ചാത്തന്നൂർ: കശുവണ്ടി വ്യവസായത്തെ പൂർണ്ണമായും തകർത്തു കൊണ്ട് എല്ലാം ശരിയാക്കാൻ വന്ന ഇടതുമുന്നണി സർക്കാർ മുന്നേറുകയാണ്. മൂന്നു ലക്ഷത്തോളം തൊഴിലാളികളുടെ ഉപജീവനം മാർഗം മുചോടം മുടിച്ചു കൊണ്ട് പട്ടിണിയും പ്രാരാബ്ധങ്ങളും കൂടപ്പിറപ്പായ കശുവണ്ടി തൊഴിലാളികളെ കൊടുംപട്ടിണിയിലേക്ക് തള്ളിവിടുകയാണ് തൊഴിലാളി വർഗ്ഗപാർട്ടി.
കഴിഞ്ഞ യു. ഡി. എഫ് ഭരണത്തിന്റെ അവസാന കാലഘട്ടത്തിൽ സ്വകാര്യ കശുഅണ്ടി ഫാക്‌ടറികൾ സമരം ചെയ്തു പൂട്ടിച്ചത് സി. ഐ. ടി. യു ആണ് കശുഅണ്ടി തൊഴിലാളികൾക്ക് ഇടയിൽ ഭരണവിരുദ്ധ വികാരം ഉണ്ടാക്കി വോട്ട് എൽ. ഡി. എഫ് പെട്ടിയിൽ വീഴാൻ ഉള്ള ഹീനമാർഗ്ഗം ആയിരുന്നു അവരെ പട്ടിണിയ്ക്ക് ഇട്ട് അധികാരം സ്വന്തമാക്കുക എന്നുള്ളത്. അധികാരം സ്വന്തമാക്കുകയും പൂട്ടിയിട്ട സ്വകാര്യ കശുഅണ്ടി ഫാക്‌ടറികൾ തുറക്കാൻ സർക്കാരിന് കഴിഞ്ഞതും ഇല്ല.
കാഷ്യു കോർപ്പറേഷന്റെയും കാപ്പക്‌സിന്റെയും ഫാക്‌ടറികൾ വല്ലപ്പോഴും പ്രവർത്തിക്കുന്നതിൽ ഊറ്റം കൊള്ളുന്ന സർക്കാർ ഇന്ന് തൊഴിലാളികളെ കബിളിപ്പിക്കുകയാണ്.
തൊഴിലാളികളുടെ അടുക്കളകളില്‍ തീപുകയണമെങ്കില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉള്ള കശുവണ്ടി ഫാക്ടറികള്‍ പൂർണ്ണ തോതിൽ തുറന്നു പ്രവര്‍ത്തിക്കണം. എന്നാലിന്ന് കശുവണ്ടി ഫാക്ടറികൾ തൊഴിലാളികളുടെ കൂരകളില്‍ നിന്നുയരുന്നത് ഇല്ലായ്മകളുടെ രോദനംമാത്രം.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് കശുവണ്ടി വ്യവസായം വ്യാപിച്ചുകിടക്കുന്നത്.
കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലം ജില്ലയില്‍ സ്വകാര്യ– പൊതുമേഖലാ ഫാക്ടറികളിലായി രണ്ടര ലക്ഷം തൊഴിലാളികള്‍ പണിയെടുത്തിരുന്നു.
പൂർണ്ണതോതിൽ എല്ലാ ഫാക്ടറികളും തുറന്നു പ്രവർത്തിച്ചാൽ
കൊല്ലം ജില്ലയിൽ മാത്രമുള്ള തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 250 ദിവസം ജോലി നല്‍കണമെങ്കില്‍ 10 ലക്ഷം മെട്രിക് ടണ്‍ തോട്ടണ്ടി വേണം. ആഭ്യന്തര ഉല്‍പ്പാദനം ഏഴു ലക്ഷം മെട്രിക് ടണ്ണില്‍ താഴെയാണ്.
ബാക്കി ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ തോട്ടണ്ടി സംസ്കരിക്കുന്ന രാജ്യമെന്ന പദവി ഇന്ത്യയ്ക്കായിരുന്നു. ഇന്ന് വിയറ്റ്നാമിനു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം....
കശുഅണ്ടി മേഖലയിലെ
പൊതുമേഖലാ സ്ഥാപനങ്ങൾ ആയ കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും, കാപ്പക്സിന്റെയും ഫാക്ടറികളെല്ലാം അടഞ്ഞുകിടക്കുന്നു.
ഒന്നോ രണ്ടോ ലോഡ് തോട്ടണ്ടി വന്നാൽ പണി നടക്കും അതും ഒരാഴ്ച പിന്നെ വീണ്ടും അടച്ചിടും ഇതാണ് അവസ്ഥ. ഈ വര്‍ഷം ഇതുവരെ പൊതുമേഖലയിൽ ഫാക്ടറികള്‍ പ്രവര്‍ത്തിച്ചത് തുച്ഛമായ ദിവസങ്ങൾ മാത്രം.
കശുവണ്ടി വികസന കോര്‍പറേഷന്റെ 30 ഫാക്ടറികളില്‍ 24 എണ്ണം കൊല്ലം ജില്ലയിലാണ്. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കാപ്പക്സിന് പത്തു ഫാക്ടറികളുണ്ട്. ആലപ്പുഴയിലെ ഒരു ഫാക്ടറി ഒഴിച്ചാല്‍ ഒമ്പത് കാപ്പക്സ് ഫാക്ടറികള്‍ കൊല്ലം ജില്ലയിലാണ്.
എൽ. ഡി. എഫ്, യുഡിഎഫ് സര്‍ക്കാരുകൾ മാറി മാറി വരുബോൾ മാറി മറിയുന്ന ഡയർക്ടർ ബോർഡ് എന്ന ഓമന പേരിൽ അറിയപ്പെടുന്ന യുണിയൻ നേതാക്കൾ വീതം വച്ചു
ഭരിച്ചു കശുവണ്ടി വ്യവസായം തകര്‍ന്നടിയുകയാണ് എന്നത് പൊതു മേഖലയിലെ തൊഴിലാളികൾ ഒന്നടങ്കം പറയുന്നു.
ഒരു കാലത്ത് വര്‍ഷത്തില്‍ 284 ദിവസംവരെ കോര്‍പറേഷന്‍ ഫാക്ടറികളില്‍ ജോലി ലഭിച്ചിരുന്നത് കശുവണ്ടി വ്യവസായത്തിലെ സുവര്‍ണകാലമായിരുന്നു തൊഴിലാളികൾക്ക് ജോലി ലഭിക്കുബോഴും കോര്‍പ്പറേഷന്‍ നഷ്ടത്തിലായിരുന്നു. പണ്ടൊക്കെ കശുവണ്ടി വികസന കോര്‍പ്പറേഷന്‍, കാപ്പക്സ് ഫാക്ടറികളിൽ പണിയില്ലാതെ ആകുമ്പോൾ പട്ടിണിയിലാകുന്ന തൊഴിലാളികള്‍ കിട്ടുന്ന കൂലിക്ക് സ്വകാര്യ ഫാക്ടറികളില്‍ ജോലിചെയ്യുമായിരുന്നു.
ഇപ്പോൾ സ്വകാര്യ ഫാക്ടറികൾ അടച്ചു പൂട്ടിയതോടെ കൂലിവേലയ്ക്കും വീട്ടുജോലിയ്ക്കും പോകാൻ നിര്‍ബന്ധിതരായി മാറി.
സ്വകാര്യമേഖല
കൊല്ലം ജില്ലയില്‍ മാത്രം അഞ്ഞൂറിൽ അധികം സ്വകാര്യ കശുവണ്ടി ഫാക്ടറികളുണ്ട്. അതിൽ ഭൂരിഭാഗവും പൂട്ടികിടക്കുന്നു.
ദിവസ കൂലിയല്ലാതെ അര്‍ഹമായ മറ്റ് ആനുകൂല്യങ്ങളെല്ലാം നിഷേധിച്ചു കൊണ്ട് ആണ് ഭൂരിഭാഗം സ്വകാര്യ ഫാക്ടറികളുടെയും പ്രവർത്തനം നടക്കുന്നത്. സ്വകാര്യ മേഖലയിൽ ദിവസ കൂലിയല്ലാതെ അര്‍ഹമായ മറ്റ് ആനുകൂല്യങ്ങളെല്ലാം നിഷേധിക്കുന്നു.
സ്വകാര്യ ഫാക്ടറികളില്‍ പകലന്തിയോളം പണിയെടുത്താല്‍ കിട്ടുന്നത് തുഛമായ കൂലിയാണ്.
സ്വകാര്യ കശുവണ്ടി മുതലാളിമാര്‍ തൊഴിലാളികളെ കടുത്ത ചൂഷണത്തിനിരയാക്കുന്നുണ്ട്. ഇതിനെല്ലാം കൂട്ടായി സി.ഐ.ടി.യു,
ഇത് കൊണ്ട് തന്നെ
എന്നിരുന്നാലും തൊഴിലാളികളുടെ അടുപ്പിൽ തീ പുകയുമായിരുന്നു. ഇന്ന് അതും ഇല്ലാതായി.
തൊഴിലാളികൾ പട്ടിണി മാറ്റാൻ തൊഴിൽ ഉണ്ടായിരുന്നു.
സ്വകാര്യ ഫാക്ടറികളില്‍ നിയമനിഷേധം
വ്യാപകമായി നടക്കുന്നു
സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ച കുടിവറുപ്പ് കേന്ദ്രങ്ങള്‍ വ്യാപകമായി.
കൂടാതെ തൊഴിലാളികളെ വന്‍തോതില്‍ പിരിച്ചുവിട്ടുകൊണ്ട് സ്വകാര്യ ഫാക്ടറികളില്‍ യന്ത്രവല്‍ക്കരണം നടപ്പാക്കിത്തുടങ്ങി.
കശുവണ്ടി കോര്‍പറേഷന്‍ നിര്‍ജീവമായതോടെ ഇടത്തട്ടുകാര്‍ വ്യവസായത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു തവണ തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിച്ചു. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ കശുവണ്ടി കോര്‍പറേഷനില്‍ തൊഴിലാളികളുടെ ഇഎസ്ഐ, ഇപിഎഫ് വിഹിതവും ബോണസ് ബാക്കിയും കുടിശ്ശികയായി.
തൊഴിലാളി സമരത്തെ തുടര്‍ന്ന് 2015 മാര്‍ച്ച് ഒന്നു മുതല്‍ മിനിമം കൂലി പുതുക്കി നിശ്ചയിച്ചെങ്കിലും നല്‍കാന്‍ തയ്യാറായില്ല. വീണ്ടും ഒരു വര്‍ഷം നീണ്ട സമരത്തെ തുടര്‍ന്നാണ് വിജ്ഞാപനമായത്.
കശുവണ്ടി കോര്‍പറേഷന്‍ മിനിമം കൂലി നല്‍കാതെ ഫാക്ടറികള്‍ അനിശ്ചിതമായി അടച്ചിട്ടു. ശക്തമായ സമരത്തെ തുടര്‍ന്ന് ഓണക്കാലത്ത് 22 ദിവസം ഫാക്ടറികള്‍ പ്രവര്‍ത്തിച്ചു. കശുവണ്ടി കോര്‍പറേഷനിലെ ക്രമക്കേടും അഴിമതിയും സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവായതോടെ കോര്‍പറേഷന്‍ ഫാക്ടറികള്‍ വീണ്ടും അടച്ചിട്ടിരിക്കുകയാണ്. തൊഴിലാളികളുടെ ക്ഷേമ പെന്‍ഷനുകള്‍ 11 മാസമായി മുടങ്ങി.
കശുവണ്ടി വികസന കോര്‍പറേഷനെയും കാപ്പക്സിനെയും ഇല്ലാതാക്കി വ്യവസായത്തെ സ്വകാര്യ മുതലാളിമാരുടെ നിയന്ത്രണത്തിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു. തൊഴില്‍ മന്ത്രി കൊല്ലത്തുകാരനായിട്ടുപോലും കശുവണ്ടി വ്യവസായത്തിലെ ഒരു പ്രശ്നത്തിലും തൊഴില്‍വകുപ്പ് ഇടപെടുന്നില്ല. നിയമനിഷേധം തടയേണ്ട ലേബര്‍ എന്‍ഫോഴ്സ്മെന്റിനെ നിര്‍ജീവമാക്കി. ഇറക്കുമതി, കയറ്റുമതി, തോട്ടണ്ടി സംഭരണം, വിതരണം തുടങ്ങി വ്യവസായത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ നടപ്പാക്കേണ്ട കാഷ്യൂ സ്പെഷ്യല്‍ ഓഫീസറെ നോക്കുകുത്തിയാക്കി. കശുമാവ് കൃഷി വ്യാപിപ്പിക്കാനായി എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപംനല്‍കിയ കാഷ്യൂ കള്‍ട്ടിവേഷന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം നിര്‍ത്തി.
കശുഅണ്ടി ഫാക്‌ടറികൾ തുറക്കുന്നതിൽ സർക്കാർ പരാജയം
സ്വകാര്യ കശുഅണ്ടി ഫാക്‌ടറികൾ തുറക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്ന്
സ്വകാര്യ കശുഅണ്ടി ഫാക്‌ടറികൾ അടഞ്ഞു കിടക്കുമ്പോൾ കാഷ്യു കോർപ്പറേഷന്റെയും കാപ്പക്‌സിന്റെയും ഫാക്‌ടറികൾ വല്ലപ്പോഴും പ്രവർത്തിക്കുന്നതിൽ ഊറ്രംകൊള്ളുന്ന സർക്കാർ തൊഴിലാളികളെ കബിളിപ്പിക്കുകയാണ്.
കോടതി വിധിപ്രകാരം 2002ൽ വിട്ടുകൊടുത്ത നെടുവത്തൂർ, എഴുകോൺ, മുഖത്തല, നാവായിക്കുളം ഫാക്‌ടറികളിലെ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകാത്തതിന്റെ കാരണം വ്യക്തമാക്കണം.
ഗ്രാറ്റുവിറ്റി കിട്ടാതെ മരിച്ചവരുടെ ആശ്രിതരുടെയും ഫാക്ടറികളിലെ തൊഴിലാളികളെയും പങ്കെടുപ്പിച്ച് കാഷ്യു കോർപ്പറേഷൻ
പട്ടിണിയും പ്രാരാബ്ധങ്ങളും കൂടപ്പിറപ്പായ
മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍.
അതില്‍ 98 ശതമാനവും സ്ത്രീകള്‍.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപപുരം ജില്ലകളിലാണ് കശുവണ്ടി വ്യവസായം വ്യാപിച്ചുകിടക്കുന്നത്. കശുവണ്ടി വ്യവസായം കൊല്ലത്ത് ആരംഭിച്ചത് 1930 കളിലാണ്. കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലം ജില്ലയില്‍ സ്വകാര്യ– പൊതുമേഖലാ ഫാക്ടറികളിലായി രണ്ടര ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്നു.
കശുവണ്ടി വികസന കോര്‍പറേഷന്‍ ഫാക്ടറികള്‍ അടച്ചതോടെ പട്ടിണിയിലായ തൊഴിലാളികള്‍ കിട്ടുന്ന കൂലിക്ക് സ്വകാര്യ ഫാക്ടറികളില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരായി.
No comments:
Post a Comment