Sunday, 9 September 2018

സാമൂഹ്യവിരുദ്ധ ശല്യത്തിൽ വലഞ്ഞ് :

സാമൂഹ്യവിരുദ്ധ ശല്യത്തിൽ വലഞ്ഞ് ഒരു നാട് അവഗണിച്ചു അധികാരികൾ

ചാത്തന്നൂർ : സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു   സാമൂഹ്യവിരുദ്ധർ തിരിഞ്ഞു നോക്കാതെ നിയമപാലകർ. ഒരു  കിലോമീറ്റർ ചുറ്റളവിൽ ഒരു കോളേജ്  ഹയർസെക്കൻന്റെറി സ്കൂൾ, സി.ബി.എസ്.ഇ സ്കൂൾ,ഒരു ഹൈസ്കൂൾ ഉൾപ്പെടെയുള്ള ഉളിയനാട്  കാരംകോട് മേഖലകൾ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു.

രാവിലെ ഏഴു  മണി മുതൽ സ്കൂളുകളും കോളേജൂകളിലും ക്ലാസ്സ്‌ തുടങ്ങുന്ന  സമയം  വരെയും  വൈകിട്ട് മൂന്ന് മണിക്ക് ശേഷവും ആൾത്തിരക്ക് കുറയുന്ന സമയത്തുമാണ് ഇവരുടെ അഴിഞ്ഞാട്ടം റോഡുകൾക്ക് സമീപത്തെ സമീപത്തെ ആൾ ഒഴിഞ്ഞ പ്രദേശങ്ങൾ  മറയാക്കിയാണ്  ഇത്തരക്കാരുടെ വിളയാട്ടം. വെട്ടികുന്നുവിള ഭാഗത്തെ ഏക്കർ കണക്കിന് വരുന്ന വീടുകൾ ഇല്ലാത്ത വസ്തുക്കൾ ആണ്  സാമൂഹ്യവിരുദ്ധരുടെ പ്രധാന താവളം.
കാട് കാരണം ഇവിടെ ഇവർ പതിയിരിക്കുന്നത് കാണാൻ സാധിക്കാറില്ല. ഇവർ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകൾക്ക് അടിമകൾ ആണ് കൂടാതെ ഭരണകk
ഷി നേതാക്കന്മാരുടെ സംരഷണവും ഉണ്ട്.

സന്ധ്യമയങ്ങിയശേഷം യാത്ര ചെയ്യുന്നവർക്കാണ് ഇവർ ഏറെ തലവേദന സൃഷ്ടിക്കുന്നത്. അക്രമികൾ സ്ത്രീകളെയും വിദ്യാർത്ഥിനികളെയും  അസഭ്യം പറയുന്നതും ലൈംഗിക ചേഷ്ടകൾ കാണിക്കുന്നതും പതിവാണ്.

വിമലാ സെൻട്രൽ സ്കൂളിന്റെയും  ശ്രീനാരായണ കോളേജിന്റെയും, എസ്. എൻ. ട്രസ്റ്റ്‌ ഹയർ സെക്കന്റെറി സ്കൂളിന്റെയും പരിസരത്ത്  തബടിക്കുന്ന ഇക്കൂട്ടർ  വിദ്യാർത്ഥിനികൾക്ക് ശല്യമായി മാറുന്നു. നിരവധി തവണ സ്കൂൾ കോളേജ് അധികൃതർ പോലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ റെഗുലർ ക്ളാസിന് ശേഷം ട്യൂഷന് പോയി വൈകിയെത്തുന്ന സ്‌കൂൾ, കോളേജ് വിദ്യാർത്ഥിനികൾ, നഗരത്തിലെ സ്ഥാപനങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്നവർ മടങ്ങുന്നവർ തുടങ്ങിയരെയും ഇവർ വെറുതെ വിടുന്നില്ല ഏറെ ഭീതിയിൽ ഇതുവഴി സഞ്ചരിക്കുന്നത്.

പലരും പ്രതികരിക്കാൻ തയ്യാറാകാതെ ഇതുവഴിയുള്ള യാത്ര ഒഴിവാക്കുകയാണ് പതിവ്. പൊലീസിനെ വിളിച്ച് പരാതി പറഞ്ഞിട്ടും അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ലെന്നാണ് ഇവർ പറയുന്നത്. പരാതി നൽകുന്ന സമയത്ത് പോലിസ്  പട്രോളിംഗ്
നടത്തുന്നത് അല്ലാതെ പിന്നീട് തിരിഞ്ഞു നോക്കില്ല. എന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി. സ്ഥിരമായി രാവിലെയും വൈകുന്നേര ങ്ങളിലും എങ്കിലും ഇവിടെ പോലീസ്  പെട്രോളിംഗ് നടത്തണം എന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.

No comments:

Post a Comment