ചാത്തന്നൂർ: അതിമലിനമായ ചാത്തന്നൂരിനെ ശുദ്ധമാക്കാന്‍ ഇനിയും ശുദ്ധമാക്കാൻ നടപടിയില്ലേ എന്നാണ് ദേശവാസികൾ ചോദിക്കുന്നത്. ശുദ്ധവായുവും ശുദ്ധജലവും എന്നത് ഏതൊരാളുടെയും മൌലികാവകാശമാണ്. എന്നാല്‍,ചാത്തന്നൂരിന്റെ മണ്ണുംവിണ്ണും അനുദിനം മലിനമാകുന്നു. നഗര–ഗ്രാമ വ്യത്യാസമില്ലാതെ മാലിന്യം കുമിഞ്ഞുകൂടി കേരളം രോഗാതുരമായിട്ടും ചാത്തന്നൂർ പഞ്ചായത്ത് ഭരിക്കുന്ന ഭരണകർത്താക്കൾ അലംഭാവം കാട്ടുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
പാതയോരങ്ങളും ഇടവഴികളും മാലിന്യകൂമ്പാരം
ചാത്തന്നൂര്‍ പഞ്ചായത്തിന്ടെ ദേശിയപാതയടക്കമുള്ള പ്രധാന പാതയോരങ്ങളും ഇടവഴികളും ജലസംഭരണികളായ കുളങ്ങളും ചാത്തന്നൂര്‍ തോടും മാലിന്യകൂമ്പാരമായി മാറുന്നു. സ്ഥിതിഗതികള്‍ വഷളായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ദേശിയ പാതയോരത്ത് ഇത്തിക്കര മുതൽ കല്ലുവാതുക്കൽ വരെ ഇരു വശത്തും മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ആണ്. പ്രധാനമായും മാലിന്യം നിക്ഷേപിക്കുന്നത് ജെ. എസ്. എം ജംഗ്ഷന് സമീപമുള്ള കനാൽ ഭാഗത്താണ് . വെട്ടിക്കുന്നുവിള റോഡ്, ജെ. എസ്. എം ജംഗ്ഷൻ - കാരംകോട് റോഡ്, എസ്. എൻ കോളേജ് റോഡ്, ചാത്തന്നൂർ - കൊട്ടാരക്കര റോഡ്, ചാത്തന്നൂർ - പരവൂർ റോഡ് തുടങ്ങി ചെറുതും വലുതുമായ എല്ലാ റോഡുകളുടെ ഓരങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്. രാത്രിയില്‍ വാഹനങ്ങളിലെത്തിക്കുന്ന ചാക്കില്‍ കെട്ടിയ മാലിന്യങ്ങള്‍ തള്ളുന്നത്. പ്രധാനമായും അറവുമാലിന്യങ്ങളും ഹോട്ടല്‍ വേസ്റ്റുകളുമാണ് ഇത്തരത്തില്‍ വന്‍തോതില്‍ നിക്ഷേപിക്കുന്നത്.
ബോർഡുകളെ നോക്ക് കുത്തിയാക്കി മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ
ചാത്തന്നൂർ ടൗണിൽ പ്രധാനമായും മാലിന്യം നിക്ഷേപിക്കുന്നത് മൂന്ന് കേന്ദ്രങ്ങളിലാണ് ചാത്തന്നൂർ ജംഗ്ഷനിൽ സംതൃപ്തി ആഡിറ്റോറിയത്തിന് സമീപം, ജംഗ്ഷന് പടിഞ്ഞാറ് ഭാഗം എസ്. ബി. റ്റി യ്ക്ക് എതിർവശം, കിഴക്ക് സീതാറാം ജംഗ്ഷനിലും ആണ്. ചാത്തന്നൂർ മാർക്കറ്റിലേയും കടകളിലെയും മാലിന്യങ്ങൾ കൂടാതെ ദൂരസ്ഥലങ്ങളിൽ നിന്നും ചാക്കിൽ കെട്ടിയ മാലിന്യം ഇവിടേക്ക് നിക്ഷേപിക്കുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മുടിവെട്ട് കടകളിൽ നിന്നുള്ള മുടി ധാരളമായി തള്ളുകയാണ്. ഇ മൂന്ന് കേന്ദ്രങ്ങളിലും പഞ്ചായത്ത് മാലിന്യനിക്ഷേപം പാടില്ലാ എന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇ ബോർഡുകൾ നോക്ക് കുത്തിയാക്കിയാണ് മാലിന്യനിക്ഷേപം നടത്തുന്നത്. ഇവിടങ്ങളില്‍ നിന്ന് പഞ്ചായത്ത്
മാലിന്യം മാറ്റുന്നുണ്ടെങ്കിലും പൂര്‍ണ്ണമായ രീതിയില്‍ മാറ്റാറില്ലാ അവധി ദിവസങ്ങളില്‍ മാലിന്യം നീക്കാറുമില്ല. ഇത് മൂലം എല്ലായ്പ്പോഴും ഇ പ്രദേശത്ത് മാലിന്യമുണ്ട്.
മാലിന്യമൊഴുകുന്നത് ചാത്തന്നൂർ തോട്ടിലേക്ക്
ചാത്തന്നൂര്‍ ടൌണിലെ ഭഷണശാലകളിലെ മാലിന്യം ഒഴുകുന്നത് ചാത്തന്നൂര്‍ തോട്ടിലേക്കാണ് കൂടാതെ ചാത്തന്നൂര്‍ പഞ്ചായത്തിലെയും പബ്ലിക്ക് മാർക്കറ്റിലെയും മാലിന്യവും ഒഴുകുന്നത് ചാത്തന്നൂർ തോട്ടിലേക്കാണ് പഞ്ചായത്തിന് മുന്നിലൂടെയുള്ള ഓടയിലൂടെയാണ് മാലിന്യം ഒഴുക്കി വിടുന്നത്. .അതീവ ദുർഗന്ധമാണ് ഇ റോഡില്‍ കൂടി നടക്കുബോള്‍ ചാത്തന്നൂര്‍ ശ്രീഭൂത നാഥ ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡാണിത്. പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം തദ്ദേശ്ശവാസികൾ നടത്തുന്ന ഹോട്ടലുകൾ കുഴികൾ നിർമ്മിച്ച് മലിനജലം സംഭരിച്ചുവെങ്കിലും അന്യസംസ്ഥാനക്കാർ നടത്തുന്ന ഇപ്പോഴും മലിനജലം ഒഴുക്കിവിടുന്നത് തോട്ടിലേക്കാണ്.
മാലിന്യം നിക്ഷേപിച്ച് വയലുകളും ജലസ്രോതസുകളും നികത്തുന്നു
ഇത്തിക്കരയാറിന് സമീപമുള്ള വാഹനങ്ങളുടെ അളവ്തൂക്ക കേന്ദ്രത്തിനു സമീപത്തെ വയലിലേക്ക് ലോറികണക്കിന് മാലിന്യമാണ് നിക്ഷേപിക്കുന്നത് ദേശിയപാതയില്‍ നിന്നും താഴ്ന്ന് കിടക്കുന്ന ഇ പ്രദേശം നികത്തിയെടുകുന്നതിനു വേണ്ടിയാണ് മാലിന്യം തള്ളുന്നത്. ലോറി കണക്കിന് മാലിന്യമാണ് ഇവിടേക്ക് ദിനവും തള്ളുന്നത്. കൂടാതെ ശ്രീഭൂതനാഥക്ഷേത്രം റോഡിൽ ചാത്തന്നൂർ തോടിന് സമീപമുള്ള വസ്തു നികത്തിയെടുക്കുന്നതും മാലിന്യം ഉപയോഗിച്ചാണ്.
ഇത്തരത്തിൽ മാലിന്യം തള്ളുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു . ഈ മാലിന്യങ്ങള്‍ കൊണ്ട് നികത്തുന്നത് പ്രധാന ജലസ്രോതസ്സുകള്‍ ആണ്.
No comments:
Post a Comment