മാരകായുധങ്ങളുമായി മയക്കുമരുന്നു സംഘങ്ങൾ വിലസുന്നു പൊലീസും എക്സൈസും കണ്ണുപൊത്തിക്കളിക്കുന്നു
*തോക്ക് ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി മയക്കു മരുന്ന് സംഘങ്ങൾ
*വർക്കല മുതൽ കൊല്ലം വരെയുള്ള തീരദേശ മേഖലയിൽ വൻ മയക്കുമരുന്ന് ശ്രീഖല
*കഞ്ചാവ് വിൽപ്പനക്കാർ ബ്രൗൺഷുഗർ ഉൾപ്പെടെയുളള മയക്കുമരുന്നുകളുടെ ഏജന്റുമാരായി മാറുന്നു.
ചാത്തന്നൂർ : പൊലീസിനെയും എക്സൈസിനെയും കാഴ്ചക്കാരാക്കി തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി മയക്കുമരുന്നു സംഘങ്ങൾ വിലസുന്നു ഭയന്ന് പൊലീസും എക്സൈസും. അടുത്തിടെയാണ് തോക്കുമായി കഞ്ചാവ് സംഘത്തിന്റെ തലവൻ അറസ്റ്റിൽ ആയത്.കൂടാതെ ഓണത്തോടെ ഉണ്ടായ വ്യാപക തിരച്ചിലിൽ മദ്യവും മയക്കുമരുന്നുകളും ആയി പത്തിലധികo കച്ചവടംക്കാർ അറസ്റ്റി ലായി. ഇവരെല്ലാം തന്നെ കച്ചവടം നടത്തുന്നതു സ്കൂൾ കോളേജ് പരിസരം കേന്ദ്രികരിച്ചു ആണ് എന്നതാണ് ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമാകുന്നതു.
ന്യുജെനറെഷൻ എന്ന് ഓമനപേരിൽ അറിയപ്പെടുന്ന പുതിയ തലമുറയെ ലഹരിയുടെ വഴിയിൽ കെട്ടിയിടാൻ മയക്കുമരുന്ന് മാഫിയകൾ സ്കൂളുകളോട് ചേർന്ന ഉൗടുവഴികളിലും വിജന പ്രദേശങ്ങളിലും മയക്കുമരുന്ന് മാഫിയ വിരിച്ച വലകളിൽ കുരുങ്ങിപ്പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്ന സ്ഥിതി വിശേഷമാണ്.
കോളേജു തലത്തില്‍ നിന്നും ഹൈസ്കൂളുകള്‍, ഹയർസെക്കണ്ടറി തലത്തിലുള്ള സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയയുടെ നിശ്ശബ്ദ സാന്നിദ്ധ്യം സജീവമായിരിക്കുന്നു മയക്കുമരുന്നു സംഘം. ചെറുപ്രായത്തിലുള്ള വിദ്യാർത്ഥികളെ വരെ ലഹരി ഉപഭോഗത്തിന് പ്രേരിപ്പിക്കുന്നതായി നിരവധി പരാതികളുണ്ട് .
കൊല്ലംടൌൺ ,കൊട്ടിയം, പാരിപ്പള്ളി,ചാത്തന്നൂര്‍, പരവൂര്‍,ഇരവിപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത്തരം സംഘങ്ങൾ സജീവമാകുന്നത്. വർക്കല മുതൽ പരവൂർ കൊല്ലം വരെയുള്ള തീരദേശ മേഖല കേന്ദ്രീകരിച്ച് വിപുലമായ ശൃംഖലയാണ് പ്രവർത്തിക്കുന്നത്. ടൂറിസത്തിന്ടെ മറവിലാണിത്
വാറ്റുചാരായം മുതൽ കഞ്ചാവ്, കുത്തിവയ്ക്കാവുന്ന ലഹരിപദാർത്ഥങ്ങൾ എന്നിവ പ്രദേശത്ത് സുലഭമാണ്. പരിസരങ്ങളിലെ ചില ആളൊഴിഞ്ഞ കേന്ദ്രങ്ങളാണ് സംഘത്തിന്റെ താവളം. പ്രദേശവാസികളായ ചിലരുടെ ഒത്താശയോടെയാണ് വിപണനം. യുവാക്കളും വിദ്യാർത്ഥികളുമാണ് ഇത്തരം സംഘങ്ങളുടെ വലയിൽ ചെന്നുചാടുന്നത്. ഇത് സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സ്കൂളുകൾ കേന്ദ്രീകരിച്ചും പൊതുവിപണിയിലും ലഹരിവസ്തുക്കളുടെ ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചുവരുന്നുവെന്നത് മറച്ചുവയ്ക്കാനാകാത്ത വസ്തുതയാണ്.
പരവൂര്‍ മയ്യനാട് ഇരവിപുരം തീരദേശ മേഖലയിൽ അടക്കം ചെറുതും വലുതുമായ ആയിരത്തിലേറെ കഞ്ചാവ് ചില്ലറ വിൽപ്പനക്കാർ ഉണ്ടെന്നാണ് കണ്ടെത്തൽ. വീടുകൾ മുതൽ ചായക്കടകൾ വരെയും ഹൈടെക് രീതിയില്‍ പ്രവര്ത്തിയക്കുന്ന ന്യൂ ജെനറെക്ഷന് കടകള്‍ വരെ നീളുന്നതാണ് വിൽപ്പന കേന്ദ്രങ്ങൾ.പുത്തൻ ട്രെൻഡുകൾക്കും ഫാഷനുകൾക്കും പിന്നിൽ പോകുന്ന വിദ്യാർത്ഥികളെയാണ് മാഫിയകൾ കണ്ണുവെക്കുന്നത്
അത്കൊണ്ട് തന്നെ ന്യൂജനറേഷൻ കടകള്‍ കേന്ദ്രികരിച്ച് മയക്കുമരുന്ന് മാഫിയ പ്രവര്ത്തമനം തുടങ്ങിയത്.
അടുത്തിടെ കഞ്ചാവ് വിൽപ്പനക്കാർ ബ്രൗൺഷുഗർ ഉൾപ്പെടെയുളള മയക്കുമരുന്നുകളുടെ ഏജന്റുമാരായി മാറിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തുറന്നു സമ്മതിക്കുന്നു .
ഇത് കൂടാതെ ചില നഗര പ്രദേശങ്ങളില്‍ കഞ്ചാവിൽ നിന്ന് മയക്കുമരുന്നിലേക്കുളള മാറ്റം അതിവേഗത്തിലാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത് . കാശുള്ള വീട്ടില്‍ നിന്നും വരുന്ന വിദ്യാർത്ഥികളെയും യുവാക്കളെയും
സംതൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് കഞ്ചാവ് വിൽപ്പനക്കാർ ബ്രൗൺഷുഗറിന്റെ ഏജൻസി കൂടി ഏറ്റെടുക്കുന്നത്. എന്നാലിത് കൂടുതൽ ലാഭകരവും കൈകാര്യം ചെയ്യാൻ സൗകര്യപ്രദവുമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ കഞ്ചാവിനേക്കാൾ പ്രാമുഖ്യം മറ്റു മയക്കുമരുന്നുകൾക്ക് നൽകുന്ന രീതിയാണ് സ്വീകരിച്ചുവരുന്നത്.കച്ചവകാർക്ക് കഞ്ചാവിനേക്കാൾ കൂടുതൽ ലാഭം ബ്രൗൺഷുഗറിൽ നിന്ന്ലഭിക്കുന്നതിനാലും.ഉപയോഗിക്കുന്നവര്‍ക്ക്
കഞ്ചാവിനേക്കാൾ കൂടുതൽ ലഹരി ബ്രൗൺഷുഗറിൽ നിന്ന് ലഭിക്കുന്നുവെന്നതും ഉപയോഗിക്കുമ്പോൾ ഗന്ധം ഉണ്ടാകുന്നില്ലെന്നതും കഞ്ചാവിൽ നിന്നുളള ചുവടുമാറ്റത്തിന് പ്രേരണയാകുന്നു.
പരവൂർ, വർക്കല, മയ്യനാടു ഇരവിപുരം
റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് മാഫിയയുടെ മൊത്തകച്ചവടം പൊടിപൊടിക്കുന്നത്.
പരവൂരില്‍ ട്രയിന്‍ വഴിയാണ് കൂടുതലും അന്യ സംസ്ഥാനത്ത് നിന്നും കടത്ത് നടത്തുന്നത് വർക്കല കൊല്ലം റയിൽവേ സ്റ്റേഷനുകളില്‍ റെയിൽവേപോലീസും, പോലീസും പേരിനു വേണ്ടിയെങ്ങിലും ചെക്കിംഗ് ഉണ്ടെന്നതിനാല്‍ പരവൂര്‍ മയ്യനാട്,ഇരവിപുരം സ്റ്റേഷനുകൾ കേന്ദ്രികരിച്ച് മയക്കുമരുന്ന് കടത്ത് നടക്കുന്നത് അത് കൊണ്ട് തന്നെ പരവൂര്‍ മയക്കുമരുന്ന് വിപണന കേന്ദ്രത്തിന്ടെ കേന്ദ്രബിന്ദുവായി മാറുന്നു ട്രെയിന്‍ മാർഗം പരവൂരില്‍ എത്തുന്ന മയക്കുമരുന്ന് തീരദേശ റോഡ് വഴിയും ചാത്തന്നൂര്‍ പരവൂര്‍ വഴിയും ഏതാണ്ട് എല്ലാ സ്ഥലത്തും എത്തുന്നു.കൊല്ലതേക്കും വര്ക്ക്ല കാപ്പില്‍ ഇടവാ റോഡിലും പോലീസ് ചെക്കിംഗ് കുറവായതും ഇവരുടെ ജോലി എളുപ്പമാകുന്നു .
ഇത് കൂടാതെ ചെറുകിട വൻകിട ലഹരി വിൽപ്പന സംബന്ധിച്ച് പൊലീസ് എക്സൈസ് അധികാരികൾക്ക് വ്യക്തമായ വിവരമുണ്ട്. എന്നിട്ടും മെല്ലേ പോക്ക് സമീപനമാണ് അധികാരികൾ സ്വീകരിച്ചു വരുന്നതു.
തെളിവ് സഹിതം പലപ്പോഴും നാട്ടുകാർ ബന്ധപ്പെട്ടവരെ കാര്യങ്ങൾ അറിയിച്ചതാണെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
ഈ സാഹചര്യത്തിൽ കനത്ത ആശങ്കയിലേക്കാണ് രക്ഷാകർത്താ ക്കള്‍ നീങ്ങുന്നത്. കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആശന്ഗയില് രക്ഷകർത്താക്കൾ പരാതി കൊടുക്കാന്‍ തയാറാവുന്നില്ല.രഹസ്യമായി പരാതി കൊടുത്താല്‍ അത് അന്വേഷിക്കാൻ പോലീസു തയാറാകുന്നില്ല.
ഇത് കൂടാതെ പല സ്ഥലങ്ങളിലും മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവ സംഘം ഒരു സാമൂഹ്യപ്രശ്നമായി മാറുന്നു രാത്രി വൈകിയെത്തുന്ന ടെക്സ്റ്റയിൽ ഷോപ്പ് സെയിൽസ് ഗേൾസ്, ദൂരസ്ഥലങ്ങളിൽ നിന്ന് സന്ധ്യക്ക് ജോലി കഴിഞ്ഞെത്തുന്ന വീട്ടമ്മമാർ എന്നിവരുടെ നേർക്ക് അശ്ലീള ചുവയോട് കൂടി കമന്റടിക്കുക,
രാത്രി കാലങ്ങളില്‍ വീടുകളിൽ നിറുത്തിയിടുന്ന വാഹനങ്ങളിലെ പെട്രോൾ ഊറ്റുക, വീടിന്റെ മുൻവശങ്ങളിൽ സ്ഥാപിക്കുന്ന വില കൂടിയ വൈദ്യുതി വിളക്കുകൾ, സി.എഫ്.എൽ ലാമ്പുകൾ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവ മോഷ്ടിക്കുക എന്നിവ പ്രദേശത്ത് നിത്യസംഭവമായി മാറുന്നു
ഫോണലൂടെയും നേരിട്ടും പരാതി പറഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥർ നിഷ്ക്രിയത്വം പാലിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇതുമൂലം ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ കുറിച്ച് സൂചന ലഭിച്ചിട്ടും പലരും പരാതി പറയാതെ എല്ലാ സഹിക്കുകയാണ്. നാട്ടുകാർക്ക് സാമൂഹ്യ വിരുദ്ധരുടെ പേക്കൂത്ത് കാരണം രാത്രി സമയത്ത് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
ഒരു ഫോൺവിളിയിൽ ഏതു സമയത്തും കഞ്ചാവും മദ്യവും ലഹരി ഉല്പന്നങ്ങളും പറയുന്ന സ്ഥലത്ത് എത്തിക്കുന്ന സംഘങ്ങൾ ആണ് ഇക്കൂട്ടരെ വളർത്തുന്നതും സഹായിക്കുന്നതും.
അടിയന്തിരമായി പ്രശ്നപരിഹാരത്തിന് നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നു പൊലീസും എക്സൈസും അന്യന്യം പഴിചാരാതെ സംയുക്ത സംഘം രൂപികരിച്ചു പ്രവർത്തനം ആരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം
No comments:
Post a Comment