആയിരിക്കുന്ന വാർഡാണിത്. പട്ടികവർഗ്ഗ വിഭാഗത്തിന് പാർപ്പിട നിർമ്മാണത്തിന് മുൻഗണനാക്രമം ഉള്ള നാട്ടിലാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത്‌ ഭരണസമിതി അവഗണന കാട്ടുന്നത്. നിരവധി ആൾക്കാർ അംബികയ്ക്ക് വേണ്ടി പഞ്ചായത്തിലെത്തി സെക്രട്ടറിയുമായും ഭരണസമിതി ആൾക്കാരുമായി ബന്ധപ്പെട്ടിട്ടും അവഗണനയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രായാധിക്യം കൊണ്ട് അവശയായ അംബികയ്ക്ക് അടച്ചുറപ്പുള്ള വീട്ടിൽ കിടന്ന് ഉറങ്ങണമെന്നാണ് ആഗ്രഹം.പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 
അംബികയെ അവഗണിക്കുന്ന പഞ്ചായത്ത്‌ ഭരണസമിതിയുടെ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
ഫോട്ടോ: അംബിക തകർന്ന വീടിന് മുന്നിൽ.
ഫോട്ടോ :അംബിക ഇപ്പോൾ താമസിക്കുന്ന ഷെഡ് 

സുരക്ഷിതത്വമില്ലാത്ത കിണർ നിർമ്മാണത്തിനിടയിലുള്ള അപകടം തുടർകഥയാകുമ്പോൾ കിണർ നിർമ്മാണവും വൃത്തിയാക്കലും കൂടുതൽ സുരക്ഷിതത്വമാക്കാണമെന്ന ആവശ്യം ശക്തമാകുന്നു

കൊല്ലം : സുരക്ഷിതത്വമില്ലാത്ത 
കിണർ നിർമ്മാണത്തിനിടയിലുള്ള 
അപകടം തുടർകഥയാകുമ്പോൾ കിണർ നിർമ്മാണവും വൃത്തിയാക്കലും കൂടുതൽ സുരക്ഷിതത്വമാക്കാണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിൽ അടുത്തിടെയുണ്ടാകുന്ന മൂന്നാമത്തെ അപകടമാണ് ഇന്നലെ തഴുത്തലയിൽ ഉണ്ടായത്. വയൽ വസ്തു നികത്തിയുണ്ടാക്കി ചെയ്ത വസ്തുവിൽ ഉണ്ടായ കിണറിലാണ് അപകടം ഉണ്ടായത്. മഴയുള്ള സമയത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന സമയത്ത് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചു കൊണ്ട് നിമിഷനേരം കൊണ്ടാണ് കിണറിലേക്ക് ആളിറങ്ങുന്നത് ഇന്നലെ അപകടം ഉണ്ടായ സ്ഥലത്ത് ആദ്യം ചെറിയ മൂന്ന് തൊടിയിറക്കിയതിന് ശേഷമാണ് അതിന്റെ വലിയ തൊടിയിറക്കുകയും അടിയൂറ്റ് ഉണ്ടായി കിണർ ഇടിഞ്ഞു സുധീർ കിണറിനുള്ളിൽപ്പെടുന്നത്. കിണറിനുള്ളിൽ മണ്ണിടിയുന്നത് പോലും കയറിൽ തൂങ്ങിയിറങ്ങുന്ന ഇവർക്ക് അറിയാൻ കഴിയില്ല അത് കൊണ്ട് തന്നെ അപകട സാധ്യത മുൻകൂട്ടിയറിയാൻ ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന ഇവർക്ക് അറിയില്ല. യാതൊരുവിധ പരിശീലനവും ഇ തൊഴിലാളികൾക്ക് ഇല്ല കൂടുതൽ കൂലി കിട്ടുന്നത് കൊണ്ട് തന്നെ ഇ ജോലിക്ക്‌ വേണ്ടി ജോലിക്കാർ കൂടുതൽ എത്തുന്നുണ്ട്  യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത ഇ ജോലിയിൽ കുണ്ടറ നിയോജക മണ്ഡലത്തിലെ അടുത്തടുത്ത് ഉണ്ടായ നാലാമത്തെ അപകടമാണിത്.
പെരുമ്പുഴ കോവിൽ മുക്കിലുണ്ടായ അപകടത്തിൽ നാലുപേരും, റേഡിയോ മുക്ക്, വെളളിമൺ എന്നിവിടങ്ങളിൽ ഓരോരുത്തരും മരണമടഞ്ഞിരുന്നു.അതിന്റെ പിന്നാലെയാണ് ഇ അപകടവും ഉണ്ടായിരിക്കുന്നത്.
ഫയർഫോഴ്‌സിന് രക്ഷാപ്രവർത്തനങ്ങൾ നടത്തുവാൻ കൂടുതൽ ഉപകരണങ്ങളും ഇല്ല
കിണർ അപകടങ്ങൾ ഒഴിവാക്കുവാൻ ഫയർഫോഴ്‌സ് കിണറുമായി ബന്ധപെട്ട തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് പരിശീലനം നൽകണം.പഞ്ചായത്ത്‌ അധികൃതരെയും ഫയർഫോഴ്സ് അധികൃതരെയും അറിയിച്ച ശേഷം കിണറിന്റെ സുരക്ഷിതത്വം പരിശോധന നടത്തിയതിന് ശേഷം നിർമ്മാണപ്രവർത്തങ്ങൾ നടത്താനുള്ള നിയമം കൊണ്ട് വന്ന് തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നാണ് തൊഴിലാളികൾ പറയുന്നത്.ഫയർഫോഴ്സ് അധികൃതർക്ക്‌ കൂടുതൽ സുരക്ഷാഉപകരണങ്ങൾ ഇല്ലാത്തതും രക്ഷാപ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമായി.അപകട ഉണ്ടാവുമ്പോൾ 
മണ്ണുമാന്തിയന്ത്രം ഫയർഫോഴ്സിനുണ്ടായിരുന്നെങ്കിൽ രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കുമായിരുന്നു.

എല്ലാ പ്രാർത്ഥനകളെയും വിഫലമായി മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി അവസാനം സുധീറിന്റെ ചേതനയറ്റ മൃതദേഹം കിണറിൽ നിന്നും കണ്ടെത്തി

കൊല്ലം: എല്ലാ പ്രാർത്ഥനകളെയും വിഫലമായി  മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി അവസാനം സുധീറിന്റെ ചേതനയറ്റ മൃതദേഹം കിണറിൽ നിന്നും കണ്ടെത്തി.
തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയ കിണർ നിർമ്മാണ
തൊഴിലാളി മുട്ടക്കാവ് സ്വദേശി സുധീറിനെ രക്ഷിക്കാനായില്ല. 26 
മണിക്കൂറോളം നീണ്ട ഫയർഫോഴ്സിന്റെയും പോലീസിന്റെയും 
പരിശ്രമത്തിനൊടുവില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെ മൃതദേഹം പുറത്തെടുത്തു. 11.30ന് രക്ഷാപ്രവർത്തകർക്ക് ആശ്വാസമേകി 
സുധീറിന്റെ കൈ രക്ഷാപ്രവർത്തകർ കണ്ടെത്തിയിരുന്നു പിന്നാലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മെറ്റലും ചെളിയും മാറ്റി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മൃതദേഹം കണ്ടെത്തി വെളിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 
കിണറ്റില്‍ റിങ് ഇറക്കുന്നതിനിടെയാണ്
 സുധീര്‍ കിണറ്റില്‍ കുടുങ്ങിയത്. ഇദ്ദേഹത്തെ രക്ഷിക്കാനായി മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.
.കിണറില്‍ റിങ് ഇറക്കാനെത്തിയതായിരുന്നു സുധീര്‍ അടക്കമുള്ള തൊഴിലാളികള്‍. റിങ് ഇറക്കുന്നതിനിടെ അപകടസാധ്യത മുന്നില്‍ക്കണ്ട് കിണറിനുള്ളില്‍നിന്ന് ധൃതിയില്‍ മുകളിലേക്ക് കയറിവരുന്നതിനിടെയാണ് സുധീറിന്റെ ചുമലിലേക്ക് തൊടി ഇടിഞ്ഞുവീണത്. കരയില്‍ നിന്ന കൂട്ടുകാര്‍ നോക്കുമ്പോഴേക്കും കിണര്‍ ഉള്ളില്‍നിന്ന് ഇടിഞ്ഞുതാണിരുന്നു. നിമിഷങ്ങള്‍കൊണ്ട് മണ്ണ് താഴേക്ക് ഇടിഞ്ഞ് വീണു.രാത്രിയില്‍ കനത്ത മഴയായിരുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ആദ്യം വലിയ ജെ സി ബി ഉപയോഗിച്ച് കിണറിന്റെ സമീപത്തുതന്നെ മറ്റൊരു 
കുഴിയെടുത്ത് സുധീറിനെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു പോലീസും ഫയര്‍ഫോഴ്‌സും നടത്തിയത്.
മൂന്ന് വലിയ ജെ സി ബി കളും ഒരു ചെറിയ ജെ സി യും ഉപയോഗിച്ച് ഉണ്ണാതെയും ഉറങ്ങാതെയും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ 
നടത്തിയ രക്ഷാപ്രവർത്തനം സമാനതകളില്ലായിരുന്നു.
 അറുപത്തഞ്ചടിയോളം താഴ്ചയുള്ള ഈ കിണറിന്റെ പണികള്‍ മുമ്പും
എടുത്തിരുന്നത് ഇതേ തൊഴിലാളികളായിരുന്നു. അഞ്ചും നാലും മൂന്നും രണ്ടും അടി വ്യാസമുള്ള നാലുതരം തൊടികള്‍ ഈ കിണറ്റില്‍ നേരത്തേതന്നെയുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 35 അടിയോളം മണ്ണ് നീക്കി കിണറിനടിയിലേക്ക് വഴിയുണ്ടാക്കിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


കിണറ്റിൽ തൊടികൾ ഇറക്കുന്നതിനിടെ തൊടികൾ ഇടിഞ്ഞു വീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മരിച്ചു.

കൊട്ടിയം: കിണറ്റിൽ തൊടികൾ ഇറക്കുന്നതിനിടെ തൊടികൾ ഇടിഞ്ഞു വീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മരിച്ചു. നെടുമ്പനമുട്ടയ്ക്കാവ് പാകിസ്ഥാൻ മുക്കിനടുത്ത് മുളവറ കുന്ന് പിറവന്തലഴികത്ത് വീട്ടിൽ പരേതനായ അബ്ദുൽ അസീസിന്റെയും ജുബൈരിയയുടെയും മകനായ സുധീർ (28) ആണ് മരിച്ചത്.തഴുത്തല പുഞ്ചിരിച്ചിറക്കടുത്തുള്ള ബെൻ ഡെയിലിൽ ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.24 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ മൃതദേഹം പുറത്തെടുക്കാനായത്.എഴുപത് അടിയോളം താഴ്ചയുള്ള കിണറ്റിൽ വെള്ളം ഇല്ലാത്തതിനെ തുടർന്ന് തൊടികൾ ഇറക്കി മെറ്റലിട്ടു കൊണ്ടിരിക്കുമ്പോൾ തൊടികൾ ഇടിഞ്ഞു വീഴുകയായിരുന്നു. മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ തൊടികൾ ഇടിഞ്ഞ് പുറത്തു വീഴുകയും കിണറ്റിനടിയിൽപ്പെടുകയുമായിരുന്നു.കിണറിന് സമാന്തരമായി മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് കുഴി എടുത്ത ശേഷമാണ് ഫയർഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്തത്.കൊട്ടിയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഭാര്യ: ഹയർ നിസ
സഹോദരൻ: സുൽഫിക്കർ 



കൊട്ടിയം: കിണറ്റിനുള്ളിൽ തൊടികൾ ഇറക്കുന്നതിനിടെ തൊടികൾ തകർന്നു വീണ് കിണറ്റിനുള്ളിലകപ്പെട്ട യുവാവിനു വേണ്ടി നടത്തിയ പ്രാർത്തനകളെല്ലാം വിഫലമായി. 24 മണിക്കൂറോളം ഉറക്കമൊഴിച്ച് രക്ഷാപ്രവർത്തനം നടത്തിയിട്ടും കിണറ്റിൽ അകപ്പെട്ട മുട്ടയ്ക്കാവ് സ്വദേശി സുധീറിന്റെ ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച ഉച്ചക്ക് ആരംഭിച്ച രക്ഷാ പ്രവർത്തനങ്ങൾ വ്യാഴാഴ്ച പുലർച്ചേ രണ്ടു മണി വരെ നീണ്ടു. മഴയും, ചെളിയും കാരണം അൽപ നേരം രക്ഷാപ്രവർത്തനം നിർത്തിവെക്കേണ്ടി വന്നു. രാവിലെ ഏഴു മണിയോടെ വീണ്ടും രക്ഷാപ്രവർത്തനം തുടങ്ങി. മൂന്ന് ഹിറ്റാച്ചിയും, ഒരു ജെ.സി.ബി.യും ഉപയോഗിച്ച് നാൽപ്പതടി താഴ്ചയോളം കുഴിയെടുത്താണ് സുധീറിന്റെ മൃതദേഹം ഉച്ചയ്ക്ക് രണ്ടു മണിയോടെ പുറത്തെടുത്തത്.സുധീറും മുട്ടയ്ക്കാവ് സ്വദേശികളായ നാലുപേരും ചേർന്നാണ് തഴുത്തലപുഞ്ചിരിച്ചിറയിലുള്ള കണ്ണനല്ലുർ ബെൻസിലി വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിലെ കിണറ്റിൽ തൊടി ഇറക്കാൻ എത്തിയത്.ചൊവ്വാഴ്ചയാണ് ഇവർ ജോലികൾ തുടങ്ങിയത്.ബുധനാഴ്ച ഉച്ചക്ക് മൂന്നാമത്തെ തൊടിയിറക്കുമ്പോഴാണ് തൊടികൾ ഇടിഞ്ഞു വീഴുന്നത്. തൊടികൾ ഇടിയുന്നതു കണ്ട് വടത്തിൽ പിടിച്ച് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ മുകളിൽ നിന്നും തൊടി ശരീരത്തിൽ വീണ് സുധീർ കിണറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു.കൂടെ മുകളിലുണ്ടായിരുന്നവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുമ്പ് ഇയാൾ കിണറ്റിൽ കുടുങ്ങിയിരുന്നു.സംഭവമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് കിണറ്റിൽ നിന്നും തൊടികൾ എടുക്കാൻ ശ്രമിച്ചെങ്കിലും രണ്ട് തൊടികൾ എടുത്തപ്പൊഴേക്കും കിണർ കൂടുതൽ ഇടിയുന്ന അവസ്ഥയിലായിരുന്നു. ഇതേ തുടർന്ന്‌ മൂന്ന് ഹിറ്റാച്ചിയും, ഒരുമണ്ണുമാന്തിയന്ത്രവുമെത്തിച്ചാണ് മണ്ണും, തൊടിയും നീക്കി താൽപ്പതടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം പുറത്തെടുത്തത്.കൊല്ലം ജില്ലാ ഫയർ ഓഫീസറുടെയും, സ്റ്റേഷൻ ഓഫീസർ, അസി. സ്റ്റേഷൻ ഓഫീസർ മാർ എന്നിവരുടെയും നേത്യത്വത്തിലെത്തിയ മുപ്പതംഗ ഫയർഫോഴ്സ് സംഘവും ചാത്തന്നൂർ എ.സി.പി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇടയ്ക്ക് രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടുന്നതിനായി നീണ്ടകര ഹാർബറിൽ നിന്നും വലിയ കൈകളുള്ള ലോംഗർ ഹിറ്റാച്ചി പൊലീസ് എത്തിച്ചെങ്കിലും ഉപയോഗിക്കേണ്ടി വന്നില്ല.  


കൊട്ടിയം: രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഉറക്കമൊഴിച്ച് എം.എൽ.എ.മാരും, തഹസീൽദാരുടെ നേതൃത്വത്തിലുള്ള റവന്യു സംഘവും.എം.എൽ.എ.മാരായജി.എസ്.ജയലാൽ, പി.സി.വിഷ്ണുനാഥ് എന്നിവരാണ് ആഹാരം പോലും വെടിഞ്ഞ് രാത്രിയും പകലും ഒരു പോലെ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.കൊല്ലം തഹസീൽദാർ ജാസ്മിൻ ജോർജും, എം.എൽ.എ.മാരൊടൊപ്പം ഉണ്ടായിരുന്നു. ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു, വൈസ് പ്രസിഡന്റ് സാജൻ, ഗ്രാമപഞ്ചായത്ത്‌ അംഗവും ബിജെപി മണ്ഡലം പ്രസിഡന്റ്‌ ശ്യാംപ്രവീൺ,
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു, ,തഴുത്തല വില്ലേജ് ഓഫീസർ അജയകുമാർ എന്നിവർ മുഴുവൻ സമയ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  

കൊട്ടിയം: ആഴങ്ങളിലേക്കിറങ്ങാൻ ഇനി സുധീറില്ല. എത്ര താഴ്ചയുളള കിണറായാലും തൊടിയിറക്കുവാൻ സുധീർ തയ്യാറായിരുന്നു.കർണാടകത്തിൽ വരെ പോയി കിണറ്റിന്റെ പണികൾ ഏറ്റെടുത്ത് ചെയ്യുമായിരുന്നു. ഒരു നിർധന കുടുംബത്തിന്റെ അത്താണിയായിരുന്നു സുധീർ.കഴിഞ്ഞ നവംബർ 28നായിരുന്നു ഇയാൾ മലപ്പുറത്തു നിന്നും ഹയർ നിസയെ വിവാഹം കഴിച്ചത്.ഭാര്യ നാലു മാസം ഗർഭിണിയാണ്. വിവാഹം കഴിച്ച് ജീവിതം പച്ച പിടിച്ചു വരുമ്പോഴാണ് വിധി ഇയാളെ തട്ടിയെടുത്തത്. നല്ലൊരു സുഹൃത് വലയത്തിനുടമയായ ഇയാൾ അപകടത്തിൽപ്പെട്ട വാർത്തയറിഞ് നുറുകണക്കിന് യുവാക്കളാണ് സംഭവസ്ഥലത്തെത്തിയത്.  ഇയാളുടെ മരണവാർത്ത വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ പുറത്തു വന്നതോടെ മുട്ടക്കാവ് പ്രദേശം ദു:ഖ സാന്ദ്രമായി.    

ഫോട്ടോ : സുധീർ 

ഫോട്ടോ : രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന എം.എൽ.എ.മാർ

എൻ എസ് എസ് കരയോഗം തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു.

എൻ എസ് എസ് കരയോഗം 
തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു.
പരവൂർ:  പൂതക്കുളം ഇടവട്ടം എൻ എസ് എസ് കരയോഗത്തിന്റെ നിയന്ത്രണത്തിലുള്ള വാമിക സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ കരയോഗ മന്ദിരത്തിൽ തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു. പരിശീലന കേന്ദ്രത്തിൽ മികച്ച  അധ്യാപകരുടെ ശിക്ഷണത്തിൽ 40 വനിതകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓരോ ബാച്ചിനും തയ്യൽ പരിശീലനവും എംബ്രോയിഡറി പരിശീലനവും നൽകും.
 പരിശീലന പരിപാടി
 ചാത്തന്നൂർ താലൂക്ക് എൻ
എസ് എസ് കരയോഗ യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി
ഉത്ഘാടനം ചെയ്തു.
  യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് പി. സോമചൂഡൻപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് യൂണിയൻ മെമ്പർ പി.സജീഷ് ആദ്ധ്യാത്മിക പഠനകേന്ദ്രം മേഖലാ കോ ഓഡിനേറ്റർ എസ്.അനിൽകുമാർ, കമ്മറ്റി അംഗങ്ങളായ ദീപു, ഗിരീഷ്ലാൽ തുടങ്ങിയവർ സംസാരിച്ചു. കരയോഗം സെക്രട്ടറി എസ്.ശ്രീകണ്ഠൻപിള്ള സ്വാഗതവും സ്വയംസഹായ സംഘം സെക്രട്ടറി ശാലിനി കൃതജ്ഞതയും രേഖപ്പെടുത്തി.
ഫോട്ടോ:പരിശീലനപരിപാടി താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി ഉത്ഘാടനം ചെയ്യുന്നു.

കൊല്ലം മെഡിക്കൽ കോളേജ്.മെഡിക്കൽ കൗൺസിൽപരിശോധന കടമ്പ കടക്കാൻഎഴുപതോളം പേർ സ്ഥലം മാറിയെത്തി.

കൊല്ലം മെഡിക്കൽ കോളേജ്.
മെഡിക്കൽ കൗൺസിൽ
പരിശോധന കടമ്പ കടക്കാൻ
എഴുപതോളം പേർ സ്ഥലം മാറിയെത്തി.

കൊല്ലം : കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ 
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിശോധന കടമ്പ കടക്കാൻ  സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും  എഴുപതോളം പേരെ സ്ഥലം മാറ്റത്തോടെ എത്തിച്ചുവെങ്കിലും 
മെഡിക്കൽ കൗൺസിൽ നടത്തുന്ന പരിശോധനയുടെ കടമ്പ കടക്കുവാൻ പെടാപ്പാട് പെടുകയാണ് അധികൃതർ.

മുന്നൂറ് കിടക്കകളുള്ള മെഡിക്കൽ കോളേജിൽ അതിനാവശ്യമായ 
ഡോക്ടർമാർ, സ്റ്റാഫ് നേഴ്സ്, ലാബ്  ടെക്നീഷ്യൻ,  
നേഴ്സിങ് അസിസ്റ്റന്റ്മാർ, പാർട്ട് ടൈം , ഫുൾ ടൈം , 
സ്വീപ്പർമാർ മാറ്റ് 
അനുബന്ധ ജീവനക്കാർ എന്നിവരുടെ ദൗർലഭ്യം 
ആശുപത്രി  പ്രവർത്തനത്തെ 
ബാധിച്ചിരിക്കുന്ന അവസ്ഥയിലാണ്  മെഡിക്കൽ കൗൺസില് ഓഫ് ഇന്ത്യയുടെ പരിശോധന
കൂടി വരുന്നത്.

ആദ്യ ബാച്ച്  വിദ്യാർത്ഥികൾ പുറത്തിറങ്ങുന്നതിനോടനു
ബന്ധിച്ചുള്ള മെഡിക്കൽ കൗൺസിലിന്റെ പരിശോധന 
ഏത് വിധേനയും 
പൂർത്തിയാക്കി കിട്ടാനുള്ള 
നെട്ടോട്ടത്തിലാണ്  സംസ്ഥാന സർക്കാർ. ഇതിനായി വിവിധ  മെഡിക്കൽ കോളേജുകളിൽ നിന്നും ഡോക്ടർമാർ , സ്റ്റാഫ് നേഴ്സ് ,, തുടങ്ങിയ തസ്തികകളിലാണ് 
സ്ഥലംമാറ്റം വഴിയും, വർക്ക് അറേജ്‌മെന്റ്‌ വഴിയും  
കഴിഞ്ഞ  ദിവസങ്ങളിൽ പാരിപ്പളളി മെഡിക്കൽ കോളേജിലേക്ക് നിയമിച്ചിട്ടുണ്ട്. 

തിരുവനന്തപുരം, ആലപ്പുഴ, 
കോന്നി , കാസർകോട്, തുടങ്ങിയ മെഡിക്കൽ കോളേജിൽ നിന്നാണ് ഭൂരിഭാഗം ഡോക്ടർമാരും , സ്റ്റാഫ്നേഴ്സും വന്നിട്ടുള്ളത്.
ഇനിയും നിരവധി തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. പരിശോധക സംഘം എത്തുന്നതിന് മുൻപായി ഒഴിവുകൾ നികത്താനുള്ള മാർഗ്ഗം
കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

കോടികൾ  ചിലവഴിച്ച് 
കെട്ടിട സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെങ്കിലും സർക്കാർ 
മെഡിക്കൽ കോളേജ് പ്രവർത്തനം പൂർണ്ണമാക്കുവാനുള്ള സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ന്യൂറോ സർജറി, ന്യൂറോളജി, യൂറോളജി, തുടങ്ങിയ 
വിഭാഗങ്ങൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ലാത്തത് 
മുൻ വർഷങ്ങളിലെപ്പോലെ
മെഡിക്കൽ കൗൺസിലിന്റെ പരിശോധനയിൽ
പോരായ്മയായി ചൂണ്ടിക്കാ ണിക്കുമെന്ന് ഉറപ്പാണ്.

കൊല്ലം മെഡിക്കൽ കോളേജിൽ ആദ്യ ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളാണ്  ആഗസ്റ്റ് മാസത്തോടെ പുറത്തിറങ്ങുന്നത്. അവസാന വർഷ പരീക്ഷകളും പൂർത്തിയാക്കിയ വിദ്യാർഥികൾക്കിനി പ്രാക്ടിക്കൽ പരീക്ഷ മാത്രമാണുള്ളത് .
മെഡിക്കൽ കൗണ്സില് ഓഫ് ഇന്ത്യ ഓരോ വർഷവും അഫിലിയേഷൻ പുതുക്കാനായുള്ള പരിശോധനയിൽ
കണ്ടെത്തുന്ന ന്യൂനതകൾ ഉടൻ പരിഹരിക്കാം എന്ന സത്യവാങ്മൂലം നൽകുന്നതല്ലാതെ.അധികൃതർ യാതൊരു പരിഹാര നടപടികളും സ്വീകരിക്കാറില്ല.ഈ വർഷവും ഇത് തുടർന്നാൽ വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാകും.
ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രവർത്തന വൈകല്യവും , കമ്മിറ്റിയിൽ പരിചയ സമ്പന്നരുടെ അഭാവവും, മെഡിക്കൽ കോളേജിന്റ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥരുടെ  ഭരണ നൈപുണ്യ കുറവും കൊല്ലം മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി ആക്ഷേപം ഉയരുന്നു.

ലീലയെ സുരക്ഷിത കൈകളിൽ ഏൽപ്പിച്ചു സമുദ്രതീരം കൂട്ടു കുടുംബം

ലീലയെ സുരക്ഷിത കൈകളിൽ ഏൽപ്പിച്ചു സമുദ്രതീരം കൂട്ടു കുടുംബം
ചാത്തന്നൂർ:  ലീലയെ സുരക്ഷിത കൈകളിൽ ഏൽപ്പിച്ചു സമുദ്രതീരം കൂട്ടു കുടുംബം .കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന മരുത്തടി 
പാലമൂട്ടിൽ വീട്,പുലികുറ്റിങ്ങൽ വീട്ടിൽ 
 ലീല (65വയസ്സ് )യെ ആണ് സ്വന്തം കുടുംബാംഗങ്ങൾ ഏറ്റെടുത്തത്.
 ലീലയുടെ ഭർത്താവ് രത്നകുമാരൻപിള്ള ശ്വാസകോശസംബന്ധമായ രോഗങ്ങൾ കാരണം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെ   മരണപ്പെടുകയായിരുന്നു. തുടർന്ന് സമുദ്രയുടെ നേതൃത്വത്തിൽ കൊല്ലത്ത് പോളയത്തോട്ടിൽ കൊണ്ട് പോയി സംസ്‍കാരം നടത്തുകയും 
മക്കളില്ലാത്തതിന്നാലും ബന്ധുക്കൾ ആരും തന്നെ എത്താതിരുന്നതിനാലും ലീലയെ സമുദ്രതീരത്ത് തന്നെ താമസിപ്പിക്കുകയും സമുദ്ര ചെയർമാൻ റൂവൽസിംഗ്  അമ്മയുടെ ബന്ധുക്കളെ അന്വേഷിച്ചു കണ്ടെത്തി ബന്ധുക്കൾ അമ്മയെ നോക്കാൻ തയ്യാറാണെന്ന് അറിയിച്ചതിനെത്തുടർന്ന്.
ലീലയുടെ  സഹോദരിയുടെ ശാന്തയുടെ മകൻ മുരുകൻ പിള്ള, മനു,സുബിൻ സുരേഷ്, ആര്യ എന്നിവർ സമുദ്രതീരം കൂട്ടുകുടുംബത്തിൽ എത്തി
കൂട്ടികൊണ്ട് പോകുകയായിരുന്നു.
സമുദ്രതീരം ചെയർമാൻ റുവൽ സിംഗിന്റെ നേതൃത്വത്തിൽ ലീലയെ 
 സഹോദരിയുടെ വീട്ടിലേക്ക്  കൂട്ടിക്കൊണ്ടു പോയി.
സമുദ്രതീരം കൂട്ടുകുടുംബത്തിലെ ഒരു അമ്മയെ കൂടി സ്വന്തം കുടുംബത്തിന്റെ കൈകളിൽ ഏൽപ്പിച്ച ചാരിതാർത്യത്തിലാണ് സമുദ്രതീരം കൂട്ടുകുടുംബം ഒപ്പം തന്നെ തങ്ങളിൽ ഒരാൾ പോയ ദുഃഖത്തിലാണ് കൂട്ടുകുടുംബങ്ങൾ.
ഫോട്ടോ:കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന ലീലയെ സ്വന്തം കുടുംബാംഗങ്ങൾ ഏറ്റെടുത്ത് കൊണ്ട് പോകുന്നു.


Monday, 9 May 2022

വീർ സവർക്കാർ പറഞ്ഞതുപോലെ നീ ഉണ്ടെങ്കിൽ നിന്റെ കൂടെ നീ ഇല്ലെങ്കിൽ നീയില്ലാതെ നീ എതിർത്താൽ നിന്നെയും എതിർത്തു ഇവിടെ ജീവിച്ചേ മതിയാകൂ.ആ തിരിച്ചറിവാണോരോ ദേശീയവാദിക്കുമുണ്ടാകേണ്ടത്.

"..അന്തിക്കമ്പലമുറ്റത്ത്
അരയാലിൻ തണലോരത്ത്
ആറടിമുളവടികുറുവടിയേന്തി 
കുങ്കുമ ഭസ്മക്കുറിയും തൊട്ട്
കാളീ കൂളീ മന്ത്രമുയർത്തി
മുക്കാമുറിയൻ ട്രൗസറുമിട്ട്......"

എന്നിങ്ങിനെ പോകുന്ന ഒരു മുദ്രാവാക്യം കേട്ടിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് നടക്കുന്ന ആർഎസ്എസ് ശാഖകളെ അധിക്ഷേപിക്കാൻ വേണ്ടി കമ്മ്യൂണിസ്റ്റുകാർ 1980കളിൽ എഴുതി തയ്യാറാക്കി ആർത്തുവിളിച്ച മുദ്രാവാക്യമാണിത്.
ഇതൊന്ന് ഓർമ്മയിൽ വെച്ചോളൂ. 
ഇനി മുഴുവൻ വായിക്കുക..

വിനായക് ദാമോദർ വീർ സവർക്കറിന്റെ ചിത്രം അടങ്ങിയ വർണ്ണ മുത്തുക്കുടകൾ ഇക്കുറി തൃശൂർ പൂരം കുടമാറ്റത്തിന്റെ ഭാഗമാക്കി ഉൾപ്പെടുത്തിയിരുന്നു. ചമയ പ്രദർശനങ്ങളിൽ ഈകുടകൾ വന്നപ്പോൾ കുരുപൊട്ടിയ ചില ഹിന്ദു വിരുദ്ധർ അതിന്റെ ചിത്രമെടുത്തു.  ആ ചിത്രം  വൈറലായപ്പോൾ പ്രതീക്ഷിച്ചതുപോലെ ദീപ ടീച്ചർ മുതൽ ശ്രീദേവ് സോമൻ വരെയുള്ള സുഡാപ്പി അടിമകൾ ഓലിയിടാൻ തുടങ്ങി. വീർ സവർക്കർ ഉൾപ്പെടെയുള്ള ഹൈന്ദവനവോത്ഥാനനായകരുടെ ചിത്രമടങ്ങിയ കുടകൾ അവിടെ ഉയർന്നാൽ അതിനുമീതെ ചെങ്കൊടി പൊങ്ങും എന്ന ഭീഷണിയുമായി കമ്മി വേഷമിടുന്ന ഇസ്ലാമിക തീവ്രവാദികളും രംഗത്തുവന്നു. അതൊക്കെ പ്രതീക്ഷിച്ചതാണ്. എന്നാൽ , ദേശവും ദേശീയതയും രാഷ്ട്രവും രാഷ്ട്രീയവും ക്ഷേത്രത്തിൽ പാടില്ല എന്നുള്ള വാദഗതിയുമായി പരിവാർ അനുകൂലികൾ രംഗത്തുവന്നത് തികച്ചും ഞെട്ടിച്ചുകളഞ്ഞു. 

ഹിന്ദു ദേശീയതയാണ് ഇന്ത്യയുടെ ആത്മാവ്. ഹിന്ദുത്വമാണതിന്റെ നാരായവേര്. ഹിന്ദുത്വത്തിൽ നിന്നും ഭാരതീയതയെ വേർതിരിച്ചു കാണുവാൻ സാമാന്യബുദ്ധിയുള്ളവർക്ക് സാധ്യമല്ല. അതുകൊണ്ടാണ് ലോകമാന്യ ബാലഗംഗാധരതിലകൻ ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ ഗണേശോത്സവത്തിനെ  അഗ്നികുണ്ഡമാക്കിമാറ്റിയത്. രാമനീ നാടിന്റെ ആത്മതത്വവും  സർവ്വസാരവും ആയതിനാലാണ് ഗാന്ധി രാമരാജ്യത്തെകുറിച്ച് പറഞ്ഞത്.  ഭാരതദേശീയതയുടെ ഉണർവിൽ  സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനുള്ള സ്ഥാനത്തെക്കുറിച്ച് പട്ടേലിനും ബാബു രാജേന്ദ്രപ്രസാദിനും കുലപതി കെ എം മുൻഷി ക്കും ബോധ്യം ഉണ്ടായിരുന്നു. ഹൈന്ദവ ദേശീയതയെക്കുറിച്ച് അവർക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നതിനാലാണ് ഈ ബോധ്യം വന്നത് തന്നെ .

രാമക്ഷേത്ര നിർമ്മാണത്തിനായി സോമനാഥത്തിൽ നിന്ന് രാമരഥയാത്ര ആരംഭിച്ചത്  ബിജെപി പ്രസിഡന്റ് ലാൽ കൃഷ്ണ അദ്വാനിയാണ്.അന്ന്  മതം ആചാരം അമ്പലം കോടതി എന്നൊക്കെ പറഞ്ഞ് ആ ചരിത്രപരമായ ചുമതല രാമജന്മഭൂമി ന്യാസിനെയോ ,നീർമോഹി അഖാഡയെയോ ,മഹന്ത് നൃത്യ ഗോപാൽ ദാസിനെയോ ഏൽപ്പിച്ചു  വശത്ത് മാറി സെമിനാർ നടത്തി നിൽക്കുകയല്ല ഭാരതീയ ജനതാ പാർട്ടി ചെയ്തത്.

ഇനി നമുക്ക് ഏറ്റവും ആദ്യം പറഞ്ഞ മുദ്രാവാക്യത്തിലേക്കു വരാം. അന്തിക്കമ്പലമുറ്റത്ത്
അരയാലിൻ തണലോരത്ത്.....ആചാരവും ആത്മീയതയും പറഞ്ഞ അമ്പലത്തിൽ നിന്നും മാറി നിന്നല്ല കേരളത്തിലെ ശാഖകൾ നടന്നതും വളർന്നതും .ആർഎസ്എസ് ശാഖകൾ നടന്നതൊക്കെ "മഹാഭൂരിപക്ഷവും" എന്നും അമ്പലമുറ്റത്ത് തന്നെയാണ്, അല്ലാതെ മുഖ്യശിക്ഷകിന്റെ കുടുംബ വീട്ടിലല്ല. അവിടെ,ആ ക്ഷേത്ര മുറ്റങ്ങളിൽ പങ്കെടുത്ത സ്വയംസേവകർ ധരിച്ചത് കാഷായവസ്ത്രമല്ല കുട്ടിനിക്കറും  കുറുവടിയും കുങ്കുമക്കുറിയും തന്നെയാണ് .
ആ സംഘസ്ഥാനങ്ങളിൽ ഉയർന്നത് ഇരട്ടത്തലയുള്ള ഭഗ്വധ്വജമാണ്. അല്ലാതെ കേവലമായ ഒരു കാവിത്തുണിയല്ല. ഈ നാടിന്റെ ആത്മാവാണ് ഹിന്ദുത്വം.അതിന്റെ ശക്തി കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ.അത് തിരിച്ചറിഞ്ഞാണ് ഗസ്നിയും ഗോറിയും ഔറംഗസേബും ഒക്കെയുള്ള മുഗളപ്പരിഷകൾ ക്ഷേത്രങ്ങൾ തകർത്തത് . ഇൻക്വിസിഷന്റെ ഉഷ്ണകാലത്ത് ഗോമന്തകത്തിന്റെ ഭൂമിയിൽ വെളുത്ത ചെകുത്താൻമാർ തുളസിത്തറ പോലും തച്ചുടച്ചത് ആ ശക്തിയെ തകർക്കാമെന്നു വ്യാമോഹിച്ചാണ് .

ഹിന്ദുത്വവുമായി ഭാരത ദേശീയതയ്ക്ക്, രാഷ്ട്രീയത്തിനുള്ള പൊക്കിൾക്കൊടി ബന്ധത്തെ തിരിച്ചറിയാൻ പറ്റാതെ പോയതുകൊണ്ടാണ് "ചെന്നിറം" ഇന്ത്യയിൽ തീണ്ടാരി തുണിയിലും റെയിൽവേസ്റ്റേഷനിലും ഇപ്പോൾ തൂത്തുവാരി കടലിൽ കളയാൻ പാകത്തിന് മുക്കാലേ മുണ്ടാണിയുള്ള  കേരളത്തിലും മാത്രം ബാക്കിയായത്..

എതിരാളികൾ നാളെ ഈ എം എസിനെയും എകെജിയും മറ്റും പൂരക്കുടകളിൽ ആലേഖനം ചെയ്യുമെന്ന് ഭയന്ന് മാളത്തിലൊളിക്കാൻ ദേശീയവാദികൾക്കാവില്ല.സവർക്കാർക്കു പകരമായി ക്ഷേത്ര ചടങ്ങിൽ ആലി സഹോദരന്മാരും, ജിന്നയും, മൗലാനാ അബ്ദുൽ കലാമും, ആലി മുസ്‌ലിയാരും ,വാരിയൻകുന്നനും ഒക്കെ വന്നാൽ അതിനെ സധൈര്യം നേരിടുമെന്ന് പറയാനുള്ള ചങ്കുറപ്പ് ആണ് ദേശീയവാദികൾക്കു വേണ്ടത് അല്ലാതെ ഭയന്ന് പിന്നോട്ട് പോക്കല്ല.

സംഘം വളർന്നത് ശാഖ നടത്തിയാണ്.സെമിനാർ നടത്തിയല്ല. ശാഖ ഭൂരിപക്ഷവും അമ്പലമുറ്റത്താണ്‌ നടന്നത്. അല്ലാതെ സെമിനാർ ഹാളിലല്ല. മോദി രാജ്യം ഭരിക്കുന്നത് സോമനാഥ് മുതൽ അയോധ്യ വരെയുള്ള ക്ഷേത്ര പുനരുദ്ധാരണങ്ങളുടെ കൂടി ഫലമായിട്ടാണ്. ഉണ്ടിരുന്ന നരേന്ദ്ര ദാമോദർദാസ് മോദിക്ക് ഒരു ഉൾവിളി ഉണ്ടായിട്ടല്ല വാരണാസിയിൽ കാശിവിശ്വനാഥന്റെ മണ്ണിൽ വന്നു മത്സരിക്കുന്നത്. മറിച്ച്  ഒരു കൃത്യമായ സന്ദേശമാണത് .

ചിത്രം പ്രിന്റ് ചെയ്ത കുടയിൽ നിന്ന് വീർ സവർക്കറേ ഒഴിവാക്കണം എന്നൊക്കെ  കേരളം പോലെ ഇസ്ലാമിസ്റ്റുകൾക്ക് ശക്തമായ സ്വാധീനമുള്ള ഒരു പ്രദേശത്ത് നിന്നുകൊണ്ട് പറയുമ്പോൾ അതിലെ അപകടം സ്വയം തിരിച്ചറിയണം. വീർ  സവർക്കരുടെ ചിത്രം മുത്തുക്കുടകളിൽ ആലേഖനം ചെയ്യണമോ വേണ്ടയോ എന്നത് പാറമേക്കാവ് ദേവസ്വത്തിന്റെ വിവേചനാധികാരമാണ്. എന്നാൽ ചിത്രം ചേർത്ത കുടകൾ നിർമ്മിച്ച സ്ഥിതിക്ക് ഉയർത്തുക തന്നെ വേണം. അതിൽ നിന്ന് പിൻമാറാൻ പാടില്ല. ജനതയുടെ ജീവിതത്തിലുടനീളം ഇടപെടുന്ന പ്രത്യയശാസ്ത്രമായി മതത്തെ  അവതരിപ്പിച്ചു മുന്നേറുകയാണ് ഇസ്ലാമിസ്റ്റുകൾ. അത്തരം ഒരു പ്രത്യയശാസ്ത്രത്തെ ഭയന്ന് അല്ലെങ്കിൽ അതിനെ പ്രതിരോധിക്കാൻ ഹിന്ദുത്വദേശീയത  അമ്പലപ്പറമ്പിൽ നിന്നും പുറത്തു പോകണം എന്നു പറയുന്നവർ സമാജത്തിനെ ഷണ്ഡീകരിക്കുകയാണ്.

വീര വിനായക ദാമോദർ സവർക്കർ ഉള്ള ചിത്രം ആലേഖനം ചെയ്യപ്പെട്ട മുത്തുക്കുടകൾ  ഉയരുക തന്നെ വേണമായിരുന്നു. അത് കേവലം 20 സെക്കൻഡ് നേരം മാത്രമെങ്കിൽ അത്ര നേരം മതി . അതിന് പകരമായി എ കെ ജി യും ഇ എം എസും ഭാവിയിൽ സ്ഥാനം പിടിച്ചാൽ പിടിച്ചോട്ടെ. നാം ഏറ്റെടുത്ത്  നടപ്പിലാക്കിയ മിക്കവാറും ആശയങ്ങളെല്ലാം , രാമായണമാസം രക്ഷാബന്ധൻ ഹോളി പദസഞ്ചലനം ഒക്കെ തന്നെ അവർ കോപ്പി അടിച്ചിട്ടുണ്ട് . പക്ഷേ അവർക്കില്ലാത്ത, നമ്മുടെ എതിരാളികൾക്കു  കോപ്പി അടിക്കാൻ പറ്റാത്ത ഒന്നു നമുക്കുണ്ട് . അതാണ് ഹൈന്ദവതയുടെ ആത്മീയശക്തി. അതുകൊണ്ടാണ് അവിടെ വരുമ്പോൾ ഇസ്ലാമിസ്റ്റുകളും മാർക്സിസ്റ്റുകളും  പരാജയപ്പെടുകയും ഭാരത ഭഗ്വധ്വജം നീല വിണ്സ്പര്ശമേറ്റ് അജാതശത്രുവായി  തിളങ്ങുകയും ചെയ്യുന്നത്. വിജയനും  ആദിവ്യശ്യാമനാമിടയനും തേര് തെളിച്ചതുപോലെ  നരേന്ദ്ര ദാമോദർദാസ് മോദിയും അമിത്ഷായും ഭാരതത്തിന്റെ ഭരണചക്രം തിരിക്കുന്നത് അതുകൊണ്ടാണ്. ആത്മവിശ്വാസമില്ലാതെ, ആചാരത്തിൽ പേര് പറഞ്ഞു സമാജത്തെ പിന്നോട്ടടിക്കരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ സമാജത്തെ രക്ഷിക്കുകയില്ല വെറും ചാരമാക്കാൻ എതിരാളികളെ സഹായിക്കുകയാണ് ചെയ്യുന്നത്..

പുസ്തകത്താളുകളിൽ ചരിത്രം രചിക്കപ്പെടട്ടെ, സെമിനാർ ഹാളുകളിൽ സെമിനാർ നടക്കട്ടെ, ജീവിതത്തിന്റെ നാനാതുറകളിലും സമസ്തമേഖലകളിലും വിപ്ലവകാരികളുടെ രാജകുമാരൻ വിനായക് ദാമോദർ സവർക്കർ എന്ന നാമവും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രോജ്വലിക്കട്ടെ.അപ്പോഴാണ് നമ്മുടെ തലമുറയ്ക്ക് പൂർത്തീകരിക്കുവാനായി  സവർക്കർ ബാക്കിവെച്ച ഏഴാമത്തെയും എട്ടാമത്തെയും സുവർണ്ണ കാലഘട്ടങ്ങളുടെ കഥ എഴുതാനുള്ള ശേഷി നമുക്ക് കൈവരുന്നത്. സവർക്കറുടെ ഫോട്ടോയുടെ പേര് പറഞ്ഞ് നാളെ ജിന്നയുടെ ഫോട്ടോ പൂരനഗരിയിൽ അവർ ഉയർത്തുമെന്ന് നാം ഭയന്നാൽ നമുക്ക് സവർക്കറുടെ പേര് പറയാൻ പോലുമുള്ള യോഗ്യത റദ്ദ് ചെയ്യപ്പെടുകയാണ്.

ഭയന്നൊളിക്കാൻ ഇനി നമുക്കിടമില്ല.ഹിജ്റ ചെയ്തു പോകാൻ പാകിസ്ഥാനും ചൈനയും ക്യൂബയും നമുക്കില്ല. നമുക്ക്  ഇവിടെ ഈ മണ്ണിൽ ജീവിച്ചേ മതിയാവൂ. വീർ സവർക്കാർ പറഞ്ഞതുപോലെ നീ ഉണ്ടെങ്കിൽ നിന്റെ കൂടെ നീ ഇല്ലെങ്കിൽ നീയില്ലാതെ നീ എതിർത്താൽ നിന്നെയും എതിർത്തു ഇവിടെ ജീവിച്ചേ മതിയാകൂ.ആ തിരിച്ചറിവാണോരോ ദേശീയവാദിക്കുമുണ്ടാകേണ്ടത്.

വിവാഹ പൂർവ കൗൺസിലിങ് ക്ലാസ്സ്‌. നടത്തി.

വിവാഹ പൂർവ കൗൺസിലിങ് ക്ലാസ്സ്‌. നടത്തി.

ചാത്തന്നൂർ : എസ് എൻ ഡി പി യോഗം 
 ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹ പൂർവ കൗൺസിലിങ് ക്ലാസ്സ്‌. നടത്തി. യൂണിയൻ ഹാളിൽ നടന്ന പരിപാടി 
യൂണിയൻ ആക്റ്റിംഗ്‌ പ്രസിഡന്റ്‌ ഡി. സജീവ് ഉത്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി കെ വിജയകുമാർ അസിസ്റ്റന്റ് സെക്രട്ടറി കെ നടരാജൻ കൗൺസിൽ അംഗങ്ങൾ ആയ പ്രശാന്ത്. വി, ആർ. ഗാന്ധി, കെ ചിത്രാoഗധൻ, ഡോ. ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ :ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ ആക്ടിങ് പ്രസിഡന്റ് ഡി. സജീവ് 
വിവാഹ പൂർവ കൗൺസിലിങ് ക്ലാസ്സ്‌.
ഉത്ഘാടനം ചെയ്യുന്നു.

Sunday, 8 May 2022

കെ എസ് ആർ ടി സി ബസുകൾ ആക്രിവിലയ്ക്ക് വില്പന തുടങ്ങി

കെ എസ് ആർ ടി സി ബസുകൾ ആക്രിവിലയ്ക്ക് വില്പന തുടങ്ങി 
ചാത്തന്നൂർ: കെ എസ് ആർ ടി സി ചാത്തന്നൂർ ഡിപ്പോയിൽ കൂട്ടിയിട്ടിരുന്ന നൂറിലധികം വരുന്ന ബസുകളാണ് ആക്രിയ്ക്ക് ലേലം ചെയ്തു വിറ്റു തുടങ്ങിയത്. ഇന്നലെ നാല് ബസുകൾ ആക്രികച്ചവടക്കാർ പൊളിക്കാനായി ലേലം ചെയ്തു കൊണ്ട് പോയതായി ഡിപ്പോ അധികൃതർ പറഞ്ഞു. ലേലം ചെയ്ത ബസുകൾ കെട്ടിവലിച്ചു റോഡ് സൈഡിൽ ഉപേക്ഷിച്ച നിലയിലാണ് ചാത്തന്നൂരിനും പാരിപ്പള്ളിയ്ക്കും മധ്യ റോഡ് സൈഡിൽ ഉപേക്ഷിച്ച നിലയിലാണ് ബസുകൾ.ദേശിയപാത വികസനത്തിന് വേണ്ടി മുറിച്ചിട്ട തടികൾക്ക് പിന്നാലെ പഴയ ബസുകൾ കൂടി റോഡ് സൈഡിൽ ഉപേക്ഷിച്ചതോടെ വാഹനഗതാഗതവും കാൽ നടയാത്രയും കൂടുതൽ ദുഷ്കരമായി മാറി. ലോക്ക് ഡൗണിന് മുൻപ് ട്രിപ്പ്‌ നടത്തിയിരുന്ന വാഹനങ്ങളാണ് ഇതെല്ലാമെന്ന് ജീവനക്കാർ പറയുന്നു മാനേജ്മെന്റിന്റ കെടുകാര്യസ്തതയാണ് ബസുകൾ ആക്രി വിലയ്ക്ക് വിൽക്കേണ്ടി വന്നത് എഞ്ചിനും മറ്റ് പ്രധാനപ്പെട്ട ഭാഗങ്ങളും ഊരി മാറ്റിയതിന് ശേഷമാണ് ബസുകൾ ആക്രി വിലയ്ക്ക് വിറ്റത് എന്ന് ജീവനക്കാർ പറയുന്നു.
ഫോട്ടോ:റോഡ് സൈഡിൽ ഉപേക്ഷിച്ച നിലയിൽ ബസുകൾ 

ഫാമിൻറെ മറവിൽ അറവ് ശാല പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു

ഫാമിൻറെ മറവിൽ അറവ് ശാല 
 പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു
 ചാത്തന്നൂർ:  ചിറക്കര പഞ്ചായത്തിലെ ഇടവട്ടം വാർഡിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഫാമിൽ പ്രവർത്തിച്ചു വന്നിരുന്ന അറവ് ശാലയാണ് പൂട്ടിയത് അറവ് ശാല പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ ജില്ലയിലെ വിവിധ അറവ് ശാലകളിൽ നിന്നും അറവ് മാലിന്യം കൊണ്ട് വന്ന് സംഭരിച്ചു കൊണ്ട് അന്യസംസ്ഥാനങ്ങളിലേക്ക്‌ കയറ്റിയയ്ക്കുകയും ചെയ്യുകയും ചെയ്യുമായിരുന്നു. അസഹ്യമായ ദുർഗന്ധം മൂലം നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത്‌ അധികൃതർ നടപടിയുമായി മുന്നോട്ട് പോയത്.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  സുശീലദേവി  എന്നിവരുടെ നേത്യത്വത്തിൽ സ്ഥലം പരിശോധിച്ചപ്പോൾ ദുർഗന്ധം വമിക്കുന്ന രീതിയിൽ അറവുമാടിൻറെ അവശിഷ്ടങ്ങൾ ശേഖരിച്ചുവച്ചിരിക്കുന്നതും മാംസാവശിഷ്ടത്തിൽ നിന്നുള്ള ദുർഗന്ധം മൂലം പ്രദേശത്ത് നിൽക്കുവാൻ കഴിയാത്ത അവസ്ഥയുമായിരുന്നു. ഇതോടൊപ്പം ഇതിൽ നിന്നുള്ള മാലിന്യം ഒഴുകിപോകുന്ന അവസ്ഥയിലുമായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനധികൃതഫാമിന് സ്റ്റോപ്പ് മെമ്മോ നൽകുകയും  25000 രൂപ. പിഴ ചുമത്തി  തുടർ നിയമനടപടികൾ സ്വീകരിക്കുവാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ഫോട്ടോ: അറവ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നു.

ദേശിoഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചു.

ദേശിoഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചു.
കൊല്ലം : ദേശിoഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ഇത്തിക്കര ബ്ലോക്ക്‌ പരിധിയിൽ പ്രവർത്തനം ആരംഭിച്ചു.
കർഷകരെ സരംഭകരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച കർഷക ഉത്പാദന കമ്പനി (ഫാർമേഴ്സ് പ്രൊഡ്യുസർ ഓർഗനൈസേഷൻ,എഫ്. പി. ഒ)യുടെ
ഇത്തിക്കര ബ്ലോക്കിലെ 
പ്രവർത്തനമാണ് ചാത്തന്നൂർ ജംഗഷനിൽ പ്രവർത്തനം ആരംഭിച്ചു.
 ഉപഭോക്താകൾക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോടോപ്പം കർഷകർക്ക് മികച്ച വരുമാനവും കിട്ടുമെന്നുള്ളതാണ് എഫ്. പി. ഒ യുടെ പ്രതേകത. കർഷകർക്കായി രൂപീകരിച്ചതും കർഷകരുടെ ഉടമസ്ഥതയിൽ കർഷകർ തന്നെ നടത്തുന്ന കമ്പിനിയാണിത്.
ഇത്തിക്കര ബ്ലോക്ക്‌ കേന്ദ്രമാക്കി രൂപീകരിച്ച കമ്പനിയുടെ പ്രഥമ ഡയറക്ടർ ബോർഡ് യോഗം കൂടി എസ്. വി. അനിത്ത്കുമാർ ചെയർമാനയും ബി.മധുകുമാർ, ജയജയകുമാർ, രാജീവ്, ജയൻ, രാമചന്ദ്രൻപിള്ള, ഗോപാലകൃഷ്ണപിള്ള, അരുൺകുമാർ. ജി. എസ്, ജയകുമാർ. ആർ. പിള്ള, ഷാജി
എന്നിവരെ ഡയറക്ടർമാരായും തിരഞ്ഞെടുത്തു. ഡോ. സുരേഷ്കുമാർ, സിസ ജനറൽ സെക്രട്ടറി 
അജിത്കുമാർ, അരുൺ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: ചെയർമാൻ എസ്. വി.
അനിത്ത് കുമാർ